Search
  • Follow NativePlanet
Share
» »ഇടുക്കി ഡാമിന്റെ ഭംഗി കാണാൻ ഹിൽവ്യൂ പാർക്ക്

ഇടുക്കി ഡാമിന്റെ ഭംഗി കാണാൻ ഹിൽവ്യൂ പാർക്ക്

ഇടുക്കി ഡാമിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും എത്തുന്നവരെ നിരാശരാക്കാത്ത ഒരിടം ഡാമിനു തൊട്ടടുത്തുണ്ട്.

By Elizabath Joseph

സിനിമകളിലൂടെയും സഞ്ചാരികളുടെ വിവരണങ്ങളിലൂടെയും ഇടുക്കി ഡാമിനെ മനസ്സിൽ കയറ്റാത്തവർ കുറവാണ്. ഇടുക്കിയുടെ വന്യമായ ഭംഗി കയ്യെത്തുംദൂരം നിന്നും ആസ്വദിക്കുവാൻ ഇതിലും പറ്റിയ മറ്റൊരു സ്ഥലം ഇല്ല എന്നാണ് ഇടുക്കി ഡാമിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നു പോയി കണ്ടുകളയാം എന്നു വിചാരിച്ചാൽ സംഗതി നടപ്പില്ല. വർഷത്തിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് പൊതുജനങ്ങൾക്കായി ഈ ഡാം തുറന്നു കൊടുക്കുക. എന്നാൽ ഇതറിയാതെ ദിവസവും ഡാം കാണാനായി നിരവധി ആളുകളെത്താറുണ്ട്. ഡാമിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും എത്തുന്നവരെ നിരാശരാക്കാത്ത ഒരിടം ഡാമിനു തൊട്ടടുത്തുണ്ട്. ഹിൽ വ്യൂ പാർക്ക് എന്ന ഡാമിന്റെ സ്വന്തം പാര്‍ക്കിനെ അറിയാം...

എവിടെയാണിത്?

എവിടെയാണിത്?

കോട്ടയത്തു നിന്നും 103 കിലോമീറ്റർ അകലെയാണ് ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിനു തൊട്ടടുത്തായി ഡാമിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ പറ്റിയ ഇടം എന്ന നിലയിൽ ഇടുക്കി ഹിൽവ്യൂ പാർക്ക് ഇവിടുത്തെ പ്രധാന ആകർഷണമാണ്.

ഇടുക്കി ഡാം കാണാൻ

ഇടുക്കി ഡാം കാണാൻ

ഇടുക്കിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നായ ഇടുക്കി ഡാം കാണാനെത്തുന്നവർക്ക് പലപ്പോഴും നിരാശയായിരിക്കും ഫലം. കാരണം ഓണം, ക്രിസ്മസ്, ന്യൂ ഇയർ തുടങ്ങിയ അവസരങ്ങളിലാണ് ഡാം പൊതുജനങ്ങൾക്ക് പ്രവേശനത്തിനായി തുറന്നു കൊടുക്കുന്നത്. എന്നാൽ ഇതറിയാതെ ഇവിടെ എത്തുന്നവർക്ക് പറ്റിയ മികച്ച ഓപ്ഷനുകളിലൊന്നാണ് ഇടുക്കി ഹിൽവ്യൂ പാർക്ക്. ഡാമിന്റെ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ പറ്റിയ ഇടം എന്ന നിലയിൽ ഇവിടം ഏറെ പ്രശസ്തമാണ്.

PC:http://www.kseb.in

ഉയരത്തിൽ നിന്നൊരു കാഴ്ച

ഉയരത്തിൽ നിന്നൊരു കാഴ്ച

അങ്ങ് ഉയരത്തിൽ നിന്നുള്ള ഡാമിന്റെ കാഴ്ചയാണ് ഹിൽ വ്യൂ പാർക്ക് നല്കുന്നത്. ഡാമിലെ ജയനിരപ്പിന്റെ ഏകദേശം 350 അടി ഉയരത്തിൽ നിന്നും ഇടുക്കി ഡാമിന്റെയും ചെറുതോണി ഡാമിന്റെയും കാഴ്ചകൾ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

PC:idukkiblocktourism

എട്ട് ഏക്കറിലെ അത്ഭുതം!!

