Search
  • Follow NativePlanet
Share
» »ജീവിക്കുവാന്‍ ‍ഏറ്റവും മോശം ബാംഗ്ലൂര്‍...ചെന്നൈയും ഡല്‍ഹിയും ഒട്ടും പിന്നിലല്ല!ഇഐയു റിപ്പോര്‍ട്ട്

ജീവിക്കുവാന്‍ ‍ഏറ്റവും മോശം ബാംഗ്ലൂര്‍...ചെന്നൈയും ഡല്‍ഹിയും ഒട്ടും പിന്നിലല്ല!ഇഐയു റിപ്പോര്‍ട്ട്

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ വാർഷിക ലിവബിലിറ്റി സൂചികയില്‍ ഏറെ പിന്നിലായാണ് രാജ്യത്തെ നഗരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ ബാംഗ്ലൂരോ ഡല്‍ഹിയിലോ അല്ലെങ്കില്‍ മുംബൈയിലോ താമസിക്കണം.. ഉയര്‍ന്ന ജീവിതനിലവാരവും ആഢംബരവും ജോലിയിലുള്ള സാധ്യതകളുമെല്ലാം തേടുന്ന ആളുകള്‍ നിശ്ചയമായും തിരഞ്ഞെടുക്കുവാറുള്ള നഗരങ്ങളാണിവ. എന്നാല്‍
ജീവിക്കുവാന്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം അനുയോജ്യമാണ് ഈ നഗരങ്ങളെന്ന് നോക്കുമ്പോഴാണ് അതിനുള്ളിലെ പല കാര്യങ്ങളും മനസ്സിലാവുക. ഇപ്പോഴിതാ ദി ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിശകലന വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ വാർഷിക ലിവബിലിറ്റി സൂചികയില്‍ ഏറെ പിന്നിലായാണ് രാജ്യത്തെ നഗരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ച് ഇന്ത്യന്‍ നഗരങ്ങളും അവസാന സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള 173 നഗരങ്ങളിലെ ജീവിത സാഹചര്യങ്ങൾ ലിവബിലിറ്റി സൂചിക റിപ്പോർട്ട് ചെയ്യുന്നു. വിശദമായി വായിക്കാം

 ഗ്ലോബല്‍ ലിവബലിറ്റി റിപ്പോര്‍ട്ട്

ഗ്ലോബല്‍ ലിവബലിറ്റി റിപ്പോര്‍ട്ട്

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തുന്ന വാര്‍ഷിക സര്‍വ്വേയില്‍ 173 നഗരങ്ങളെയാണ് ഇത്തവണ പല ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയത്. സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. സ്ഥിരത, സംസ്കാരം, പരിസ്ഥിതി എന്നിവ 25 ശതമാനമാണ് ഏറ്റവും ഉയർന്ന വെയിറ്റേജ്. തൊട്ടുപിന്നാലെ ആരോഗ്യ പരിരക്ഷയും അടിസ്ഥാന സൗകര്യങ്ങളും 20 ശതമാനവും വിദ്യാഭ്യാസം 10 ശതമാനവും ആണ് റാങ്കിങിന് മാനദണ്ഡമാകുന്നത്.

PC:Bhargava Nidamarthy

ഇന്ത്യന്‍ നഗരങ്ങളുടെ അവസ്ഥ!!

ഇന്ത്യന്‍ നഗരങ്ങളുടെ അവസ്ഥ!!

ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്‌സ് 2022-ൽ ഉൾപ്പെട്ടിരിക്കുന്ന അഞ്ച് ഇന്ത്യൻ നഗരങ്ങളും സൂചികയിൽ ഏറ്റവും താഴ്ന്ന നിലയിലാണ് പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ആദ്യമായാണ് അഞ്ച് ഇന്ത്യൻ നഗരങ്ങൾ പട്ടികയിൽ ഇടംപിടിക്കുന്നത്. 2022-ന് മുമ്പ് ഡൽഹിയും മുംബൈയും മാത്രമാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് ഫീച്ചര്‍ ചെയ്യപ്പെട്ടിരുന്നത്. ഇത്തവണ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ മൂന്നു നഗരങ്ങളെയും പട്ടികില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സർവേയിൽ 140-നും 146-നും ഇടയിലായാണ് അഞ്ച് നഗരങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്.
PC:Sanket Shah

സ്ഥാനങ്ങളും സ്കോറും!

