Search
  • Follow NativePlanet
Share
» »ധര്‍മ്മശാലയില്‍ നിന്നും മക്ലിയോഡ് ഗഞ്ചിലേക്ക് വെറും അഞ്ച് മിനിറ്റില്‍ എത്താം ആകാശപ്പാതയിലൂടെ

ധര്‍മ്മശാലയില്‍ നിന്നും മക്ലിയോഡ് ഗഞ്ചിലേക്ക് വെറും അഞ്ച് മിനിറ്റില്‍ എത്താം ആകാശപ്പാതയിലൂടെ

ധര്‍മ്മശാലയില്‍ നിന്നും മക്ലിയോഡ് ഗഞ്ചിലേക്ക് വെറും അഞ്ച് മിനിറ്റില്‍ എത്താമെന്നോ?? വായിച്ചത് ശരി തന്നെയാണോ എന്നല്ലേ നോക്കുന്നത്? അതെ.. വായിച്ചത് ശരിയാണ്... യാത്രകള്‍ക്കായി വീണ്ടും ഒരുങ്ങിയിറങ്ങുവാന്‍ സമയമായി. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാഴ്ചകള്‍ കണ്ട് യാത്രയുടെ ക്ഷീണം അലട്ടാതെ തിരികെ വരുവാന്‍ പറ്റിയ പാക്കേജുകള്‍ തേടുന്നവര്‍ക്ക് ഹിമാചല്‍ പ്രദേശിലേക്ക് വരാം. ഹിമാചല്‍ യാത്രാനുഭവങ്ങള്‍ മൊത്തത്തില്‍ മാറ്റിമറിക്കുന്ന പല സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാണ്. ഇതിലൊന്നാണ് ധരംശാല സ്കൈവേ. ഹിമാചൽ പ്രദേശിലേക്കുള്ള നിങ്ങളുടെ വരാനിരിക്കുന്ന യാത്ര കൂടുതൽ ആവേശകരമാക്കുന്ന സ്കൈ വേയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വായിക്കാം...

ധരംശാല സ്കൈവേ

ധരംശാല സ്കൈവേ

ഹിമാചലിലെ ധർമ്മശാല സ്കൈവേ എന്നറിയപ്പെടുന്ന ഏരിയൽ റോപ്പ്‌വേ പദ്ധതിയാണ് ഹിമാചല്‍ യാത്രാനുഭവങ്ങളില്‍ ഇനി പരീക്ഷിക്കുവാനുള്ളത്. 1.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോപ്പ് വേ ധർമ്മശാലയിൽ നിന്ന് മക്ലിയോഡ്ഗഞ്ചിലേക്കുള്ള യാത്രാ സമയം 5 മിനിറ്റായി കുറച്ചു. ജനുവരിയില്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഈ അടുത്താണ് സഞ്ചാരികള്‍ക്കായി പൂര്‍ണ്ണമായും തുറന്നു നല്കിയത്.

45 മിനിറ്റില്‍ നിന്നും

45 മിനിറ്റില്‍ നിന്നും

ടിആര്‍ഐഎല്‍ (TRIL) അർബൻ ട്രാൻസ്‌പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഏരിയൽ റോപ്പ്‌വേ പ്രോജക്‌റ്റ് ആണിത്. ധരംശാലയ്ക്കും മക്‌ലിയോഡ്ഗഞ്ചിനും ഇടയിലുള്ള യാത്ര ദൂരം 45 മിനിറ്റില്‍ നിന്നും വെറും അഞ്ച് മിനിറ്റായി കുറയ്ക്കുവാന്‍ ഇതിനു സാധിക്കുന്നുണ്ട്.

മണിക്കൂറില്‍ 1000 പേര്‍

മണിക്കൂറില്‍ 1000 പേര്‍

റിപ്പോർട്ടുകൾ പ്രകാരം ഓരോ ദിശയിലും മണിക്കൂറിൽ 1,000 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. 207 കോടിയുടെ പദ്ധതിയിൽ പത്ത് ടവറുകളും രണ്ട് സ്റ്റേഷനുകളും ഉൾപ്പെടുന്നു. മക്ലിയോഡ് ഗഞ്ചിലെ ദലൈലാമ ക്ഷേത്രത്തിന് മുന്നിലാണ് റോപ്പ് വേയുടെ ടോപ്പ് സ്റ്റേഷൻ. കൂടാതെ, മോണോകബിൾ വേർപെടുത്താവുന്ന ഗൊണ്ടോള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എട്ടുപേരെ വീതം വഹിക്കുവാന്‍ സാധിക്കുന്ന 18 ക്യാബിനുകളാണ് ഇതിനുള്ളത്.

മണാലിയുടെ 'ആകാശത്തിരുന്ന്' ഭക്ഷണം കഴിക്കണോ?ആദ്യ ഫ്ലൈ ഡൈനിംഗ് റസ്റ്റോറന്‍റ്മണാലിയുടെ 'ആകാശത്തിരുന്ന്' ഭക്ഷണം കഴിക്കണോ?ആദ്യ ഫ്ലൈ ഡൈനിംഗ് റസ്റ്റോറന്‍റ്

ടിക്കറ്റ് നിരക്കും ടിക്കറ്റ് ബുക്കിങ്ങും

ടിക്കറ്റ് നിരക്കും ടിക്കറ്റ് ബുക്കിങ്ങും

ഒരു വശത്തേയ്ക്ക് മാത്രമുള്ള യാത്രയ്ക്ക് 300 രൂപയും ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 500 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.
https://www.dharamshalaskyway.in/ticket-booking എന്ന സൈറ്റ് അഡ്രസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!

കാശ്മീരിന്‍റെ കാഴ്ചകളിലേക്ക് പറന്നിറങ്ങാം..പഹല്‍ഗാമും ഗുല്‍മാര്‍ഗും കാണാം.. മികച്ച പാക്കേജുമായി ഐആര്‍സി‌ടിസികാശ്മീരിന്‍റെ കാഴ്ചകളിലേക്ക് പറന്നിറങ്ങാം..പഹല്‍ഗാമും ഗുല്‍മാര്‍ഗും കാണാം.. മികച്ച പാക്കേജുമായി ഐആര്‍സി‌ടിസി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X