Search
  • Follow NativePlanet
Share
» »രഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ല

രഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ല

ഇന്ത്യക്കാര്‍ക്ക് താജ് മഹല്‍ എങ്ങനെയോ അതുപോലായാണ് ഫ്രാന്‍സിന് ഈഫല്‍ ടവര്‍. ലാ ടൂര്‍ ഈഫല്‍ എന്നു ഫ്രഞ്ചുകാര്‍ സ്നേഹത്തോ‌ടെ വിളിക്കുന്ന ഈ ഗോപുരം ചരിത്രത്തിന്റെ അടയാളമായി തലയയുര്‍ത്തി നില്‍ക്കുന്നത് നൂറ്റാണ്ടു പിന്നിട്ട നിര്‍മ്മാണ വൈദഗ്ദ്യം കൊണ്ടുകൂടിയാണ്. പാരീസ് എന്ന അതിശയങ്ങള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു നഗരത്തില്‍ ആദ്യം ഓര്‍മ്മയിലെത്തുന്ന ഇടവും ഈ ഗോപും തന്നെയാണ്. രസകരമായ ചരിത്രവും വിശേഷങ്ങളും ഈ നിര്‍മ്മിതിക്ക് പിന്നിലുണ്ട്. ലോകത്തിലെ തന്നെ നിര്‍മ്മാണ വിസ്മയങ്ങളിലൊന്നായ ഐഫല്‍ ടവറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. 324 മീറ്ററാണ് ഗോപുരത്തിന്‍റെ ഉയരം. ഗസ്റ്റേവ് ഈഫല്‍ എന്ന എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാണ് ഈഫല്‍ ടവര്‍ നിര്‍മ്മിക്കുന്നത്. ലോകത്തിനു മുന്നില്‍ ഫ്രാന്‍സിന്റെ കഴിവുകളെ കാണിക്കുന്ന എന്ന ലക്ഷ്യമായിരുന്നു ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലുണ്ടായിരുന്നത്.

 താത്കാലികമായി മാത്രം‌

താത്കാലികമായി മാത്രം‌

എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ എന്ന പ്രദർശനത്തിനുവേണ്ടി നിര്‍മ്മിച്ചതായതിനാല്‍ താത്കാലികമായായിരുന്നു ഇതിനെ സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് വയർലെസ് സിഗ്നലുകൾ കടന്നുപോകേണ്ട ഒരു ആന്‍റിന ഇവിടെ സ്ഥാപിച്ചതിനാല്‍ പിന്നീട് ഈ ഗോപുരം ഇവിടെ സ്ഥിരമായി നിലനിര്‍ത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള റേഡിയോ, ടിവി പ്രക്ഷേപണങ്ങൾക്ക് ഈഫൽ ടവർ ഇന്നും ഉപയോഗിക്കുന്നു.

ആദ്യം 20 വര്‍ഷത്തേയ്ക്ക്

ആദ്യം 20 വര്‍ഷത്തേയ്ക്ക്

പ‌ൊളിച്ചു മാറ്റുന്നതിനു മുന്‍പ് വെറും 20 വര്‍ഷത്തേയ്ക്ക് മാത്രം നിര്‍ത്താം എന്ന ഉദ്ദേശമായിരുന്നു ആദ്യകാലങ്ങളില്‍ ഈഫല്‍ ടവറിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. എന്നിരുന്നാലും പിന്നീട് പാരീസ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുകയായിരുന്നു. . ഈഫല്‍ ഗോപുരം സ്ഥാപിക്കുന്നതിനെതിരെ പരാതി കൊടുത്തിരുന്നു പാരീസുകാര്‍ എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഗസ്റ്റേവ് അല്ല

ഗസ്റ്റേവ് അല്ല

പല ചരിത്രങ്ങളിലും പറയുന്നതു പോലെ ഗസ്റ്റേവ് ഈഫല്‍ അല്ല ഈഫല്‍ ടവര്‍ നിര്‍മ്മിച്ചത് എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. ഈസ്റ്റൽ ടവർ യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തത് ഗുസ്റ്റേവ് ഈഫലിന്റെ കമ്പനിയിലെ രണ്ട് സീനിയർ എഞ്ചിനീയർമാരായ മൗറീസ് കൊച്ച്ലിനും എമിലി നൗ ഗിയറും ചേര്‍ന്നാണ്. എങ്കിലും കമ്പനിയുടെ മിക്ക നിക്ഷേപവും വാങ്ങിക്കുകയും പിന്നീട് പേറ്റന്റിനുള്ള അവകാശം നേടുകയും ചെയ്തത് ഗസ്റ്റേവ് ആണ്.

ടവര്‍ പൊളിക്കുവാന്‍ ഉത്തരവിട്ട ഹിറ്റ്ലര്‍

ടവര്‍ പൊളിക്കുവാന്‍ ഉത്തരവിട്ട ഹിറ്റ്ലര്‍

1944 ല്‍ ഇങ്ങനെ ഈഫല്‍ ടവര്‍ പൊളിച്ചു നീക്കുവാനുള്ള വിചിത്രമായ ഒരു കല്പന ഹിറ്റ്ലര്‍ പുറപ്പെടുവിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ മേതൃത്വത്തിലുള്ള സഖ്യകക്ഷിക്ക് പാരീസ് പിടിച്ചടക്കുവാന്‍ സാധിക്കാതെ വന്നപ്പോഴാണത്രെ അദ്ദേഹം ഇങ്ങനെയൊരു ഉത്തരവിട്ടത്. ടവർ ഉൾപ്പെടെ നഗരം മുഴുവൻ പൊളിച്ചുമാറ്റാൻ ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ചുമതലയിലു ള്ള സൈനിക ഗവർണർ ഈ കൽപ്പന പാലിച്ചില്ലാത്തതിനാല്‍ ഇന്നും ഇവിടെ ഈഫല്‍ ഗോപുരം നിലനില്‍ക്കുന്നു.

