Search
  • Follow NativePlanet
Share
» »കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

കണ്ണൂരില്‍ നിന്നും മഹാനഗരത്തിലേക്കുള്ള വഴികള്‍ പരിചയപ്പെടാം...

By Elizabath Joseph

കേരളത്തിനു പുറത്ത് ഏറ്റവും അധികം മലയാളികള്‍ താമസിക്കുന്ന നഗരം ഏതാണ് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. അത് ബെംഗളുരു ആണ്. ബെംഗളുരുവിന്റെ ഏതു കോണില്‍ ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാതിരിക്കില്ല. ഒന്നുകൂടി പരിചയപ്പെട്ടാല്‍ അറിയാം അത് മിക്കവാറും മലബാര്‍ ഭാഗത്തുനിന്നും ഉള്ള ഒരാള്‍ ആയിരിക്കും. കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്കുള്ള വഴി പരിചയമില്ലാത്തവര്‍ കുറവായിരിക്കും.
കുറച്ചധികം സമയമെടുത്ത് കറങ്ങി പോകാനും അതല്ല പെട്ടന്നുതന്നെ എത്തണമെങ്കിലും കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്ക് വഴികള്‍ ധാരാളമുണ്ട്. കണ്ണൂരില്‍ നിന്നും മഹാനഗരത്തിലേക്കുള്ള വഴികള്‍ പരിചയപ്പെടാം...

കണ്ണൂര്‍ എന്നാല്‍

കണ്ണൂര്‍ എന്നാല്‍

തെയ്യങ്ങളുടെയും തിറകളുടെയും നാടാണ് കണ്ണൂര്‍. പഴശ്ശിയുടെ പടവാളും വിദേശശക്തികളുടെ ഭരണവും എല്ലാം കണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറിയ കണ്ണൂര്‍ സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. തശ്ശേരി കോട്ടയും കണ്ണൂര്‍ കോട്ടയും പയ്യാമ്പലം ബീച്ചും അറക്കല്‍ കൊട്ടാരവും ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറിയും വയലപ്ര പാര്‍ക്കും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളും ഒക്കെയുള്ള കണ്ണൂര്‍ രുചിയുടെ കാര്യത്തിലും ഈ വ്യത്യസ്ത സൂക്ഷിക്കുന്നുണ്ട്.

PC:Shagil Kannur

കണ്ണൂരില്‍ നിന്നും

കണ്ണൂരില്‍ നിന്നും

കണ്ണൂരില്‍ നിന്നും ബെംഗളുരു യാത്ര തുടങ്ങുകയാണ്. ഇരിട്ടി എന്ന സ്ഥലം കഴിഞ്ഞിട്ടുള്ള കൂട്ടുപുഴ ചെക്‌പോസ്റ്റാണ് കണ്ണൂരിനെയും കര്‍ണ്ണാടകയെയും അഥവാ കേരളത്തെയും കര്‍ണ്ണാടകയെയും വേര്‍തിരിക്കുന്ന സ്ഥലം. കണ്ണൂരില്‍ നിന്നും കൂട്ടുപുഴ എത്തുകയാണ് നമ്മുടെ ലക്ഷ്യം. ഇതിനായി മൂന്നു വഴികള്‍ തിരഞ്ഞെടുക്കാം. എവിടെ നിന്നു പോയാലും ഇരിട്ടിയില്‍ നിന്നു മാത്രമേ കൂട്ടുപുഴയ്ക്ക് കടക്കാന്‍ പറ്റുകയുള്ളൂ

