Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും പഴയ ഇസ്ലാം ദേവാലയങ്ങള്‍... കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന ഇടങ്ങള്‍

ലോകത്തിലെ ഏറ്റവും പഴയ ഇസ്ലാം ദേവാലയങ്ങള്‍... കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന ഇടങ്ങള്‍

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഇസ്ലാം ദേവാലയങ്ങള്‍ പരിചയപ്പെടാം...

ഇസ്ലാം വിശ്വാസങ്ങളുടെ പ്രത്യക്ഷത്തിലുള്ള അടയാളങ്ങളാണ് ദേവാലയങ്ങള്‍. ഓരോ കാലഘട്ടത്തിലെയും വിശ്വാസത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഇസ്ലാം ദേവാലയങ്ങള്‍ രൂപത്തിലും നിര്‍മ്മിതിയും അത്ഭുതപ്പെടുത്തുന്നു. കാലത്തെയും യുദ്ധങ്ങളെയും എല്ലാം അതിജീവിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ദേവാലയങ്ങള്‍ പരിചയപ്പെടാം...

മസ്ജിദുൽ ഹറാം, മക്ക (സൗദി അറേബ്യ)

മസ്ജിദുൽ ഹറാം, മക്ക (സൗദി അറേബ്യ)

ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ മുസ്ലീം ദേവാലയമാണ് സൗദി അറേബ്യയിലെ മക്കയില്‍ വിശുദ്ധ കഅബയെ ചുറ്റി സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഹറാം. മക്കയിലെ മഹത്തായ ദേവാലയം എന്നാണ് ഇതിനെ വിളിക്കുന്നത്. ഹജ്ജിലെ ഏറ്റവും പ്രധാന ദേവാലയം കൂടിയാണ്.
ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലമായി ഇസ്ലാം വിശ്വാസികള്‍ കണക്കാക്കുന്ന കഅബയെ ചുറ്റിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കറുത്ത കല്ല്, സംസം കിണർ, മഖാം ഇബ്രാഹിം, സഫ, മർവ കുന്നുകൾ തുടങ്ങിയവ ഈ ദേവാലയത്തിന്റെ ഭാഗങ്ങളാണ്. മസ്ജിദ് നിര്‍മ്മിക്കപ്പെട്ട കാലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. പല ചരിത്രകാരന്മാരും പല തിയ്യതികളാണ് പറയുന്നത്. ലോകത്തിലെ എട്ടാമത്തെ വലിയ കെട്ടിടമാണ് മസ്ജിദ് അൽ ഹറം. ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ മസ്ജിദ് അൽ-ഹറം മസ്ജിദ് ഒന്നാമതാണ്, ഇത് നിർമ്മിക്കാൻ 75 ബില്യൺ പൗണ്ട് (100 ബില്യൺ ഡോളർ) ചെലവായി. 356,800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ദേവാലയമുള്ളത്.

PC:Sulthan Auliya

മസ്ജിദുന്നബവി- അല്‍ മസ്ജിജ്-അന്-നവാബി, മദീന സൗദി അറേബ്യ

മസ്ജിദുന്നബവി- അല്‍ മസ്ജിജ്-അന്-നവാബി, മദീന സൗദി അറേബ്യ

ഇസ്ലാം വിശ്വാസമനുസരിച്ച് അവരുടെ ഏറ്റവും വിശുദ്ധമായ രണ്ടാമത്തെ ദേവാലയമാണ് മദീനയില്‍ സ്ഥിതി ചെയ്യുന്ന അല്‍ മസ്ജിജ്-അന്-നവാബി. ഇസ്ലാമിലെ അവസാന പ്രവാചകനായിരുന്ന മുഹമ്മദ് നബി ആദ്യമായി നിര്‍മ്മിച്ച ദേവാലയമായ ഇത് പ്രവാചകന്‍റെ പള്ളി എന്നും ഇത് വിളിക്കപ്പെടുന്നു. എ.ഡി 622 ലാണ് ഈ പള്ളി നിർമ്മിച്ചത്. അദ്ദേഹത്തിന്റെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനത്തിനു പിന്നാലെയായിരുന്നു ഇതിന്റെ നിര്‍മ്മാണം. ഏകദേശം 1,400 വർഷത്തിലധികം പഴക്കം ഈ ദേവാലയത്തിനുണ്ട്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മസ്ജിദ് കൂടിയാണിത്.

