Search
  • Follow NativePlanet
Share
» »ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍...യാത്രകളെ മാറ്റിയെടുക്കുന്ന ദൂവാര്‍! അതിര്‍ത്തിയിലെ കാണാനാട്

ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍...യാത്രകളെ മാറ്റിയെടുക്കുന്ന ദൂവാര്‍! അതിര്‍ത്തിയിലെ കാണാനാട്

ചുറ്റോടുചുറ്റും നിറഞ്ഞു നില്‍ക്കുന്ന മലഞ്ചെരിവുകള്‍, പച്ചപ്പിന്റെ പുതപ്പണിഞ്ഞ തേയിലത്തോട്ടങ്ങള്‍... അങ്ങകലെ കുന്നുകളില്‍ നിന്നും മെല്ലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍, ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, അങ്ങകലെ ചക്രവാളത്തില്‍ ഹിമാലയ മലനിരകളുടെ മനോഹര കാഴ്ച, ചവിട്ടു നില്‍ക്കുന്നതെല്ലാം പുല്‍മേടുകളിലാണ്... സംശയിക്കേണ്ട‌, എത്തിനില്‍ക്കുന്നത് ഡൂവാറിലാണ്.

നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും അകന്ന് മാറി, അതുവരെയുള്ള ജീവിതത്തെ മൊത്തത്തില്‍ പുനരുജ്ജീവിപ്പിക്കുന്ന തരത്തില്‍ നിങ്ങളെ മാറ്റിയെടുക്കുവാന്‍ കഴിവുള്ള അപൂര്‍വ്വം ഇടങ്ങളില്‍ ഒന്നാണ് ദൂവാര്‍. കാടിന്റെ കാഴ്ചകളും പര്‍വ്വതങ്ങളുടെ ദൃശ്യങ്ങളും എല്ലാം ഇവിടേക്ക് സാഹസികരെ ആകര്‍ഷിക്കുന്ന ചില കാര്യങ്ങളാണ്. ദൂവാറിനെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

എവിടെയാണ് ദൂവര്‍

എവിടെയാണ് ദൂവര്‍

പറഞ്ഞു ഫലിപ്പിക്കുന്നതിനേക്കാള്‍ പോയി കണ്ടു മനസ്സിലാക്കുവാന്‍ പറ്റിയ ഇടമാണ് ദൂവാര്‍. പട്ടണമായോ ഒരു ജില്ലയായോ ഒന്നും എടുത്തു പറയുവാന്‍ സാധിക്കുന്ന ഇടമല്ല ദൂവാര്‍. എലുപ്പത്തില്‍ എത്തിച്ചേര്‍ന്ന് കുറേ കാഴ്തകള്‍ കണ്ട് മടങ്ങാം എന്നു കരുതി ആയിരിക്കരുത് നിങ്ങളു‌‌ടെ ഇവി‌ടേക്കുള്ള യാത്രകള്‍. ഡാർജിലിംഗ് അല്ലെങ്കിൽ ഗാങ്ടോക്ക് ഒന്നും പോലെയല്ല ഇവിടം. വിശാലമായ തേയിലത്തോട്ടങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സമൃദ്ധമായ ജൈവവൈവിധ്യം, പർവതപ്രവാഹങ്ങൾ, സാൽ വനങ്ങൾ, ഹിമാലയത്തിന്റെ അതിശയകരമായ കാഴ്ചകൾ എന്നിവ ഉൾപ്പെടുന്ന ഒരു പ്രദേശം ആണിത്.

PC:Rupeshsarkar

ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്ക്

ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്ക്

ദൂവാറിന്റെ ചരിത്രം വളരെ കൗതുകമുള്ളതാണ്. 1865നു മുന്‍പ് വരെ ഇവിടം പൂര്‍ണ്ണമായും ഭൂട്ടാൻ രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, എന്നാൽ 1865 ലെ ഭൂട്ടാൻ യുദ്ധത്തിനുശേഷം, ബ്രിട്ടീഷുകാർ നിയന്ത്രണം ഏറ്റെടുക്കുകയും പ്രദേശത്തെ രണ്ട് ഭാഗങ്ങളായി വിഭജിക്കുകയും ചെയ്തു.പടിഞ്ഞാറൻ ദൂരുകളും (ഇത് ഒടുവിൽ പശ്ചിമ ബംഗാളിന്റെ ഭാഗമായി) കിഴക്കൻ ദൂറുകളും ( ഇവിടം ഇപ്പോൾ അസമിന്റെ ഭാഗമാണ്)
PC:Rupeshsarkar

ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍

ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍

ദൂവാര്‍ എന്ന വാക്കിന്‍റെ ഉത്പത്തി ഡോര്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്നുമാണ്. ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള കവാടമായാണ് ഇവിടം അറിയപ്പെടുന്നത്. ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍ ആണ് ഈ പ്രദേശത്തുള്ളതത്രെ. ഈ പ്രദേശം മുഴുവൻ ഭൂട്ടാനുമായി വ്യാപാരത്തിന്റെ കേന്ദ്രസ്ഥാനം കൂടിയാണ്. ഇന്ത്യൻ അതിർത്തി പട്ടണമായ ജെയ്‌ഗാവിനും ഭൂട്ടാനിലെ ഫെന്റ്‌ഷോളിംഗിനുമിടയിലുള്ള പ‌ടിഞ്ഞാറന്‍ ദുവാറാണ് ഇതില്‍ പ്രധാനം.
PC:Rajibnandi

പടിഞ്ഞാറന്‍ ദുവാര്‍

പടിഞ്ഞാറന്‍ ദുവാര്‍

വിനോദ സഞ്ചാരത്തിന്‍റ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ പ‌ടിഞ്ഞാറന്‍ ദുവാറാണ് മുന്നിട്ടു നില്‍ക്കുന്നത്. മികച്ച വന്യജീവി സങ്കേതങ്ങളും പാർക്കുകളും, അനന്തമായ തേയിലത്തോട്ടങ്ങളും, അതിശയകരമായ വ്യൂ പോയിന്റുകളും ഗതാഗതവും എല്ലാം ഇവിടെ കാണാം. വടക്കന്‍ ബംഗാളിന്‍റെ ഭാഗമാണ് പടിഞ്ഞാറന്‍ ദൂരുകള്‍. ഏകദേശം 130 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വിസ്തൃതിയിലാണിത് വ്യാപിച്ചു കിടക്കുന്നത്. പടിഞ്ഞാറൻ അതിർത്തിയിൽ ടീസ്ത നദിയും അതിന്റെ കിഴക്കൻ അതിർത്തിയിൽ ആസാമും ആണുള്ളത്. ഒഴുകുന്നു. ജലദാക, മൂർത്തി, ഡയാന, തോർഷ, കൽജനി, കരട്ടോയ തുടങ്ങി നിരവധി നദികളും അവയുടെ പോഷകനദികളും ഈ പ്രദേശത്ത് അതിന്‍റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
PC:Rajibnandi

കാഴ്ചകളിങ്ങനെ

കാഴ്ചകളിങ്ങനെ

പ്രദേശത്തെ കാഴ്ചകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദൂവാറിനെ മൂന്നായി തിരിക്കാം. കിഴക്കൻ, മധ്യ, പടിഞ്ഞാറൻ ദൂരുകളാണിവ.
ഗോരുമാര വനങ്ങള്‍ ഉള്‍പ്പെടുന്ന വെസ്റ്റേൺ ഡോർസ് ആണിതില്‍ ഏറ്റവും പ്രശസ്തം. സാംസിങ് ബിന്ദു, ഹാലോംഗ്, ചപ്രമാരി, തുടങ്ങിയ സ്ഥലങ്ങളും ഇതിന്‍റെ ഭാഗമാണ്. കിഴക്കൻ ദൂവറ്‍ ആണെങ്കില്‍ ലോലെഗാവ്, റിഷപ്പ്, കലിംപോങ്ങ് തുടങ്ങിയ ഇ‌ടങ്ങളാണ് ക‌ടന്നുവരിക. ബുക്സ വനങ്ങളാണ് ഇവിടെ മറ്റൊരു പ്രധാനപ്പെട്ട ഇടം. ബുക്സയിലെ റൈമാതാങ്, ബുക്സ ഫോർട്ട്, ജയന്തി, ലെപ്ചാഖ തുടങ്ങി നിരവധി ഇ‌ടങങള്‍ ഇവിടെ കാണുവാനുണ്ട്.
സെൻട്രൽ ഡോവാറുകളുടെ പ്രധാന ആകർഷണം ജലദാപാര വനങ്ങളാണ്. ഈ പ്രദേശത്തെ ഏറ്റവും പഴയ ടൂറിസ്റ്റ് കേന്ദ്രവും ഇതാണ്. വനത്തിനുള്ളിലെ ഹോളോംഗ് ബംഗ്ലാവും കണ്ടിരിക്കേണ്ട ഒന്നാണ്.

