Search
  • Follow NativePlanet
Share
» »മഴക്കാല യാത്രയിലെ അരുതുകൾ...സൂക്ഷിച്ചാൽ ദുഖിക്കേണ്ട

മഴക്കാല യാത്രയിലെ അരുതുകൾ...സൂക്ഷിച്ചാൽ ദുഖിക്കേണ്ട

വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന മഴക്കാല യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അരുതുകളും നോക്കാം

വേനലിൽ നട്ടം തിരിയുമ്പോൾ ഒരു മഴ എങ്ങനെയെങ്കിലും പെയ്താൽ മതി എന്നായിരിക്കും ആഗ്രഹം. മഴ പെയ്താൽ പിന്നെ പരാതി അവിടെയാണ്. രോഗങ്ങളും മാറ്റി വയ്ക്കേണ്ടി വരുന്ന യാത്രകളും അസുഖങ്ങളും ഒക്കെ മഴക്കാലത്തിന് ഒരു വില്ലന്റെ വേഷമാണ് നല്കിയിരിക്കുന്നത്. മഴക്കാലത്തെ യാത്രയും അത്ര തന്നെ ഭയപ്പെടുത്തുന്ന ഒന്നാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ സുരക്ഷിതമായി തിരിച്ചെത്താവുന്നതാണ് മഴക്കാല യാത്രകൾ. ഏറ്റവും സുഖമുള്ള, വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന മഴക്കാല യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അരുതുകളും നോക്കാം

വസ്ത്രവും കുടയും

വസ്ത്രവും കുടയും

മഴയിലെ യാത്ര ആയതുകൊണ്ടുതന്നെ ബാഗിൽ ആദ്യം ഇടം പിടിക്കേണ്ട രണ്ടു കാര്യങ്ങളാണ് സിന്തറ്റിക് വസ്ത്രവും കുടയും. ഇത് കയ്യിലുണ്ടെങ്കിൽ നനയുമോ, ഉണങ്ങുമോ തുടങ്ങിയ സംശയങ്ങളും ആശങ്കകളും മാറും എന്നു മാത്രമല്ല പകുതി ടെന്‍ഷനും കുറഞ്ഞ് കിട്ടുകയും ചെയ്യും. നനഞ്ഞു കുളിക്കുവാൻ റെഡിയായി മാത്രം മഴക്കാലത്ത് യാത്രയ്ക്കിറങ്ങുക.

വാഹനവും ലൈസൻസും

വാഹനവും ലൈസൻസും

റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സമയമാണ് മഴക്കാലം. സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും എന്നതിൽ സംശയമില്ല. ഡ്രൈവിങ്ങ് അറിയാനെന്നു പറഞ്ഞാലും ലൈസൻസില്ലാത്തയാൾക്ക് വണ്ടി കൊടുക്കാതിരിക്കുക, ഇൻഷുറൻസും മറ്റ് അനുമതികളും അപ്ഡേറ്റ് ആണെന്ന് ഉറപ്പു വരുത്തുക, വാഹനം കണ്ടീഷനിലാണെന്ന് ഉറപ്പു വരുത്തുക തുടങ്ങിയവ യാത്രയ്ക്കിറങ്ങും മുൻപ് ശ്രദ്ധിക്കുക.

 പാക്കറ്റ് ഭക്ഷണം

പാക്കറ്റ് ഭക്ഷണം

കഴിയുന്നതും വീട്ടിൽ നിന്നും കൊണ്ടുവന്നതോ അല്ലെങ്കിൽ പാക്കറ്റ് ഭക്ഷണമോ കയ്യിൽ കരുതുക. യാത്രയ്ക്കിടയിൽ മഴയിലും മറ്റും പെട്ടാൽ പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാനും ഒറ്റപ്പെട്ട ഇടങ്ങളിലൂടെ ഭക്ഷണം അന്വേഷിച്ച് നടക്കുന്നത് ഒഴിവാക്കുവാനും ഇത് സഹായിക്കും.

