ഇന്ത്യയിലെ ബഹുപൂരിപക്ഷം ആളുകളും യാത്ര ചെയ്യാന്‍ ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരാണ്. ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ചെലവുകുറഞ്ഞതും ലളിതവുമായ മാര്‍ഗം ബസ് സര്‍വീസുകളാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നേരിട്ട് ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് സിറ്റി ബസുകളുടെ സര്‍വീസും.
ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10% ലാഭം നേടാം
ഇന്ത്യയിലെ ആദ്യത്തെ എ സി ബസ്
മുംബൈ ആണ് ഇന്ത്യയില്‍ ആദ്യമായി എ സി ബസ് സര്‍വീസ് ആരംഭിച്ച നഗരം. 1998 മുതലാണ് മുംബൈ നഗരത്തിലൂടെ എ സി ബസുകള്‍ ഓടിത്തുടങ്ങിയത്.
വായിക്കാം: ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചില സംഗതികള്‍
ഇന്ത്യയിലെ ആദ്യത്തെ വോള്‍വോ സര്‍വീസ്
വോള്‍വോ ബസുകള്‍ ആദ്യമായി ഓടിത്തുടങ്ങിയ നഗരം ബാംഗ്ലൂരാണ്. 2006 ജനുവരിയിലാണ് ആദ്യമായി ബാംഗ്ലൂര്‍ നഗരത്തില്‍ വോള്‍വോ സര്‍വീസുകള്‍ ആരംഭിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിച്ചതും ബാംഗ്ലൂരിലാണ്. ബാംഗ്ലൂരിലെ കബ്ബണ്‍ പാര്ക്കിന് സമീപത്തായാണ് ഇത്.
വായിക്കാം: ത്രില്ലടിക്കാന്‍ കൊതിക്കുന്നവര്‍ക്ക് ചില ഐഡിയകള്‍
ഏഷ്യയിലെ ഏറ്റവും വലിയ ബസ് ടെര്‍മിനസ്
ചെന്നൈയിലെ മൊഫുസില്‍ ബസ് ടെര്‍മിനസ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ ബസ് ടെര്‍മിനസ്. 37 ഏക്കറിലായാണ് ഈ ബസ് ടെര്‍മിനസ് പരന്നുകിടക്കുന്നത്. കോയമ്പേട് ബസ് സ്റ്റാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവസേന 2000 ബസുകള്‍ വന്നുപോകുന്ന ഇവിടെ രണ്ട് ലക്ഷത്തിലധികം യാത്രക്കാര്‍ എത്തിച്ചേരുന്നുണ്ട്.
വായിക്കാം: ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബസ് സര്‍വീസുള്ള കോര്പ്പറേഷന്
തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള തമിഴ് നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബസ് സര്‍വീസുള്ള കോര്പ്പറേഷന്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസ് സര്‍വീസുകള്‍ പരിചയപ്പെടാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക
ആന്‍ഡമാനിലെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സെര്‍വീസ് ബസ്. പോര്‍ട്ട് ബ്ലയറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ബര്‍താംഗ് ദ്വീപില്‍ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Biswarup Ganguly
ആന്ധ്രാപ്രദേശിലെ ഒരു ഓര്‍ഡിനറി ബസ്. പുണ്യനഗരങ്ങളായ കാഞ്ചിപുരവും തിരുപ്പതിയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ബസ് സര്‍വീസ്.
Photo Courtesy: VtTN
ഗരുഡ എന്ന പേരില്‍ സര്‍വീസ് നടത്തുന്ന എ പി എസ് ആര് ടി സിയുടെ വോള്‍വോ ബസ്. ആന്ധ്രപ്രദേശിലെ പ്രധാന നഗരങ്ങള്‍ തമ്മിലും ആന്ധ്രപ്രദേശില്‍ നിന്ന് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നത് ഈ ബസ് ആണ്. Photo Courtesy: Adkrish22290
ആന്ധ്രപ്രദേശിലെ നഗരങ്ങളിലൂടെ ഓടുന്ന പഴയ സിറ്റി ബസ്
Photo Courtesy: Adityamadhav83
ഹൈദരബാദ് നഗരത്തിലൂടെ ഓടുന്ന പുതിയ സിറ്റി ബസ്
Photo Courtesy: gurugubelli sai ratna chaitanya
എ പി എസ് ആര് ടി സിയുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ബസ്
Photo Courtesy: ratnam
ആന്ധ്രപ്രദേശിലെ വിജയവാഡ ബസ് സ്റ്റാന്‍ഡില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന വിന്റേജ് ബസ്. 1932 മോഡല്‍ ബസ് ആണ് ഇത്.
Photo Courtesy: Pavan santhosh.s
തെലങ്കാന സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ഒരു ബസ് Photo Courtesy: Nikhilb239
ബ്രഹ്മപുത്ര നദിക്ക് കുറുകയുള്ള ഒരു പാലത്തിലൂടെ വരുന്ന അസാം സര്‍ക്കാറിന്റെ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്. Photo Courtesy: chandrashekharbasumatary
ഗുവഹാത്തി നഗരത്തിലൂടെ നീങ്ങുന്ന ഒരു സര്‍ക്കാര്‍ ബസ്
Photo Courtesy: Renzut
ഡല്‍ഹി നഗരത്തിലൂടെ നീങ്ങുന്ന ഒരു ബ്ലൂ ലൈന്‍ ബസ്
Photo Courtesy: FlickreviewR
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു എസി ബസ്
Photo Courtesy: Ramesh NG
ഡല്‍ഹി നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ഡി ടി സിയുടെ ഓര്‍ഡിനറി ബസ് Photo Courtesy: Ramesh NG
ഡല്‍ഹി നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ഹോപ് ഓണ്‍ ഹോപ് ഓഫ് ബസ് Photo Courtesy: Contact.surojit
ഡല്‍ഹിയില്‍ എത്തുന്ന ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളിലൂടെയാണ് ഈ ബസിന്റെ യാത്ര.
