Search
  • Follow NativePlanet
Share
» »ഈഫല്‍ ‌ടവറും ഉടന്‍ തുറക്കും! പോകാം, പക്ഷേ, രാത്രിയില്‍ ഫോട്ടോ എടുക്കരുത്!!

ഈഫല്‍ ‌ടവറും ഉടന്‍ തുറക്കും! പോകാം, പക്ഷേ, രാത്രിയില്‍ ഫോട്ടോ എടുക്കരുത്!!

ലോക്ഡൗണില്‍ ഏകദേശം മൂന്നു മാസത്തോളം അടച്ചിട്ട ഈഫല്‍ ടവര്‍ ജൂണ്‍ 25ന് തുറക്കും.

കോവിഡ് ഭീതിക്കിടയിലും ലോകം തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. മിക്ക രാജ്യങ്ങളും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്.
ലോകത്തിലേറ്റവുമ‌ധികം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന, സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ എന്നും ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഈഫല്‍ ടവറും സഞ്ചാരികളെ സ്വീകരിക്കുവാനായി ഒരുങ്ങിയിരിക്കുകയാണ്. ലോക്ഡൗണില്‍ ഏകദേശം മൂന്നു മാസത്തോളം അടച്ചിട്ട ഈഫല്‍ ടവര്‍ ജൂണ്‍ 25ന് തുറക്കും.

ലോക്ഡൗണിനു ശേഷം

ലോക്ഡൗണിനു ശേഷം

ഫ്രാന്‍സിലെ മൂന്നു മാസത്തോളം നീണ്ടുനിന്ന ലോക്ഡൗണ്‍ പതിയെ പിന്‍വലിക്കുന്നതിന്‍റെ ഭാഗമായാണ് ഈഫല്‍ ഗോപുരത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈഫല്‍ ടവര്‍ മാത്രമല്ല, ഇവിടുത്തെ പ്രശസ്തമായ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നുകൊടുത്തിട്ടുണ്ട്. പഴയതില്‍ നിന്നും വ്യത്യസ്തമായി സുരക്ഷ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങളില്‍ ഇവിടെ മുന്‍ഗണന കൊണ്ടുവരും.

സുരക്ഷ പ്രധാനം

സുരക്ഷ പ്രധാനം

സാമൂഹീക അകലം പാലിച്ച് മാസ്കും ഫേസ് ഷീല്‍ഡും ധരിച്ചു മാത്രമേ സഞ്ചാരികള്‍ക്ക് ഈഫല്‍ ‌ടവറിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. സാമൂഹിക അകലം പാലിക്കുന്നതിനായി ആളുകള്‍ നില്‍ക്കേണ്ട ഇടങ്ങള്‍ ഇവിടെ പ്രത്യേകം അട‌യാളപ്പെടുക്കിയിട്ടുണ്ടാവും,

പ്രവേശനം പടികള്‍ വഴി

പ്രവേശനം പടികള്‍ വഴി

എലിവേറ്റര്‍ ഉണ്ടെങ്കിലും പ്രവേശനം ആരംഭിച്ച് കുറച്ച് നാളുകള്‍ പടികള്‍ വഴി മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളു. സന്ദര്‍ശനത്തിനെത്തുന്ന ആളുകളു‌ടെ എണ്ണം പരമാവധി നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഈസ്റ്റ് പില്ലര്‍ വഴി മുകളിലേക്കും വെസ്റ്റ് പില്ലര്‍ വഴി താഴേക്ക് ഇറങ്ങുവാനുമാണ് നിലവിലെ തീരുമാനം. പടികള്‍ വഴി മുകളിലേക്ക് കയറുന്നവരും താഴേക്ക് ഇറങ്ങുന്നവരും പരസ്പരം കണ്ടുമുട്ടാതിരിക്കുവാനാണ് ഇങ്ങനെയൊരു നടപടി.
ഇത് കൂടാതെ ഗോപുരത്തിന്റെ ഏറ്റവും മുകളിലത്തെ നില തത്കാലം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കില്ല.

പാരീസിന്‍റെ ഈഫല്‍ ടവര്‍

പാരീസിന്‍റെ ഈഫല്‍ ടവര്‍

ഇന്ത്യയ്ക്ക് താജ്മഹല്‍ എന്നപോലെ ഫ്രാന്‍സിന്‍റെ അടയാളമാണ് ഈഫല്‍ ടവര്‍. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. 324 മീറ്ററാണ് ഗോപുരത്തിന്‍റെ ഉയരം. ഗസ്റ്റേവ് ഈഫല്‍ എന്ന എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാണ് ഈഫല്‍ ടവര്‍ നിര്‍മ്മിക്കുന്നത്.

