Search
  • Follow NativePlanet
Share
» »eVisa-യാത്രകള്‍ എളുപ്പമുള്ളതാക്കുന്ന ഇ-വിസ, അറിയാം പ്രത്യേകതകളും ഗുണങ്ങളും

eVisa-യാത്രകള്‍ എളുപ്പമുള്ളതാക്കുന്ന ഇ-വിസ, അറിയാം പ്രത്യേകതകളും ഗുണങ്ങളും

എന്താണ് ഇ വിസയെന്നും ഇതിന്‍റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും നോക്കാം

യാത്രാരംഗത്ത് ഈ അടുത്തകാലത്ത് ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന കാര്യങ്ങളിലൊന്നാണ് ഇ- വിസ അഥവാ ഇലക്ട്രോണിക് വിസകൾ. വളരെ വർഷങ്ങളായി ഇ-വിസകൾ വന്നിട്ടെങ്കിലും ഇപ്പോൾ മാത്രമാണ് കുറേയധികം രാജ്യങ്ങൾ ഇ-വിസകൾക്ക് അനുമതി നല്കുന്നത്. അന്താരാഷ്ട്ര യാത്രകലെ കൂടുതൽ എളുപ്പമുള്ളതാക്കുന്നതിന് ഇ-വിസകളുടെ പങ്ക് ചെറുതല്ല. എന്താണ് ഇ വിസയെന്നും ഇതിന്‍റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും നോക്കാം

എന്താണ് ഇ വിസ

എന്താണ് ഇ വിസ

യാത്രാരംഗത്ത് പ്രചാരം ലഭിച്ച നൂതന സേവനങ്ങളിൽ ഒന്നാണ് ഇ-വിസ. വിസ അപേക്ഷാ പ്രക്രിയകൾ പൂർണ്ണമായും വിർച്വൽ സംവിധാനത്തിൽ അഥവാ ഓണ്‍ലൈൻ ആയി നടക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതു മുതൽ ആവശ്യമായ രേഖകളെല്ലാം ഓൺലൈനായി സമർപ്പിക്കുകയും പണം ഓൺലൈൻ ആയി തന്നെ അടയ്ക്കുകയും ചെയ്യാം

 ഇ-വിസയുടെ ഗുണങ്ങൾ

ഇ-വിസയുടെ ഗുണങ്ങൾ

വീട്ടിലിരുന്നുതന്നെ വളരെ എളുപ്പത്തിൽ അപേക്ഷിക്കാം എന്നതും അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുക എന്ന ഭാരം ഇല്ല എന്നതും തന്നെയാണ് ഇ വിസയുടെ ഏറ്റവും വലിയ പ്രയോജനം. അതാത് രാജ്യത്തിന്‍റെ എംബസികളിലോ മറ്റ് ബന്ധപ്പെട്ട ഓഫീസുകളിലോ ഒരു ദിവസം മുഴുവൻ ചിലവഴിച്ച് വിസയ്ക്ക് അപേക്ഷിക്കുക എന്ന വലിയ പ്രശ്നത്തിൽ നിന്നുള്ള മോചനമാണ് വിസ അപേക്ഷകൾ നല്കുന്നത്.

സമയലാഭം

സമയലാഭം

ഓണ്‍ലൈൻ വിസ ആപ്ലിക്കേഷന്‍റെ മറ്റൊരു പ്രത്യേകതയാണ് സമയലാഭം. നിങ്ങൾക്ക് നിങ്ങളുടെ സൗകര്യം പോലെ ദിവസത്തിൽ ഏതു സമയത്തും ഇ-വിസയ്ക്ക് അപേക്ഷ നല്കാം. ഇന്ത്യൻ പാസ്പോർട്ട് ഉടമയയാ നിങ്ങൾക്ക് ഏതൊക്കെ രാജ്യങ്ങൾ അവരുടെ ഇ-വിസ സൗകര്യം നല്കുന്നുണ്ടെന്ന് ആദ്യംതന്നെ ഉറപ്പുവരുത്തുവൻ ശ്രദ്ധിക്കുക.
മാത്രമല്ല, ഇതിന്റെ പ്രോസസിംഗം സമയം സാധാരണ വിസയെ അപേക്ഷിച്ച് കുറവാണ്.

