Search
  • Follow NativePlanet
Share
» »എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!

എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!

എന്താണ് ഡൂം ടൂറിസമെന്നും ഡൂം ടൂറിസത്തില്‍ ഉള്‍പ്പെ‌ട്ടിരിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും നോക്കാം...

ഫാം ടൂറിസമെന്നും ബീച്ച് ‌ടൂറിസമെന്നും ടെംപിള്‍ ടൂറിസമെന്നുമെല്ലാം കേട്ടിട്ടുണ്ടെങ്കിലും ഡൂം ടൂറിസം എന്നു കേട്ടിരിക്കുവാന്‍ സാധ്യത വളരെ കുറവാണ്. ഓരോ ദിവസവും നാശത്തിലേക്ക്, അല്ലെങ്കില്‍ അപ്രത്യക്ഷമാകലിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയെയാണ് ഡൂം ടൂറിസം എന്നു വിളിക്കുന്നത്. ഇന്നുണ്ടെങ്കിലും പ്രകൃതിയിലെ ഭീഷണികളും അസന്തുലിതാവസ്ഥയും മൂലം ഓരോ ദിവസവും ഇല്ലാതാകലിലേക്ക് ഓരോ പടി അ‌ടുക്കുകയാണ് ഈ സ്ഥലങ്ങള്‍. എന്താണ് ഡൂം ടൂറിസമെന്നും ഡൂം ടൂറിസത്തില്‍ ഉള്‍പ്പെ‌ട്ടിരിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും നോക്കാം...

എന്താണ് ഡൂം ടൂറിസം

എന്താണ് ഡൂം ടൂറിസം

മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വികസനം തുടങ്ങിയ കാരണങ്ങളാല്‍ ഓരോ ദിവസവുംഅപകടത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ നിരവധിയുണ്ട്. ഇത്തരം ഇടങ്ങളിലേക്കുള്ള യാത്രയാണ് ഡൂം ടൂറിസം. ഒന്നുകിൽ കാലത്തിന്റെ നാശനഷ്ടങ്ങളിലൂടെയോ അല്ലെങ്കില്‍ വിനോദ സഞ്ചാരം മൂലമോ അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്നോ നാശത്തിലേക്കും ചില സ്ഥലങ്ങള്‍ ചെന്നെത്താറുണ്ട്.

വെനീസ്

വെനീസ്

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഇ‌ടങ്ങളിലൊന്നായ ഇറ്റലിയിലെ വെനീസ് ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന നഗരങ്ങളുടെ പ‌ട്ടികയിലാണുള്ളത്. ഫ്ലോട്ടിങ് സിറ്റി എന്നത് വെനീസിനെ വിശേഷിപ്പിക്കുന്ന നാമമായിരുന്നുവെങ്കിലും ഇന്നത് ഈ നഗരത്തിന്‍റെ അവസ്ഥയെ സൂചിപ്പിക്കുന്നു. സമുദ്രനിരപ്പിലേക്ക് ഓരോ ദിവസവും താഴ്ന്നുകൊണ്ടിരിക്കുന്ന വെനീല് അപകടകാരികളായ പല വെള്ളപ്പൊങ്ങങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി.

 ആമസോണ്‍ മഴക്കാടുകള്‍

ആമസോണ്‍ മഴക്കാടുകള്‍


പതിറ്റാണ്ടുകളായി ജൈവവൈവിധ്യത്തിന്റെ തീരാത്ത കലവറയായി നിലകൊള്ളുന്ന ആമസോണ്‍ മഴക്കാടുകളും ഇന്ന് നാശത്തിന്റെ വക്കിലാണ്. ഖനനം, കൃഷി, മരംമുറിക്കല്‍, വനനശീകരണം തുടങ്ങിയ കാര്യങ്ങളാണ് മഴക്കാടിന്‍റെ നിലനില്‍പ്പിന് വെല്ലുവിളിയായി തീരുന്നത്. ലോകത്തിലെ ഏറ്റവും വിപുലമായ ആവാസ വ്യവസ്ഥ നിലകൊള്ളുന്ന ഇവിടെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടു മാത്രം 24,000 ചതുരശ്രമൈല്‍ വനം നഷ്ടമായിട്ടുണ്ട്.