വെറും 20 വര്‍ഷത്തേയ്ക്ക്

വെറും 20 വര്‍ഷത്തേയ്ക്ക്

എക്സ്പൊസിഷൻ യൂണിവേഴ്സല്ലെയ്ക്കു വേണ്ടി നിര്‍മ്മിച്ച ടവര്‍ ഫ്രാന്‍സിനു ലോകത്തിന്റെ മുന്‍പില്‍ തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുവാന്‍ സഹായിച്ച ഒരു നിര്‍മ്മിതിയായി ആയിരുന്നു കണക്കാക്കിയിരുന്നത്. പ‌ൊളിച്ചു മാറ്റുന്നതിനു മുന്‍പ് വെറും 20 വര്‍ഷത്തേയ്ക്ക് മാത്രം നിര്‍ത്താം എന്ന ഉദ്ദേശമായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നിരുന്നാലും പിന്നീട് പാരീസും ലോകം തന്നെയും ആ അത്ഭുത നിര്‍മ്മിതിയുമായി ഇണങ്ങി എന്നു പറയാം. ഈഫല്‍ ഗോപുരം സ്ഥാപിക്കുന്നതിനെതിരെ പരാതി കൊടുത്തിരുന്നു പാരീസുകാര്‍ എന്നറിയുമ്പോഴാണ് ആദ്യ കാലങ്ങളില്‍ ഇതിനോട് കാണിച്ച താല്പര്യമില്ലായ്മ മനസ്സിലാക്കുവാന്‍ സാധിക്കുക.

ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്മാരകം

ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്മാരകം

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്മാരകങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ഈഫല്‍ ടവറിനുള്ളത്, ഏകദേശം അറുപത് ലക്ഷത്തോളം ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. പണം കൊടുത്ത് സന്ദര്‍ശിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാം സ്ഥാനവും ഈഫല്‍ ഗോപുരത്തിന് തന്നെയാണ്.

കൈകൊണ്ട് മാത്രം

കൈകൊണ്ട് മാത്രം

നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനു ശേഷം 18 തവണ മാത്രമാണ് ഈഫല്‍ ഗോപുരം പെയിന്‍റ് ചെയ്തിരിക്കുന്നത്. . റെഡ്ബ്രൗണ്‍ നിറം, മഞ്ഞ എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ വെങ്കലത്തിന്‍റെ നിറമാണ് ഗോപുരത്തിനുള്ളത്. പൂര്‍ണ്ണമായും പരമ്പരാഗത രീതികള്‍ മാത്രമാണ് ഗോപുരത്തിന്‍റെ പെയിന്‍റിംഗിനായി ഉപയോഗിക്കുന്നത്. പെയിന്‍റ് ബ്രഷും ബക്കറ്റും മാത്രമാണ് ഗോപുരത്തിന്റെ പെയിന്‍റിംഗിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍. മെഷീന്‍ ഉപയോഗിച്ചുള്ള പെയിന്‍റിംഗ് ഇവിടെ അനുവദിച്ചിട്ടില്ല.

രാത്രിയില്‍ ഫോട്ടോ എടുക്കരുത്

രാത്രിയില്‍ ഫോട്ടോ എടുക്കരുത്

ചാഞ്ഞും ചരിഞ്ഞും പുല്‍ത്തകിടിയില്‍ കിടന്നും ഒക്കെ ഈഫല്‍ ഗോപുരത്തിന്റെ ചിത്രങ്ങള്‍ വ്യത്യസ്ത ആംഗിളുകളില്‍ നമ്മള്‍ കണ്ടി‌ട്ടുണ്ട്. രാത്രിയായല്‍ വളരെ മനോഹരമായ ഇല്യുമിനേഷന്‍ ഷോയും ഇവി‌ടെ കാണാം. ഗോപുരം സന്ദര്‍ശിക്കുന്നവര്‍ അതുകൂടി കണ്ട് മാത്രമേ പാരീസിനോട് വിടപറയുകയുള്ളൂ. എന്നാല്‍ ഇവിടുത്തെ ഇല്യുമിനേഷന്‍ ഷോയു‌‌ടെ ചിത്രങ്ങള്‍ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് കുറ്റകരമാണ്. ഈ ഇല്യുമിനേഷന്‍ ഷോ ഒരു കലാസൃഷ്ടിയാണെന്നും അനുമതിയില്ലാതെ അത് പ്രദര്‍ശിപ്പിക്കുന്നത് കോപ്പിറൈറ്റ് നിയമത്തിന് എതിരാണെന്നതുമാണ് കാരണം.സംസ്ഥാനത്ത് എത്തുന്നവര്‍ക്ക്

ഇളവുമായി കേരളം, ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്‍റൈന്‍ വേണ്ട!ഇളവുമായി കേരളം, ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്‍റൈന്‍ വേണ്ട!

വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ കൈനിറയേ പണം! വെറൈറ്റിയുമായി ഈ രാജ്യം!!വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ കൈനിറയേ പണം! വെറൈറ്റിയുമായി ഈ രാജ്യം!!

ലോക് ഡൗൺ കഴിഞ്ഞാൽ ഒട്ടും വൈകിക്കേണ്ട; പൊളിക്കാൻ പറ്റിയ ബീച്ചുകൾ ഇതാലോക് ഡൗൺ കഴിഞ്ഞാൽ ഒട്ടും വൈകിക്കേണ്ട; പൊളിക്കാൻ പറ്റിയ ബീച്ചുകൾ ഇതാ

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

Read more about: travel news monument history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X