Search
  • Follow NativePlanet
Share
» »വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ

വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ

സ്വസ്ഥമായി സമയം ചിലവഴിക്കുവാനും ഭക്ഷണം കഴിക്കുവാനും കിടന്നുറങ്ങുവാനുമെല്ലാം സൗകര്യം നല്കുന്ന എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ എങ്ങനെ ലഭ്യമാക്കാം എന്നു നോക്കാം..

മാറിവരുന്ന യാത്രാരീതികളിലെ ഏറ്റവും പുതിയ താരമാണ് എയര്‍പോര്‍ട്ട് ലോഞ്ചുകള്‍. സംഗതി വര്‍ഷങ്ങളായി ഉണ്ടായിരുന്നുവെങ്കിലും ഇതിനിത്ര പ്രചാരം ലഭിച്ചിട്ട് വളരെ കുറച്ചു നാളുകളായിട്ടേയുള്ളൂ. നേരത്തെ വിഐപി യാത്രക്കാര്‍ക്കും ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്കും മാത്രമായി ലഭ്യമായിരുന്ന എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഇപ്പോള്‍ ആര്‍ക്കും ലഭിക്കുന്നവയായി മാറിയിട്ടുണ്ട്.
എയര്‍പോര്‍ട്ടിലെ മടുപ്പിക്കുന്ന കാത്തിരിപ്പില്‍ അല്പം ആശ്വാസം നല്കുന്നു എന്ന കാരണമാണ് യാത്രക്കാരെ ലോഞ്ചുകള്‍ ആക്സസ് ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്. തിരക്കും ബഹളവും താല്പര്യമില്ലാത്തര്‍ക്ക് സ്വസ്ഥമായി സമയം ചിലവഴിക്കുവാനും ഭക്ഷണം കഴിക്കുവാനും കിടന്നുറങ്ങുവാനുമെല്ലാം സൗകര്യം നല്കുന്ന എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ എങ്ങനെ ലഭ്യമാക്കാം എന്നു നോക്കാം..

മാറിപ്പോകേണ്ട എയര്‍ പോര്‍ട്ട് ലോഞ്ചുകളും എയര്‍ലൈന്‍ ലോഞ്ചുകളും

മാറിപ്പോകേണ്ട എയര്‍ പോര്‍ട്ട് ലോഞ്ചുകളും എയര്‍ലൈന്‍ ലോഞ്ചുകളും

വിമാനത്താവളങ്ങളില്‍ നിങ്ങള്‍ക്ക് എയര്‍ പോര്‍ട്ട് ലോഞ്ചുകളും എയര്‍ലൈന്‍ ലോഞ്ചുകളും കാണുവാന്‍ സാധിക്കും. എയര്‍ലൈന്‍ ലോഞ്ചുകളെന്നത് വിമാനക്കമ്പനികളുടെ വകയാണ്. തങ്ങളുടെ ബിസിനസ് യാത്രക്കാര്‍ക്കും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നവയാണിത്. വ്യത്യസ്തങ്ങളായ നിരവധി സൗകര്യങ്ങള്‍ എയര്‍ലൈന്‍ ലോഞ്ചുകള്‍ നല്കുന്നു. വൈഫൈ കണക്ഷന്‍ മുതല്‍പ പരിധിയില്ലാതെ ഭക്ഷണവും പാനീയങ്ങളും സ്ലീപ്പിങ് പോഡുകള്‍, ഫ്രഷ് ആകുവാനുള്ള സൗകര്യങ്ങള്‍, സ്പാ സര്‍വീസുകള്‍, വെയിറ്റര്‍ സര്‍വീസ് എന്നിവ ഇവിടെ ലഭിക്കും. എയര്‍ലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കുമനുസരിച്ച് സൗകര്യങ്ങളില്‍ വ്യത്യാസങ്ങളും കണ്ടേക്കാം.

