Search
  • Follow NativePlanet
Share
» »വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ ഒരു തീവണ്ടി യാത്ര

വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ ഒരു തീവണ്ടി യാത്ര

വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ ഒരു തീവണ്ടി യാത്രയുടെ വിശേഷങ്ങൾ അറിയാം

By Elizabath Joseph

തീവണ്ടി യാത്ര... ഓർമ്മകളുടെ തുരുത്തുകളിലൂടെ വീണ്ടും വീണ്ടും പോകുവാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടുന്ന യാത്ര എന്ന് ഇതിനെ വിളിക്കാം. ഓരോ യാത്രയിലും പുതുതായി എന്തെങ്കിലും ഉണ്ടായിരിക്കും. ട്രെയിൻ യാത്ര വിസ്മയിപ്പിക്കുന്ന ഒന്നായി മാറുന്നതും ഇവിടെ തന്നെയാണ്. അത്തരത്തിൽ അത്ഭുതങ്ങളുടെ ഭാണ്ഡക്കെട്ടഴുപ്പിക്കുവാൻ തോന്നിപ്പിക്കുന്ന കുറച്ച് സ്ഥലങ്ങളുണ്ട്. ഒരു പക്ഷെ, ട്രെയിൻ യാത്രയിലൂടെ മാത്രം കണ്ടെത്തുവാൻ സാധിക്കുന്ന ഇടങ്ങൾ. അത്തരത്തിലുള്ള ഒന്നാണ് വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന തീവണ്ടിയിലുള്ള യാത്ര. കുത്തനെ കണ്ണെത്താ ദൂരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണാൻവേണ്ടി മാത്രമായി ഈ ട്രെയിൻ യാത്രയ്ക്ക് പോകുന്നവരും കുറവല്ല. വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ ഒരു തീവണ്ടി യാത്രയുടെ വിശേഷങ്ങൾ അറിയാം

അമരാവതി എക്സ്പ്രസ്

അമരാവതി എക്സ്പ്രസ്

ഗോവയിലെ വാസ്കോഡ ഡാമ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് പശ്ചിമ ബംഗാളിലെ പ്രശസ്തമായ ഹൗറ വരെ പോകുന്ന ട്രെയിനാണ് അമരാവതി എക്സ്പ്രസ് എന്നറിയപ്പെടുന്നത്.
18047 ഹൗറാ- വാസ്കോ ഡ ഗാമ അമരാവതി എക്സ്പ്രസും , 18048 വാസ്കോ ഡ ഗാമ-അമരാവതി എക്സ്പ്രസുമാണ് ആഴ്ചയിൽ നാലു തവണ വീതം യാത്ര നടത്തുന്നത്.

PC:Adityamadhav83

അഞ്ച് സംസ്ഥാനങ്ങൾ 2160 കിലോ മീറ്റർ

അഞ്ച് സംസ്ഥാനങ്ങൾ 2160 കിലോ മീറ്റർ

തീവണ്ടി യാത്രയെ സ്നേഹിക്കുന്ന സഞ്ചാരികൾക്കു വേണ്ടി മാത്രമാണോ ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത് എന്നു തോന്നിപ്പോകും പലപ്പോഴും... അത്രയധികെ മനോഹരങ്ങളായ സ്ഥലങ്ങളിൽ കൂടിയാണ് ഈ ട്രയിൻ കടന്നു പോകുന്നത്. ഗോവയിലെ വാസ്കോഡ ഡാമ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് കർണ്ണാടകയിലെ ഹൂബ്ലി, ആന്ധ്രയിലെ ഗുണ്ടൂര്‍-വിജയവാഡ-വിസിയനഗരം- ഒഡീഷയിലെ ബെർഹംപൂർ-ഭുവനേശ്വർ വഴിയാണ് ട്രയിൻ പശ്ചിമബംഗാളിലെ ഹൗറയിൽ എത്തുന്നത്. ഇതിനിടയിൽ 2160 കിലോമീറ്റർ ദൂരമാണ് ഇത് സഞ്ചരിക്കുക. 44 സ്റ്റേഷനുകളിലാണ് ട്രയിൻ നിർത്തുന്നത്.

