Search
  • Follow NativePlanet
Share
» »നീല്‍ദ്വീപിലെ അതിശയിപ്പിക്കുന്ന കോറല്‍ ബ്രിഡ്ജ്

നീല്‍ദ്വീപിലെ അതിശയിപ്പിക്കുന്ന കോറല്‍ ബ്രിഡ്ജ്

By Maneesh

ആന്‍ഡമാനിലെ അതിശയങ്ങളില്‍ ഒന്നാണ് നീല്‍ ദ്വീപിലെ കോറല്‍ ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന പ്രകൃതിനിര്‍മ്മിത പാലം. നീല്‍ ദ്വീപില്‍ എത്തിച്ചേരാറുള്ള ബംഗാളികള്‍ ഈ പാലത്തെ ഹൗറ ബ്രിഡ്ജ് എന്ന് വിളി‌ക്കാന്‍ തുടങ്ങിയതിനേത്തുടര്‍ന്ന് ഹൗറാ ബ്രിഡ്ജെന്നും സഞ്ചാരികള്‍ക്കിടയില്‍ കോറല്‍ ബ്രിഡ്ജിന് പേരുവീണു.

നീല്‍ ദ്വീപിനേക്കുറിച്ച്

ആന്‍ഡമാന്‍ ദ്വീപുകളില്‍ അധികം ആളുകള്‍ സഞ്ചാരിക്കാത്ത ഒരു ദ്വീപാണ് നീല്‍ ദ്വീപ്. വെറും പ‌‌ത്തൊന്‍പത് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം വിലയം ‌ചെയ്ത് കിടക്കുന്ന ഈ ബീച്ചിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം.

ജീവിതത്തി‌ലെ 4 നാള്‍ ആന്‍ഡമാനില്‍ ചെലവഴി‌ച്ചിരിക്കണം

‌പേര് വന്ന വഴി

‌പേര് വന്ന വഴി

ബ്രിട്ടീഷ് സൈനീകനായിരുന്ന ജയിംസ് ജോര്‍ജ് സ്മിത് നീലില്‍ നിന്നാണ് ഈ ദ്വീപിന് ആ പേര് ലഭിച്ചത്. സൗത്ത് ആന്‍ഡമാന്‍ ജില്ലയുടെ ഭരണത്തിന്‍ കീഴില്‍ ഉള്‍പ്പെടുന്നതാണ് ഈ ദ്വീപ്. പച്ചകലര്‍ന്ന നീലക്കടലിന്റെ കാഴ്ചയാണ് ഈ ദ്വീപിനെ കൂടുതല്‍ സുന്ദരമാക്കു‌ന്നത്.
Photo Courtesy: Harvinder Chandigarh

ദ്വീപിലെ ഗ്രാമങ്ങള്‍

ദ്വീപിലെ ഗ്രാമങ്ങള്‍

തിരക്ക് തീരെയില്ലാത്ത ഈ ദ്വീപില്‍ സഞ്ചാരികളെ പോലെ തന്നെ തദ്ദേശിയരും കുറവാണ്. നീല്‍ കേന്ദ്ര, ഭരത്പൂര്‍, സീ‌താപൂര്‍, രാംനഗര്‍, ‌ലക്ഷ്മണ്‍പൂര്‍ എന്നിങ്ങനെ അഞ്ച് ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്. കൃഷിയാണ് ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗം
Photo Courtesy: Harvinder Chandigarh

ഹാവ്‌ലോക്കിന് സമീപം

ഹാവ്‌ലോക്കിന് സമീപം

പ്രശസ്തമായ ഹാവ്‌ലോക്ക് ബീച്ചിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ബീച്ചാണെങ്കിലും അതികം ടൂറിസ്റ്റുകളൊന്നും ഇവിടെ എത്താറില്ലാ. അതിനാല്‍ തന്നെ അധികം ബഹളങ്ങളൊന്നും ഇഷ്ടമില്ലാത്തവര്‍ക്ക് പോകാന്‍ ‌‌പറ്റിയതാണ് ഈ ദ്വീപ്.
Photo Courtesy: Harvinder Chandigarh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പോര്‍ട്ട്ബ്ലയറില്‍ നിന്ന് അധികം അകലെയല്ലാ ഈ ദ്വീപ്. പോര്‍ട്ട് ബ്ലയറില്‍ നിന്ന് ഫെറിയില്‍ രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ ദ്വീപില്‍ എത്തിച്ചേരാം. ഏകദേശം 500 രൂപയില്‍ താഴെയെ ഇവിടേയ്ക്കുള്ള യാത്രയ്ക്ക് ചെലവാകുകയുള്ളു.
Photo Courtesy: Aliven Sarkar