എട്ട് ഏക്കറിലെ അത്ഭുതം!!

എട്ട് ഏക്കറോളം സ്ഥലത്തായി നിർമ്മിച്ചിരിക്കുന്ന ഇടുക്കി ഡാം എല്ലാ ദിവസവും സഞ്ചാരികൾക്കായി തുറക്കും. പാർക്ക് കൂടാതെ, കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ട് സവാരി, വിശ്രമിക്കുവാനും ഡാമിന്റെ മനോഹരമായ കാഴ്ചകൾ കാണുവാനുമുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിനുള്ളിലെ തടാകത്തിലൂടെയാണ് ബോട്ടിങ്ങ് നടത്തുന്നത്.

PC:idukkiblocktourism

ഇടുക്കിയെ കാണാൻ

ഇടുക്കിയെ കാണാൻ

ഇടുക്കിയുടെ യഥാർഥ കാഴ്ചകൾ തേടിപ്പോകുന്നവരെ ആകർഷിക്കുന്ന ഒരിടമായതിനാൽ ഇവിടെ എല്ലായ്പ്പോളും സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഡാം തുറക്കുന്ന സമയം അറിയാതെ എത്തുന്നവരാണ് ഇവിടുത്തെ സന്ദർശകരിൽ അധികവും. പ്രകൃതി സൗന്ദര്യം നിറ‍ഞ്ഞു നിൽക്കുന്ന ഇവിടുത്തെ കാഴ്ടകൾ പകർത്താനായി എത്തുന്ന ഫോട്ടോഗ്രാഫർമാരുടെ സങ്കേതവും കൂടിയാണിത്. 20 രൂപാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്.

PC:idukkiblocktourism

 ഇടുക്കി ഡാം

ഇടുക്കി ഡാം

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട് അഥവാ ആർച്ച് ഡാമായാണ് ഇടുക്കി ഡാം അറിയപ്പെടുന്നത്. പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇത് 1976 ലാണ് ഉത്ഘാടനം ചെയ്യുന്നത്. ഇടുക്കി ഡാം എന്നാല്‍ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്. ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം...ഇത് മൂന്നും ചേര്‍ന്നതാണ് ഇടുക്കി ഡാം എന്നറിയപ്പെടുന്നത്
കുറുവന്‍ മലയെയും കുറുവത്തി മലയെയും കൂട്ടിയിണക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കുറുവന്‍ മലയ്ക്ക് 839 മീറ്റര്‍ ഉയരവും കുറുവത്തി മലയ്ക്ക് 925 മീറ്റര്‍ ഉയരവുമാണുള്ളത്.

PC:Rameshng

ഷട്ടറുകളില്ലാത്ത ഇടുക്കി ഡാം

ഷട്ടറുകളില്ലാത്ത ഇടുക്കി ഡാം

ഇടുക്കി ഡാമിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ഇതിന് ഷട്ടറുകളില്ല എന്നത്. ഡാമിൽ വെള്ളം നിറയുമ്പോൾ തുറന്നുപ വിടുന്നത് ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്.

PC:George Abraham Maniyambra

ഭൂകമ്പത്തെയും പ്രതിരോധിക്കും

ഭൂകമ്പത്തെയും പ്രതിരോധിക്കും

നിർമ്മാണത്തിലും അതിന്റെ സാങ്കേതിക വിദ്യയിലും ഇന്നത്തെ കാലത്തോട് കിടപിടിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഡാമിന്റെ നിർമ്മാണത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഇന്നു നിലനില്‌ക്കുന്ന ഡാമുകളിൽ ഏറ്റവും ശക്തമായ ഡാമായാണ് ഇടുക്കി ഡാം അറിയപ്പെടുന്നത്. ഭൂകമ്പത്തെ തടുക്കുവാനുള്ള സാങ്കേതിക വിദ്യകൾ വരെ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ഒക്കെ താങ്ങാനായാണ് ഡാം കമാനാകൃതിയിൽ നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്.

