Search
  • Follow NativePlanet
Share
» »ഇക്കോ ടൂറിസം - നെയ്യാറിലേക്ക് യാത്ര പോകാം

ഇക്കോ ടൂറിസം - നെയ്യാറിലേക്ക് യാത്ര പോകാം

By Maneesh

തിരുവനന്തപുരത്ത് നിന്ന് പിക്‌നിക്ക് പോകാന്‍ പറ്റിയ മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്.

തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലുക്കിലും തമിഴ്നാട്ടിലെ മുണ്ടൻതുറൈ ടൈഗർ റിസർവിലുമായാണ് നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 128 ചതുർശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ സ്ഥലം 1958ൽ ആണ് ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്.

സഞ്ചാരികൾ തിരയുന്നത്

നെയ്യാറിനെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്, മരങ്ങൾ നിറഞ്ഞ മലനിരകളും, മുതലവളർത്തുകേന്ദ്രവും, ലയൺ സഫാരി പാർക്കും, മാൻ പാർക്കും മുതൽ സമുദ്ര നിരപ്പിൽ നിന്ന് 1,890 മീറ്റർ ഉയർന്ന് നിൽക്കുന്ന അഗസ്ത്യകൂടം വരെ നെയ്യാറിനെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നു.

Photo Courtesy: Suniltg at en.wikipedia

ഇക്കോ ടൂറിസം

കാണി എന്ന ആദിവാസി വിഭാഗങ്ങളുടെ ആവാസഭൂമിയായ നെയ്യാർ സംസ്ഥാനത്തെ പ്രമുഖമായ ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഇക്കോ ടൂറിസം വകുപ്പിന്റെ കീഴിൽ നിരബധി ടൂറിസ്റ്റ് ആക്റ്റിവിറ്റികൾ ഇവിടെ നടക്കുന്നുണ്ട്. ട്രെക്കിംഗ്, ബോട്ടിംഗ്, ക്യാമ്പിംഗ്, എലിഫന്റ് സഫാരി എന്നിവ ഇതിൽപ്പെടുന്നവയാണ്. നെയ്യാർ നദിയിൽ മുല്ലയാർ, കല്ലാർ എന്നീ ചെറു നദികൾ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം.

Photo Courtesy: Martinartz

ട്രെക്കിംഗ്

നെയ്യാറിൽ നിന്ന് മീൻമുട്ടി വരെയാണ് ഏകദിന ട്രെക്കിംഗ്. നെയ്യാറിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള കൊമ്പായിലേക്കാണ് ആദ്യ യാത്ര. ബോട്ട് സവാരിയാണ് ഇത്. അതിന് ശേഷം കൊമ്പായിൽ നിന്ന് മീൻമുട്ടിവരെ 12 കിലോറ്റർ ട്രെക്കിംഗ് ആണ്.

രാവിലെ എട്ടുമണിക്കാണ് നെയ്യാർ ഡാമിന്റെ പരിസരത്ത് നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നത് വൈകുന്നേരം 5.30 ഓടെ ട്രെക്കിംഗ് അവസാനിക്കും. ഒരാൾക്ക് 400 രൂപയാണ് ഗൈഡുമാരുടെ സേവനവും ബോട്ട് സവാരിയും ഉൾപ്പെടെയു‌ള്ള ട്രെക്കിംഗ് ഫീസ്. പരമാവധി 10 പേർക്ക് ഒരു ടീമിൽ ട്രെക്കിംഗ് നടത്താം.

Photo Courtesy: Playing Futures: Applied Nomadology

രണ്ട് നാൾ ട്രെക്കിംഗ്

രണ്ട് ദിവസങ്ങൾ നീണ്ടു‌നിൽക്കുന്ന ട്രെക്കിംഗും ഇവിടെ നടത്തപ്പെടുന്നുണ്ട്. രാത്രിയിൽ മീൻമുട്ടിയിൽ ക്യാമ്പ് ചെയ്തതിന് ശേഷമാണ് രണ്ടാമത്തെ ദിവസത്തെ ട്രെക്കിംഗ്. തുഴഞ്ഞ് പോകാവുന്ന ബോട്ടി‌ൽ യാത്ര ചെയ്ത് ഇവിടുത്തെ മാൻ പാർക്ക് സന്ദർശിച്ചതിന് ശേഷം നിബിഢ വനത്തിലൂടെയാണ് ട്രെക്കിംഗ്. ഈ യാത്രയിൽ മുതലവളർത്ത് കേന്ദ്രവും ലയൺ സഫാരി പാർക്കും സന്ദർശിക്കാം

കൂടുതൽ വിവരങ്ങൾക്ക് : 0471- 2272182 എന്ന നമ്പറിൽ ബന്ധപ്പെടുക

മുതല വളത്തുകേന്ദ്രം

നെയ്യാൻ വന്യജീവി സങ്കേതത്തിലെ മുതലവളർത്തുകേന്ദ്രത്തെക്കുറിച്ച് ഇനി പറയാം. 1977ൽ നെയ്യാർ ഫോറസ്റ്റ് ബോട്ട് ക്ലബിന് സമീപത്തയാണ് ഈ മുതല വളർത്തുകേന്ദ്രം സ്ഥാപിച്ചത്. പ്രശസ്തനായ മുതല വേട്ടക്കാരൻ സ്റ്റീവ് ഇർവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരിലാണ് ഈ മുതലവളർത്ത് കേന്ദ്രം ഇപ്പോൾ അറിയപ്പെടുന്നത്. 2.5 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ മുതലവളർത്തുകേന്ദ്രത്തിന്റെ മുന്നിലായി സ്റ്റീവ് ഇർവിന്റെ ചിത്രം ആലേഖനം ചെയ്തുവച്ചിട്ടുണ്ട്.

Photo Courtesy: Kerala Tourism

മീൻമുട്ടി വെള്ളച്ചാട്ടം

നെയ്യാർ ഡാമിന് സമീപമുള്ള മീൻമുട്ടി വെള്ളച്ചാട്ടം

ഇക്കോ ടൂറിസം - നെയ്യാറിലേക്ക് യാത്ര പോകാം
Photo Courtesy: Vssekm at the English language Wikipedia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X