Search
  • Follow NativePlanet
Share
» »ഈ ധാരാവി ധാരവീന്ന് കേട്ടിട്ടുണ്ടോ?

ഈ ധാരാവി ധാരവീന്ന് കേട്ടിട്ടുണ്ടോ?

സിനിമകളില്‍ കാണുന്ന ധാരാവിയാണോ യഥാര്‍ത്ഥ ധാരാവിയെന്ന് അറിയണമെങ്കില്‍ ധാരാവിയിലൂടെ ഒന്ന് യാത്ര ചെയ്യണം.

By Maneesh

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. ധാരാവിയിലേക്ക് ഒരു ടൂര്‍ പോയാലോ എന്ന് പറയുമ്പോള്‍ നിങ്ങളുടെ നെറ്റി ചുളിയും. ദാരിദ്രകാഴ്ചകണ്ട് ആസ്വദിക്കാനാണോ യാത്ര എന്ന ചോദ്യം ഉയര്‍ന്നേക്കാം. കാരണം നിങ്ങള്‍ ധാരാവിയേക്കുറിച്ച് കേള്‍ക്കുന്നത് സിനിമകളിലൂടെയാണ്. സിനിമകളില്‍ കാണുന്ന ധാരാവിയാണോ യഥാര്‍ത്ഥ ധാരാവിയെന്ന് അറിയണമെങ്കില്‍ ധാരാവിയിലൂടെ ഒന്ന് യാത്ര ചെയ്യണം.

സ്ലംഡോഗ് മില്ല്യണയര്‍ പോലുള്ള സിനിമകള്‍ കണ്ടിട്ടാണ് നിങ്ങള്‍ ധാരാവിയിലൂടെ നടക്കുന്നതെങ്കില്‍ നിങ്ങള്‍ ശരിക്കും നിരാശപ്പെടേണ്ടിവരും. കാരണം നിങ്ങള്‍ പ്രതിക്ഷിച്ചത്ര ദരിദ്രരും വിഷണ്ണരുമായവരുടെ മുഖങ്ങള്‍ കാണാന്‍ ഇവിടെ പ്രയാസമാണ്. അത്തരം ചേരികള്‍ നിങ്ങള്‍ക്ക് സിനിമകളില്‍ മാത്രമേ കാണാനാവു.

മുംബൈയിലെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വലിയ മാറ്റമൊന്നും ധാരാവിക്കില്ല. കുപ്പയും, മാലിന്യവും, വേശ്യാവൃത്തിയും, മയക്കുമരുന്നും, ഗാര്‍ഹിക പീഡനവുമൊക്കെയായി ഒരു വശം. എന്നാല്‍ സ്വയം പര്യാപ്തത നേടിയ ഫാക്ടറികളും, നന്മനിറഞ്ഞ ആളുകളുമായി മറ്റൊരു വശം. എന്നാല്‍ ധാരാവി ഇല്ലെങ്കില്‍ മുംബൈ എപ്പോഴെ അഴുക്കുകൂമ്പാരത്തില്‍ ആകുമായിരുന്നുവെന്ന് പറയാതെ വയ്യ.

ധാരാവിയുടെ ചിത്രങ്ങള്‍ കാണാം

എംബ്രോയിഡറി യൂണിറ്റ്

എംബ്രോയിഡറി യൂണിറ്റ്

ധാരാവിയിലെ ഒരു എംബ്രോയഡറി യൂണിറ്റ്. ധാരാവിയിലെ ജനങ്ങൾ പിടിച്ച് പറിച്ചും കവർച്ച നടത്തിയുമല്ല ജീവിക്കുന്നത് എന്നതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് അവിടെ കാണുന്ന ഇത്തരത്തിലുള്ള ചെറുകിട വ്യവസായങ്ങൾ.

