Search
  • Follow NativePlanet
Share
» »22 വര്‍ഷമായി ഒരു കല്യാണം പോലും നടക്കാത്ത നാട്..ഇത് ബാച്ചിലേഴ്‌സ് ഊര്!!

22 വര്‍ഷമായി ഒരു കല്യാണം പോലും നടക്കാത്ത നാട്..ഇത് ബാച്ചിലേഴ്‌സ് ഊര്!!

22 വര്‍ഷമായി പുരുഷന്‍മാര്‍ അവിവാഹിതരായി ജീവിക്കുന്ന ഗ്രാമത്തിന്റെ വിശേഷങ്ങള്‍

By Elizabath Joseph

അവസാനമായി ഒരു പെണ്‍കുട്ടി ഈ ഗ്രാമത്തിലേക്ക് വിവാഹിതയായി വന്നത് 1996 ലാണ്. അതിനു ശേഷം കടന്നു പോയത് 22 വര്‍ഷങ്ങള്‍... ആ 22 വര്‍ഷത്തിനുള്ളില്‍ ഈ ഗ്രാമത്തിലെ ഒരു പുരുഷന്‍ പോലും വിവാഹിതനായിട്ടില്ല. ഏതു നാട്ടിലെ കെട്ടുകഥയാണ് ഇതെന്നാണോ ഓര്‍ക്കുന്നത്...അല്ല...ഇതൊരു കഥയല്ല. ക്രോണിക് ബാച്ചിലേഴ്‌സ് ആയിട്ടുള്ള പുരുഷന്‍മാര്‍ ജിവിക്കുന്ന ഒരു രാജസ്ഥാന്‍ ഗ്രാമത്തിന്റെ കഥയാണിത്. 22 വര്‍ഷമായി പുരുഷന്‍മാര്‍ അവിവാഹിതരായി ജീവിക്കുന്ന ഗ്രാമത്തിന്റെ വിശേഷങ്ങള്‍!

ക്രോണിക് ബാച്ചിലേഴ്‌സ് താമസിക്കുന്ന നാട്

ക്രോണിക് ബാച്ചിലേഴ്‌സ് താമസിക്കുന്ന നാട്

22 വര്‍ഷമായി വിവാഹം നടക്കാത്ത പുരുഷന്‍മാര്‍ താമസിക്കുന്ന ഈ നാട് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ ധോല്‍പൂര്‍ എന്നു പേരായ പട്ടണത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് രാജ്ഘട്ട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലമാണ് ക്രോണിക് ബാച്ചിലേഴ്‌സിന്റെ നാടായി അറിയപ്പെടുന്നത്.

PC: PROFulvio Spada

എങ്ങനെ പോകാം

എങ്ങനെ പോകാം

രാജസ്ഥാനെക്കുറിച്ചുള്ള എല്ലാ ധാരണകളും മാറ്റി മറിക്കുന്ന ഒരിടമായാണ് രാജ്ഘട്ട് അറിയപ്പെടുന്നത്. വളരെ പ്രാകൃതമായ രീതിയിലാണ് ആളുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നത്. സര്‍ക്കാരിന്റെയോ മറ്റു സന്നദ്ധസംഘടനകളുടെയോ ഒരു സഹായം പോലും എത്തിച്ചേരാത്ത ഇവിടെ പേരിനു മാത്രമാണ് വികസനങ്ങള്‍ സംഭവിച്ചിരിക്കുന്നത്. വല്ലപ്പോഴും മാത്രം കുടിവെള്ളം എത്തുന്ന പൈപ്പാണ് ഗ്രാമവാസികള്‍ക്ക് എടുത്തു പറയാന്‍ പറ്റുന്ന ആഡംബരം
ജയ്പ്പൂരില്‍ നിന്നും 283 കിലോമീറ്റര്‍ അകലെയാണ് ധോല്‍പൂര്‍ സ്ഥിതി ചെയ്യുന്നത്.ധോല്‍പൂരിനു സമീപത്തുള്ള വലിയ പട്ടണം എന്നു പറയുന്നത് ഗ്വാളിയോറാണ്. 65.9 കിലോമീറ്ററാണ് ഗ്വാളിയോറില്‍ നിന്നും ധോല്‍പൂരിലേക്കുള്ള ദൂരം. ഗ്വാളിയാറില്‍ നിന്നും മൊറേന വഴിയാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. മധ്യപ്രദേശിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തിക്ക് സമീപത്താണ് ഇവിടമുള്ളത്.

