യാത്രാ രംഗത്തെയും കുടിയേറ്റ മേഖലയിലെയും ഏറ്റവും പുതിയ ട്രെന്‍ഡുകളിലൊന്നാണ് ഡിജിറ്റല്‍ നൊമാഡ് വിസ. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലൊ, തൊഴിൽ-ജീവിത സന്തുലിതാവസ്ഥയിലോ അങ്ങനെ വലിയ മാറ്റങ്ങളൊന്നും വരുത്താതെ പുതിയ രാജ്യത്തിരുന്ന് നിങ്ങളുടെ ജോലി ചെയ്യുകയും എക്സ്പ്ലോര്‍ ചെയ്യുകയും ചെയ്യുവാന്‍ സഹായിക്കുന്നവയാണ് ഡിജിറ്റല്‍ നൊമാഡ് വിസയെന്ന് എളുപ്പത്തില്‍ പറയാം. കൊവിഡ് പ്രതിസന്ധിയിലാക്കിയ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിലേക്ക് കൂടുതല്‍ ആളുകളെയും ആകര്‍ഷിക്കുന്നതിനായാണ് ഡിജിറ്റല്‍ നൊമാഡ് വിസകള്‍ അവതരിപ്പിച്ചത്. എസ്റ്റോണിയ ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഡിജിറ്റല്‍ നൊമാഡ് വിസയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

എന്താണ് ഡിജിറ്റല്‍ നൊമാഡ് വിസ?
സ്വന്തം രാജ്യത്തു നിന്നു മാറി മറ്റൊരു രാജ്യത്ത് താമസിച്ച് സ്വന്ചം രാജ്യത്തെന്ന പോലെ ജോലി ചെയ്യാനുള്ള അംഗീകാരമാണ് ഡിജിറ്റൽ നോമാഡ് വിസകൾ. ഒരു ഡിജിറ്റൽ നോമാഡ് വിസ അതിന്റെ ഉടമയെ ഒരു രാജ്യത്ത് താമസിക്കുന്ന സമയത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നു, അവർ പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നില്ല. ആ രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുകയോ പ്രാദേശിക താമസക്കാരുമായി ജോലിക്കായി മത്സരിക്കുകയോ ചെയ്യാതെ പ്രാദേശിക തൊഴിലുടമകളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നൃവരായിരിക്കും ഇവര്‍.

ടൂറിസ്റ്റ് വിസയും ഡിജിറ്റല്‍ നൊമാഡ് വിസയും തമ്മിലുള്ള വ്യത്യാസം
ഒരു ടൂറിസ്റ്റ് വിസയും ഡിജിറ്റൽ നോമാഡ് വിസയും തമ്മിലുള്ള പ്രധാന വ്യത്യാസം രാജ്യത്ത് വിസ ഹോള്‍ഡര്‍ക്ക് തങ്ങുവാന്‍ അനുവദിക്കുന്ന കാലാവധിയാണ്. ടൂറിസ്റ്റ് വിസകൾ ഹ്രസ്വകാല താമസത്തിനുള്ളതാണ്, സാധാരണയായി 3 മാസം വരെയാണ് പരമാവധി ദൈര്‍ഘ്യം. അതേസമയം ഡിജിറ്റൽ നോമാഡ് വിസകൾ കൂടുതൽ സമയം, പലപ്പോഴും 1 വർഷമോ അതിൽ കൂടുതലോ താമസിക്കാൻ അനുവദിക്കുന്നു.

ഡിജിറ്റല്‍ നൊമാഡ് ആകുവാന്‍ ഒരു വിസയുടെ ആവശ്യമുണ്ടോ?
ഇവിടെയും ഇത് നിങ്ങള്‍ ആ രാജ്യത്ത് താമസിക്കുവാന്‍ ഉദ്ദേശിക്കുന്ന കാലാവധിയെ അനുസരിച്ച് നില്‍ക്കുന്നു.
ടൂറിസ്റ്റ് വിസയിൽ അനുവദനീയമായ സമയത്തേക്കാൾ കൂടുതൽ സമയം നിങ്ങൾ താമസിക്കുന്നെങ്കിൽ മാത്രമേ നിങ്ങൾക്ക് ഒരു ഡിജിറ്റൽ നോമാഡ് വിസ ലഭിക്കൂ. എന്നാല്‍ ഇതിന്റെ ചില ആവശ്യകതകള്‍ നിങ്ങള്‍ പൂര്‍ത്തികരിക്കേണ്ടതായി വരും. ഓരോ രാജ്യത്തിനും ഓരോ തരത്തിലുള്ള നിയമങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. പ്രധാനമായും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ഫണ്ടിനെയും ആശ്രയിച്ചായിരിക്കും ഇത്. കാരണം വിസ നല്കുന്ന രാജ്യം നിങ്ങളെ അവിടുത്തെ ജോലികളില്‍ ഏര്‍പ്പെടുവാന്‍ അനുവദിക്കുന്നതല്ല.
PC:Jodie Cook