Photo Courtesy: Ekabhishek

പ്രീമിയർ പദ്മിനി

പ്രീമിയർ പദ്മിനി

ഒരു കാലത്ത് ധാരാവിക്കാരുടെ പ്രിയപ്പെട്ട ടാകിസികാർ ആയിരുന്നു പ്രീമിയർ പദ്മിനി. പുതുനിരക്കാറുകൾ നിരത്ത് വാഴുന്ന ഇക്കാലത്തും അപൂർവമായി ഇത്തരം കാറുകൾ കാണാനാവും.

Photo Courtesy:Swaminathan

ചേരി

ചേരി

സ്ലംഡോഗ് മില്ലിയണറിലൂടെയാണ് ധാരാവി എന്ന ചേരി ലോകപ്രശസ്തി നേടിയത്. അതിന് മുൻപ് കുപ്രസിദ്ധ സ്ഥലമായിരുന്നു ഈ സ്ഥലം.

Photo Courtesy: YGLvoices

മോസ്ക്ക്

മോസ്ക്ക്

ധാരാവിയിലെ ഒരു മുസ്ലീം ദേവാലയം. ഈ ചേരിയിലെ ഭൂരിപക്ഷം ആളുകളും മുസ്ലീം സമുദായത്തി‌ൽപ്പെട്ടവരാണ്.

Photo Courtesy: erin

നിർമ്മാണപ്രവർത്തികൾ

നിർമ്മാണപ്രവർത്തികൾ

ധാരാളം നിർമ്മാണ പ്രവർത്തികളും ഇപ്പോൾ ധാരാവിയിൽ നടക്കുന്നുണ്ട്.
Photo Courtesy:Swaminathan

ചന്ത

ചന്ത

ധാരാവി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിക്കുള്ളിലെ ഒരു ചന്ത.

Photo Courtesy: Mark Hillary

തെരുവ്

തെരുവ്

ധാരാവിയിലെ ഒരു തെരുവ്. ചേരി പ്രദേശമാണെങ്കിലും നിരവധി കച്ചവടകേന്ദ്രങ്ങൾ ഇവിടെക്കാണാൻ കഴിയും.
Photo Courtesy: Kounosu

മേൽപ്പാലം

മേൽപ്പാലം

ധാരാവിയിലെ അഴുക്ക് ചാലിന് കുറുകെ നിർമ്മിച്ച മേൽപ്പാലം. ധാരാവിയിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: Jon Hurd

മൺപാത്രങ്ങൾ

മൺപാത്രങ്ങൾ

ധാരാവിയിൽ മൺപാത്രങ്ങൾ വിൽക്കുന്ന സ്ത്രീകൾ. സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുന്ന സ്ഥലമാണ് ധാരാവി എന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ സ്ത്രീകൾ സുരക്ഷിതരാണ്.
Photo Courtesy: Marcus Fornell

തെരുവ് നാടകം

തെരുവ് നാടകം

ധാരാവിയിൽ തെരുവ് നാടകം അവതരിപ്പിക്കുന്ന കലാകാരൻമാർ.

Photo Courtesy: GiveWell

മൺപാത്രനിർമ്മാണം

മൺപാത്രനിർമ്മാണം

ധാരാവിയിലെ ഒരു മൺപാത്ര നിർമ്മാണ യൂണിറ്റ്.
Photo Courtesy: Ekabhishek

ധാരാവിയിലെ ഒരു തെരുവ്

ധാരാവിയിലെ ഒരു തെരുവ്

ധാരാവിയിലെ തെരുവിൽ നിന്നുള്ള ഒരു കാഴ്ച. എല്ലാ നഗരങ്ങളിലേയും തെരുവ് പോലെ തന്നെയാണ് ഇവിടുത്തെ തെരുവ്.