കല്യാണം നടക്കാത്ത കാരണങ്ങള്‍

കല്യാണം നടക്കാത്ത കാരണങ്ങള്‍

ഒരു പെണ്‍കുട്ടിയെ ഇവിടേക്ക് വിവാഹം ചെയ്ത് അയക്കാനുള്ള മാതാപിതാക്കളുടെ ഭയമാണ് രാജ്ഘട്ടിലെ പുരുഷന്‍മാര്‍ അവിവാഹിതരായി തുടരുന്നതിനുള്ള കാരണം. വികസനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും കടന്നു ചെന്നിട്ടില്ലാത്ത ഇവിടേക്ക് അയച്ചാല്‍ തങ്ങളുടെ മക്കള്‍ പണിയെടുത്തും കഷ്ടപ്പെട്ടും തളരുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വെള്ളവും വെളിച്ചലും എന്തിനധികം മര്യാദയ്ക്ക് വീടും സ്‌കൂളുകളും പോലുമില്ലാത്ത, ഏറെ അപരിഷ്ടകൃമായി തുടരുന്ന ഗ്രാമമാണിത്. ഇവിടേക്ക് എത്താന്‍ മികച്ച ഒരു റോഡ് പോലും ഇല്ല എന്നതാണ് സത്യം. അതായത് നമ്മള്‍ പ്രാഥമിക സൗകര്യങ്ങള്‍ എന്നു പറയുന്വ പോലും ഇവിടെ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല.

PC:plaits

22 വര്‍ഷത്തിനു ശേഷത്തെ കല്യാണം

22 വര്‍ഷത്തിനു ശേഷത്തെ കല്യാണം

22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ അടുത്ത ദിവസങ്ങളിലാണ് ഇവിടെ ഒരു വിവാഹം നടക്കുന്നത്. പവന്‍ കുമാര്‍ എന്നു പേരായ ഒരു ഗ്രാമവാസിയാണ് ഗ്രാമത്തിന്റെ ചരിത്രം തിരുത്തി വിവാഹിതനായത്.
മണ്ണില്‍ നിര്‍മ്മിച്ച് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന 40 ഭവനങ്ങളിലായി 300 ഗ്രാമവാസികളാണ് ഇവിടെയുള്ളത്. 125 സ്ത്രീകളാണ് ഇവിടെ വസിക്കുന്നത്.

PC:The Wandering Angel

നാഷണല്‍ ചംമ്പല്‍ സാങ്ച്വറി

നാഷണല്‍ ചംമ്പല്‍ സാങ്ച്വറി

5400 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന നാഷണല്‍ ചംമ്പല്‍ സാങ്ച്വറി രാജ്ഘട്ട് ഗ്രാമത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ വൈല്‍ഡ് ലൈഫ് സാങ്ച്വറിയോട് ചേര്‍ന്നായതിനാല്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവിവര്‍ഗ്ഗങ്ങള്‍ ഇവിടെ അധിവസിക്കുന്നുണ്ട്.

PC: Wikipedia

മൊറേന

മൊറേന

രാജ്ഘട്ടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലമാണ് മൊറേന. മൊറേനയില്‍ നിന്നും ഇവിടേക്ക് 36 മിനിട്ട് സഞ്ചരിക്കേണ്ട ദൂരമേയുള്ളൂ. എന്നാല്‍ ഇവിടം മധ്യപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് കൊള്ളക്കാരാല്‍ പേരുകേട്ടിരുന്ന സ്ഥലം കൂടിയാണിത്. എന്നാല്‍ ഇന്ന് ഇവിടം നന്‍മയുള്ള മനുഷ്യരുടെ കൂട്ടമായാണ് അറിയപ്പെടുന്നത്.
പ്രാചീനമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കാകന്‍ മഠ് ക്ഷേത്രം, ജെയ്ന്‍ ക്ഷേത്രം, ബതേശ്വര്‍ ക്ഷേത്ര സമുച്ചയം, സബല്‍ഗഡ് കോട്ട, ചൗസത് യോഗിനി ക്ഷേത്രം, തുടങ്ങിയവ ഇവിടെ കാണാന്‍ സാധിക്കും.
ഡെല്‍ഹിയില്‍ നിന്നും 321 കിലോമീറ്ററും ജയ്പൂരില്‍ നിന്നും 316 കിലോമീറ്ററും ഗ്വാളിയോറില്‍ നിന്നും 39 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC: PankajSaksena

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X