ആക്റ്റിവിറ്റികള്‍

ആക്റ്റിവിറ്റികള്‍

ദ്വീപ് ചുറ്റിയടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൈക്കിളുകളും ബൈക്കുകളും വാടകയ്ക്ക് ലഭിക്കും. 50 മുതല്‍ 75 രൂപവരെയാണ് സൈക്കിള്‍ വാടക. 300 രൂപയാണ് ബൈക്ക് വാടക. ഓട്ടോറിക്ഷകളും സഞ്ചാരികള്‍ക്കായി ഇ‌വിടെ സര്‍വീസ് ന‌ടത്തുന്നുണ്ട്. ഫോട്ടോഗ്രാഫി, സ്നോര്‍‌ക്കെല്ലിങ്, സ്കൂബ ഡൈവിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഇത്.
Photo Courtesy: Harvinder Chandigarh

കാഴ്ചകള്‍

കാഴ്ചകള്‍

ദ്വീപിന്റെ ‌പടിഞ്ഞാറ് ഭാഗത്തു‌ള്ള സണ്‍സെറ്റ് പോയിന്റില്‍ നിന്ന് സുന്ദരമായ അസ്തമയ കാഴ്ചകള്‍ കാണാനാകും. കോറല്‍ ബ്രിഡ്ജാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച. സീതപൂര്‍ ബീച്ച്, രാംനഗര്‍ ബീച്ച്, എന്നിവയാണ് മറ്റു കാഴ്ചകള്‍
Photo Courtesy: Harvinder Chandigarh

കോറല്‍ ബ്രിഡ്ജ്

കോറല്‍ ബ്രിഡ്ജ്

തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ് കോറല്‍ ബ്രിഡ്ജ്. പ്രധാന ദ്വീപും മറ്റൊ‌രു ചെറിയ ദ്വീപും തമ്മില്‍ ബന്ധിപ്പിക്കുന്ന ‌പ്രകൃത്യാലുള്ള ഒരു നീളന്‍ പാറയാണ് ഇത്. വേലിയേറ്റ സമയങ്ങളില്‍ നിങ്ങള്‍ക്ക് അപ്പുറത്തെ കുഞ്ഞന്‍ ദ്വീപ് കാണാന്‍ കഴിയില്ല.
Photo Courtesy: Debnathpapai1989

ഗ്ലാസ് ബോട്ടം ബോട്ടിംഗ്

ഗ്ലാസ് ബോട്ടം ബോട്ടിംഗ്

സുതാര്യമായ കടല്‍ക്കാഴ്ചകള്‍ കാണാം ഗ്ലാസ് ബോട്ടം ബോട്ടിലൂടെ യാത്ര ചെയ്യാന്‍ ഇവിടെ അവസരമു‌ണ്ട്. പവിഴ പുറ്റുകളും നിറമുള്ള മീനുകളേയുമൊക്കെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സാഹസികര്‍ക്ക് വാട്ടര്‍ സ്കൂട്ടറും ഇവിടെ ലഭ്യമാണ്.
Photo Courtesy: Parikh5555

പോകാന്‍ പറ്റിയ സമയം

പോകാന്‍ പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ മെയ് മാസം വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ‌പറ്റിയ സമയം. സ്നോര്‍ക്കിലിംഗും ഡൈവിംഗിനുമൊക്കെയുള്ള അവസരം ഈ സമയത്താണ് ലഭിക്കുന്നത്.
Photo Courtesy: Harvinder Chandigarh

‌താമസവും ഭക്ഷണവും

‌താമസവും ഭക്ഷണവും

സഞ്ചാരികള്‍ക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനും നി‌രവധി ഹോംസ്റ്റേകളും റിസോര്‍ട്ടുകളും റെസ്റ്റോറെന്റുകളും ഇവിടെയുണ്ട്. Cocon Huts Resort, Hawabill Nest Guest House, Tango Beach Resort, Hotel Kingfisher, Pearl Park Beach Resort, Kaala Pani Resort തുടങ്ങിയ റിസോര്‍ട്ടുകള്‍ ഇവിടുത്തെ പ്രശസ്തമായ റിസോര്‍ട്ടുകളാ‌‌ണ്.

Photo Courtesy: Amritachattopadhyay10

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X