Search
  • Follow NativePlanet
Share
» »ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

പെണ്‍കുഞ്ഞുങ്ങളെ വേണ്ട എന്നുവയ്ക്കുന്ന ഈ കാലത്തിലും പെണ്‍കുഞ്ഞുങ്ങളുണ്ടാകുവാന്‍ ദമ്പതികള്‍ എത്തിപ്രാര്‍ഥിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്നു കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നില്ലേ?

ഒരു പെണ്‍കുഞ്ഞ് ജനിക്കുക എന്നത് വളരെ മനോഹരമായ ഒരു കാര്യമാണ്. അവളോ‌ടൊത്ത് വളരുവാനും ജീവിക്കുവാനും എല്ലാം കാത്തിരിക്കുന്ന മാതാപിതാക്കള്‍. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തി‌യെ‌ടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും സമൂഹം കാാലാകാലങ്ങളായി പുലര്‍ത്തുന്ന ആചാരങ്ങളെന്നു തോന്നിപ്പിക്കുന്ന അനാചാരങ്ങളും പെണ്‍കുഞ്ഞുങ്ങള്‍ വേണ്ട എന്ന നിലപാ‌‌ടിലേക്ക് പല മാതാപിതാക്കളെയും എത്തിക്കുന്നു. അതിന്റെ സാക്ഷ്യം തന്നെയാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യകളും അക്രമങ്ങളുമെല്ലാം.

എന്നാല്‍, പെണ്‍കുഞ്ഞുങ്ങളെ വേണ്ട എന്നുവയ്ക്കുന്ന ഈ കാലത്തിലും പെണ്‍കുഞ്ഞുങ്ങളുണ്ടാകുവാന്‍ ദമ്പതികള്‍ എത്തിപ്രാര്‍ഥിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്നു കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നില്ലേ? അതും ആണ്‍കുഞ്ഞുങ്ങളുണ്ടാകുവാന്‍ പ്രത്യേക പ്രാര്‍ത്ഥനകളും വിശ്വാസങ്ങളും പുലര്‍ത്തുന്ന ഈ സമൂഹത്തില്‍. അതെ, ഇങ്ങനെയും ഒരു ക്ഷേത്രമുണ്ട്. ജാര്‍ഖണ്ഡിലെ ചകുലിയ ഗ്രാമത്തിലെ ദുര്‍ഗ്ഗാ ക്ഷേത്രമാണ് ഇത്. ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ക്ക് ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളൂ!

പെണ്‍കുഞ്ഞുങ്ങളുണ്ടാകുവാന്‍

പെണ്‍കുഞ്ഞുങ്ങളുണ്ടാകുവാന്‍

പെണ്‍കുഞ്ഞുങ്ങളുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്ന ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ഇങ്ങനെ ഒരു ക്ഷേത്രമുണ്ട്. പെണ്‍കുഞ്ഞുങ്ങളുണ്ടാകുവാനുള്ള പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കുമായി ദൂരദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നു. ജാര്‍ഖണ്ഡിലെ പ്രസിദ്ധമായ ഈ ദുര്‍ഗ്ഗാ ക്ഷേത്രം ബൊകാരോ ജില്ലയിലെ ചകുലിയ എന്ന ഉള്‍പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

170 വര്‍ഷങ്ങള്‍ക്കു മുന്‍പ്

170 വര്‍ഷങ്ങള്‍ക്കു മുന്‍പ്

ഏകദേശം 170 വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ച ഒരു കാര്യമാണ് ക്ഷേത്രത്തെ ഇന്നുകാണുന്ന രീതിയില്‍ പ്രസിദ്ധമാക്കിയത്. ഇവിടുത്തെ ഗ്രാമത്തിലെ കാളിചരണ്‍ ദുബെയ് എന്നു പേരായ ഒരള്‍ തനിക്ക് പെണ്‍കുഞ്ഞ് ഉണ്ടാകുന്നതിനായി ഇവിടെ വന്നു പ്രാര്‍ത്ഥിച്ചുവത്രെ. ഇവിടുത്തെ ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹമെന്നോണം ആ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. അങ്ങനെ നാ‌ട്ടില്‍ മുഴുവന്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ അറിയുകയും കേട്ടറിഞ്ഞവര്‍ ഇവി‌‌ടെയെത്തി പെണ്‍കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് അനുഗ്രഹം ലഭിക്കുകയും ചെയ്തുവത്രെ. ഇവിടുത്തെ സിദ്ധിധാത്രി ദുര്‍ഗ്ഗാ ദേവിയു‌ടെ രൂപത്തിലാണ് ഇതിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും ന‌ടത്തേണ്ടത്.