കണ്ണൂരില്‍ നിന്നും തലശ്ശേരി വഴി ഇരിട്ടി

കണ്ണൂരില്‍ നിന്നും തലശ്ശേരി വഴി ഇരിട്ടി

ഇത്തിരി കറങ്ങി തലശ്ശേരി ബിരിയാണി ഒക്കെ കഴിച്ച് ആസ്വദിച്ച് പോകുവാന്‍ പറ്റിയവര്‍ക്ക് തിരഞ്ഞെടുക്കാനുന്ന സ്ഥലമാണ് തലശ്ശേരി. കടല്‍ക്കാഴ്ചകളും മത്സ്യവിഭവങ്ങളും ദം ബിരിയാണിയും നാടന്‍ പലഹാരങ്ങളും ഒക്കെയുള്ള തലശ്ശേരി എന്നും സഞ്ചാരികളുടെയും ഭക്ഷണപ്രിയരുടെയും ഇഷ്ടകേന്ദ്രമാണ്.
കണ്ണൂരില്‍ നിന്നും എടക്കാട്-ധര്‍മ്മടം വഴിയാണ് തലശ്ശേരിയിലേക്ക് പോകുന്നത്. 21.6 കിലോമീറ്റര്‍ ദൂരമാണ് കണ്ണൂരില്‍ നിന്നും തലശ്ശേരിയിലെത്താന്‍ ദേശീയപാത 66 വഴി സഞ്ചരിക്കേണ്ടത്. ഇവിടെനിന്നു പിണറായി-മട്ടന്നൂര്‍-ഉളിയില്‍ വഴി ഇരിട്ടിയിലെത്താം.

കണ്ണൂര്‍-കുത്തുപറമ്പ്- ഇരിട്ടി

കണ്ണൂര്‍-കുത്തുപറമ്പ്- ഇരിട്ടി

കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോകുവാന്‍ തിരഞ്ഞടുക്കാവുന്ന മറ്റൊരു റൂട്ടാണ് കൂത്തുപറമ്പ് വഴി ഇരിട്ടിയിലേക്കുള്ളത്. അധികം ട്രാഫിക് ബ്ലോക്കും തിരക്കും ഇല്ലാതെ ഇരിട്ടിയിലെത്താം എന്നതാണ് ഈ റൂട്ടിന്റെ പ്രത്യേകത.

കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക്

കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക്

കണ്ണൂരില്‍ നിന്നും നേരെ ഇരിട്ടിയിലേക്ക് വരുന്നതാണ് ഏറ്റവും ഏളുപ്പമുള്ള വഴി. മട്ടന്നൂര്‍ വഴി ഇരിട്ടിയിലെത്താന്‍ 39.9 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. എളയാവൂര്‍-ചക്കരക്കല്‍-മട്ടന്നൂര്‍-പാവശ്ശേരി-പുന്നാട് വഴിയാണ് ഇരിട്ടിയിലെത്തുക.

ഇരിട്ടിയില്‍ നിന്നും കൂട്ടുപുഴ

ഇരിട്ടിയില്‍ നിന്നും കൂട്ടുപുഴ

ഇരിട്ടിയില്‍ നിന്നും കൂട്ടുപുഴയ്ക്ക് പ്രധാനമായു ംമൂന്ന് വഴികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും എളുപ്പമുള്ള വഴി ഇരിട്ടി-മഠത്തില്‍-കുന്നോത്ത്-വള്ളിത്തോട് വഴി കൂട്ടുപുഴയില്‍ എത്തുന്നതാണ്. ഈ വഴി 13.8 കിലോമീറ്ററാണ് ദൂരം.
ഇരിട്ടിയില്‍ നിന്നും ഇരിട്ടി പാലം-ഉളിക്കല്‍-വള്ളിത്തോട് വഴി കൂട്ടുപുഴയിലെത്തുന്നതാണ് അടുത്ത വഴി. 19.5 കിലോമീറ്ററാണ് ഈ വഴി പോതകേണ്ടത്. എന്തൊക്കെ ആണെങ്കിലും ഇരിട്ടിയില്‍ നിന്നും വള്ളിത്തോട് എത്തി അവിടെ നിന്നു വേണം കൂട്ടുപുഴ പാല്തതിന്റെ അവിടെ എത്താന്‍.

