Search
  • Follow NativePlanet
Share
» »ദീപാവലിയുടെ പുണ്യം ക്ഷേത്രദര്‍ശനത്തിലൂടെ..ദീപാവലി യാത്രയില്‍ കാണാന്‍ ഈ വിശുദ്ധ ഇടങ്ങള്‍!!

ദീപാവലിയുടെ പുണ്യം ക്ഷേത്രദര്‍ശനത്തിലൂടെ..ദീപാവലി യാത്രയില്‍ കാണാന്‍ ഈ വിശുദ്ധ ഇടങ്ങള്‍!!

വീണ്ടും ഒരു ദീപാവലി കാലം കൂടി വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ആഘോഷം കൊവിഡില്‍ മുങ്ങിപ്പോയെങ്കിലും ഇത്തവണ കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. കൊവിഡ് വാക്സിന്റെ വരവും അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചതും ജീവിതം പഴയപടിയിലേക്ക് മെല്ലെ നീങ്ങുന്നതുമെല്ലാം കാരണം ഇത്തവണത്തെ ആഘോഷങ്ങളെ ജനം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ദീപാവലി പലതരത്തില്‍ ആഘോഷിക്കുമെങ്കിലും എല്ലായിടത്തും വിട്ടുവീഴ്ചയില്ലാത്തത് ക്ഷേത്രദര്‍ശനങ്ങള്‍ക്കാണ്. ദീപാവലി നാളില്‍ ക്ഷേത്രത്തില്‍ പോയിരിക്കണെന്നത് പലയിടത്തും ആചാരങ്ങളുടെ ഭാഗം കൂടിയാണ്. ഇതാ തെക്കേ ഇന്ത്യയില്‍ നിര്‍മ്മിതിയിലെ പ്രത്യേകതകള്‍ കൊണ്ട് ഒരുപടി മുന്നില്‍ നില്‍ക്കുന്ന, ദീപാവലി യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം....

ജ്ഞാന സരസ്വതി ക്ഷേത്രം, ബസാര്‍, തെലങ്കാന

ജ്ഞാന സരസ്വതി ക്ഷേത്രം, ബസാര്‍, തെലങ്കാന

തെലങ്കാനയിലെ ബസാര്‍ പ്രദേശത്ത് ഗോദാവരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ജ്ഞാന സരസ്വതി ക്ഷേത്രം തെക്കേ ഇന്ത്യയിലെ അതിശയിപ്പിക്കുന്ന നിര്‍മ്മിതികളില്‍ ഒന്നാണ്. ശാരദാ പീഠ ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയിലെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണിത്. അറിവിന്റെയും പഠനത്തിന്റെയും ഹിന്ദു ദേവതയാണ് സരസ്വതി. അക്ഷര അഭ്യാസം എന്നറിയപ്പെടുന്ന വിദ്യാരംഭ ചടങ്ങിനായി കുട്ടികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു.
PC:RameshSharma

വ്യാസനും വിശ്വാമിത്രനും

വ്യാസനും വിശ്വാമിത്രനും

മഹാഭാരതവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിന്‍റെ ഐതിഹ്യമുള്ളത്. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം വ്യാസ മുനിയും വിശ്വാമിത്രനും കുറച്ചു ശിഷ്യന്മാരും ചേര്‍ന്ന തങ്ങള്‍ക്ക് തങ്ങുവാനായി ശാന്തമായ ഒരിടം തേടി. തണുപ്പുള്ള ഇടത്തിനായിരുന്നു അവര്‍ മുന്‍ഗണന നല്കിയത്. അന്വേഷണത്തിനൊടുവില്‍ അവര്‍ ദണ്ഡക വനപ്രദേശത്ത് എത്തുകയും താമസിക്കുവാന്‍ അവിടം തന്നെ നിശ്ചയിക്കുകയും ചെയ്തു. വ്യാസന്‍ പതിവില്ലാതെ ഏറെ നേരം പ്രാര്‍ത്ഥനയില്‍ ഇവിടെ സമയം ചിലവഴിച്ചതിനാല്‍ ഇവിടം വാസര എന്നു വിളിക്കപ്പെടുകയും അത് പിന്നീട് ബസാർ ആയി മാറുകയും ചെയ്തു. മാഞ്ജിറ, ഗോദാവരി എന്നീ നദികള്‍ ചേരുന്നിടത്ത് നിര്‍മ്മിച്ച മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
PC:Ravi Cool guy

താനുമലയന്‍ ക്ഷേത്രം, കന്യാകുമാരി

താനുമലയന്‍ ക്ഷേത്രം, കന്യാകുമാരി

ശുചീന്ദ്രപുരം ക്ഷേത്രം എന്ന പേരായിരിക്കും മലയാളികള്‍ക്ക് താനുമലയന്‍ ക്ഷേത്രം എന്ന പേരായിരിക്കും മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. സ്ഥാനു എന്നാല്‍ ശിവനും മാല്‍ എന്നാല്‍ വിഷ്ണുവും അയന്‍ എന്നാല്‍ ബ്രഹ്മാവ് എന്നുമാണര്‍ത്ഥം. അതായത് ത്രിമൂര്‍ത്തികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണിത്.
ക്ഷേത്രത്തിന്റെ നിര്‍മ്മാണ ഘടന എടുത്തുപറയേണ്ട കാര്യമാണ്. എവിടെ നോക്കിയാലും അതിമനോഹരമായ രീതിയിലുള്ള കൊത്തുപണികള്‍ ഇവിടെ കാണാം. പ്രവേശന ഗോപുരമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.
PC: Ssriram mt