PC:mark chaves

എയര്‍ പോര്‍ട്ട് ലോഞ്ചുകള്‍

എയര്‍ പോര്‍ട്ട് ലോഞ്ചുകള്‍

എയര്‍ലൈന്‍ ലോഞ്ചുകള്‍ എയര്‍ലൈനുകളാണ് നല്കുന്നതെങ്കില്‍ എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ സ്വതന്ത്ര ഓപ്പറേറ്റര്‍മാര്‍ ഏറ്റെടുത്ത് നടത്തുന്നവാണ്. പ്ലാസാ പ്രീമിയം. ട്രാവലേഴ്സ് ലോഞ്ച്, ആസ്പയര്‍ എന്നിങ്ങനെ നിരവധി എയര്‍ പോര്‍ട്ട് ലോഞ്ചുകള്‍ ഉണ്ട്. ഓരോ തവണ ആക്സസ് ചെയ്യുമ്പോഴും പ്രത്യേകം പണം നല്കിയോ അല്ലെങ്കില്‍ മെമ്പര്‍ഷിപ്പ് സ്കീം വഴിയോ ഇത് ലഭ്യമാക്കാം. ഇവരുടെ വെബ്സൈറ്റുകളില്‍ നിന്നോ അല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ വഴിയും ലോഞ്ച് പാസുകള്‍ ലഭിക്കും.

PC:Max Harlynking

എങ്ങനെ ലഭിക്കും

എങ്ങനെ ലഭിക്കും

സാധാരണയായി ബിസിനസ് ക്ലാസ് ടിക്കറ്റ് ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് സൗജന്യ ആക്സസ് ലഭിക്കാറുണ്ട്. എന്നാല്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഇല്ലെങ്കിലും മറ്റുചില മാര്‍ഗ്ഗങ്ങളിലൂടെ എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് കടക്കാവുന്നത് എങ്ങനെയെന്ന് നോക്കാം

PC:Mohamad Ilham Fauzan

ക്രെഡിറ്റ് കാര്‍ഡ് വഴി

ക്രെഡിറ്റ് കാര്‍ഡ് വഴി

എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് ഏറ്റവും എളുപ്പത്തില്‍ പ്രവേശനം ലഭിക്കുവാനുള്ള വഴിയാണ് ക്രെഡിറ്റ് കാർഡുകള്‍. മിക്ക ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും എക്സ്ക്ലൂസീവ് റിവാർഡുകളും ആനുകൂല്യങ്ങളും നല്കുന്നു. നിങ്ങൾക്ക് എയർപോർട്ട് ലോഞ്ച് ആക്‌സസ്സ് പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി ക്രെഡിറ്റ് കാർഡ് കമ്പനികളുണ്ട്. ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഹോട്ടൽ ഡൈനിംഗ് വൗച്ചർ, മുൻഗണനാ ചെക്ക്-ഇൻ, കോംപ്ലിമെന്ററി ഭക്ഷണം, കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസ് , ബാഗേജ് സഹായം, ഇന്ത്യയിലും വിദേശത്തുമുള്ള ലോഞ്ച് ആക്‌സസ് എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ നല്കുന്നു. കൃത്യമായ ഉപയോഗത്തിനായി നിബന്ധനകളും വ്യവസ്ഥകളും നന്നായി വായിച്ച് അതനുസരിച്ച് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

PC:Danila Hamsterman

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം.. അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം.. അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

