Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മ്മിത തടാകമായ ദേബാര്‍

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മ്മിത തടാകമായ ദേബാര്‍

സഞ്ചാരികളെ ഏറ്റവുമധികം വിസ്മയിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. കോട്ടകളും കൊട്ടാരങ്ങളും അപൂര്‍വ്വ ക്ഷേത്രങ്ങളും എല്ലാമായി ചരിത്രത്തെയും സംസ്കാരത്തെയും ചേര്‍ത്തു നിര്‍ത്തുന്ന കുറേയധികം കാഴ്ചകള്‍ ഇവിടെ കാണാം. അത്തരത്തിലൊന്നാണ് ദേബാര്‍ തടാകത്തിന്‍റേത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മ്മിത തടാകമായ ദേബാറിന് കഥകളും ചരിത്രങ്ങളും ഒരുപാട് പറയുവാനുണ്ട്. ഉദയ്പൂരിലെ കാഴ്ചകളില്‍ ഏറ്റവും വ്യത്യസ്തമാര്‍ന്ന ദേബാര്‍ തടാകത്തിന്‍റെ വിശേഷങ്ങളിലേക്ക്

ദേബാര്‍ തടാകം

ദേബാര്‍ തടാകം

ജയ്സാമന്ദ് തടാകം എന്നും അറിയപ്പെടുന്ന ദേബാര്‍ തടാകം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കൃത്രിമ തടാകമാണ്. 17-ാം നൂറ്റാണ്ടില്‍ രാജാ ജയ് സിംങ് നിര്‍മ്മിച്ച ഈ തടാകത്തിന്റെ ആകെ വിസ്തൃതി 87 ചതുരശ്ര കിലോമീറ്ററാണ്. ഉദയ്പൂർ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് തടാകം. നിര്‍മ്മാണം ആരംഭിച്ച സമയത്ത്, ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമായിരുന്നു ഇത്. പിന്നീട് ഗോവിന്ദ് ബല്ലഭ് പന്ത് സാഗറ്‍ ആ സ്ഥാനം ഏറ്റെടുത്തു.

PC:Ankto420

നിര്‍മ്മാണത്തിനു പിന്നിലെ കഥ

നിര്‍മ്മാണത്തിനു പിന്നിലെ കഥ

രാജ്യത്തെ രൂക്ഷമായ ജലദൗര്‍ലഭ്യത്തിന് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തിലാണ് 17-ാം നൂറ്റാണ്ടില്‍ രാജാ ജയ് സിംങ് ഈ തടാകം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. മേവാറിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ കൃഷിചെയ്യുന്നതിന് ധാരാളം ജലത്തിന്റെ ആവശ്യമുണ്ടായിരുന്നു. ആ കുറവ് നികത്തുവാനായാണ് ഈ തടാകം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ സമയത്ത് 93 കിലോമീറ്റർ വിസ്തൃതിയിലാണിത് നിര്‍മ്മിച്ചത്. തടാകത്തിന്റെ ആഴമേറിയ സ്ഥലം 102 അടി ചുറ്റളവിലാണ്. മാര്‍ബിള്‍ പടികളിലൂടെയാണ് തടാകത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ സാധിക്കുക.

PC:wikipedia

വിജയ മഹാസമുദ്രം

വിജയ മഹാസമുദ്രം

1685 ൽ തടാകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. തടാകം തുറന്നു കൊടുക്കുന്ന ദിവസത്തില്‍ മഹാരാജാവ് തന്‍റെ ശരീരത്തിന്‍റെ അത്രയും ഭാരം വരുന്ന സ്വർണം ദാനം ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. വിജയ മഹാസമുദ്രം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. 14 കിലോമീറ്റർ വീതിയും 102 അടി ആഴവുമുള്ള ഈ തടാകത്തിന് 48 കിലോമീറ്റർ ചുറ്റളവുണ്ട്,

PC: Veetrag

 അണക്കെട്ട്

അണക്കെട്ട്

ഗോംതി നദിക്ക് കുറുകെ ഇവിടെ ഒരു ഡാമും നിർമ്മിച്ചിട്ടുണ്ട്. അണക്കെട്ടിൽ ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമുണ്ട്. ഈജിപ്തിലെ അസ്വാൻ ഡാം നിർമ്മിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമായിരുന്നു ഡാം.

 തടാകത്തിലെ മൂന്ന് ദ്വീപുകള്‍

തടാകത്തിലെ മൂന്ന് ദ്വീപുകള്‍

10 മുതൽ 40 ഏക്കർ വരെയുള്ള മൂന്ന് ദ്വീപുകളാണ് ദെബാർ തടാകത്തിലുള്ളത്. 984.3 അടി ഉയരമുള്ള ദെബാർ ലേക്ക് മാർബിൾ ഡാം ഇന്ത്യയുടെ പൈതൃക സ്മാരകങ്ങളുടെ ഭാഗമാണ്. തടാകത്തിന്റെ മറ്റൊരു ആകർഷണം ഹവ മഹൽ കൊട്ടാരമാണ്. മേവാറിലെ മുൻ ശൈത്യകാല തലസ്ഥാനമായിരുന്നു ഇത്.

ഭിൽ മിനാസ് ഗോത്രക്കാർ വസിക്കുന്ന ദേബാർ തടാകത്തിലെ രണ്ട് വലിയ ദ്വീപുകളെ ബാബ കാ മാഗ്ര എന്നും ചെറിയ ദ്വീപിന് പിയാരി എന്നുമാണ് പേര്, ആറ് വിദേശ ശവകുടീരങ്ങളും ഒരു ശിവക്ഷേത്രവുമാണ് തടാക സ്ഥലത്തെ ആകർഷകമായ സവിശേഷതകൾ. തടാകത്തിന്റെ വടക്കേ അറ്റത്ത് ഒരു മുറ്റവും തെക്കേ അറ്റത്ത് 12 തൂണുകളുടെ പവലിയനുമായ ഒരു കൊട്ടാരമുണ്ട്. അതിൻറെ തെക്ക് ഭാഗത്ത് മനോഹരമായ കൊട്ടാരങ്ങളുള്ള കുന്നുകൾ തടാകത്തിന്റെ മികച്ച കാഴ്ച നൽകുന്നു.

 സന്ദര്‍ശന സമയം

സന്ദര്‍ശന സമയം

രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് തടാകവും പരിസങ്ങളും കാണുവാന്‍ അനുമതിയുള്ള സമയം. തടാകത്തിന്റെ കാഴ്ചകളെ കൂടാതെ ജയ്‌സാമന്ദ് വന്യജീവി സങ്കേതവും സന്ദർശിക്കാം. തടാകത്തോട് ചേർന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് മേവാർ രാജാക്കന്മാരുടെ വേട്ടയാടല്‍ കേന്ദ്രമായിരുന്നു ഇത്. കടുവ, കാട്ടുപന്നി, മംഗൂസ്, കാട്ടുപൂച്ച മുതലായ മൃഗങ്ങളെ ഇവിടെ കാണാം.

കാടിനുള്ളിലെ പുതിയ ഏഴ് ട്രക്കിങ്ങ് റൂട്ടുകളുമായി ജമ്മു കാശ്മീര്‍, കാടിനുള്ളിലെ കാണായിടങ്ങള്‍ കാണാം

പി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾ

കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!

ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍

Read more about: rajasthan lake udaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X