Search
  • Follow NativePlanet
Share
» »ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്‍റെ രൂപത്തിലെത്തിയ ദേവി വരെ!

ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്‍റെ രൂപത്തിലെത്തിയ ദേവി വരെ!

ക്ഷേത്രങ്ങളുടെ നാടാണ് കേരളം. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നു തുടങ്ങുന്ന ഐതിഹ്യത്തിലൂടെ ആരംഭിക്കുന്ന കേരള കഥകള്‍ ക്ഷേത്രങ്ങളെ പരാമര്‍ശിക്കാതെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ല. ഓരോ നാടിന്‍റെയും ചരിത്രത്തില്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും ത്രിമൂര്‍ത്തികള്‍ക്കും അയ്യപ്പനും ലക്ഷ്മിക്കും ദുര്‍ഗ്ഗയ്ക്കുമായി സമര്‍പ്പിക്കപ്പെട്ടതുമായ നൂറു കണക്കിന് ക്ഷേത്രങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. ഇതാ ഈ ദുര്‍ഗ്ഗാഷ്ഠമിയില്‍ കേരളത്തിലെ അത്രയൊന്നും അറിയപ്പെടാത്ത ദുര്‍ഗ്ഗാ ദേവി ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഒരു പുണ്യകാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രം

ഒരു പുണ്യകാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രം

കോഴിക്കോട് ജില്ലയിലെ പന്തലായനിയില്‍ മൂടാ‌‌ടിയിലാണ് . ഒരു പുണ്യകാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജല ദുര്‍ഗ്ഗ പ്രധാന പ്രതിഷ്ഠയാണ് ഇവിടെ. ഇവിടം വിശ്വാസികളുടെ ഇടയില്‍ അത്ര പ്രസിദ്ധമല്ലെങ്കിലും സമീപ ജില്ലകളില്‍ നിന്നുപോലും ക്ഷേത്രത്തിന്റെ മഹത്വം കേട്ടറിഞ്ഞ് വിശ്വാസികള്‍ എത്തുന്നു. കടലിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമീപത്തെ പ്രകൃതി മനോഹരമായ കാഴ്ചകളാലും സമ്പന്നമാണ്. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നായ ഒരു പുണ്യകാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിന് മൂവായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിനു സമീപത്തെ തീര്‍ത്ഥക്കുളത്തിലെ വെള്ളം എത്ര കടുത്ത വേനലിലും വറ്റില്ല എന്നൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
PC:urupunyakavutemple

കുട്ടമത്ത് ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍

കുട്ടമത്ത് ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍

കാസര്‍കോഡ് ജില്ലയിലെ പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് ചെറുവത്തൂരിലെ കുട്ടമത്ത് ഭഗവതി ക്ഷേത്രം. ചെറുവത്തൂര്‍-കയ്യൂറ്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തെയ്യം ഉത്സവത്തിന് ഏറെ പ്രസിദ്ധമാണ്. മകരമാസം 13 മുതല്‍ 16 വരെ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ തെയ്യം ആഘോഷം. ബാലി രക്ത ചാമുണ്ഡി, അന്‍കുളങ്ങര ഭഗവതി, മയ്യില്‍ ചാമുണ്ഡി, വിഷ്ണു മൂര്‍ത്തി, പൊട്ടന്‍ തെയ്യം എന്നിവയാണ് ഇവിടെ കെട്ടിയാടുന്ന പ്രധാന തെയ്യക്കോലങ്ങള്‍.
PC:keralatourism

