Search
  • Follow NativePlanet
Share
» »കാര്‍ഗില്‍ യുദ്ധത്തിലെ താരം, ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ മനുഷ്യവാസസ്ഥലം.. ദ്രാസ് അത്ഭുതപ്പെടുത്തും

കാര്‍ഗില്‍ യുദ്ധത്തിലെ താരം, ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ മനുഷ്യവാസസ്ഥലം.. ദ്രാസ് അത്ഭുതപ്പെടുത്തും

സാഹസിക സഞ്ചാരികളുടെ സ്വര്‍ഗ്ഗെമെന്ന് അറിയപ്പെടുന്ന ദ്രാസ് വാലിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ലഡാക്കിന്‍റെ കവാടം എന്നറിയപ്പെടുന്ന ദ്രാസ് വാലി എല്ലാക്കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യ സ്ഥാനങ്ങളില്‍ ഒന്നാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് പ്രധാന പങ്ക് വഹിച്ച ഈ സ്ഥലത്തെ സഞ്ചാരികള്‍ പക്ഷേ ഓര്‍ക്കുവാനാഗ്രഹിക്കുന്നത് മറ്റൊരു പേരിലാണ്. ജനവാസമുള്ള ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ ഇടമാണ് ദ്രാസ് വാലി. സാഹസിക സഞ്ചാരികളുടെ സ്വര്‍ഗ്ഗെമെന്ന് അറിയപ്പെടുന്ന ദ്രാസ് വാലിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം

ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം

1999 ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധം ആരംഭിക്കുന്നത് തന്നെ ദ്രാസ് താഴ്വരയിലുണ്ടായ ചില സംഭവ വികാസങ്ങളെത്തുടര്‍ന്നായിരുന്നു. പാക് സൈന്യം ദ്രാസിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഷെല്ലുകൾ വിതറുവാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ആരംഭിച്ചത്.

കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മാരകം

കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മാരകം

യുദ്ധത്തിന്റെ അവസാനത്തോടെ ദ്രാസും മറ്റു ഭാഗങ്ങളും ഇന്ത്യ തിരികെ പിടിച്ചു. ശേഷം
കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മാരകമായാണ് ദ്രാസിനെ ഉയര്‍ത്തിക്കാണിക്കുന്നത്. ലേ-കാർഗിൽ ദേശീയപാതയിൽ സമുദ്രനിരപ്പിൽ നിന്ന് 3230 മീറ്റർ ഉയരത്തിൽ മഞ്ഞുമൂടിയ കൊടുമുടികൾക്കിടയിലാണ് ദ്രാസ് സ്ഥിതി ചെയ്യുന്നത്. ലഡാക്കിലെ സോജില പാസ് ദ്രാസ് വാലിയുടെ തുടക്കമാണ്.കാർഗിലിൽ നിന്ന് 56 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.
PC:Addy6697

ലഡാക്ക് താഴ്വരയുടെ കാവല്‍ക്കാര്‍

ലഡാക്ക് താഴ്വരയുടെ കാവല്‍ക്കാര്‍

മനുഷ്യജീവന്‍ അസാധ്യമായ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. എന്നിരുന്നാലും ഇവിടുത്തെ പ്രദേശവാസികള്‍ അതിനെയെല്ലാം അതിജീവിച്ച് ഇവിടെ ജീവിക്കുന്നു. തങ്ങളുടെ നാട് മറ്റാരും കവരാതിരിക്കുവാനാണ് ജീവനെടുക്കുന്ന കാലാവസ്ഥയില്‍ ജീവന്‍ പണയംവെച്ചും ഇവര്‍ ഇവിടെ തന്നെ നിലകൊള്ളുന്നത്. ലഡാക്കിന്റെ കവാടത്തിന്റെ സംരക്ഷകർ എന്നാണ് ഇവി‌ടുത്തുകാരെ വിളിക്കുന്നത്. മഞ്ഞുമൂടിയ പാതകളിലൂടെ ചുരം മുറിച്ചുകടക്കാൻ ശ്രമിച്ച് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ രക്ഷകരാണിവര്‍.
PC:Lalitgupta isgec

തണുപ്പോട് തണുപ്പ്

തണുപ്പോട് തണുപ്പ്


ഇന്ത്യയില്‍ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമായാണ് ദ്രാസ് അറിയപ്പെടുന്നത് ശൈത്യകാലത്ത് ശരാശരി താപനില -12 ഡിഗ്രി സെൽഷ്യസ് ആണ്, ഇത് ശൈത്യകാലത്ത് ഏറ്റവും ഉയർന്ന സമയത്ത് -17 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു. 3,300 മീറ്റർ അല്ലെങ്കിൽ 10,800 ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡ്രാസ്, റഷ്യയിലെ ഒയ്മ്യാകോൺ ഗ്രാമത്തിന് തൊട്ടുപിന്നാലെ, ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ സ്ഥലമാണ്.
1995 ൽ -60 ഡിഗ്രി സെൽഷ്യസിലെത്തിയതാണ് ദ്രാസിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില!