അറിഞ്ഞ് മാത്രം പോവുക

അറിഞ്ഞ് മാത്രം പോവുക

പുതിയൊരു ഇടത്തേയ്ക്കാണ് യാത്ര പോകുന്നതെങ്കിൽ ആ സ്ഥലത്തെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും കൂടുതൽ അറിഞ്ഞ ശേഷം മാത്രം യാത്ര പുറപ്പെടുക. മഴക്കാലത്ത് അവിടുത്തെ കാലാവ്സഥ എങ്ങനെയാണെന്നും അത് എങ്ങനെ യാത്രയെ ബാധിക്കും എന്നുമൊക്കെ മനസ്സിലാക്കുവാൻ ശ്രമിക്കുക

മെഡിക്കൽ കിറ്റും ഫ്ലാഷ് ലൈറ്റും

മെഡിക്കൽ കിറ്റും ഫ്ലാഷ് ലൈറ്റും

സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളും അത്യാവശ്യം ഉപയോഗിക്കുന്ന മരുന്നുകളും മറക്കാതെ കയ്യിൽ കരുതുക.
അത്യവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുവാനായി ഒരു ഫ്ലാഷ് ലൈറ്റും കരുതാം. മൊബൈലിലെ ഫ്ലാഷ് ലൈറ്റിനെ കൂടാതെയാണിത്.

 അരുതുകൾ

അരുതുകൾ

മഴക്കാല യാത്രയിൽ തീർച്ചയായും ഒഴിവാക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

അമിത വേഗത ഒഴിവാക്കാം

അമിത വേഗത ഒഴിവാക്കാം

അമിത വേഗത എല്ലായ്പ്പോഴും ഒഴിവാക്കേണ്ട ഒന്നാണെങ്കിലും മഴക്കാല യാത്രയിൽ കരുതൽ കുറച്ചധികം വേണം. മഴപെയ്ത് ഈർപ്പമായി തെന്നിക്കിടക്കുന്ന റോഡിലൂടെ മിതമായ വേഗത്തിൽ മാത്രം വാഹനം ഓടിക്കുക. റോഡ് തെന്നിക്കിടക്കുന്നതിനാൽ വിചാരിച്ച പോലെ ബ്രേക്ക് കിട്ടണമെന്നില്ല. ശ്രദ്ധ മാത്രമാണ് പ്രധാനം.

അമിത മഴ ഒഴിവാക്കുക

അമിത മഴ ഒഴിവാക്കുക

മഴ യാത്രയാമെങ്കിലും അമിത മഴയുള്ള സമയത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. അതുപോലെ മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ഡ്രൈവ് ചെയ്യുന്നതും വേണ്ടന്ന് വയ്ക്കുക. സുരക്ഷിതമായി ഒരിടം കണ്ടെത്തി വാഹനം പാർക്ക് ചെയ്തതിനു ശേഷം മഴ കുറഞ്ഞു കഴിഞ്ഞ് യാത്ര തുടരുന്നതാണ് സുരക്ഷിതമായ മാർഗ്ഗം.

സ്ഥലം പ്രധാനം

സ്ഥലം പ്രധാനം

മഴക്കാലത്ത് യാത്ര പോകുന്ന സ്ഥലം ഏതാണ് എന്നു മുൻകൂട്ടി കണ്ടു പിടിക്കുക. ചിലപ്പോൾ ചില വെള്ളച്ചാട്ടങ്ങൾ മഴക്കാലങ്ങളിൽ അപകടകാരിയാകുമ്പോൾ ചില സ്ഥലങ്ങൾക്ക് മഴക്കാലങ്ങളില്‍ ഭംഗി നഷ്ടപ്പെടും. അതുകൊണ്ടു തന്നെ മൺസൂൺ ഡെസ്റ്റിനേഷനുകള്‍ നോക്കി വേണം സ്ഥലം തിരഞ്ഞെടുക്കുവാൻ. അവിടെ എത്രമാത്രം സുരക്ഷിതമാണെന്ന് കൂടി അറിഞ്ഞിരിക്കണം.

തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം! സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!

=

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X