മടിയന്‍കൂലോം ദുര്‍ഗ്ഗാ ക്ഷേത്രം

മടിയന്‍കൂലോം ദുര്‍ഗ്ഗാ ക്ഷേത്രം

കാസര്‍കോഡ് ജില്ലയില‌ ഏറെ പ്രസിദ്ധമായ മറ്റൊരു ദുര്‍ഗ്ഗാ ക്ഷേത്രമാണ് മടിയന്‍കൂലോം ദുര്‍ഗ്ഗാ ക്ഷേത്രം. . ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന ആരാധനമൂർത്തി. ആറ് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷേത്രമതിലകത്തില്‍ മൂന്ന് ഏക്കര്‍ സ്ഥലത്തായാണ് ക്ഷേത്രമുള്ളത്. പരമ്പരാഗത കേരള ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രത്തില്‍ അപൂർവ്വമായ നിരവധി ദാരു ശിൽപ്പങ്ങള്‍ക്കും കൊത്തുപണികള്‍ക്കും പ്രസിദ്ധമാണ്. രാമായണത്തിലെ പുരാതന കഥകളും മറ്റ് ഇതിഹാസങ്ങളും ശില്പ രൂപത്തില്‍ ഇവിടെ കാണാം. മഹാവിഷ്ണുവിന്റെ നരസിംഹാവതാരം ഉള്ളടക്കമായ ഒരു ചുവർ ചിത്രവും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ പൂജാ കാര്യങ്ങളിലും ചില പ്രത്യേകതകള്‍ കാണാം. . ഉഷഃപൂജയും സന്ധ്യാപൂജയും നടത്തുന്നത് മണിയാണി വിഭാഗത്തില്‍ പെട്ടവരും ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണ വിഭാഗക്കാരുമാണ്.
PC:Kannan shanmugam

മൃദംഗ ശൈലേശ്വരി ക്ഷേത്രം

മൃദംഗ ശൈലേശ്വരി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ, വിശ്വാസികള്‍ക്കിടയില്‍ പേരെടുത്ത ഭഗവതി ക്ഷേത്രമാണ് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നത്ത് സ്ഥിതി ചെയ്യുന്ന മൃദംഗ ശൈലേശ്വരി ക്ഷേത്രം. സ്വര്‍ഗ്ഗത്തില്‍ നിന്നും സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഈ പ്രദേശത്ത് ഒരു മിഴാവിന്റെ രപത്തില്‍ താഴേക്ക് പതിച്ചു എന്നും ആ സ്ഥലത്താണ് ഇന്നത്തെ .മൃദംഗ ശൈലേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും എന്നുമാണ് വിശ്വാസം. പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാ ദേവിയാണെങ്കിലും സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെടുന്നു.മൃദംഗ ശൈലൈശ്വരി ക്ഷേത്രം മൂകാംബിക ക്ഷേത്രത്തിന് തുല്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കോട്ടയം രാജാക്കന്മാരുടെ പരദേവതാ സ്ഥാനമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ - ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ
PC:Mridanga Saileswari Kshethram, Muzhakkunnu

കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല എസ്എന്‍ പുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ദുര്‍ഗ്ഗാ ദേവി ക്ഷേത്രമാണ് കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം. ഓരോ ദിവസവും കേട്ടറിഞ്ഞ് എത്തുന്ന വിശ്വാസികളുള്ള ഈ ക്ഷേത്രം കുങ്കുമാർച്ചന, പുഷ്പാഞ്ജലി ശത്രുസംഹാര പുഷ്‌പാഞ്ജലി ആറുനാഴി ഇരട്ടി തുടങ്ങിയ പൂജകള്‍ക്ക് പ്രസിദ്ധമാണ്. ശുദ്ധമായ മനസ്സോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക അനുഗ്രഹം നല്കുന്ന കൂറ്റുവേലി അമ്മ വിശ്വാസികള്‍ക്ക് ധൈര്യപൂര്‍വ്വം ആശ്രയിക്കുവാന്‍ പറ്റുന്ന സാന്നിധ്യമാണ്.

 ശാര്‍ക്കര ദേവി ക്ഷേത്രം

ശാര്‍ക്കര ദേവി ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ദേവി ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ ശാര്‍ക്കര ദേവി ക്ഷേത്രം. ശര്‍ക്കര പാത്രത്തിലെ ദേവി സാന്നിധ്യത്തില്‍ നിന്നും പ്രതിഷ്ഠിക്കപ്പെട്ട ഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശാര്‍ക്കര ദേവിയായി ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം കൂടുതല്‍ പ്രസിദ്ധമായത് ഇവിടുത്തെ കാളയൂട്ട് ഉത്സവത്തിലൂടെയാണ്. 1748 ൽ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മായണ് കാളയൂട്ടിന് തുടക്കം കുറിച്ചത്.

