Search
  • Follow NativePlanet
Share
» »പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

പുരാതനമായ ബുദ്ധ പാരമ്പര്യങ്ങള്‍ നേരിട്ടു പരിചയപ്പെ‌ടുവാന്‍ സാധിക്കുന്ന ഈ ആശ്രമത്തെക്കുറിച്ചും ഇവിടുത്തെ തന്നെ പ്രസിദ്ധമായ മൈത്രേയ ബുദ്ധ പ്രതിമയെക്കുറിച്ചും വായിക്കാം

മഹാരാഷ്ട്രയും ഹിമാചല്‍ പ്രദേശും ഒക്കെ കഴിഞ്ഞ് യാത്ര പോയാല്‍ നിറയെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. മുന്‍പെങ്ങും കണ്ടി‌ട്ടില്ലാത്ത തരത്തിലുള്ള ഭൂ പ്രകൃതിയും ആളുകളും അവരു‌ടെ ജീവിതങ്ങളും ആചാരങ്ങളുമെല്ലാം അത്ഭുതമാണ് സ‍ഞ്ചാരികളുടെ മനസ്സില്‍ നിറയ്ക്കുക. അത്തരത്തില്‍ അതിര്‍ത്തികള്‍ കടന്നുള്ള യാത്രയില്‍ ചെന്നുചേരുന്ന ഒരു നാടാണ് നുബ്രാ വാലി. മഞ്ഞുവീണ് മരുഭൂമിയായി മാറിയ ഇവിടെ പല കാഴ്ചകളുമുണ്ട്. അതില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ദിസ്കിത് മൊണാസ്ട്രി. പുരാതനമായ ബുദ്ധ പാരമ്പര്യങ്ങള്‍ നേരിട്ടു പരിചയപ്പെ‌ടുവാന്‍ സാധിക്കുന്ന ഈ ആശ്രമത്തെക്കുറിച്ചും ഇവിടുത്തെ തന്നെ പ്രസിദ്ധമായ മൈത്രേയ ബുദ്ധ പ്രതിമയെക്കുറിച്ചും വായിക്കാം

നുബ്രാ വാലി

നുബ്രാ വാലി

ദിസ്കിത് ആശ്രമത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനു മുന്‍പ് അറിയേണ്ടതാണ് നുബ്രാ വാലിയെക്കുറിച്ച്. ഇന്ത്യയുടെ തലക്കെട്ട് എന്നും മഞ്ഞു മരുഭൂമിയെന്നുമെല്ലാം സഞ്ചാരികള്‍ വിളിക്കുന്ന നുബ്രാ വാലി.‌ ട്രാന്‍സ് ഹിമാലയത്തിലെ ഏറ്റവും മനോഹര ഇടമായി അറിയപ്പെ‌ടുന്ന നുബ്രാ വാലികാഴ്ചയില്‍ ഒരു മരുഭൂമിക്ക് സമമാണ്.

PC:commons.wikimedia

ദിസ്കിത് ആശ്രമം

ദിസ്കിത് ആശ്രമം

നുബ്രാ വാലിയിലെ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ ആശ്രമങ്ങളിലൊന്നാണ് ദിസ്കിത് ആശ്രമം. ഡിസ്കിറ്റ് എന്നും പറയാറുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും പതിനായിരത്തില്‍ അധികം അടി ഉയരത്തില്‍ ഷയോക് നദിയെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഈ ആശ്രമം 14-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കുന്നത്. ചാങ്സെം സെറാബ് സാങ്പോ എന്ന സന്യാസി സ്ഥാപിച്ച ഈ ആശ്രമം ടിബറ്റന്‍ ബുദ്ധിസത്തിന്‍റെ ഗെലുഗ്പാ വിഭാഗക്കാരുടേതാണ്.

