Search
  • Follow NativePlanet
Share
» »മുംബൈയില്‍ നിന്നും ബജറ്റ് യാത്ര!! പോക്കറ്റ് കാലിയാക്കാതെ ‌ട്രക്കിങ്ങ് 200 രൂപയ്ക്ക്!!

മുംബൈയില്‍ നിന്നും ബജറ്റ് യാത്ര!! പോക്കറ്റ് കാലിയാക്കാതെ ‌ട്രക്കിങ്ങ് 200 രൂപയ്ക്ക്!!

നിറയെ പച്ചപ്പും പ്രകൃതിഭംഗിയും... മുന്നറിയിപ്പില്ലാതെ ആകാശത്തിന്റെ അതിരുകള്‍ കടന്നെത്തുന്ന കോടമഞ്ഞ്..പിന്നെ എത്ര പറഞ്ഞാലും തീരാത്ത പശ്ചിമഘട്ടത്തിന്‍റെ ഭംഗിയും... പറഞ്ഞു വരുന്നത് നാഗ്ഫാനി എന്ന സ്ഥലത്തേക്കുറിച്ചാണ്. കേട്ടിരിക്കുവാന്‍ സാധ്യതകള്‍ കുറവാണെങ്കിലും അറിയുന്ന മറ്റൊരു പേരുണ്ട്... പച്ചപ്പും ഹരിതാഭയും നിറഞ്ഞു നില്‍ക്കുന്ന, തേടിയെത്തുന്ന സഞ്ചാരികളെ ആവോളം ആനന്ദിപ്പിക്കുന്ന മഹാരാഷ്ട്രയുടെ മറ്റൊരു സ്വര്‍ഗ്ഗം!! ഡ്യൂക്ക്സ് നോസ്!!അതെന്താ ഡ്യൂക്കിന്‍റെ നോസ് പോലെയാണോ ഈ സ്ഥലമെന്നു ചോദിച്ചാല്‍ ഉത്തരം അതെ എന്നു തന്നെയാണ്. പച്ച നിറത്തിന്‍റെ വിവിധ വകഭേദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഡ്യൂക്ക്സ് നോസിനെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും!!

 കാടിന്‍റെ കാഴ്ചകള്‍

കാടിന്‍റെ കാഴ്ചകള്‍

കണ്ടിട്ടുള്ള കാടിന്റെ കാഴ്ചകളില്‍ നിന്നും അതിമനോഹരമാണ് ഈ കാഴ്ച. പ്രകൃതി സൗന്ദര്യവും പച്ടപ്പും നിറഞ്ഞ് നില്‍ക്കുന്ന, കാടിന്‍റെ വന്യതയും മനോഹാരിതയും അതേപടി തന്നെ ആസ്വദിക്കുവാന്‍ സാധിക്കുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണിത്. ലോണാവാലയുടെ മനോഹാരിതയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്.

ഡ്യൂക്കിന്റെ നോസ്

ഡ്യൂക്കിന്റെ നോസ്

പേരില്‍ തന്നെ എങ്ങനെ ഈ പേരു കിട്ടി എന്ന കഥയുണ്ട്. വില്ലിങ്ടണ്‍ ഡ്യൂക്ക് ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ആര്‍തര്‍ വെല്ലസ്ലിയു‌ടെ മൂക്കിനോട് ഇവിടുത്തെ ഒരു ചെറിയ കുന്നിന് വളരെ സാദൃശ്യമുണ്ടത്രെ. ലോണാവാലയില്‍ ഐഎന്‍എസ് ശിവാജിക്ക് സമീപമാണ് ഈ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പാമ്പിന്‍റെ മകുടം പോലെയാണ് ഇതിന്റെ ആകൃതിയെന്നു പറയുന്നവരും ഉണ്ട്. അതിനാൽ നാഗ്‌ഫാനി എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ചുറ്റുമുള്ള പ്രദേശങ്ങളുടെ വളരെ വിശാലമായ കാഴ്ച കാണുവാന്‍ സാധിക്കുന്ന വ്യൂ പോയിന്റും ഇവിടെയുണ്ട്.

 കാഴ്ചകള്‍ മാത്രമല്ല

കാഴ്ചകള്‍ മാത്രമല്ല

എവിടെ തിരിഞ്ഞാലുമുള്ള പച്ചപ്പ് മാത്രമല്ല ഇവിടെ കാണുവാനുള്ളത്. യാത്ര മുഴുവന്‍ ആഘോഷമാക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹസിക വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ട്രക്കിങ്ങും ഹൈക്കിങ്ങും റോഡ് ക്ലൈംബിങ്ങും മാത്രമല്ല, വാലി ക്രോസിങ്, സ്ലാക്ക്ലൈനിങ്, ഹൈലൈനിങ് തുടങ്ങിയ അഡ്വാന്‍സ്ഡ് സാഹസിക വിനോദങ്ങളിലും ധൈര്യം പരീക്ഷിക്കാം.