PC:Anas Miah

അൽ-അഖ്സ മസ്ജിദ് ജറുസലേം

അൽ-അഖ്സ മസ്ജിദ് ജറുസലേം

ഇസ്ലാം മതത്തിലെ മൂന്നാമത്തെ വിശുദ്ധ ദേവാലയമായി കരുതപ്പെടുന്ന അൽ-അഖ്സ മസ്ജിദ് എ ഡി 705 ൽ ജറുസലേമിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ടതും വിശുദ്ധവുമായ സ്ഥലമാണിത്. ഴയ ജറുസലേമിലെ പുണ്യസ്ഥലം അല്ലെങ്കിൽ എസ്പ്ലനേഡ് ടെമ്പിൾ മൗണ്ട് അല്ലെങ്കിൽ ഹറാം അൽ-ഷരീഫ് എന്നിങ്ങനെയും ഈ വിശുദ്ധസ്ഥലം അറിയപ്പെടുന്നു. ഇവിടെനിന്നുള്ള ഒരു പ്രാര്‍ത്ഥനയ്ക്ക് ആയിരം പ്രാര്‍ത്ഥനയുടെ വിലയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. യഹൂദമതത്തിലെയും ക്രിസ്തുമതത്തിലെയും പ്രാധാന്യമുള്ള ചരിത്രപരമായ സ്ഥലങ്ങൾക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

PC:Stacey Franco

ഗ്രേറ്റ് മോസ്ക് ഓഫ് സന

ഗ്രേറ്റ് മോസ്ക് ഓഫ് സന

അൽ-ജാമി അൽ-കബീർ ബി-ഷാന എന്നുമ ഇറിയപ്പെടുന്ന സനയിലെ വലിയ മസ്ജിദ് യെമനിലെ സനയിലാണ് സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഈ ദേവാലയം 7-8 നൂറ്റാണ്ടുകളിലായ.ാണ് നിര്‍മ്മിക്കപ്പെട്ടത്. ഘുംദാൻ കൊട്ടാരത്തോട് ചേര്‍ന്നാണ് ഇതുള്ളത്. സനയിലെ നിരവധിയായ ഇസ്ലാം ദേവാലയങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും ഇത് തന്നെയാണ്.

PC:lelebella

ഉഖ്ബയിലെ മസ്ജിദ്

ഉഖ്ബയിലെ മസ്ജിദ്

വടത്തേ ആഫ്രിക്കയിലെ ഏറ്റവും വലുതും പ്രസിദ്ധവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഇസ്ലാം ദേവാലയമാണ് ടുണീഷ്യയിലെ കൈറൂവാൻ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഉഖ്ബയിലെ മസ്ജിദ്. ഗ്രേറ്റ് മോസ്ക് ഓഫ് കൈറൂവാൻ എന്നും അറിയപ്പെടുന്ന ഇത് യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇസ്ലാമിക ലോകത്തെ ഏറ്റവും പഴക്കമുള്ള ആരാധനാലയങ്ങളിൽ ഒന്നാണിത്.

PC:MAREK SZAREJKO

ഉമ്മയാദ് മസ്ജിദ്, സിറിയ

ഉമ്മയാദ് മസ്ജിദ്, സിറിയ

ദമാസ്കസിലെ മഹത്തായ ദേവാലയം എന്നറിയപ്പെടുന്ന ഉമ്മയാദ് മസ്ജിദ്, സിറിയയിലെ ഗ്രേറ്റ് മോസ്‌ക് എന്നും അറിയപ്പെടുന്നു. 634-ൽ നിർമ്മിച്ച ഏറ്റവും പഴക്കമേറിയ മസ്ജിദുകളിൽ ഒന്നാണ് ഇത്. നിരവധി രാജവംശങ്ങളെയും ഭരണകാലഘട്ടങ്ങളെയും അതിജീവിച്ച മസ്ജിദ്, അതിമനോഹരമായ വാസ്തുവിദ്യയ്ക്കും ചരിത്രത്തിന്റെ ആകർഷണീയതയ്ക്കും രാജ്യത്തെ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ആകർഷണങ്ങളിലൊന്നാണ്.
ക്രിസ്ത്യൻ, മുസ്ലീം പാരമ്പര്യങ്ങൾ ഇതിനെ ജോൺ ദി ബാപ്റ്റിസ്റ്റിന്റെ തലയുടെ ശ്മശാന സ്ഥലമായി കണക്കാക്കുന്നു. ലോകാവസാനത്തിനു മുന്‍പ് ക്രിസ്തു മടങ്ങിവരുന്ന ഇടമായും ഇതിനെ കരുതുന്നു. ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ ചെറുമകൻ ഹുസൈൻ ഇബ്ൻ അലിയുടെ സ്മരണയ്ക്കായി രണ്ട് ആരാധനാലയങ്ങൾ പരിസരത്തുണ്ട്.