PC:Addy6697

കുന്നിന്‍ചെരുവില്

കുന്നിന്‍ചെരുവില്

സങ്കീര്‍ണ്ണമായ കുന്നിന്‍ചെരുവിലാല്‍ റോഡിനോ‌ട് ചേര്‍ന്നാണ് ഈ ആശ്രമം നിര്‍മ്മിച്ചിരിക്കുന്നത്. കല്ലുകൊണ്ടു നിര്‍മ്മിച്ച പടിക്കെ‌ട്ടുകളിലൂടെ കയറിവേണം ആശ്രമത്തിലെത്തുവാന്‍. പ്രാര്‍ത്ഥനാ മുറിയിലേക്കാണ് ഈ പടിക്കെട്ടുകള്‍ കൊണ്ടെത്തിക്കുന്നത്.
PC:I, Krokodyl

അകത്തു കടന്നാല്‍

അകത്തു കടന്നാല്‍

അതിശയിപ്പിക്കുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പാരമ്പര്യത്തിലേക്ക് കൊണ്ടുപോകുന്ന നിരവധി കാഴ്ചകളാണ് ഡിസ്കിറ്റ്, ആശ്രമത്തിനുള്ളിലുള്ളത്. ആശ്രമത്തിനു പുറത്തുള്ളതുപോലെ തന്നെ ധാരാളം ചിത്രപ്പണികളും അലങ്കാരങ്ങളും ആശ്രമത്തിനുള്ളിലും കാണാം, ചുവര്‍ ചിത്രങ്ങള്‍, പ്രകൃതിജന്യ നിറങ്ങങ്ങളിലുള്ള അലങ്കാരങ്ങള്‍, പൂക്കളുടെയും മറ്റ് രൂപങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം. ഡുക്കാങ് എന്നാണ് ഇവിടുത്തെ പ്രാര്‍ത്ഥാനാ മുറി അറിയപ്പെ‌ടുന്നത്. സന്യാസികള്‍ പ്രാര്‍ത്ഥനയ്ക്കുപയോഗിക്കുന്ന ഡ്രമ്മുകള്‍, ബുദ്ധമതത്തിലെ വിവിധ പ്രധന ആളുകളു‌ടെ ചിത്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം.

PC:Karunakar Rayker

മൈത്രേയ ബുദ്ധ

മൈത്രേയ ബുദ്ധ

നുബ്രാ വാലിയിലെയും ദിസ്കിത് ആശ്രമത്തിലെയും ഏറ്റവും വലി ആകര്‍ഷണമാണ് മൈത്രേയ ബുദ്ധ പ്രതിമ. 32 മീറ്റര്‍ അഥവാ 106 അടി ഉയരത്തിലുള്ള ഈ പ്രതിമ കുന്നിമു മുകളില്‍, ആശ്രമത്തിനു താഴെയായാണ് സ്ഥിതി ചെയ്യുന്നത്. ഷയോക് നദിയുടെ അഭിമുഖമായാണ് പ്രതിമയുള്ളത്.

PC: Amit Patel

പാക്കിസ്ഥാനിലേക്ക് നോക്കി

പാക്കിസ്ഥാനിലേക്ക് നോക്കി

പാക്കിസ്ഥാനിലേക്ക് നോക്കിനില്‍ക്കുന്ന രീതിയിലാണ് മൈത്രേയ പ്രതിമയുള്ളത്. ഭാവിയിലെ ബുദ്ധന്‍ എന്നാണ് മൈത്രേയ പ്രതിമ അറിയപ്പെ‌ടുന്നത് . ഗൗതമ ബുദ്ധനു ശേഷം ഇനി ജനിക്കുവാനിരിക്കുന്ന ബുദ്ധനായതിനാലാണ് ഇതിനെ ഭാവിയിലെ ബുദ്ധന്‍ എന്നു വിശേഷിപ്പിക്കുന്നത്. ചിരിക്കും ബുദ്ധന്‍ എന്നും ഈ പ്രതിമയ്ക്ക് പേരുണ്ട്. നുബ്രാ വാലിയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് അതിമനോഹരമായ ഈ പ്രതിമ കാണുവാനാണ്. സ്വര്‍ണ്ണ നിറവും ചുവന്ന നിറവുമാണ് പ്രതിമയ്ക്കുള്ളത്.
PC:Ravi Kumar