18 തവണ പെയിന്‍റിംഗ്

18 തവണ പെയിന്‍റിംഗ്

നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനു ശേഷം ഇതുവരെയായി വെറും 18 തവണ മാത്രമാണ് ഈഫല്‍ ഗോപുരം പെയിന്‍റ് ചെയ്തിരിക്കുന്നത്. ആദ്യം റെഡ്ബ്രൗണ്‍ നിറം പിന്നീട് മഞ്ഞ എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ വെങ്കലത്തിന്‍റെ നിറമാണ് ഗോപുരത്തിനുള്ളത്. പൂര്‍ണ്ണമായും പരമ്പരാഗത രീതികള്‍ മാത്രമാണ് ഗോപുരത്തിന്‍റെ പെയിന്‍റിംഗിനായി ഉപയോഗിക്കുന്നത്. പെയിന്‍റ് ബ്രഷും ബക്കറ്റും മാത്രമാണ് ഗോപുരത്തിന്റെ പെയിന്‍റിംഗിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍. മെഷീന്‍ ഉപയോഗിച്ചുള്ള പെയിന്‍റിംഗ് ഇവിടെ അനുവദിച്ചിട്ടില്ല.

രാത്രിയില്‍ ഫോട്ടോ ഇല്ല

രാത്രിയില്‍ ഫോട്ടോ ഇല്ല

ഈഫല്‍ ടവറിനെ ഏറ്റവും ഭംഗിയായി കാണുന്ന കാണുന്ന സമയം രാത്രിയാണ്, വൈദ്യുത ദീപങ്ങളും അലങ്കാരപ്പണികളും ഒക്കെയായി ആ സമയത്തെ ഈഫലിനെ ചിത്രത്തില്‍ പകര്‍ത്തുവാനണ് ആളുകള്‍ക്ക് താല്പര്യവും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഇവിടെ രാത്രിയില്‍ ഫോട്ടോ എടുക്കുവാന്‍ അനുമതിയില്ല, ഇവിടുത്തെ ഇല്യുമിനേഷന്‍ ഷോയു‌‌ടെ ചിത്രങ്ങള്‍ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് കുറ്റകരമാണ്. ഈ ഇല്യുമിനേഷന്‍ ഷോ ഒരു കലാസൃഷ്ടിയാണെന്നും അനുമതിയില്ലാതെ അത് പ്രദര്‍ശിപ്പിക്കുന്നത് കോപ്പിറൈറ്റ് നിയമത്തിന് എതിരാണെന്നതുമാണ് കാരണം

സഞ്ചാരികളുടെ പ്രിയകേന്ദ്രം‌

സഞ്ചാരികളുടെ പ്രിയകേന്ദ്രം‌

ലോകത്തില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഈഫല്‍ ടവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓരോ വര്‍ഷവും 60 ലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു. പണം കൊടുത്ത് സന്ദര്‍ശിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാം സ്ഥാനവും ഈഫല്‍ ഗോപുരത്തിന് തന്നെയാണ്

രഹസ്യ അപ്പാർട്ട്മെന്റ്

രഹസ്യ അപ്പാർട്ട്മെന്റ്

ടവറിന്റെ നിര്‍മ്മാണ സമയത്ത്
ഗുസ്റ്റേവ് ഈഫൽ ഇവിടെ ഒരു സ്വകാര്യ അപ്പാർട്ട്മെന്റ് ഉൾപ്പെടുത്തിയാണ് പണി കഴിപ്പിച്ചത്. , അക്കാലത്ത് തോമസ് എഡിസനെപ്പോലെ പ്രശസ്ത അതിഥികളെ ഇവിടെ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ അപാര്ട്മെംട് ഇപ്പോൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി തുറന്നു

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസ്

ഈഫല്‍ ടവറിനെക്കുറിച്ചുള്ള രസകരമായ വസ്തുത എന്നത് ഇതിലെ പോസ്റ്റ് ഓഫീസാണ്. ഒന്നാം നിലയില്‍ സതേണ്‍ വിങ്ങില്‍ ഗിഫ്റ്റ് ഷോപ്പിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളില്‍ പലരും ഇവി‌ടെ നിന്നും പോസ്റ്റ് കാര്‍ഡുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കും കു‌ടുംബാംഗങ്ങള്‍ക്കും അയക്കുന്നത് ഇവി‌ടുത്തെ സ്ഥിരം കാഴ്ചയാണ്.

 സൈനിക ബങ്കർ

സൈനിക ബങ്കർ


ഈഫൽ ടവറിനടിയിൽ ഒരു സൈനിക ബങ്കർ ഉണ്ട്.
ടവറിന്റെ തെക്കൻ സ്തംഭത്തിന് ചുവട്ടിലായാണിതുള്ളത്. ത് അടുത്തുള്ള എക്കോൽ മിലിറ്റെയറുമായി ഒരു നീണ്ട തുരങ്കത്തിലൂടെ ബന്ധിപ്പിക്കാം. ബങ്കർ ഇപ്പോൾ ഒരു ചെറിയ മ്യൂസിയമാക്കി മാറ്റി. ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാനുള്ള അനുമതിയുണ്ട്.

ഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെ

ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X