PC:wikimedia

 ഹൗറ

ഹൗറ

പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായാണ് ഹൗറ അറിയപ്പെടുന്നത്. കൊൽക്കത്തയുടെ ഇരട്ട നഗരം എന്നറിയപ്പെടുന്ന ഹൗറ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരിടം കൂടിയാണ്. ഹൗറ പട്ടണത്തെ കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്ന ഹൗറ പാലമാണ് ഹൗറയുടെ ഏറ്റവും വലിയ ആകർഷണം. മനുഷ്യാധ്വാനവും സാങ്കേതിക വിദ്യകളും ഒരുമിച്ച ഉപയോഗിച്ചതിന്റെ അടയാളമാണ് ഇവിടുത്തെ ഈ പാലം. കൊൽക്കത്ത സന്ദർശനം പൂർത്തിയാകണമെങ്കിൽ ഇവിടം തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ടതാണ്. രബീന്ദ്രസേതു എന്നാണ് ഇതിന്റെ യഥാർഥ നാമം. ദുര്‍ഗാപൂജയാണ് ഹൗറ സന്ദര്‍ശനത്തിന് അനുയോജ്യം. കണ്ണിന് നിറങ്ങള്‍ പകര്‍ന്നുള്ള ആഘോഷമാണ് ഈ സമയം നടക്കാറ്. ദുര്‍ഗാപൂജ, ദസറ, കാളിപൂജ, ദീപാവലി എന്നിവയാണ് ഹൗറയിലെ മറ്റു പ്രധാന ആഘോഷങ്ങള്‍. ആഘോഷ സമയങ്ങള്‍ക്ക് മധുരം പകരാന്‍ ഒരുക്കുന്ന ബംഗാളി പലഹാരങ്ങളും ആഗോള പ്രസിദ്ധമാണ്. സന്ദേശും രാസ് മലൈയുമാണ് ഇവിടത്തെ പ്രസിദ്ധമായ പലഹാരങ്ങള്‍. രാംരാജതല ക്ഷേത്രത്തിലെ രാംനവമി ആഘോഷങ്ങള്‍ പ്രസിദ്ധമാണ്.

PC:Ovjtphoto

 ഖരഖ്പരൂർ

ഖരഖ്പരൂർ

സാംസ്കാരിക തനിമയും ആധുനികതയും ഒരേ സമയം പ്രകടിപ്പിക്കുന്ന അപൂർവ്വം സ്ഥലങ്ങളിലൊന്നാണ് പശ്ചിമബംഗാളിലെ ഖരഖ്പൂർ. വിദ്യാഭ്യാസ രംഗത്തെ ഉയർന്ന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു വിദ്യാഭാസ നഗരം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തീവണ്ടി വര്‍ക് ഷോപ്പ് സ്ഥിത ചെയ്യുന്നതും ഇവിടെ തന്നെയാണ്. ഇവിടെ ഭരിച്ചിരുന്ന ഖരരഖ മല്ല എന്നു പേരായ രാജാവിൽ നിന്നുമാണ് സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്. പ്രധാനമായും വ്യവസായ നഗരം എന്നാണ് പുറംനാടുകൾക്കിടയിൽ ഖരഖ്പൂർ അറിയപ്പെടുന്നത്.

PC:Biswarup Ganguly

ഭുവനേശ്വർ

ഭുവനേശ്വർ

ഹൗറയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ കടന്നു പോകുന്ന അടുത്ത പ്രധാനപ്പെട്ട സ്റ്റേഷനാണ് ഭുവനേശ്വർ. കലിംഗ രാജാക്കൻമാരുടെ തലസ്ഥാനമായ ഇവിടം ഇപ്പോൾ കാണുന്ന രൂപത്തിൽ മാറ്റി മറിച്ചത് ഒരു ജർമ്മൻകാരനാണ്. ഒറീസ്സയിലെ ഇരട്ട നഗരങ്ങളായാണ് കട്ടക്കും ഭുവനേശ്വരും അറിയപ്പെടുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിൻറെ ആസ്ഥാനവും ഇവിടമാണ്.
മുക്തേശ്വര ക്ഷേത്രം, ലിംഗരാജ ക്ഷേത്രം, ഉദയഗിരി ഖന്ധാഗിരി ഗുഹകൾ തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കുവാൻ പറ്റിയ സ്ഥലങ്ങൾ.