ഫ്രീക്വന്‍റ് ഫ്ലയര്‍ പ്രോഗ്രാം

ഫ്രീക്വന്‍റ് ഫ്ലയര്‍ പ്രോഗ്രാം

സ്ഥിരമായി വിമാനത്തില്‍ ആഭ്യന്തര-അന്തര്‍ദേശീയ യാത്രകള്‍ നടത്തുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഫ്രീക്വന്‍റ് ഫ്ലയര്‍ പ്രോഗ്രാം വഴി മികച്ച ഡീലുകള്‍ സ്വന്തമാക്കാം. സ്ഥിരം യാത്രകള്‍ക്ക് ഒരേ എയര്‍ലൈന്‍ തന്നെ ഉപയോഗിക്കുകയാണെങ്കില്‍ ഒരുപാട് ഓഫറുകള്‍ ലഭിക്കും. ഇതിനാദ്യമായി നിങ്ങൾ ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാമിൽ ചേരേണ്ടതുണ്ട്. ഇവര്‍ നല്കുന്ന ആനുകൂല്യങ്ങളില്‍ ഏറ്റവും മികച്ചത് എയർപോർട്ട് ലോഞ്ചിലേക്കുള്ള പ്രവേശനം തന്നെയാണ്. ഓരോ യാത്രകള്‍ക്കു ശേഷവും നിങ്ങൾക്ക് മൈലുകൾ നേടാനുള്ള അവസരങ്ങൾ ലഭിക്കും, കൂടുതൽ കിഴിവുകൾക്കും ഡീലുകൾക്കുമായി നിങ്ങൾക്ക് പിന്നീട് ഈ പോയിന്റുകൾ കിഴിവ് ചെയ്യുകയും ചെയ്യാം.

PC:Ankur Khandelwal

പ്രിയോരിറ്റി പാസ് മെംബര്‍ഷിപ്പ്

പ്രിയോരിറ്റി പാസ് മെംബര്‍ഷിപ്പ്

നിങ്ങൾക്ക് മുൻഗണനാ പാസ് അംഗത്വം ഉണ്ടെങ്കിൽ, എയർപോർട്ട് ലോഞ്ചിലേക്കുള്ള പ്രവേശനം ഒരു പ്രശ്നമായേക്കില്ല. വ്യത്യസ്‌ത മുൻഗണനാ പാസ് വഴി പങ്കാളികൾക്കും മറ്റഖ് അംഗങ്ങൾക്കുംഎയർപോർട്ട് ലോഞ്ചുകളുള്ള ആക്‌സസ് നേടാനാകും. അന്താരാഷ്ട്ര യാത്രകളിലും ഇത് നിങ്ങളെ സഹായിക്കും.

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ആവശ്യപ്പെടാം

ആവശ്യപ്പെടാം

നടക്കുവാന്‍ തീരെ സാധ്യതയില്ലാത്ത ഒരു കാര്യമാണെങ്കിലും നിങ്ങൾക്ക് ബിസിനസ് ക്ലാസിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് തരുവാന്‍ അവിടുത്തെ ജീവനക്കാരോട് ആവശ്യപ്പെടാം. ലഭ്യതയെ ആശ്രയിച്ച്, നിങ്ങളെ ഒരു ബിസിനസ് ക്ലാസിലേക്കും എയർപോർട്ട് ലോഞ്ചിലേക്കും കൊണ്ടുപോകാനുള്ള അധികാരം ജീവനക്കാര്‍ക്കുണ്ട്.

PC:Melissa

പേ പെർ യൂസ് എയർപോർട്ട് ലോഞ്ച്

പേ പെർ യൂസ് എയർപോർട്ട് ലോഞ്ച്

പേ പെർ യൂസ് എയർപോർട്ട് ലോഞ്ച് ആണ് മറ്റൊരു മാര്‍ഗ്ഗം.
എയർലൈനുകളിലെ യാത്രക്കാര്‍ക്ക് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുന്ന നിരവധി എയർപോർട്ട് ലോഞ്ചുകൾ ഉണ്ട്. പേ പെർ യൂസ് എൻട്രി ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഫസ്റ്റ് ക്ലാസ് ലോഞ്ചുകളിൽ പ്രവേശിക്കാം. നിങ്ങൾ ചെയ്യേണ്ടത് ഒരു ചെറിയ തുക അയ്ക്കുക എന്നതാണ്.

PC:Kamil Tatol

വിമാനത്തിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍... ഒറ്റയാത്രയ്ക്ക് ചിലവ് 50 ലക്ഷം...വിമാനത്തിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍... ഒറ്റയാത്രയ്ക്ക് ചിലവ് 50 ലക്ഷം...

സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

Read more about: airport travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X