Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ ആദ്യം സൂര്യനെത്തുന്ന ഈ നാട് അറിയുമോ?

ഇന്ത്യയിൽ ആദ്യം സൂര്യനെത്തുന്ന ഈ നാട് അറിയുമോ?

ഉദയസൂര്യന്റെ നാടായ അരുണാചൽ പ്രദേശിലെ ഡോങ് താഴ്വരയാണ് ഇന്നത്തെ താരം.

വടക്കു കിഴക്കൻ ഇന്ത്യയിലെ മലകളിൽ നിന്നും എത്തിനോക്കുന്നതിനും മുന്നേ...കിഴക്കൻ തീരത്ത് പ്രത്യക്ഷപ്പെടുന്നതിനും മുന്നേ സൂര്യനെത്തുന്ന ഒരു നാടുണ്ട്. ഉദയസൂര്യന്റെ രശ്മികൾ ആദ്യം പതിക്കുന്ന ഒരു താഴ്വര..പേര് ഡോങ്. ഉദയസൂര്യന്റെ നാടായ അരുണാചൽ പ്രദേശിലെ ഡോങ് താഴ്വരയാണ് ഇന്നത്തെ താരം.

Dong in Arunachal Pradesh- History, Attractions and How To Reach

ചൈനക്കും മ്യാൻമാറിനും ഇടയിലെ ഡോങ്
സമുദ്ര നിരപ്പിൽ നിന്നും 1230 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡോങ് ഭൂമിശാത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള ഇടമാണ്യ ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ ലോബിത് നദിയും സതി നദിയും തമ്മിൽ ചേരുന്ന ഭാഗത്ത് ചൈനയ്ക്കും മ്യാൻമാറിനും ഇടയിൽ ഒരു സാൻഡ്വിച്ച് പരുവത്തിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് ഡോങ്.

Dong in Arunachal Pradesh- History, Attractions and How To Reach

1999ൽ മാത്രം!!
1999 ൽ മാത്രമാണ് ഡോങ്ങിലാണ് ഇന്ത്യയിലെ ആദ്യത്തെ സൂര്യരശ്മികളെത്തുന്നത് എന്ന കാര്യം അറിയുന്നത്. അതിനുശേഷം എന്നും സ‍്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി ഡോങ് മാറിയിരിക്കുന്നു. ഇന്നും മര്യാദയ്ക്ക് ഒരു വണ്ടി കടന്നു പോകുവാനുള്ള റോഡ് ഇല്ലെങ്കിൽ പോലും ആദ്യത്തെ സൂര്യ രശ്മികൾക്കു സാക്ഷ്യം വഹിക്കാനായി എട്ടു കിലോമീറ്റർ നടന്ന് ഇഷ്ടംപോലെ ആളുകൾ ഇവിടെ എത്തുന്നു.

സൂര്യനെത്തുന്ന 5.54 എഎം
സാധാരണയായി പുലർച്ചെ 5.54 നോട് അടുപ്പിച്ചാണ് ഇവിടെ സൂര്യനുദിക്കുന്നത്. അതുപോലെ തന്നെ വൈകിട്ട് 4.30 ന് ഇവിടെ സൂര്യാസ്തമയവും കഴിയും. തണുപ്പുകാലമാണെങ്കിൽ ഈ സമയത്തിനും ഒരു മണിക്കൂർ മുൻപേ സൂര്യോദയവും അസ്തമയവും നടക്കും.

Dong in Arunachal Pradesh- History, Attractions and How To Reach

ഇവിടെ കാണാനൊത്തിരിയുണ്ട്
അരുണാചൽ പ്രദേശിലെ ഗോത്ര വിഭാഗമായ മേയോർ വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാരിൽ അധികവും. അവരുടെ ജീവിത രീതികളും സംസ്കാരങ്ങളും ഇവിടെ കാണാനും അറിയുവാനും സാധിക്കും. ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ഇവർ വളരെ ലളിത ജീവിതമാണ് നയിക്കുന്നത്. ഇത് കൂടാതെ, ഹൈക്കിങ്ങ്, മഞ്ഞുമല കയറ്റം, ട്രക്കിങ്, താഴ്വരകളിലേക്കുള്ള റാഫ്ടിങ്ങ്, നദിയിലൂടെയുള്ള യാത്ര തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X