 ഒറ്റ ദിവസത്തെ യാത്ര

ഒറ്റ ദിവസത്തെ യാത്ര

മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും ഒറ്റദിവസത്തെ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമായതിനാല്‍ ഡ്യൂക്ക്സ് നോസ് എന്നും സഞ്ചാരികളാല്‍ നിറഞ്ഞിരിക്കും. എന്നുമുള്ള നഗരത്തിരക്കുകളില്‍ നിന്നും മാറി പച്ചപ്പും ശാന്തതയും തേടി എത്തുന്നവരാണ് സഞ്ചാരികളില്‍ അധികവും വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുകയും ചെയ്യാം. ലോണാവാലയോട് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ രണ്ടു മൂന്നു ദിവസമെടുക്കുന്ന യാത്രകളിലും ഡ്യൂക്ക്സ് നോസിനെ ഉള്‍പ്പെടുത്താം. മുംബൈയില്‍ നിന്നും വളരെ കുറഞ്ഞ ചിലവില്‍ എത്തിച്ചേരാം എന്നതിനാല്‍ ബജറ്റ് യാത്രക്കാര്‍ക്കും ഇവിടം പ്രയോജനപ്പെടുത്താം. മുംബൈയില്‍ നിന്നാണ് വരുന്നതെങ്കില്‍ 200 രൂപയ്ക്കടുത്ത് മാത്രമേ ചിലവ് ആവുകയുള്ളൂ.

ഡ്യൂക്ക്സ് നോസ് ട്രക്കിങ്ങ്

ഡ്യൂക്ക്സ് നോസ് ട്രക്കിങ്ങ്

പ്രധാനമായും രണ്ട് ട്രക്കിങ് റൂട്ടുകളാണ് ഡ്യൂക്ക്സ് നോസിലേക്കുള്ളത്. ട്രക്കിങ്ങിലും യാത്രയിലുമുള്ല താല്പര്യം അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം. പെട്ടന്നും എളുപ്പവുമുള്ള യാത്രയാണ് വേണ്ടതെങ്കില്‍ കുര്‍വാണ്ടെ റൂട്ട് പിടിക്കാം. കുര്‍വാണ്ടെ ഗ്രാമത്തില്‍ നിന്നും ഡ്യൂക്ക്സ് നോസിലേത്ത് ഒരു മണിക്കൂര്‍ ദൂരമേയുള്ളൂ.

കാഴ്ചകളൊക്കെ കണ്ട് ഒരു ട്രക്കിങ്ങിന്റെ 'ഫീലില്‍' വേണം യാത്രയെങ്കില്‍ .ഖണ്ഡാല ട്രെക്ക് റൂട്ട് വേണം തിരഞ്ഞെടുക്കുവാന്‍. രണ്ടു രണ്ടര മണിക്കൂര്‍ സമയമെടുത്ത് കുറച്ചധികം യാത്രയും കാഴ്ചകളും കണ്ടാണ് ഈ യാത്ര ഡ്യൂക്ക്സ് നോസിലെത്തുന്നത്.

മുകളിലെത്തിയാല്‍

മുകളിലെത്തിയാല്‍

ഏറ്റവും മുകളില്‍ നല്ല കിടിലന്‍ കാഴ്ചകളും ഒരു വലിയ പരന്ന പാറയുമാണ് സ‍ഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെ ചെറിയൊരു ക്ഷേത്രവും കാണാം. മുംബൈ-പൂനെ റോഡ്, റെയിൽപ്പാതകള്‍, സഹ്യാദ്രി കൊടുമുടി, റോഡ്, റെയില്‍വേ പാത, ഖണ്ഡാല തുടങ്ങിയവയുടെ അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നും കാണാം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ചിലവ് കുറഞ്ഞ യാത്രയാണ് ലക്ഷ്യമെങ്കില്‍ അധികമാലോചിക്കാതെ ട്രെയിന്‍ പിടിക്കാം. ഇന്ത്യയുടെ മിക്ക ഭാഗങ്ങളില്‍ നിന്നും ട്രെയിനുകള്‍ കടന്നു പോകുന്നതിനാല്‍ ആ കാര്യത്തില്‍ പേടി വേണ്ട. ലോണാവാല റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും കുര്‍വാണ്ടെ ഗ്രാമത്തിലേക്കാണ് പോകേണ്ടത്. വെറും ആറു കിലോമീറ്റര്‍ ദൂരമാണ് ഡ്യൂക്സ് നോസിന്‍റെ ഏറ്റവും അടുത്ത പ്റധാന സ്ഥലമായ കുര്‍വാണ്ടെ ഗ്രാമത്തിലേക്കുള്ളത്.

യാത്രയില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതുവാന്‍ ശ്രദ്ധിക്കണം. വഴുക്കലുള്ള ഇടമായതിനാല്‍ അതിനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം.

കര്‍ണാല കോട്ട... മുംബൈയില്‍ നിന്നും എളുപ്പത്തിലൊരു ട്രക്കിങ്ങ് അനുഭവം

മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ

വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X