Search
  • Follow NativePlanet
Share
» »ജോലി കിട്ടാൻ ഈ ക്ഷേത്രത്തിൽ പോകാം

ജോലി കിട്ടാൻ ഈ ക്ഷേത്രത്തിൽ പോകാം

തടസ്സങ്ങളെല്ലാം അകറ്റുന്ന ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന എറണാകുളത്തെ ഇടപ്പള്ളി ഗണപതി ക്ഷേത്രം

വിഘ്നങ്ങൾ അകറ്റുന്ന ഗണപതി ക്ഷേത്രങ്ങൾ വിശ്വാസികളുടെ ആശ്രയ കേന്ദ്രമാണ്. മനുഷ്യന് അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ ദൈവ കരങ്ങളിൽ സാധ്യമെന്ന് വിശ്വസിക്കുന്നവർ തീർച്ചായായും പോയിരിക്കേണ്ട ഒരു ക്ഷേത്രമുണ്ട്. തടസ്സങ്ങളെല്ലാം അകറ്റുന്ന ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന എറണാകുളത്തെ ഇടപ്പള്ളി ഗണപതി ക്ഷേത്രം

ജീവിതത്തിൽ ഒരിക്കലെങ്കിലും

ജീവിതത്തിൽ ഒരിക്കലെങ്കിലും

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ക്ഷേത്രങ്ങളുടെ പട്ടികയിൽ ആദ്യം തന്നെ ഉൾപ്പെടുത്തേണ്ട ഈ ക്ഷേത്രം ഗണേശ പ്രീതിക്കായും സന്ദര്‍ശിക്കാം. ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബ കൊട്ടാരമായ ഇത് കൊട്ടാരത്തിനുള്ളിലായാണുള്ളത്. കൊട്ടാരംവക ഗണപതി ക്ഷേത്രം എന്നുമിതിനു പേരുണ്ട്. ഇടപ്പള്ളി സ്വരൂപത്തിന്റെ നാലകെട്ടിന്റെ നടുവിലായാണ് ക്ഷേത്രമുള്ളത്.

വിഗ്രഹപ്രതിഷ്ഠയില്ല

വിഗ്രഹപ്രതിഷ്ഠയില്ല

മറ്റു ഗണപതി ക്ഷേത്രങ്ങളെയപേക്ഷിച്ച് വളരെയധികം പ്രത്യേകതകൾ ഇടപ്പള്ളി ക്ഷേത്രത്തിനുണ്ട്. വിഗ്രഹ പ്രതിഷ്ഠ ഇവിടെയില്ല. പത്നി സാമീപ്യത്തിൽ ദശഹസ്തനായ ഗണപതിയാണ് ഇവിടുത്തേത്. വിഗ്രഹ പ്രതിഷ്ഠയില്ലാത്തതിനാൽ ആഘോഷവും ഉത്സവങ്ങളും ക്ഷേത്രത്തിന്റെ ഭാഗമല്ല. എന്നാൽ ഇവിടുത്തെ പഞ്ചലോഹ വിഗ്രഹത്തിൽ ദിവസം മൂന്നു നേരം പൂജ നടക്കാറുണ്ട്.

ജോലി ലഭിക്കുവാൻ ഉണ്ണിയപ്പം

ജോലി ലഭിക്കുവാൻ ഉണ്ണിയപ്പം

തടസ്സങ്ങൾ മാറി ജോലി ലഭിക്കുവാൻ ഇവിടെ എത്തി പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം.
ഇവിടെയെത്തി പ്രാർഥിച്ച് ഉണ്ണിയപ്പം നിവേദ്യമായി സമർപ്പിച്ചാൽ ഫലമുണ്ടാകും എന്നാണ് വിശ്വാസം.

PC:Mullookkaaran

വിനായക ചതുർഥി

വിനായക ചതുർഥി

വിനായക ചതുർഥിയാണ് ഇവിടുത്തെ പ്രധാന വിശേഷ ദിനം അന്നേ ദിവസം ഇവിടെ പ്രത്യേക പൂജകൾ നടത്തുന്നു. ഇതിൽ പങ്കെടുക്കുവാനായി എറണാകുളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളത്തു നിന്നും 6 കിലോമീറ്റർ അകലെയാണ് ഇടപ്പള്ളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലാരിവട്ടം-ഇടപ്പള്ളി റോഡിലൂടെയാണ് പോകേണ്ടത്.

മൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ 29 മുതൽമൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ 29 മുതൽ

അനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രംഅനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രം

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X