Search
  • Follow NativePlanet
Share
» » മഞ്ഞില്‍പുതച്ച് വീണ്ടും ദൗലാധര്‍...സഞ്ചാരികളേ!! യാത്രകള്‍ വീണ്ടും തുടങ്ങാം

മഞ്ഞില്‍പുതച്ച് വീണ്ടും ദൗലാധര്‍...സഞ്ചാരികളേ!! യാത്രകള്‍ വീണ്ടും തുടങ്ങാം

മഞ്ഞില്‍ പുതച്ച് സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന പര്‍വ്വത നിരയുടെ അതിമനോഹരമായ കാഴ്ച നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്.

കഴിഞ്ഞ ദിവസം അതിമനോഹരമായ ഒരു കാഴ്ചയിലേക്കാണ് ധര്‍മ്മശാല ഉറക്കമുണ‍ര്‍ന്നെത്തിയത്. മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന ദൗലാധര്‍ പര്‍വ്വത നിരകളുടെ സീസണിലെ ആദ്യ കാഴ്ചയായിരുന്നു അത്. മഞ്ഞില്‍ പുതച്ച് സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന പര്‍വ്വത നിരയുടെ അതിമനോഹരമായ കാഴ്ച നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്. നവംബര്‍ 05 നായിരുന്നു ഇത്. ധര്‍മ്മശാലയിലെയും മക്ലിയോഡ് ഗാഞ്ചിലെയും ജനങ്ങള്‍ക്കാണ് അതിമനോഹരമായ ഈ കാഴ്ചയിലേത്ത് ഉണര്‍ന്നു വരുവാനുള്ള ഭാഗ്യമുണ്ടായത്.

Dhauladhars Ranges in Himalayas covered in Snow First in Season

ധർമശാല, മക്ലിയോഡ് ഗഞ്ച്, സമീപത്തുള്ള പാലംപൂർ, ബിർ, ബില്ലിംഗ്, കാൻഗ്ര താഴ്വര തുടങ്ങിയവ ഹിമാല യ യാത്രാക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ യാത്രാ സമൂഹത്തെ ആകർഷിക്കുന്നു. ചെറിയ ഹൈക്കിങ്ങുകള്‍, , രസകരമായ തെരുവ് മാർക്കറ്റ്, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മക്ലിയോഡ് ഗഞ്ചില്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങിയിരിക്കുന്നു. ബിര്‍, ബില്ലിങ് എന്നീ രണ്ടിടങ്ങള്‍ ലോക പ്രസിദ്ധമായ പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനുകളാണ്.
കഴിഞ്ഞ ആഴ്ച ഹിമാചലിലെ തന്നെ ലാഹുലിലും സ്പിതിയിലും മഞ്ഞുവീണിരുന്നു. അടല്‍ ടണല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തതോടെ വിനോദ സഞ്ചാരം വര്‍ഷം മുഴുവന്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍.
കൊവിഡ് പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ യാത്രകള്‍ ആവശ്യത്തിനു മുന്‍കരുതലുകളെടുത്തുമാത്രം ചെയ്യുവാന്‍ ശ്രദ്ധിക്കുക.

മഞ്ഞുമൂടിയതോടെ ഇവിടേക്ക് വീണ്ടും സഞ്ചാരികളുടെ വരവ് ആരംഭിക്കുമെന്നും വിനോദ സഞ്ചാര രംഗം പഴയപടി ആകുമെന്നുമാണ് കരുതപ്പെടുന്നത്.

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

മഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലിമഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X