സ്ത്രീരൂപത്തിലുള്ള ഗണപതി

സ്ത്രീരൂപത്തിലുള്ള ഗണപതി

സ്ഥാനുമലയന്‍ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്നത് ഇവിടുത്തെ ഗണേശന്റെ സ്ത്രീരൂപമെന്നു കരുതപ്പെടുന്ന വിനായകിയെ ആരാധിക്കുന്നതാണ്. 18 അടി ഉയരത്തിലുള്ള ഹനുമാന്‍ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്.
തിരുവിതാംകൂറിലെ ആദ്യ ലോട്ടറി നറുക്കെടുപ്പിലെ തുകയില്‍ നിന്നും ഈ ക്ഷേത്രനിര്‍മ്മാണത്തിലേക്ക് പണം നല്കിയ ഒരു ചരിത്രവുമുണ്ട്.
PC:AswiniKP

വിരൂപാക്ഷ ക്ഷേത്രം, ഹംപി

വിരൂപാക്ഷ ക്ഷേത്രം, ഹംപി

ഹംപിയിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശിവനു സമര്‍പ്പിച്ചിരിക്കുന്ന വിരൂപാക്ഷ ക്ഷേത്രം. തുംഗഭദ്ര നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഏഴാം നൂറ്റാണ്ടിലാണ് ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിക്കപ്പെടുന്നത്. വിജയനഗര സാമ്രാജ്യത്തിലെ പ്രൗഡ ദേവരായ എന്നറിയപ്പെടുന്ന ഭരണാധികാരിയായ ദേവ രായ രണ്ടാമന്റെ കീഴിലുള്ള നായകൻ (മുഖ്യൻ) ലക്കൻ ദണ്ഡേശനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്.
പ്രധാന ക്ഷേത്രത്തിൽ ഒരു ശ്രീകോവിൽ, മൂന്ന് മുൻ അറകൾ, ഒരു തൂണുള്ള മണ്ഡപം, ഒരു തുറന്ന തൂണുള്ള ഹാൾ എന്നിവ അടങ്ങിയിരിക്കുന്നതാണ് ഇന്ന് ഈ ക്ഷേത്രം.

PC: Gangaraju10888

കൊത്തുപണികള്‍

കൊത്തുപണികള്‍

ക്ഷേത്രത്തിനകത്തെയും പുറത്തെയും ചുവരുകളിലുള്ള കൊത്തുപണികള്‍ ഇതിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. സൂക്ഷ്മമായി കൊത്തിയെടുത്ത രൂപങ്ങള്‍ക്ക് അവലംബം പുരാണേതിഹാസങ്ങളിലെ സംഭവങ്ങളാണ്. ഗണിതശാസ്ത്ര സങ്കൽപ്പങ്ങളുടെ നിർമ്മാണത്തിനും അലങ്കാരത്തിനുമുള്ള ഉപയോഗവും ഇവിടെ കാണാം. ആവർത്തിച്ചുള്ള പാറ്റേണുകളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.
PC:Omkar N Kashyap

ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍! ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ
ബൃഹദീശ്വര ക്ഷേത്രം

ബൃഹദീശ്വര ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ബിഗ് ടെംപിള്‍ എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്ഷേത്രം എന്ന വിശേഷണവും ഇതിനുണ്ട്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പവും .400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
PC:IM3847

ഭരതനാട്യവും ക്ഷേത്രവും

ഭരതനാട്യവും ക്ഷേത്രവും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്നായ ബൃഹദീശ്വര ക്ഷേത്രത്തില്‍ ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം കാണുവാന്‍ സാധിക്കും.
PC:Gmuralidharan

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

മധുരെ നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന മധുരെ മീനാക്ഷി ക്ഷേത്രം അവിശ്വാസികളെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഏകദേശം മൂവായിരത്തിയഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. അഞ്ച് കവാടങ്ങളും പത്ത് ഗോപുരങ്ങളും ഈ ക്ഷേത്രത്തിനുണ്ട്.1559ൽ നിർമ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളിൽ ഏറ്റവും ഉയരം കൂടിയത്. 985 കൽത്തൂണുകൾ ഉള്ള ആയിരംകാല്‍ മണ്ഡപമാണ് മറ്റൊരു പ്രധാന കാഴ്ച. ശിവക്ഷേത്രമാണെങ്കിലും പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്
PC:Surajram

ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യാം..ക്വാറന്‍റൈനില്ലാതെ സന്ദര്‍ശിക്കുവാന്‍ ഈ രാജ്യങ്ങള്‍ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യാം..ക്വാറന്‍റൈനില്ലാതെ സന്ദര്‍ശിക്കുവാന്‍ ഈ രാജ്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X