Search
  • Follow NativePlanet
Share
» »ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!

ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!

ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളുടെ ഭാഗമായ ദുലാദേവ ക്ഷേത്രത്തെക്കുറിച്ച് അറിയാം...

എത്ര പറഞ്ഞാലും തീരത്തതാണ് നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളുടെ കഥകൾ. ഒന്നിനൊന്ന് വ്യത്യസ്തമായി നിൽക്കുന്ന ക്ഷേത്രങ്ങൾ വിശ്വാസികളുടെ മാത്രമല്ല സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ്. അങ്ങനെയുള്ള വ്യത്യസ്ത ക്ഷേത്രങ്ങളിലൊന്നാണ് മധ്യ പ്രദേശിലെ ഖജുരാഹോയിൽ സ്ഥിതി ചെയ്യുന്ന ദുലാദേവ ക്ഷേത്രം. ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളുടെ ഭാഗമായ ദുലാദേവ ക്ഷേത്രത്തെക്കുറിച്ച് അറിയാം...

ദുലാദേവ ക്ഷേത്രം

ദുലാദേവ ക്ഷേത്രം

കല്ലുകളിൽ കലാവിദ്യകൾ കൊത്തിവെച്ച ഖജുരാഹോയിലെ ക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ദുലാദേവ ക്ഷേത്രം. ഖജുരാഹോ ക്ഷേത്രങ്ങളുടെ പ്രധാന പ്രത്യേകതകളെല്ലാം ഉൾക്കൊള്ളുന്ന ഈ ക്ഷേത്രത്തിൽ ശിവനെയാണ് ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണം നടന്ന കാലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലെങ്കിലും എ.ഡി. 950-നും 1050-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് നിർമ്മാണം നടന്നതെന്നാണ് വിശ്വാസം. ചന്ദേലവംശത്തിലെ രാജാക്കൻമാരാണ് ക്ഷേത്ര നിർമ്മാണത്തിനു പിന്നിലുണ്ടായിരുന്നവർ എന്നു ചരിത്രം പറയുന്നു. എന്നാൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങൾ അനുസരിച്ച് എ.ഡി. 950-നും 1150-നും ഇടയിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Marcin Białek

ദുലാദേവ എന്നാൽ

ദുലാദേവ എന്നാൽ

ശിവലിംഗത്തില്‍ ശിവനെ ആരാധിക്കുന്നതാണ് ഈ ക്ഷേത്രം. ദുലോഡിയോ എന്ന വാക്കിന്റെ അർത്ഥം 'വിശുദ്ധനായ വരൻ' എന്നാണ്. കിഴക്ക് ദിശയെ നോക്കി നിൽക്കുന്ന ഈ ക്ഷേത്രത്തിന് കുൻവർ മഠ് എന്നും പേരുണ്ട്. ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്നത് ഇത് നിർമ്മിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ രൂപത്തിലാണ്. മൺപമോ പ്രവേശന കവാടമോ ഇല്ലാത്ത ഒന്നുകൂടിയാണ് ഇത്.

PC:Anupammazumdar

ഒരുതവണ പൂജിച്ചാൽ

ഒരുതവണ പൂജിച്ചാൽ

ഇവിടുത്തെ പ്രധാന ശിവലിംഗത്തിന്റെ പുറത്ത് 999 ശിവലിംഗങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ശിവലിംഗത്തെ ഒരു തവണ തൊഴുതാൽ ആയിരം തവണ തൊഴുന്നതിന് തുല്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. കൈലാസ പർവ്വതമെന്ന വിശ്വാസത്തിൽ രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രമുള്ളത്. ചന്ദേല രാജാക്കന്മാർ ആകെ പണികഴിപ്പിച്ച 87 ക്ഷേത്രങ്ങളിൽ 22 എണ്ണവും ശിവക്ഷേത്രങ്ങളാണ്. അതിലൊന്നാണ് നമ്മുടെ ദുലാദേവ ക്ഷേത്രം.

PC:Rajenver

കൊത്തുപണികളുടെ കൂടാരം

കൊത്തുപണികളുടെ കൂടാരം

ഖജുരാഹോയിലെ മറ്റേതു ക്ഷേത്രത്തെയും പോലെ കൊത്തുപണികളാൽ സമ്പന്നമാണ് ഈ ക്ഷേത്രവും. ദൈവങ്ങളുടെ രൂപങ്ങൾക്കു പുറമേ അപ്സരസുകൾ, ത്രിമൂർത്തികൾ, സുന്ദരിമാർ, ദേവഗണങ്ങൾ തുടങ്ങിയവരുടെ രൂപങ്ങളും ഇവിടുത്തെ ചുവരുകളെ അലങ്കരിക്കുന്നു. രതിശില്പങ്ങളും ഇവിടെ ധാരാളമായി കാണാം.
PC:Rajenver

ഖോഡാർ നദിയുടെ തീരത്ത്

ഖോഡാർ നദിയുടെ തീരത്ത്

നൂറോളം ക്ഷേത്രങ്ങൾ ഒരുകാലത്ത ഖജുരാഹോയിൽ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് എണ്ണത്തിൽ അത്രയുമില്ല. പശ്ചിമ മേഖല, കിഴക്കൻ മേഖല, ദക്ഷിണ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങളുള്ളത്. ഇതിൽ ദക്ഷിണ മേഖലയിലാണ്
ദുലാദേവ ക്ഷേത്രമുള്ളത്. ഖജുരാഹോയിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള ഖോഡാർ നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.
PC:Smita Patil

വാസല

വാസല

ആർക്കിയോളജിക്കൽ ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം ഇന്നു സംരക്ഷിക്കപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ മിക്കയിടങ്ങളിലും വാസല എന്നൊരു നാമം കൊത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ ശില്പങ്ങള്‍ നിർമ്മിച്ച പ്രധാന ശില്പിയുടെ പേരായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

PC: Asitjain

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X