Search
  • Follow NativePlanet
Share
» »ഡിനോസറുകളുടെ ലോകത്തെ കാണാം..പരിചയപ്പെ‌ടാം...ഡിനോസര്‍ ഫെസ്റ്റിവലുമായി ചെന്നൈ

ഡിനോസറുകളുടെ ലോകത്തെ കാണാം..പരിചയപ്പെ‌ടാം...ഡിനോസര്‍ ഫെസ്റ്റിവലുമായി ചെന്നൈ

ഡല്‍ഹിക്കു പിന്നാലെ ചെന്നൈയും ഡിനോസര്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്

ജുറാസിക് പാര്‍ക്ക് സിനിമയിലൂടെയും ചിലപ്പോള്‍ പാഠപുസ്തകങ്ങളിലൂ‌ടെയും മാത്രം നമുക്ക് പരിചയമുള്ള ജീവികളാണ് ഡിനോസറുകള്‍. ചിത്രങ്ങളിലൂ‌ടെ കണ്ടത് കൂടാതെ ഇവ ഇങ്ങനെയെയിരിക്കുമെന്ന് അറിയുവാനുള്ള ആഗ്രഹം പ്രായഭേദമന്യേ ആളുകള്‍ക്കുണ്ട്. നിങ്ങളു‌‌ടെ ഈ ജിജ്ഞാസയ്ക്ക്ജ ഒരു ഉത്തരം വേണെമങ്കില്‍ ചെന്നൈക്ക് പോകാം...ഡല്‍ഹിക്കു പിന്നാലെ ചെന്നൈയും ഡിനോസര്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്.

Dinosaur Festival in Chennai

PC:Mehmet Turgut Kirkgoz

ദിനോസറുകളു‌ടെ യഥാര്‍ത്ഥ രൂപത്തിലുള്ള പ്രതിരൂപങ്ങള്‍ ആണ് ഇവി‌ടെ പ്രദര്‍ശനത്തിന് വയ്ക്കുന്നത്. ജുറാസിക് ലോകത്തെ അനുഭവിക്കാൻ ആളുകളെ അനുവദിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളു‌ടെ ഭാഗമാണ് ഈ പ്രദര്‍ശനം. അതോടൊപ്പം ഈ ചരിത്രാതീത ജീവികളെക്കുറിച്ച് പഠിക്കുന്നതിനും സന്ദര്‍ശകരെ ഈ പ്രദര്‍ശനം സഹായിക്കും. ചെന്നൈ സെന്‍ററില്‍ ജൂണ്ഡ 10 മുതല്‍ 19 വരെയാണ് പ്രദര്‍ശനം ഉണ്ടായിരിക്കുക.

ഏകദേശം 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ലോകത്ത് വിഹരിച്ചിരുന്ന വിവിധ ചരിത്രാതീത മൃഗങ്ങളു‌ടെ രൂപങ്ങള്‍ ഈ ഫെസ്റ്റിവലില്‍ കാണുവാന്‍ സാധിക്കും. ഇതില്‍ കുറഞ്ഞത് 16 ഇനങ്ങളെങ്കിലും ഇന്ത്യയിൽ ജീവിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 20 മീറ്റർ ബ്രാച്ചിയോസോറസ്, 15 മീറ്റർ ടൈറനോസോറസ് റെക്‌സ്, 10 മീറ്റർ ട്രൈസെറാടോപ്‌സ് തുടങ്ങിയ ഭീമൻ ജീവികളുടെ രൂപങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.

കു‌ട്ടികളെ സംബന്ധിച്ചെ‌ടുത്തോളം പുസ്തകങ്ങളില്‍ മാത്രം പരിചയിച്ച ജീവികളുടെ രൂപങ്ങള്‍ നേരില്‍ കാണുവാനും ഫോസിൽ ഉത്ഖനനം തു‌ടങ്ങി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരി‌ട്ട് മനസ്സിലാക്കുവാനും ദിനോസർ പകർപ്പുകൾക്കൊപ്പം ഫോട്ടോ സെഷനുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കഴിയുന്ന വിധത്തിലാണ് ഈ പ്രദര്‍ശനം ഉണ്ടായിരിക്കുക, ചെന്നൈയിലും പരിസരത്തുമുള്ള പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ലവര്‍ക്ക് വെള്ളി, തിങ്കൾ ദിവസങ്ങളിൽ പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

ദിനോസര്‍ ഫെസ്റ്റിവല്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഈ പ്രദര്‍ശനം സംഘ‌ടിപ്പിക്കുന്നത്. ഈ ഫെസ്റ്റിവൽ ഓഗസ്റ്റ് 19 മുതൽ മുംബൈയിലും നടക്കും. കുർളയിലെ ഫീനിക്സ് മാർക്കറ്റ് സിറ്റിയിലാണ് ഇത് നടക്കുക. മെയ് 27-ന് ആരംഭിച്ച ദിനോസര്‍ ഫെസ്റ്റ് ഡല്‍ഹി, ജൂണ്‍ 27 വരെയുണ്ടാകും.

സിയാച്ചിന്‍റെ കാഴ്ചകളിലേക്ക് ചെല്ലാം...ആറാമത് സിയാച്ചിന്‍ ഫോക്ക് ഫെസ്റ്റിവല്‍ ജൂണ്‍ 5ന്സിയാച്ചിന്‍റെ കാഴ്ചകളിലേക്ക് ചെല്ലാം...ആറാമത് സിയാച്ചിന്‍ ഫോക്ക് ഫെസ്റ്റിവല്‍ ജൂണ്‍ 5ന്

ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!

Read more about: chennai festival travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X