PC:Madhumita Das

വ്യത്യസ്ത സംസ്കാരവും ജനതകളും

വ്യത്യസ്ത സംസ്കാരവും ജനതകളും

വളരെ വ്യത്യസ്തങ്ങളായ സാംസ്കാരിക പാരമ്പര്യമുള്ള ആളുകളാണ് ഇവിടെയുള്ളത്. പല നാടുകളില്‍ നിന്നുള്ളവരെ ഇവിടെ കാണാം. പരമ്പരാഗതമായി ഇവിടെ താമസിച്ചിരുന്ന മെക്ക്, റാവ തുടങ്ങിയ വനവാസികളും തോട്ടങ്ങളിലെ പണിക്കായി എത്തിയ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും ഇവിടുത്തെ ആളുകളാണിന്ന്. നേപ്പാളിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ആ സംസ്കാരമുള്ളവരെയും ഇവിടെ കാണാം. ബംഗാളി, മാർവാഡി, ബിഹാരി വിഭാഗങ്ങളും ഇവിടെയുണ്ട്.
PC:Rupeshsarkar

ദേശീയോദ്യാനങ്ങളിലൂടെയുള്ള സഫാരി

ദേശീയോദ്യാനങ്ങളിലൂടെയുള്ള സഫാരി

ദൂവാര്‍ യാത്ര വ്യത്യസ്തമാക്കണമെന്നു വിചാരിക്കുന്നവര്‍ക്കായി നിരവധി കാര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അതിലൊന്നാണ് ദേശീയോദ്യാനങ്ങളിലൂടെയുള്ള സഫാരി. ജീപ്പ് സഫാരിയും ആന സഫാരിയും ഇവി‌ടെയുണ്ട്. ആനകൾ, ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾ, പുള്ളിപ്പുലികൾ, കാട്ടുപോത്ത്, മാൻ, പാമ്പുകൾ, മയിൽ ഉൾപ്പെടെയുള്ള പല ഇനം പക്ഷികളെയും ഈ വനങ്ങളിലെല്ലാം നിങ്ങൾക്ക് കാണാൻ കഴിയും. ഗോരുമര ദേശീയോദ്യാനമാണ് ഏറ്റവും പ്രസിദ്ധമായത്. വനത്തിലെ ബഫർ സോണിൽ നിന്നുള്ള ജീപ്പ് സഫാരി തീര്‍ച്ചയായും പരീക്ഷിക്കേണ്ടതാണ്. ചപ്രമാരി വന്യജീവി സങ്കേതം ഗോരുമര ദേശീയോദ്യാനത്തിന്റെ തുടര്‍ച്ചയായ ഇ‌ടമാണ്. ഗോരുമര പോലെ സഫാരിക്ക് ഇവിടവും പേരുകേട്ടതാണ്.ബുക്സ ടൈഗർ റിസർവ് അവിടുത്തെ കടുവകളുടെ പേരിലാണ് അറിയപ്പെടുന്നത്.
PC:Kaustav Dutta

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ദൂർസ് സന്ദർശിക്കാം. എന്നിരുന്നാലും നിങ്ങളുടെ പ്രധാന ലക്ഷ്യം ജംഗിൾ സഫാരി എടുക്കുകയാണെങ്കിൽ, നിങ്ങൾ മഴക്കാലം (ജൂലൈ മുതൽ സെപ്റ്റംബർ വരെ) ഒഴിവാക്കണം. വന്യജീവി സങ്കേതങ്ങള്‍ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ അടച്ചിരിക്കും. എന്നാല്‍ പ്രദേശത്തിന്‍റെ ഭംഗി ആസ്വദിക്കുകയാണ് ലക്ഷ്യമെങ്കില്‍ മഴക്കാലം ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാം. വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ) മിക്കപ്പോളും ചൂട് ആയിരിക്കും.
PC:RayTech10

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബാഗ്‌ഡോഗ്ര വിമാനത്താവളമാണ് ഡൂവാറിന് ഏറ്റവും അടുത്തുള്ളത്. നിങ്ങൾ ട്രെയിനിലാണ് വരുന്നതെങ്കിൽ, മാൽബസാറിലെ ന്യൂ മാൾ ജംഗ്ഷൻ ആണ് അടുത്തുള്ളത്.
PC:Tridibchoudhury

ആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന അല്‍മോറ! ജനങ്ങളേക്കാള്‍ കൂടുതല്‍ സൈനികരുള്ള നാട്, ഉത്തരാഖണ്ഡിന്‍റെ രഹസ്യംആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന അല്‍മോറ! ജനങ്ങളേക്കാള്‍ കൂടുതല്‍ സൈനികരുള്ള നാട്, ഉത്തരാഖണ്ഡിന്‍റെ രഹസ്യം

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്<br />പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

Read more about: west bengal village travel offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X