PC:jiju M Iype

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയത്തു നിന്നും 103 കിലോമീറ്റര്‍ അകലെയാണ് ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത്. കോട്ടയം-പാലാ-മുട്ടം-കാഞ്ഞാര്‍-കുളമാവ്-ചെറുതോണി വഴി ഇടുക്കി ഡാമിലെത്താം..
തിരുവനന്തപുരത്തു നിന്ന് 226 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 132 കിലോമീറ്ററും കോഴിക്കോട് നിന്ന് 265 കിലോമീറ്ററും കാസര്‍കോഡ് നിന്ന് 443 കിലോമീറ്ററുമാണ് ഇടുക്കി ഡാമിലേക്കുള്ള ദൂരം.

അഞ്ചുരുളി

അഞ്ചുരുളി

ഇടുക്കി ഡാമിന്റെ ആരംഭമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുരുളി ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നു വിടാനായി നിര്‍മ്മിച്ച തുരങ്കമാണ്. ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച് ഡാമായ ഇവിടം അഞ്ചു മലകള്‍ക്ക് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്.
എല്ലായ്‌പ്പോഴും മുട്ടറ്റത്തില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന അഞ്ചുരുളി തുരങ്കം ഇത്തിരി അപകടകാരിയാണെന്നതില്‍ സംശയമില്ല. ടണലിനു മുന്നില്‍ നിന്നു നോക്കിയാല്‍ മറുവശം ചെറിയരൂപത്തില്‍ കാണാന്‍ സാധിക്കും. രണ്ടിടങ്ങളില്‍ നിന്ന് ഒരേസമയം നിര്‍മ്മാണം ആരംഭിച്ച് കൂട്ടിമുട്ടിച്ച തുരങ്കത്തിന്റെ ഒരു വശം ഇടുക്കി ഡാമിലേക്കും മറുവശം ഇരട്ടയാര്‍ ഡാമിലേക്കുമാണ് തുറന്നു കിടക്കുന്നത്. വേണ്ടത്ര വെളിച്ചവും മുന്‍കരുതലുകളുമില്ലാത്ത യാത്ര അപകടം വരുത്തിവെയ്ക്കും.

അഞ്ചുരുളിയിലെത്താന്‍

അഞ്ചുരുളിയിലെത്താന്‍

കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട ജംങ്ഷനില്‍ നിന്നും 2.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടണലിനടുത്തെത്താം.

വൈശാലി ഗുഹയും ഇടുക്കി ഡാമും

വൈശാലി ഗുഹയും ഇടുക്കി ഡാമും

എംടി ഭരതന്‍ ടീമിന്റെ പ്രശസ്ത ചിത്രമായ വൈശാലി സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇടുക്കി ഡാമിന്റെ പരിസര പ്രദേശങ്ങളിലായിരുന്നു. അതില്‍ ഋഷിശൃംഗനും വൈശാലിയും തമ്മിലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഡാമിനു സമീപത്തുള്ള ഗുഹയിലായിരുന്നു. അന്നു മുതല്‍ ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്ന പേരിലാണ്. ഇടുക്കി ഡാമും പരിസര പ്രദേശങ്ങളും സഞ്ചാരികള്‍ക്ക് സുപരിചിതമാമെങ്കിലും ഇവിടെയെത്തുന്ന പലരും അറിയാതെ പോകുന്ന സ്ഥലമാണ് വൈശാലി ഗുഹ. ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഗുഹ.
പാറ തുരന്ന് നിര്‍മ്മിച്ചരിക്കുന്ന ഈ ഗുഹയ്ക്ക് ഏകദേശം 550 മീറ്റര്‍ നീളമാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X