Search
  • Follow NativePlanet
Share
» »യുനസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടി ദുര്‍ഗ്ഗാപൂജ!

യുനസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടി ദുര്‍ഗ്ഗാപൂജ!

യുനെസ്കോയുടെ മനുഷ്യത്വത്തിന്റെ അദൃശ്യമായ സാംസ്കാരിക പൈതൃക പട്ടികയിൽ ആണ് കാളിപൂജ എത്തിയിരിക്കുന്നത്.

കൊല്‍ക്കത്ത എന്നും അറിയപ്പെടുന്നത് അവിടുത്തെ സമ്പന്നമായ ചരിത്രത്തിന്റെ യും പൈതൃകങ്ങളുടെയും പേരിലാണ്. സന്തോഷത്തിന്‍റെ നാടിനെ സംബന്ധിച്ചെടുത്തോളം അഭിമാനിക്കാവാന്‍ ഏറെ കാര്യങ്ങളുണ്ട്. അതിലൊന്ന് തീര്‍ച്ചയായും ഇവിടുത്തെ സവിശേഷമായ കാളിപൂജയാണ്. ശക്തിയുടെ പ്രതീകമായി ദുർഗാദേവിയെ ആരാധിക്കുന്ന കാളിപൂജയില്‍ പങ്കെടുക്കാതെും അറിയാതെയും ഒരു കൊല്‍ക്കത്ത യാത്രയും പൂര്‍ണ്ണമാവില്ല.

kolkata

ഇപ്പോഴിതാ, കാളിപൂജയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ യുനസ്കോയു‌ടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. യുനെസ്കോയുടെ മനുഷ്യത്വത്തിന്റെ അദൃശ്യമായ സാംസ്കാരിക പൈതൃക പട്ടികയിൽ ആണ് കാളിപൂജ എത്തിയിരിക്കുന്നത്. ബംഗാളില്‍ നിന്നുള്ളവര്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനിക്കുവാനുള്ള ഒരു വാര്‍ത്തയാണിത്. അദൃശ്യമായ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി യുനസ്കോ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണെങ്കിലും, വാസ്തവത്തിൽ ഇത് ഏഷ്യയുടെ മുഴുവൻ അഭിമാന നിമിഷമാണ്. യുനെസ്‌കോയുടെ അന്തർലീനമായ സാംസ്‌കാരിക പൈതൃകത്തിന്റെ മാനവിക പദവി നേടുന്ന ഏഷ്യയിലെ ആദ്യ ഉത്സവമാണ് കാളിപൂജ എന്നതിനാല്‍ ഇന്ത്യയ്ക്ക് മാത്രമല്ല, ഏഷ്യയ്ക്ക് തന്നെ അഭിമാനിക്കുവാന്‍ സാധിക്കുന്ന നിമിഷമാണിത്.

ഡിസംബർ 15 ന് പാരീസിൽ വച്ച് നടന്ന യുനെസ്കോയുടെ 16-ാമത് കമ്മിറ്റിയില്‍ ആണ് ദുർഗാപൂജയെ അദൃശ്യമായ സാംസ്കാരിക പൈതൃകമായി തിരഞ്ഞെടുത്ത തീരുമാനമുണ്ടായത്.

അഞ്ച് ദിവസം പൂര്‍ണ്ണമായും നഗരത്തെ ആനന്ദത്തില്‍ ആറാട്ടുന്ന ഉത്സവമാണ് ഓരോ ദുര്‍ഗ്ഗാ പൂജാ കാലയളവും. . ഉത്സവത്തിൽ മനോഹരമായ അലങ്കാര പന്തലുകൾ നിർമ്മിക്കുന്നത് പതിവാണ്.. കലയുടെയും സംസ്‌കാരത്തിന്റെയും വലിയ മതപരമായ പ്രാധാന്യത്തിന്റെയും ആഘോഷമായ ഈ ഉത്സവം യഥാർത്ഥത്തിൽ സവിശേഷമാണ്.

ക്രിസ്മസ് ആഘോഷമാക്കാം.. ഗോവയും ചെന്നൈയും എല്ലാമുണ്ട് ലിസ്റ്റില്‍ക്രിസ്മസ് ആഘോഷമാക്കാം.. ഗോവയും ചെന്നൈയും എല്ലാമുണ്ട് ലിസ്റ്റില്‍

Read more about: kolkata pooja festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X