ഇരട്ടപ്പുഴ ഒഴുകുന്ന ഇരിട്ടി അഥവാ മലയോരത്തിന്റെ ഹരിത നഗരംഇരട്ടപ്പുഴ ഒഴുകുന്ന ഇരിട്ടി അഥവാ മലയോരത്തിന്റെ ഹരിത നഗരം

കൂട്ടുപുഴ

കൂട്ടുപുഴ

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കൂട്ടുപുഴ രണ്ട് പുഴകള്‍ തമ്മില്‍ കൂടിച്ചേരുന്ന സ്ഥലമാണ്. മാത്രമല്ല, കേരളത്തെയും കര്‍ണ്ണാടകയെയും തമ്മില്‍ കൂട്ടിമുട്ടിക്കുന്ന പാലം കൂടിയാണ് കൂട്ടുപുഴ പാലം. 1928 ല്‍ ബ്രിട്ടീഷുകാരാണ് തൂണുകള്‍ ഇല്ലാത്ത ആര്‍ച്ച് പാലം നിര്‍മ്മിച്ചത്.

കൂട്ടുപുഴയില്‍ നിന്നും ഗോണിക്കൊപ്പല്‍

കൂട്ടുപുഴയില്‍ നിന്നും ഗോണിക്കൊപ്പല്‍

കൂട്ടുപുഴയില്‍ നിന്നും മുന്നോട്ട് ജലശ്ശേരി-മൈസൂര്‍ പാത വഴിയാണ് സഞ്ചരിക്കുന്നത്. ഇവിടെ നിന്നും അടുത്ത പ്രധാനപ്പെട്ട സ്ഥലം എന്നത് ഗോണിക്കൊപ്പല്‍ ആണ്. കൂട്ടുപുഴയില്‍ നിന്നും 37.3 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

ഗൊണിക്കൊപ്പല്‍-മൈസൂര്‍

ഗൊണിക്കൊപ്പല്‍-മൈസൂര്‍

ഗോണിക്കൊപ്പലില്‍ നിന്നും ഇനി പോകുന്നത് മൈസൂരിലേക്കാണ്. ഗോണിക്കൊപ്പലില്‍ നിന്നും 88.8 കിലോമീറ്റര്‍ ദൂരമാണ് മൈസൂരിലേക്കുള്ളത്. ഈ 88.8 കിലോമീറ്റര്‍ ദൂരവും റോഡിന്റെ ഇരുഭാഗങ്ങളും കൃഷിയിടങ്ങള്‍ നിറഞ്ഞവയാണ്. വഴിയില്‍ കടകളും തണല്‍വൃക്ഷങ്ങളും വളരെ കുറവായതിനാല്‍ ആവശ്യത്തിനു മുന്‍കരുതലുകള്‍ എടുത്തതിനു ശേഷം യാത്ര തുടരുക.

മൈസൂരിലെത്തിയാല്‍

മൈസൂരിലെത്തിയാല്‍

കാഴ്ചകളും കാര്യങ്ങളും ഒരുപാടുള്ള നഗരമാണ് മമൈസൂര്‍. കര്‍ണ്ണാടകയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന മൈസൂരില്‍ കൊട്ടാരമാണ് ഏവരെയും ആകര്‍ഷിക്കുന്ന പ്രധാന കാഴ്ച. സാന്‍ഡല്‍ സിറ്റിയെന്നും ആനക്കൊമ്പുകളുടെ നഗരമെന്നും ഒക്കെ ആളുകള്‍ വിളിക്കുന്ന മൈസൂര്‍ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. മൈസൂര്‍ കൊട്ടാരം, ചാമുണ്ഡി ഹില്‍സ്, ചാമുണ്ഡി ക്ഷേത്രം, സൂ, ആര്‍ട് ഗാലറി, പക്ഷി സങ്കേതം, റെയില്‍ മ്യൂസിയം. സെന്റ് ഫിലോമിനാസ് ചര്‍ച്ച്, ലളിതമഹല്‍ കൊട്ടാരം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍

PC:Jim Ankan Deka

മൈസൂരില്‍ നിന്നും തുടരാം യാത്ര

മൈസൂരില്‍ നിന്നും തുടരാം യാത്ര

മൈസൂരില്‍ നിന്നും നമ്മുടെ യാത്ര മുന്നോട്ട് പോവുകയാണ്. ഇനി പ്രധാനപ്പെട്ട നഗരം എന്നുപറയുന്നത് മാണ്ഡ്യയാണ്. മൈസൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പഞ്ചസാരയുടെ നാട് എന്നറിപ്പെടുന്ന ഇവിടുത്തെ പ്രധാന കൃഷി കരിമ്പാണ്.
വൃന്ദാവന്‍ ഗാര്‍ഡന്‍, രംഗനത്തിട്ടു പക്ഷി സങ്കേതം, കൊക്കരെ ബെല്ലൂര്‍ പക്ഷി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇനി ചന്നാപട്ടണ

ഇനി ചന്നാപട്ടണ

മാണ്ഡയില്‍ നിന്നും ഇറങ്ങാം. ഇനി അടുത്ത സ്ഥലം ചനാപട്ണയാണ്. തടി കൊണ്ടു നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ക്കും അലങ്കാര വസ്തുക്കള്‍ക്കും പേരുകേട്ട ചന്നാപട്ണ മാണ്ഡയില്‍ നിന്നും 38.6 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Pratheep P S,

ചന്നാപട്‌നയില്‍ നിന്നും മഹാനഗരത്തിലേക്ക്

ചന്നാപട്‌നയില്‍ നിന്നും മഹാനഗരത്തിലേക്ക്

ചന്നാപട്‌നയില്‍ നിന്നും ഇനി യാത്ര ബെംഗളുരുവിലേക്കാണ്. വെറും 66 കിലോമീറ്റര്‍ മാത്രമേ ഇവിടെ എത്താന്‍ സഞ്ചരിക്കാന്‍ ഉള്ളൂ എങ്കിലും തിരക്കും ബ്ലോക്കും ഇവിടുത്തെ പ്രത്യേകതയാണ്. രാംനഗര, ബിദാദി, കുംബല്‍ഗാഡ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

 മറ്റൊരു വഴി

മറ്റൊരു വഴി

കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്കുള്ള മറ്റൊരു പാതയുണ്ട്. അധികം ആളുകള്‍ പോകാത്ത ഈ പാത ഗോണിക്കൊപ്പല്‍ കഴിഞ്ഞ് വഴി തിരിഞ്ഞു പോകുന്ന ഒന്നാണ്. മുന്‍പ് പറഞ്ഞ റൂട്ട് 310 കിലോമീറ്റര്‍ ആണെങ്കില്‍ ഇത് 361 കിലോമീറ്റര്‍ ഉണ്ട്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായുള്ള കര്‍ണ്ണാടക കാഴ്ചകളും അനുഭവങ്ങളുമാണ് ഇതിന്റെ പ്രത്യേകത.

ചന്നരായപട്ണ വഴി

ചന്നരായപട്ണ വഴി

കര്‍ണ്ണാടകയിലെ പ്രശസ്തമായ ചന്നരായപട്ണ വഴിയാണ് ഈ റൂട്ട് കടന്നുപോകുന്നത്.യദിയൂര്‍-കുനിഗല്‍-നെലാമംഗല, യശ്വന്തപൂര്‍ വഴിയാണ് ഈ വഴി ബെംഗളുരുവില്‍ എത്തുക.

മാടി വിളിക്കുവാണെന്ന് തോന്നിയാലും പോയേക്കരുത്!!<br />പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്മാടി വിളിക്കുവാണെന്ന് തോന്നിയാലും പോയേക്കരുത്!!
പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്

മഴയെത്തി.. ഇനി യാത്ര കണ്ണൂരില്‍ തുടങ്ങാം.. മഴയത്ത് അര്‍മാദിക്കാന്‍ കണ്ണൂരില്‍ പോകേണ്ട ഇടങ്ങള്‍ ഇവയൊക്കെയാണ്മഴയെത്തി.. ഇനി യാത്ര കണ്ണൂരില്‍ തുടങ്ങാം.. മഴയത്ത് അര്‍മാദിക്കാന്‍ കണ്ണൂരില്‍ പോകേണ്ട ഇടങ്ങള്‍ ഇവയൊക്കെയാണ്

Read more about: kannur travel bangalore mysore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X