PC:Government of Odisha

ബെർഹംപൂർ

ബെർഹംപൂർ

ഒഡീഷയുടെ തീരമേഖലയോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബെർഹംപൂർ അഥവാ ബ്രഹ്മപൂർ. ഒട്ടേറെ ക്ഷേത്രങ്ങളുള്ള ഒരിടം കൂടിയാണിത്.

PC:Sohantripathy

വിജയനഗരം

വിജയനഗരം

ബംഗാൾ ഉൾക്കടലിൽ നിന്നും 18 കിലോമീറ്ററും വിശാഖപട്ടണത്തു നിന്നു 42 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് ആന്ധ്രാപ്രദേശിലെ വിജയനഗരം. കലിംഗ രാജാക്കൻമാർ ഭരിച്ചിരുന്ന ഇവിടം ടൂറിസം രംഗത്ത് അത്രയധികം പേരു കേൾപ്പിച്ചിട്ടില്ലെങ്കിലും സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

വിജയവാഡ

വിജയവാഡ

അമരാവതി എക്സ്പ്രസ് കടന്നു പോകുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് വിജയവാഡ. ബേസവാഡ എന്നും അറിയപ്പെടുന്ന ഇവിടം കൃഷ്ണ നദിയുടെ തീരത്താണുള്ളത്. വിജയം ലഭിക്കുന്നിടം എന്നാണ് വിജയനഗരത്തിന്റെ അർഥം. ഒരു വ്യാവസായിക നഗരം കൂടിയാണിത്. ഭവാനി ഐലൻഡ്, ഉണ്ടാവല്ലി ഗുഹകൾ, കനക ദുർഗ്ഗാ ക്ഷേത്രം, കൊണ്ടാപ്പള്ളി ഫോർട്ട് എന്നിവയാണ് ഇവിടെ പ്രധാനമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ.

PC:Man praveen

 ഗുണ്ടൂർ

ഗുണ്ടൂർ

ഹൈദരാബാദിൽ നിന്നും 295 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഗുണ്ടൂർ. വറ്റൽ മുളക് കൃഷിക്കു പേരുകേട്ട ഇവിടെ നിന്നുമാണ് നമ്മുടെ നാട്ടിലേക്ക് ഗുണ്ടൂർ മുളക് എത്തുന്നത്.

PC:wikipedia

ഹുബ്ലി

ഹുബ്ലി

ഹുബ്ബള്ളി അഥവാ ഹൂബ്ലി എന്ന പേരിൽ അറിയപ്പെടുന്ന ഹുബ്ലി കർണ്ണാടകയിലെ വലിയ നഗരങ്ങളിലൊന്നാണ്. വ്യവസായ നഗരം ആണെങ്കിൽ കൂടിയും കൃഷിയുടെ കാര്യത്തിൽ ഒട്ടേറെ പ്രധാന്യം നല്കുന്ന ഇടമാണിത്. നിലക്കടല, മുളക്, പരുത്തി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി വിളകൾ.

PC: Mywikipediaarticle

ധൂധ്സാഗർ വെളളച്ചാട്ടം

ധൂധ്സാഗർ വെളളച്ചാട്ടം

കർണ്ണാടകയിലെ ഹൂബ്ലിക്കും ഗോവയിലെ വാസ്കോഡഗാമയ്ക്കും ഇടയിലായാണ് ലോക പ്രശസ്തമായ ദൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതായത് ഗോവയ്ക്കും കർണ്ണാടകയ്ക്കും ഇടയിലായാണ് ഇതുള്ളത്. 1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിന്റെ അർഥം. പനാജിയിൽ നിന്നും 60 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്താൻ. മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ധൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.
ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. ബെംഗളൂരിൽ നിന്നും 570 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്

PC: wonker

വാസ്കോഡ ഗാമ

വാസ്കോഡ ഗാമ

ഗോവയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണ് വാസ്കോ ഡ ഗാമ എന്നറിയപ്പെടുന്ന വാസ്കോ. പനാജിയിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം 1543 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച നഗരമാണ്. അമരാവതി എക്സ്ര്പസിന്റെ അവസാന സ്റ്റോപ് കൂടിാണ് ഇവിടം. വാസ്കോ
ഡ ഗാമയിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് ധൂധ്സാഗർ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC:Aaron C

Read more about: travel goa kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X