ടാക്സ് നല്കണമോ?
ഡിജിറ്റല്‍ നൊമാഡുകള്‍ നികുതി നല്കണമോ എന്നത് തീര്‍ച്ചയായും അവരുടെ രാജ്യത്തെ നിയമത്തെ ആശ്രയിച്ചാണുള്ളത്. ഉദാഹരണത്തിന്, അമേരിക്കൻ ഡിജിറ്റൽ നാടോടികൾ വിദൂരമായി വിദേശത്ത് ജോലി ചെയ്താലും യു.എസ് നികുതികൾ ഫയൽ ചെയ്യണം. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയിൽ കൂടുതൽ സമ്പാദിക്കുന്ന ഒരാള്‍ ആണെങ്കില്‍ , ഒരു ഡിജിറ്റൽ നൊമാഡ് ആയിപപ്പോലും നിങ്ങൾ ഒരു യു.എസ് നികുതി റിട്ടേൺ ഫയൽ ചെയ്യണം. ഇത് ഓരോ രാജ്യത്തിനും വ്യത്യാസപ്പെട്ടിരിക്കും.
PC:Andrew Neel

എങ്ങനെ ഒരു ഡിജിറ്റല്‍ നൊമാഡ് ആകാം?
പുതിയ ഒരു സ്ഥലം പര്യവേക്ഷണം ചെയ്യുവാനും നാട്ടില്‍ നിന്നും മാറിനിന്ന് ജീവിക്കുവാനും താല്പര്യമുള്ളവര്‍ക്ക് ഡിജിറ്റല്‍ നൊമാഡ് ആകാം. ഒരുപക്ഷെ വിദേശത്ത് ജോലി ചെയ്യുന്നതോ പഠിക്കുന്നതോ തുടങ്ങാൻ ആലോചിക്കുക, ആരംഭിക്കാനുള്ള ആദ്യ ലക്ഷ്യസ്ഥാനം തീരുമാനിക്കുക, അതിനുള്ള ബജറ്റ് ഉൾപ്പെടെ നിങ്ങൾ അവിടെ എങ്ങനെ ജീവിക്കുമെന്ന് കണ്ടെത്തുക, നിങ്ങളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുക അങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിനായി ചെയ്യാം..

ആരോഗ്യ ഇന്‍ഷുറന്‍സ്
ഇന്നത്തെ കാലത്ത് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. ഡിജിറ്റല്‍ നൊമാഡുകളെ സംബന്ധിച്ചെടുത്തോളം യാത്രാ ഇൻഷുറൻസിനെ ആശ്രയിക്കുന്നത് മികച്ച ഓപ്ഷനല്ല. പകരം, ലോകത്തെവിടെയും നിങ്ങളുടെ ആരോഗ്യ ചെലവുകൾ വഹിക്കാൻ കഴിയുന്ന അനുയോജ്യമായ ആരോഗ്യ പരിരക്ഷാ പദ്ധതി കണ്ടെത്തുന്നതാണ് നല്ലത്.
വെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാം

ഡിജിറ്റല്‍ നൊമാഡ് വിസയുടെ ഗുണങ്ങള്‍
എടുത്തുപറയത്തക്ക നിരവധി പ്രത്യേകതകളും ഗുണങ്ങളും ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്നു.
ഒരു ടൂറിസ്റ്റ് വിസയിൽ നിങ്ങൾ താമസിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നതിനുപകരം, നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഒരു രാജ്യത്ത് തുടരാൻ ഈ വിസ നിങ്ങളെ അനുവദിക്കുന്നു.ഒരു പ്രാദേശികനെപ്പോലെ സ്ഥലങ്ങള്‍ കറങ്ങുവാനും അത് അനുഭവിക്കാനും കഴിയും. ചില ഡിജിറ്റൽ നോമാഡ് വിസകൾ നിങ്ങളുടെ കുടുംബത്തെ നിങ്ങളോടൊപ്പം കൊണ്ടുവരാൻ അനുവദിക്കുന്നു. കൂടുതൽ ദൂരത്തേക്ക് പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു രാജ്യം ഒരു ഹോം ബേസ് ആയി ഉപയോഗിക്കാനുള്ള അവസരങ്ങളും നിങ്ങൾക്കുണ്ട് എന്നതാണ് ഇതിനെ കൂടുതൽ മികച്ചതാക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും കമ്മ്യൂണിറ്റികൾ സ്ഥാപിക്കുകയും ഡിജിറ്റൽ നൊമാഡുകൾക്ക് പ്രത്യേകമായി പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്
ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍
വര്‍ക് ഫ്രം ഹോം ഇനി വര്‍ക് ഫ്രം ബാലി! യാത്ര ചെയ്തു പണിയെടുക്കാന്‍ അഞ്ച് വര്‍ഷത്തെ വിസയുമായി ബാലി!!