യുദ്ധം ഒഴിവാക്കി സമാധാനം പുലരുവാന്‍

യുദ്ധം ഒഴിവാക്കി സമാധാനം പുലരുവാന്‍

കൃത്യമായ ലക്ഷ്യങ്ങളോടെയും ഉള്‍ക്കാഴ്ചകളോടെയുമാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
2006 ഏപ്രിലിലാണ് പ്രതിമയുടെ നിര്‍മാണം തുടങ്ങിയത്. പ്രദേശവാസികളില്‍ നിന്നുള്ള പിരിവ് കൂടാതെ യെല്ളോഹാറ്റ് സെക്ടറിന്റെ ആത്മീയാചാര്യനും റിസു മൊണാസ്ട്രി അധികൃതരും പ്രതിമ അലങ്കരിക്കാന്‍ എട്ട് കിലോ സ്വര്‍ണവും നല്‍കി. ഈ ഗ്രാമത്തിന്റെ സംരക്ഷണം, പാക്കിസ്ഥാനുമായി ഇനി യുദ്ധം ഉണ്ടാകാതിരിക്കുക ,ലോകത്ത് സമാധാനം പുലരുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 2010 ജൂലൈ 25ന് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയാണ് പ്രതിമ ആശീര്‍വദിച്ചത്.

PC:Pavithrah

ലാച്ചുങ് ക്ഷേത്രം

ലാച്ചുങ് ക്ഷേത്രം

ദിസ്കിത് ഗോംപ അഥവാ ദിസ്കിത് ആശ്രമത്തിനു തൊട്ടുമുകളിലായാണ് ലാച്ചുങ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ ഏറ്റവും പുരാതനമായ ക്ഷേത്രമാണിത്. ബുദ്ധമതത്തിലെ ഗെലുഗ്പാ സെക്ടിന്റെ സ്ഥാപകനായ ത്സോങ് കാപയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. ടിബറ്റന്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്കൂളും ഇതിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നു.
PC:Anamdas

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. ആ സമയങ്ങളില്‍ കാലാവസ്ഥ പ്രസന്നമായിരിക്കുകയും മഞ്ഞും മറ്റും മാറി റോഡുകള്‍ ഗതാഗത യോഗ്യമായിരിക്കുകയും ചെയ്യും.

PC:Shri 4545

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഡിസ്കിറ്റ് മൊണാസ്ട്രിക്ക് തൊട്ടുതാഴെയാണ് മൈത്രേയ ബുദ്ധ പ്രതിമ സ്ഥിതി ചെയ്യുന്നത്. മനാലി-ശ്രീനഗർ വഴി മനാലി-ലേ ഹൈവേയിലൂടെ റോഡ് മാർഗമാണ് ഇവിടേക്ക് എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാർഗം.

നുബ്ര വാലിയിലെ ലേയിൽ നിന്ന് ഡിസ്കിറ്റിലേക്കുള്ള റോഡ് സൗത്ത് പുല്ലുവിലൂടെ കടന്നുപോകുന്നു, ഇത് ഒരു സൈനിക ക്യാമ്പാണ്. അവിടെ നിന്ന് ഖാർദുങ് ലാ വരെയും നോർത്ത് പുളുവിലേക്കും ഇറങ്ങുന്നു, തുടർന്ന് ഖാർദുംഗ് വില്ലേജും ഖൽസർ വില്ലേജും. വാലി ഫ്ലോറിലെ ഖൽസർ വില്ലേജിൽ, റോഡ് രണ്ടായി വിഭജിക്കപ്പെടുന്നു, അവിടെ ഇടത് ഭാഗം ഡിസ്കിറ്റ്, ഹണ്ടർ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നു, വലത് നുബ്ര വാലിയിലെ സുമൂർ, പനാമിക് ഗ്രാമങ്ങളിലേക്ക് പോകുന്നു.
ലേയിൽ നിന്ന് 118 കിലോമീറ്ററും ഹണ്ടർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്ററും അകലെയാണ് ഡിക്സിറ്റ് സ്ഥിതി ചെയ്യുന്നത്.

PC:E2v

മഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലിമഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലി

മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രംകാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം

Read more about: ladakh offbeat jammu kashmir leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X