അംഗോര്‍വാ‌ട്ട്, കംബോഡിയ

അംഗോര്‍വാ‌ട്ട്, കംബോഡിയ

ലോകത്തിലെ ഏറ്റവും പഴയതും വലുതും ആഘോഷിക്കപ്പെടുന്നതുമായ ആരാധനാ കേന്ദ്രമാണ് കംബോഡിയയിലെ അംഗോര്‍വാട്ട്. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രമായാണ് നിര്‍മ്മിച്ചതെങ്കിലും പതിനാലാം നൂറ്റാണ്ടോ‌ടെ ക്ഷേത്രം ബുദ്ധക്ഷേത്രമായി മാറിയെന്നു ചരിത്രം പറയുന്നു. ബ്രഹ്മാവിന്റെയും മറ്റു ദൈവങ്ങളുടെയും വാസസ്ഥാനമായ മഹാമേരുവിന്റെ രൂപത്തില്‍ ആണ് ക്ഷേത്രം നിര്‍മ്മിക്കപ്പെ‌ട്ടിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ഭംഗി തന്നെയാണ് ഇതിന്റെ നാശത്തിനും കാരണമായിരിക്കുന്നത്. നിരന്തരമായി സഞ്ചാരികള്‍ എത്തുന്നതിനാലാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

പെ‌ട്രാ, ജോര്‍ദ്ദാന്‍

പെ‌ട്രാ, ജോര്‍ദ്ദാന്‍

വിനോദ സഞ്ചാരരംഗത്ത് ലോകത്തെ എണ്ണപ്പെട്ട അടയാളങ്ങളിലൊന്നാണ് ജോര്‍ദ്ദാനിലെ പെ‌ട്ര. പകുതി പണിയപ്പെട്ട പുരാതനമായ ഈ നഗരം ജോര്‍ദ്ദാനില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നയിടമാണ്. കാറ്റ്, മഴ, വിനോദസഞ്ചാര സമ്പർക്കം എന്നിവയുടെ സംയോജനം കാലക്രമേണ ഇതിന്റെ പ്രകൃതിദത്തമായ ഗംഭീരമായ മുഖച്ഛായ ഇല്ലാതാക്കുന്നു.

ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ

ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ

പകരംവയ്ക്കുവാനില്ലാത്ത ആവാസ വ്യവസ്ഥയും ജൈവൈവിധ്യവുമാണ് ഗാലപാഗോസ് ദ്വീപുകളുടെ പ്രത്യേകത. ഇക്വഡോറിലെ പ്രധാന ആകര്‍ഷണമായ ഇതും ഇന്ന് അനുദിനം നാശത്തിലേക്ക് പോവുകയാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധനവ് തന്നെയാണ്. ഭൂമിയിലെ ചെറിയ ഭൂമിയെന്ന് ചാള്‍സ് ഡാര്‍വിന്‍ വിശേഷിപ്പിച്ച ഇവിടെ ഒന്നര ലക്ഷത്തിലധികം സഞ്ചാരികളാണ് ഓരോ വര്‍ഷവും എത്തുന്നത്.

ഒളിംപിയ, ഗ്രീസ്

ഒളിംപിയ, ഗ്രീസ്

ലോകത്തിലെ അത്ഭുതപ്പെടുത്തുന്ന ഭൂമികകളില്‍ ഒന്നാണ് ഗ്രീസിനെ ഒളിംപിയ. ആദ്യ ഒളിംപിക് മത്സരങ്ങള്‍ നടന്ന ഇവി‌ടം ഇന്നു അപകടത്തിലാണ്. ചൂടും കാട്ടുതീയും ഈ പ്രദേശത്തേക്ക് ഓരോ തവണയും അടുക്കുകയാണ്. അതുകൊണ്ടു തന്നെ എത്രനാള്‍ ഇവിടമുണ്ടാകുമെന്ന് പറയുവാന്‍ സാധിക്കില്ല.

 യാത്ര പോകാതിരിക്കുകയല്ല, പകരം

യാത്ര പോകാതിരിക്കുകയല്ല, പകരം

ദിനംപ്രതി അപകടത്തിലേക്കു നീങ്ങുന്ന ഇടങ്ങളിലേക്കു യാത്ര പോകാത ഇരിക്കുകയല്ല വേണ്ടത്. പകരം ഉത്തരവാദിത്വത്തോടെ പോയി ഈ സ്ഥലങ്ങള്‍ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമാണെന്നു മനസ്സിലാക്കി അതിനനുസരിത്ത് വേണം പോയി വരുവാന്‍. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയും അതിനനുസരിച്ചും പ്രവര്‍ത്തിക്കണം.

കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

Read more about: travel tips world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X