Photo Courtesy: Contact.surojit
അഹമ്മദ്ബദിലൂടെ സര്‍വീസ് നടത്തുന്ന അഹമ്മദബാദ് മെട്രോ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ സിറ്റി ബസുകള്‍
Photo Courtesy: Vrajesh jani
അഹമ്മദബാദ് മെട്രോ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ പുതിയ മോഡലുകളിലുള്ള സിറ്റി ബസുകള്‍
ഗുജറാത്തിലെ ഗാന്ധി നഗറിലൂടെ സര്‍വീസ് നടത്തുന്ന ഒരു സിറ്റി ബസ്
Photo Courtesy: Gaurav.raval
ഹരിയാനയിലെ ഗുര്ഗാവിലൂടെ സര്‍വീസ് നടത്തുന്ന ഒരു മിനി ബസ്
Photo Courtesy: Shashwat Nagpal
ഹിമാചലിലെ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്. ധര്‍മ്മശാലയില്‍ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: (WT-shared) Jpatokal at wts wikivoyage
ഹിമാചല്‍ പ്രദേശിലൂടെ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ്
Photo Courtesy: Vssun
ജമ്മു കശ്മീരില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ്
Photo Courtesy: Vinayaraj
ലഡാക്കില്‍ നിന്ന് ഒരു ബസ് കാഴ്ച. 2001ല്‍ പകര്‍ത്തിയ ചിത്രം Photo Courtesy: Hynek Moravec
ബാംഗ്ലൂര്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി എം ടി സി ഓര്‍ഡിനറി ബസ്
Photo Courtesy: Kalyan Kanuri
ബി എം ടി സി യുടെ വജ്ര വോള്‍വോ എ സി ബസ്
Photo Courtesy: Ramesh NG from Bangalore, INDIA
കര്‍ണാടകയുടെ കെ എസ് ആര് ടി സി ബസുകള്‍ Photo Courtesy: Victorgrigas
കര്‍ണാടക കെ എസ് ആര് ടിസിയുടെ വോള്‍വോ എ സി ബസായ ഐരാവത്.
Photo Courtesy: Indianhilbilly
കേരളാ കെ എസ് ആര് ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ് ബസ് Photo Courtesy: Jayadevp13
കേരള കെ എസ് ആര് ടി സിയുടെ ഒരു പഴയ ബസ്
Photo Courtesy: Duncharris
കേരളാ കെ എസ് ആര് ടി സിയുടെ വോള്‍വോ ലോ ഫ്ലോര്‍ ബസ്
Photo Courtesy: Sudheesh Nair S
കേരള കെ എസ് ആര് ടി സിയുടെ ഡബിള്‍ ഡെക്കര്‍ ബസ്
Photo Courtesy: Axe DB
കേരളാ കെ എസ് ആര് ടി സിയുടെ എ സി ബസ്
Photo Courtesy: Sivahari
കേരള കെ എസ് ആര് ടി സിയുടെ ഏറ്റവും പുതിയ ഡബിള്‍ ഡെക്കര്‍ ബസ്
Photo Courtesy: Ranjithsiji
കൊച്ചിയിലെ ഒരു സ്വകാര്യ ബസ്
Photo Courtesy: Challiyan at ml.wikipedia
കെ എസ് ആര് ടി സിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് Photo Courtesy: RajeshUnuppally at ml.wikipedia
കെ എസ് ആര് ടി സിയുടെ ഓര്‍ഡിനറി ബസ്
Photo Courtesy: Reji Jacob
മധ്യപ്രദേശിലെ ഇന്‍ഡോറിലെ സിറ്റി ബസ്
Photo Courtesy: Prateek Karandikar
മഹാരാഷ്ട്രയിലെ ട്രാന്‍സ്പോര്‍ട്ട് ബസ്
Photo Courtesy: ABHIJEET
മഹാരാഷ്ട്രയിലെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ ഒന്ന് Photo Courtesy: Yann
മുംബൈയിലെ സിറ്റി ബസ്
Photo Courtesy: Ask27
മുംബൈയിലെ ഡബിള്‍ ഡെക്കര്‍ ബസ്
Photo Courtesy: albert besselse
രാജസ്ഥാന് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസ്
Photo Courtesy: BazaNews
ചെന്നൈ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്
Photo Courtesy: Jpullokaran
ചെന്നൈ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ മറ്റൊരു മോഡല്‍ ബസ്
തമിഴ് നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് Photo Courtesy: Prchandran.82
ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ബസ്
Photo Courtesy: Crispin Semmens
കല്‍ക്കത്ത നഗരത്തിലെ ഒരു സ്വകാര്യ ബസ്. നീലയും മഞ്ഞയുമാണ് സ്വകാര്യ ബസുകളുടെ പൊതു നിറം Photo Courtesy: Hopelessxl
വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് Photo Courtesy: Imalive2013
സൗത്ത് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകള്‍
Photo Courtesy: Swarnadip
മികച്ച ട്രാവല്‍ ഡീലുകളും ടിപ്സുകളും യാത്രാ വിവരണങ്ങളും അറിയാം... Subscribe to Malayalam Nativeplanet