Search
  • Follow NativePlanet
Share
» »കന്യാകുമാരിയെ അറിയാൻ അഞ്ച് ബീച്ചുകൾ

കന്യാകുമാരിയെ അറിയാൻ അഞ്ച് ബീച്ചുകൾ

കന്യാകുമാരിയിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന അഞ്ച് ബീച്ചുകൾ പരിചയപ്പെടാം...

By Elizabath Joseph

ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരി കേപ് കോമറിൽ എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന കന്യാകുമാരി യാത്രക്കാർക്കു പ്രിയപ്പെട്ട സ്ഥലമാണ്. ഉദയാസ്തമയവും തീരക്കാഴ്ചകളും വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും ഒക്കെ ചേരുന്ന കന്യാകുമാരിയിൽ കാഴ്ചകൾ ഇതു മാത്രമല്ല. ഇവിടെ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന അഞ്ച് ബീച്ചുകൾ പരിചയപ്പെടാം...

മുട്ടം ബീച്ച്

മുട്ടം ബീച്ച്

കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ ബീച്ചാണ് മുട്ടം ബീച്ച്. പാറകളും ഗുഹകളും ഒക്കെയുള്ള മുട്ടം ബീച്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഇതിൻന്റെ ശാന്തതയും വൃത്തിയുമാണ്. കന്യാകുമാരിയിലെത്തുന്നവർ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണിത്.
മത്സ്യബന്ധനം മുഖ്യ തൊഴിലാക്കിയിരിക്കുന്നവരാണ് ഇവിടെയുള്ളവർ.
കന്യാകുമാരിയിൽ നിന്നും 31 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 75 കിലോമീറ്ററും നാഗർകോവിലിൽ നിന്ന് 16 കിലലോമീറ്ററും അകലെയാണ് മുട്ടം ബീച്ച് സ്ഥിതി ചെയ്യുന്നത്.
വിളക്കുമാടം, തിരുനന്തിക്കര ഗുഹാ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റാകർഷണങ്ങൾ.

PC: Kingstonberyl

ശംഖുതുറൈ ബീച്ച്

ശംഖുതുറൈ ബീച്ച്

എല്ലായ്പ്പോഴും ആൾക്കൂട്ടം നിറഞ്ഞിരിക്കുന്ന കന്യാകുമാരി ബീച്ചിൽ നിന്നും രക്ഷപെട്ട് വരുന്നവരുടെ സങ്കേതമാണ് ശംഖുതുറൈ ബീച്ച്. മരങ്ങളുടെ തണലുള്ള ഈ ബീച്ചിൽ വെറുതെ വന്നിരുന്ന സമയം കളയുന്നവരാണ് അധികവും. താരതമ്യേന അപകടം കുറഞ്ഞ ബീച്ചായ ഇവിടെ നീന്തുവാനും നീന്തൽ പഠിക്കുവാനും കുട്ടികളടക്കമുള്ളവർ എത്താറുണ്ട്. ചോള ഭരണത്തിന്റെ ശേഷിപ്പായ ഒരു വലിയ ശില്പമാണ് ഇവിടുത്തെ ഒരാകർഷണം.
നാഗർകോവിലിൽ നിന്നും 9 കിലോമീറ്ററും കന്യാകുമാരിയിൽ നിന്നും 16.2 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 87 കിലോമീറ്ററും അകലെയാണ് ശംഖുതുറൈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
PC:Kingstonberyl

ചൊത്തവിളൈ ബീച്ച്

ചൊത്തവിളൈ ബീച്ച്

ശംഖുതുറൈ ബീച്ചിൽ നിന്നും പത്ത് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു ബീച്ചാണ് ചൊത്തവിളൈ ബീച്ച്. തമിഴ്നാട്ടിലെ ഏറ്റവും നീളംകൂടിയ ബീച്ചുകളിൽ ഒന്നായ ചൊത്തവിളൈ ബീച്ച് ഏകദേശം നാലു കിലോമീറ്റര്‍ ദൂരത്തിലാണ് പരന്നു കിടക്കുന്നത്.2004 ലെ സുനാമിയിൽ ഇവിടം തകർന്നടിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അതിന്റെ യാതൊരു സൂചനകളും ഇവിടെ അവശേഷിക്കുന്നില്ല. താരതമ്യേന ആഴം കുറഞ്ഞ ഈ ബീച്ചിൽ കുട്ടികൾക്കും മറ്റും ധൈര്യമായി ഇറങ്ങാന്‍ സാധിക്കുന്നതിനാൽ കുട്ടികളെയും കൊണ്ട് ധാരാളം കുടുംബങ്ങൾ ഇവിടെ എത്താറുണ്ട്.

PC:Infocaster

കന്യാകുമാരി ബീച്ച്

കന്യാകുമാരി ബീച്ച്

സൂര്യാസ്തമയത്തിനു പേരു കേട്ടതാണ് കന്യാകുമാരി ബീച്ച്. അതുകൊണ്ടുതന്നെ ഇവിടം സന്ദർശിക്കുന്നവർ ഒരിക്കലും വിട്ടുപോകരുതാത്ത ഒരിടം കൂടിയാണിത്. തിരമാലകൾ നിലയ്ക്കാതെ കയറിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ മണൽത്തിട്ടകൾ കാണേണ്ട കാഴ്ച തന്നെയാണ്. ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന ഇടമാണ് ഇത്.
ബീച്ചിൽ നിന്നും നോക്കുമ്പോൾ കാണുന്ന വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും അടുത്തു ചെന്നു കാണേണ്ടതു തന്നെയാണ്.

PC:M.Mutta

തേങ്ങാപ്പട്ടണം ബീച്ച്

തേങ്ങാപ്പട്ടണം ബീച്ച്

ഒട്ടേറെ തെങ്ങിൻതോപ്പുകളാൽ നിറഞ്ഞു നിൽക്കുന്ന ബീച്ചാണ് തേങ്ങാപ്പട്ടണം ബീച്ച്. താമ്രപാണി നദിയും അറബിക്കടലും സംഗമിക്കുന്ന ഇടത്താണ് ഇതുള്ളത്. കന്യാകുമാരിയിലെ പൈന്‍കുളം ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കന്യാകുമാരിയിൽ നിന്നും 54 കിലോമീറ്ററും നാഗർകോവിലിൽ നിന്നും 37 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്ററും അകലെയാണ് തേങ്ങാപ്പട്ടണം ബീച്ചുള്ളത്.


PC:User:Ashiq.android

Read more about: kanyakumari beach tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X