PC:Artem Beliaikin

പരിസ്ഥിതി സൗഹൃദം

പരിസ്ഥിതി സൗഹൃദം

ഇ-വിസയുടെ മറ്റൊരു പ്രത്യേകത ഇത് തീർത്തും പരിസ്ഥിതി സൗഹൃദം ആണെന്നുള്ളതാണ്. ഓൺലൈൻ വഴിയാണ് മുഴുവൻ പ്രക്രിയയും എന്നതിനാൽ പേപ്പർ ഉപയോഗിക്കുന്നേയില്ല. മറ്റൊന്ന്, അപേക്ഷ നല്കുവാനായി എവിടെയും പോകേണ്ടതോ എന്തെങ്കിലും പകർപ്പുകൾ എടുത്തേണ്ടതായോ ആവശ്യം വരുന്നില്ല. എല്ലാം വിർച്വൽ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്.

PC:Alexander Nrjwolf

കൂടുതൽ സുരക്ഷിതത്വം

കൂടുതൽ സുരക്ഷിതത്വം

ഇ-വിസകൾ നല്കുന്ന മറ്റൊരു ഗുണവശം ഇത് കൂടുതൽ സുരക്ഷിതം ആണെന്നാണ്. അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യൽ, വിസ ഓഫീസിൽ അപേക്ഷകരെ സ്വീകരിക്കൽ, വിസ അപേക്ഷകളിൽ നിന്നുള്ള ഡാറ്റ ഇൻപുട്ട് ചെയ്യൽ തുടങ്ങിയ വിസ പ്രക്രിയയുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾ ഇതിൽ വരുന്നില്ല. രേഖകൾ സ്കാൻ ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുക, വിസ സ്റ്റിക്കറുകൾ തുടങ്ങിയവയാണ് ഇ വിസയുടെ പ്രധാന പ്രക്രിയകൾ.

PC:Julian Timmerman

കണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസ് ഉടൻകണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസ് ഉടൻ

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ


കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുവായ പാസ്‌പോർട്ട്.
പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ.
ക്ഷണക്കത്ത് Invitation(ആവശ്യമെങ്കിൽ)
ചോദിച്ചാൽ മറ്റേതെങ്കിലും പ്രസക്തമായ അനുബന്ധ രേഖകൾ
ട്രാവൽ ഇൻഷുറൻസ്,
തിരിച്ചുപോകുവാനുളള ഫ്ലൈറ്റ് ടിക്കറ്റ്, താമസ സൗകര്യം ഉറപ്പു വരുത്തുന്ന രേഖകൾ തുടങ്ങിയവ നിങ്ങളുടെ സന്ദര്‍ശനത്തിനും യാത്രാ ലക്ഷ്യത്തിനും കാലാവധിക്കും അനുസരിച്ച് ചോദിക്കാം.
ഇ-വിസയ്ക്ക് ആവശ്യമായ രേഖകൾ രാജ്യത്തിനനുസരിച്ച് മാറ്റത്തിന് വിധേയമാണ്.

PC:Tim Gouw

മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇ വിസ അനുവദിക്കുന്ന രാജ്യങ്ങൾ

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇ വിസ അനുവദിക്കുന്ന രാജ്യങ്ങൾ

അംഗോള, ബെനിൻ, ബോട്സ്വാന, കോട്ട് ഡി ഐവയർ, ജിബൂട്ടി, എത്യോപ്യ, ഗാബോൺ, ഗിനിയ, കെനിയ, ലെസോത്തോ, മലാവി, റുവാണ്ട, സാവോ ടോം ആൻഡ് പ്രിൻസിപെ, ദക്ഷിണാഫ്രിക്ക, സൗത്ത് സുഡാൻ, ഉഗാണ്ട,സുരിനാം, അർമേനിയ, കംബോഡിയ, ഇറാൻ, കിർഗിസ്ഥാൻ, ലാവോസ്, മലേഷ്യ, മ്യാൻമർ, സിംഗപ്പൂർ, ശ്രീലങ്ക, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം, അസർബൈജാൻ, ജോർജിയ, റഷ്യ, ഉക്രെയ്ൻ, ബഹ്റൈൻ, തുർക്കി, പാപ്പുവ ന്യൂ ഗിനിയ, ആന്റിഗ്വ ബാർബുഡ എന്നീ രാജ്യങ്ങളാണ് നിബന്ധനകൾക്ക് അനുസരിച്ച് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇ വിസ അനുവദിക്കുന്ന രാജ്യങ്ങൾ

PC:Peter Conlan

പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാംഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

Read more about: visa travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X