ക്ഷേത്രത്തിലെ ഘത്‌സ്തപാന ആചാരം

ക്ഷേത്രത്തിലെ ഘത്‌സ്തപാന ആചാരം

ദുര്‍ഗ്ഗാ പൂജാ നാളിലാണ് ക്ഷേത്രത്തിലെ പ്രത്യേക ച‌ടങ്ങുകളും പൂജകളം നടത്തുന്നത്. പരമ്പരാഗതമായ ഘത്‌സ്തപാന ആചാരം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതനുസരിച്ച് 150 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രത്യേക കു‌ടത്തില്‍ വിശ്വാസങ്ങളനുസരിച്ചുള്ള പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ന‌ടത്തും. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ക്ഷേത്രത്തില്‍ വരാമെങ്കിലും നവരാത്രി നാളുകളിലും ദുര്‍ഗ്ഗാ പൂജാ ദിവസങ്ങളിലുമാണ് ഇവിടെ ഏറെ വിശ്വാസികള്‍ എത്തുന്നത്. ഇവിടെയെത്തി പെണ്‍കുഞ്ഞിനായി പ്രാര്‍ത്ഥിച്ച് പെണ്‍കുഞ്ഞിനെ തന്നെ ലഭിച്ച നിരവധി പേരുക‌ടെ കഥകള്‍ കേള്‍ക്കാം,

മറ്റു ക്ഷേത്രങ്ങള്‍

മറ്റു ക്ഷേത്രങ്ങള്‍

ഇത്തരത്തില്‍ സന്താനഭാഗ്യത്തിനായി പ്രാര്‍ത്ഥിക്കുവാനും പ്രത്യേക പൂജകളും വഴിപാടുകളും നടത്തുവാനും സാധിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ നാ‌ട്ടിലുമുണ്ട്. ഉദരത്തിലുള്ല കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണം നല്കുന്ന ക്ഷേത്രങ്ങളും ഭാരതീയ വിശ്വാസത്തിന്‍റെ ഭാഗമാണ്.

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം

കുഞ്ഞുങ്ങളുടെ സംരക്ഷകനായി സന്താന ഗോപാല രൂപത്തിൽ വിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം. അയ്യായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെ‌ടുന്ന ഈ ക്ഷേത്രത്തിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹങ്ങളിലൊന്ന് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടെയെത്തി പ്രാർഥിച്ചാൽ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

സന്താന്‍ധാത്രി ക്ഷേത്രം

സന്താന്‍ധാത്രി ക്ഷേത്രം

ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലെ സന്താന ധാത്രി ക്ഷേത്രം ക്ഷേത്രം എന്നറിയപ്പെടുന്ന സിമാസ് മാതാ ക്ഷേത്രം സന്താനഭാഗ്യം നല്കുന്ന ക്ഷേത്രമാണ്. ഇവി‌ടെയെത്തി വിശ്വാസത്തോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ദേവി സന്താനങ്ങളെ നല്കും എന്നാണ് വിശ്വാസം. സന്താനങ്ങളെ ദേവി നല്കുന്നതിനാലണ് ക്ഷേത്രം സന്താന ദേവി എന്നറിയപ്പെടുന്നത്. സലീന്ദ്ര എന്നറിയപ്പെ‌ടുന്ന നവരാത്രിക്കാലത്തെ 9 ദിവസത്തെ ആഘോഷങ്ങളില്‍ ഇവി‌ടെ ഏതെങ്കിലും ഒരുദിവസമെത്തി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളിലും പ്രാർഥനകളിലും പങ്കെടുത്ത് രാത്രി ക്ഷേത്രത്തിന്റെ തറയിൽ കിടന്നുറങ്ങണമെത്രെ. ഇങ്ങനെ രാത്രിയിൽ ക്ഷേത്രത്തറയിൽ കിടന്നുറങ്ങുന്ന കുട്ടികളില്ലാത്ത സ്ത്രീകളുടെ സ്വപ്നകത്തിൽ ദേവി പ്രത്യക്ഷപ്പെടുമത്രെ. ഇങ്ങനെ കിടന്നുറങ്ങുമ്പോൾ ദേവി സ്വപ്നത്തിൽ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മറുപടി നല്കുമത്രെ. കാരണം എല്ലാവർക്കും സന്താനമ ഭാഗ്യം ഉണ്ടാകണമെന്നില്ലെന്നും അങ്ങനെയുള്ളവർക്ക് ദേവി വ്യത്യസ്തമായ മറ്റടയാളങ്ങൾ നല്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