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം വള്ളുവനാട് രാജാക്കന്മാരുടെ കുലദൈവമായ ഭദ്രകാളിയെ ആരാധിക്കുന്ന ഇടമാണ്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണിത്. ഭദ്രകാളി ശിവലിംഗമെടുത്തകൊണ്ടുപോകുവാന്‍ വന്ന ഇവിടെ അന്നു നടന്ന കലഹത്തില്‍ രണ്ടായി പിളര്‍ന്ന ശിവലിംഗമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിശ്വാസം. തുലാമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന മഹാമംഗല്യപൂജയില്‍ പങ്കെടുത്താല്‍ മാംഗല്യഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Rojypala

ശ്രീലക്ഷ്മി നാരായണ ക്ഷേത്രം, പാഞ്ഞാള്‍

ശ്രീലക്ഷ്മി നാരായണ ക്ഷേത്രം, പാഞ്ഞാള്‍

തൃശൂര്‍ ജില്ലയിലെ തിരുവില്യാമലയില്‍ പഞ്ഞാള്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീലക്ഷ്മി നാരായണ ക്ഷേത്രം. വിഷ്ണുവിനും ലക്ഷ്മിക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം അതുല്യമായ ചുവര്‍ചിത്രങ്ങളാല്‍ സമ്പന്നമാണ്. ചുറ്റമ്പലത്തിനുള്ളിലായി ഒരു ചെറിയ ക്ഷേത്രക്കുളവും ഇവിടുത്തെ പ്രത്യേകതയാണ്. 2011 ൽ പൂജകളും മന്ത്രോച്ചാരണങ്ങളും ഉൾക്കൊള്ളുന്ന 12 ദിവസത്തെ പുരാതന വേദ ആചാരമായ അതിരാത്രം ഇവിടെ നടന്നു. സാർവത്രിക ഐക്യത്തിനായുള്ള വേദഗ്രന്ഥങ്ങളുടെ ആത്യന്തിക ആഹ്വാനമാണ് അതിരാത്രം എന്ന് വിശ്വസിക്കപ്പെടുന്നു.

വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്രം

വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്രം

ഗോത്രതനിമയില്‍ ഇന്നും അവശേഷിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് വയനാട് ജില്ലയിലെ വള്ളിയൂര്‍ക്കാവ് താഴെഭഗവതി ക്ഷേത്രം, ആദിപരാശക്തിയായ ദുർഗ്ഗാ ദേവിയെ മൂന്നു ഭാവങ്ങളിൽ ആരാധിക്കുന്ന പുരാതന ക്ഷേത്രമാണ് വള്ളിയൂർക്കാവ്. ആദിപരാശക്തിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിക്ക് വനദുർഗ്ഗ, ഭദ്രകാളി, ജലദുർഗ്ഗ എന്നീ മൂന്നു ഭാവങ്ങളാണുള്ളത്.മൂപ്പൻമാർ കൊടിയേറ്റ് നടത്തുന്ന ഉത്സവം ആണ് വള്ളിയൂര്‍ക്കാവിലേത്.
PC:Vinayaraj

കോടോത്ത് ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട്

കോടോത്ത് ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട്

കാസര്‍കോഡ് ജില്ലയിലെ മറ്റൊരു പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് കാഞ്ഞങ്ങാടിനു സമീപമുള്ള കോടോത്ത് ഭഗവതി ക്ഷേത്രം. വാസ്തുവിദ്യാ സൗന്ദര്യത്താൽ സമ്പന്നമായ ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങൾ മരത്തിലെ കൊത്തു പണികളും ചിത്രങ്ങളും പിന്നെ ക്ഷേത്രക്കുളവുമാണ്.

കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍

രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെരാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ

ജീവന്‍ പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്ജീവന്‍ പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്

ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X