ദ്രാസ് വാര്‍ മെമ്മോറിയല്‍

ദ്രാസ് വാര്‍ മെമ്മോറിയല്‍

കാർഗിൽ യുദ്ധ സ്മാരകം എന്നും അറിയപ്പെടുന്ന ദ്രാസ് വാർ മെമ്മോറിയൽ ടോലോളിംഗ് കുന്നിന്റെ താഴ്വാരത്തുള്ള ദ്രാസ് പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സൈന്യം നിർമ്മിച്ച ഈ സ്മാരകം 1999 ൽ ഓപ്പറേഷൻ വിജയ് യുടെ വിജയത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ്. ടൈഗർ ഹില്ലിന് കുറുകെ സ്ഥിതി ചെയ്യുന്ന ഇവിടെ യുദ്ധത്തിൽ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
PC:Mail2arunjith

 മിനാമർഗ്

മിനാമർഗ്

ഡ്രാസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ, അമർനാഥിലേക്ക് പോകുന്ന മനോഹരമായ പാതകളിലൊന്നിലാണ് മിനാമര്‍ഗ് സ്ഥിതി ചെയ്യുന്നത്. സോഡി ലാ പാസിനു തൊട്ടടുത്താണിതുള്ളത്.
PC:Kamran Saleem

മാടായൻ

മാടായൻ

ദ്രാസിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് മാടായൻ. സോജി ലാ കടന്നതിനു ശേഷമുള്ള ആദ്യ ഗ്രാമമായ ഇവിടെയാണ് ലഡാക്കില്‍ കാശ്മീരി ഭാഷ സംസാരിക്കുന്നവര്‍ വസിക്കുന്നത്.
PC:Neil Satyam

നിങ്ങൂർ മസ്ജിദ്

നിങ്ങൂർ മസ്ജിദ്

ദ്രാസിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് നിങ്ങൂർ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. നിർമ്മാണ സമയത്ത്, അതിന്റെ ഒരു ഭിത്തി മനുഷ്യ ഇടപെടലില്ലാതെ സ്വാഭാവികമായി ഉയർന്നു വന്നു എന്നാണ് വിശ്വാസം. പ്രേദശത്തെ കഠിനമായ കാലാവസ്ഥ സാഹചര്യങ്ങളെ അതിജീവിച്ച് നില്‍ക്കുന്ന ഈ ദേവാലയം കാണേണ്ട ഇടം തന്നെയാണ്.

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്

ടൈഗര്‍ ഹില്‍

ടൈഗര്‍ ഹില്‍

പോയിന്റ് 5062 എന്നും അറിയപ്പെടുന്ന ടൈഗർ ഹിൽ, ഡ്രാസ്-കാർഗിൽ മേഖലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് യുദ്ധത്തിന്റെ കേന്ദ്രമായിരുന്നു ഇത്. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാരണം തന്ത്രപ്രധാനമായ ഭാഗമായാണ് പ്രദേശത്തെ വിലയിരുത്തുന്നത്. കശ്മീരിലെ ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്നത് ഇവിടമാണ്.

സാലിസ്കോട്ട്

സാലിസ്കോട്ട്

സുരു താഴ്വരയിലെ ഒരു ചെറിയ ഗ്രാമമായ സാലിസ്കോട്ട് കാർഗിലിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍

 ഡ്രംഗ് ഡ്രംഗ് ഗ്ലേസിയർ

ഡ്രംഗ് ഡ്രംഗ് ഗ്ലേസിയർ

ഇന്ത്യയിലെ ഒരേയൊരു ഹിമാനിയും, റോഡിലൂടെ എത്തിച്ചേരാവുന്ന ലോകത്തിലെ ചുരുക്കം ചില ഹിമാനികളിലൊന്നുമാണ് ഡ്രാങ് ഡ്രംഗ്. 22 കിലോമീറ്റർ നീളമുള്ള ഈ കൂറ്റൻ ഹിമാനി പെൻസി ലാ കടന്ന് സാൻസ്കർ വരെ നീണ്ടു കിടക്കുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ മാത്രമേ ഇവിടേക്ക് പ്രവേശിക്കുവാന്‍ സാധിക്കൂ.

സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍

നോര്‍ത്ത് ഗോവ ആള് പുലിയാണ്... ഇവിടം കണ്ടില്ലെങ്കില്‍ പിന്നെന്ത് ഗോവ യാത്ര!നോര്‍ത്ത് ഗോവ ആള് പുലിയാണ്... ഇവിടം കണ്ടില്ലെങ്കില്‍ പിന്നെന്ത് ഗോവ യാത്ര!

Read more about: jammu kashmir travel village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X