PC:alazaat

ബുദ്ധവിഹാരത്തിൽ നിന്നും രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിബുദ്ധവിഹാരത്തിൽ നിന്നും രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി

മസ്ജിദ് ഖുബാ

മസ്ജിദ് ഖുബാ

ലോകത്തിലെ പഴക്കമുള്ള മറ്റൊരു ഇസ്ലാം ദേവാലയമാണ് ഖുബ മസ്ജിദ്. 622-ൽ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ശേഷം ന പ്രവാചകൻ മുഹമ്മദ് തന്നെയാണ് മസ്ജിദിന്റെ നിർമ്മാണത്തിനുള്ള ആദ്യ കല്ലിട്ടത്. മദീനയുടെ പ്രാന്തപ്രദേശത്ത് ആണ് ദേവാലയമുള്ളത്. പ്രവാചകനായ മുഹമ്മദിന്റെ ജീവിതകാലം മുതൽ ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ പള്ളിയാണിത്. ഇസ്‌ലാമിക പാരമ്പര്യമനുസരിച്ച്, ഒരാളുടെ വീട്ടിൽ വെച്ച് വുദൂ ('വുദു') നടത്തുകയും തുടർന്ന് ഖുബ പള്ളിയിൽ രണ്ട് റക്അത്ത് നഫ്‌ൽ) നമസ്‌കരിക്കുകയും ചെയ്യുന്നത് ഒരു ഉംറ നിർവഹിക്കുന്നതിന് തുല്യമാണ്.

PC:wikimedia

പഴയ ജുമാ പള്ളി, കിലാകാരി, തമിഴ്നാട്

പഴയ ജുമാ പള്ളി, കിലാകാരി, തമിഴ്നാട്

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇസ്ലാം ദേവാലയങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെകിലാകാരിയില്‍ സ്ഥിതി ചെയ്യുന്ന പഴയ ജുമാ പള്ളി. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് യെമൻ ഗവർണർ ബാദൻ (ബസാൻ ഇബ്ൻ സാസൻ) ന്റെ നിര്‍ദ്ദേശം അനുസരിച്ച് പാണ്ഡ്യ രാജ്യത്തിലെ ഇസ്ലാമിന് മുമ്പുള്ള യെമൻ വ്യാപാരികളും വ്യാപാര കുടിയേറ്റക്കാരും നിർമ്മിച്ചത് ആണിത്. .ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണിത്. ഇബ്‌നു ബത്തൂത്ത തന്റെ യാത്രാക്കുറിപ്പുകളില്‍ ഈ ദേവാലയത്തെ പരാമര്‍ശിക്കുന്നുണ്ട്. ക്ഷേത്രവാസ്തുവിദ്യ പോലെയാണിതിന്റെ നിര്‍മ്മാണം.

PC:Kilakarai

ഗ്രേറ്റ് മോസ്ക് ഓഫ് കുഫ, ഇറാഖ്

ഗ്രേറ്റ് മോസ്ക് ഓഫ് കുഫ, ഇറാഖ്

ഷിയാ വിഭാഗങ്ങൾക്കിടയിൽ പ്രസിദ്ധവും ആദരണീയവുമായ പ്രാർത്ഥനാ സ്ഥലങ്ങളിൽ ഒന്നാണ് കുഫയിലെ ദേവാലയം. ഇറാഖിലെ കൂഫയിലെ മഹത്തായ മസ്ജിദ് എഡി 670ൽ ആണ് നിര്‍മ്മാണം പൂർത്തിയാക്കിയത്. രണ്ടാം ഖലീഫ ഉമറിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്.

PC:Karbobala

ഗ്രേറ്റ് മോസ്ക് ഓഫ് സിയാന്‍

ഗ്രേറ്റ് മോസ്ക് ഓഫ് സിയാന്‍

ചൈനയിലെ ഏറ്റവും പഴക്കമേറിയ മസ്ജിദാണ് ചൈനയിലെ സിയാൻ വലിയ പള്ളി. ചൈനീസ് പഗോഡ വാസ്തുവിദ്യാ ശൈലിയിലാണ് ഇതിന്റെ മുഴുവന്‍ നിര്‍മ്മാണവും. താഴികക്കുടങ്ങളും മിനാരങ്ങളും ഇതേ രൂപത്തിലാണുള്ളത്. മസ്ജിദിനുള്ളിൽ അറബി ലിഖിതങ്ങളും ഉണ്ട്. ഇവിടം സന്ദർശിക്കുന്ന ആളുകളുടെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

PC:chensiyuan

ബാബാ ഇമാംബര മുതല്‍ ജമാ മസ്ജിദ് വരെ.. പെരുന്നാളിനു പരിചയപ്പെടാം ഈ ദേവാലയങ്ങള്‍ബാബാ ഇമാംബര മുതല്‍ ജമാ മസ്ജിദ് വരെ.. പെരുന്നാളിനു പരിചയപ്പെടാം ഈ ദേവാലയങ്ങള്‍

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍

Read more about: festival mosque world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X