അടയാളങ്ങള്‍ നല്കുന്ന ദേവി

അടയാളങ്ങള്‍ നല്കുന്ന ദേവി

ഉറക്കത്തിൽ പ്രത്യേക്ഷപ്പെടുന്ന ദേവി സ്ത്രീയുടെ കയ്യിൽ വെണ്ടയ്ക്ക നല്കുന്നതായി കണ്ടാൽ പെൺകുഞ്ഞ് ഉണ്ടാകുമെന്നും പേരയ്ക്ക നല്കുന്നതായി കണ്ടാൽ ആൺകുഞ്ഞുണ്ടാകുമെന്നുമാണ് വിശ്വാസം. ഇതിനു പകരം ദേവി കല്ലോ, മരമോ ആണ് നല്കുന്നതെങ്കിൽ അവര്‍ക്ക് സന്താന ഭാഗ്യം ഇല്ല എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. സ്വപ്നം പൂർത്തിയായ ഉടനെ ഉറക്കത്തില്‍ നിന്നുണർന്ന് ക്ഷേത്രത്തിനു പുറത്ത് പോകണമെന്നും അല്ലാത്ത പക്ഷം ദേഹത്തു ചുവന്നു തടിച്ച പാടുകള്‍ വരുമെന്നും ഇവിടുള്ളവർ പറയുന്നു.

പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

സന്താനലബ്ധിക്കും സന്താന ശ്രേയസിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുന്ന ക്ഷേത്രമാണ് കോ‌ട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുഴവാതിലെ ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം.ചക്രം ശംഖ് എന്നിവ ധരിച്ചവനും നാലുകൈകളോടുകൂടിയതും പൂര്‍ണ്ണ വൈഷ്ണവ തേജസ്വരൂപിയുമായ ശ്രീ വൈകുണ്‌ഠേശ്വര സന്താനഗോപാല മൂര്‍ത്തി ഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. രണ്ടു കൈകളില്‍ ശംഖും സുദര്‍ശനചക്രവും, മറ്റു രണ്ടു കൈകളില്‍ കിടക്കുന്ന ഒരു കുഞ്ഞുമായ രൂപമാണ്.
കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് തൊട്ടടുത്തുള്ള വെളുത്ത വാവ് ദിനം അനുഷ്ഠിക്കുന്ന സന്താനഗോപാല വ്രതവും ഇവിടെ പ്രസിദ്ധമാണ്.

ഏവൂര്‍ കണ്ണമ്പള്ളി ദേവി ക്ഷേത്രം

ഏവൂര്‍ കണ്ണമ്പള്ളി ദേവി ക്ഷേത്രം

കേരളത്തില്‍ അത്യപൂര്‍വ്വമായ ഗര്‍ഭിണി രൂപത്തിലുള്ള ഉപദേവതയെ പ്രതിഷ്ഠിച്ചിരിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഏവൂര്‍ കണ്ണമ്പള്ളി ദേവി ക്ഷേത്രം. ഏകദേശം 900 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. ഗര്‍ഭിണി രൂപത്തിലുള്ള ഉപദേവത കണ്ണമ്പള്ളി ദേവി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. കാക്കാത്തിയമ്മ എന്നാണ് ഈ ഉപപ്രതിഷ്ഠ അറിയപ്പെടുന്നത്. പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂര ദേശങ്ങളിൽ നിന്നുപോലും വിശ്വാസികളെത്തുന്നു. മനസ്സറിഞ്ഞു വിളിച്ചാല്‍ വിളി കേള്‍ക്കുമെന്നും കഷ്ടതകളില്‍ കാക്കാത്തിയമ്മ സഹായിക്കുമെന്നുമാണ് വിശ്വാസം.തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ ഇവിടെയുള്ളത്.

മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും

മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും

ഗര്‍ഭിണികള്‍ക്കും അവരു‌ടെ ഉദരത്തിലെ കുഞ്ഞിനും സംരക്ഷണം നല്കുന്നു എന്നു വിശ്വസിക്കപ്പെ‌ടുന്ന ക്ഷേത്രമാണ് മാവേലിക്കര കുറത്തിക്കാട് മാലിമേൽ ഭഗവതി ക്ഷേത്രവും അവിടുത്തെ അമ്മൂമ്മക്കാവും.

മാലിമേൽ ഭഗവതി ക്ഷേത്രത്തിലെ ഉപദേവാലയമായാണ് പ്രശസ്തമായ അമ്മൂമ്മക്കാവ് അറിയപ്പെടുന്നത്. പിടിച്ചാൽ എത്താത്തിടത്തോളം പുരോഗതി പ്രാപിച്ച വൈദ്യ ശാസ്ത്രത്തപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് ഇവിടെ വിശ്വാസികൾ എത്തിച്ചേരുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് രക്ഷയേകുന്ന ക്ഷേത്രം എന്ന നിലയിലാണിത് പ്രശസ്തമായിരിക്കുന്നത്. ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം. ഈ കല്ല് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം.

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

സന്താനശ്രേയസിനായി പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രംസന്താനശ്രേയസിനായി പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

Read more about: temples durga temples mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X