Photo Courtesy: V Malik

ദുർഗ

ദുർഗ

ധാരാവിയിൽ ‌വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ദുർഗയുടെ പ്രതിമ.
Photo Courtesy: V Malik

ആക്രി

ആക്രി

ധാരവിയിൽ കൂട്ടിയിട്ടിരിക്കുന്ന ആക്രി സാമഗ്രമികൾ

Photo Courtesy: erin

കുട്ടികൾ

കുട്ടികൾ

ധാരാവിയിലെ രണ്ട് ആൺക്കുട്ടികൾ

Photo Courtesy: Wen-Yan King

ഉണക്കമീൻ

ഉണക്കമീൻ

ധാരാവിയിലെ ചന്തയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഉണക്കമീൻ‌. കടൽത്തീര നഗരമായതിനാൽ മുംബൈയിൽ മത്സ്യം പ്രധാന ഭക്ഷണ വിഭവമാണ്.

Photo Courtesy: Meena Kadri

റൊട്ടി

റൊട്ടി

വെയിലത്ത് ഉണക്കാൻ വച്ചിരിക്കുന്ന റൊട്ടി. ഗോതമ്പ് മാവ് കൊണ്ട് നിർമ്മിക്കുന്ന റോട്ടിയാണ് ഇവിടുത്തെ പ്രധാന ഭക്ഷണം.

Photo Courtesy: Ishan Khosla

കച്ചവടക്കാരാൻ

കച്ചവടക്കാരാൻ

പലതരത്തിലുള്ള മാലകൾ വിൽക്കുന്ന ഒരു കച്ചവടക്കാരൻ. ധാരാവിയിൽ നിന്നുള്ള ഒരു ദൃശ്യം.

Photo Courtesy: Ishan Khosla

പ്ലാസ്റ്റിക്

പ്ലാസ്റ്റിക്

ധാരാവിയിലെ ഒരു പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിൽ നിന്ന് ഒരു ദൃശ്യം

Photo Courtesy: Ishan Khosla

കരവിരുത്

കരവിരുത്

ധാരാവിയിലെ മൺപാത്ര നിർമ്മാണ യൂണിൽ ജോലി ചെയ്യുന്നവർ.

Photo Courtesy: Thomas Galvez

പത്രപാരായണം

പത്രപാരായണം

ധാരാവിയിൽ പത്രപാരയണത്തിൽ ഏർപ്പെട്ട രണ്ട് പേർ.
Photo Courtesy: Ishan Khosla

വെൽക്കം

വെൽക്കം

ധാരാവിയിലെ ഒരു ചേരി പ്രദേശം.
Photo Courtesy: Ishan Khosla

കുട്ടികൾ

കുട്ടികൾ

ധാരാവിയിലെ ചേരി പ്രദേശത്തെക്കുട്ടികൾ
Photo Courtesy: Ishan Khosla

ചേരി

ചേരി

ധാരാവിയിലെ ചേരിയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Mark Hillary

ധാരാവി

ധാരാവി

ധാരാവിയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Anne-Gaëlle Rico

ധാബ വാല

ധാബ വാല

ധാരാവിയിലെ ഒരു ഉന്തുവണ്ടിക്കാരൻ

Photo Courtesy: Ayan Khasnabis

റെയിൽവേ സ്റ്റേഷൻ

റെയിൽവേ സ്റ്റേഷൻ

ധാരാവിയിലെ റെയിൽവെ സ്റ്റേഷൻ

Photo Courtesy: Leonora Enking

ചേരിയിലേക്കുള്ള റോഡ്

ചേരിയിലേക്കുള്ള റോഡ്

ധാരാവിയിലെ ചേരിയിലേക്കുള്ള റോഡ്

Photo Courtesy: Leonora Enking

ചേരി

ചേരി

ധാരാവിയിലെ ചേരിയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Ting Chen

കാഴ്ചകൾ

കാഴ്ചകൾ

ധാരാവിയിലെ ചേരിയിൽ നിന്നുള്ള ഒരു കാഴ്ച. ധാരാവി സന്ദർശിക്കാം

Photo Courtesy: Ting Chen

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X