സ്ഥാനങ്ങളും സ്കോറും!

ഇതില്‍ 56.5 ലിവബിലിറ്റി സ്‌കോറോടെ ന്യൂഡൽഹിക്ക് 140-ാം റാങ്കും തൊട്ടുപിന്നാലെ മുംബൈ 141 (സ്കോർ 56.2), ചെന്നൈ 142 (സ്കോർ 55.8), അഹമ്മദാബാദ് 143 (സ്കോർ 55.7) എന്നിങ്ങനെയും 146-ാം റാങ്കുമായി (സ്കോർ 54.4) ബാഗ്ലൂരും എന്ന രീതിയിലാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

PC:Killian Pham

ബാംഗ്ലൂരിനെ പിന്നോട്ടാക്കിയ കാരണങ്ങള്‍

ബാംഗ്ലൂരിനെ പിന്നോട്ടാക്കിയ കാരണങ്ങള്‍

കഴിഞ്ഞ വർഷം കേന്ദ്ര സര്‍ക്കാരിന്‍റെ ഈസ് ഓഫ് ലിവിംഗ് സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ ബെംഗളൂരു ലോകത്തിലെ തന്നെ ജീവിക്കുവാന്‍ ഏറ്റവും മോശമായ നഗരങ്ങളിലൊന്നായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിരവധി കാരണങ്ങുണ്ട് ബാംഗ്ലൂരിനെ പിന്നോട്ടാക്കുവാന്‍ എന്നത് സര്‍വ്വേയില്‍ കാണാം.
ഇതില്‍ ഒന്നാമതായി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംതന്നെയാണ്. സര്‍വ്വേയില്‍
ഇൻഫ്രാസ്ട്രക്ചര്‍ വിഭാഗത്തില്‍ നഗരത്തിന് വെറും 46.4 (100-ൽ) സ്കോർ മാത്രമാണ് ലഭിച്ചത്. ഇത് എല്ലാ ഇന്ത്യൻ നഗരങ്ങളിലും വെച്ച് ഏറ്റവും താഴ്ന്നതാണ്. റോഡുകളുടെ ഗുണനിലവാരം, പൊതുഗതാഗത സംവിധാനം, അന്താരാഷ്‌ട്ര ബന്ധങ്ങൾ, ഊർജം, ടെലികമ്മ്യൂണിക്കേഷൻ, വെള്ളം, നല്ല നിലവാരമുള്ള ഭവനങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന സൗകര്യ സ്‌കോർ നിശ്ചയിക്കുന്നത്.

PC:satyaprakash kumawat

 ബെംഗളുരുവിന് തുല്യം!!

ബെംഗളുരുവിന് തുല്യം!!

ഗ്ലോബൽ ലിവബിലിറ്റി ഇൻഡെക്‌സിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ അഞ്ച് നഗരങ്ങളിൽ ഒന്നായ പാക്കിസ്ഥാനിലെ കറാച്ചി (51.8) പോലും അടിസ്ഥാന സൗകര്യ പരാമീറ്ററിൽ ബെംഗളൂരുവിനേക്കാൾ മികച്ച സ്കോർ നേടി. ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ മൂന്നാമത്തെ നഗരമായ നൈജീരിയയിലെ ലാഗോസിന് തുല്യമാണ് ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ സ്‌കോർ.

PC:Nupo Deyon Daniel

ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ

ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ

സംസ്കാരത്തിലും പരിസ്ഥിതിയിലും - കാലാവസ്ഥ, അഴിമതി, സാമൂഹികവും മതപരവുമായ നിയന്ത്രണങ്ങൾ, കായിക ലഭ്യത, സംസ്കാരം, ഭക്ഷണ പാനീയങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ റേറ്റിംഗുകൾ എന്നിവ അടിസ്ഥാനമാക്കി - 44.4 പോയിന്റുമായി അഹമ്മദാബാദാണ് ഏറ്റവും കുറവ് സ്കോർ ചെയ്തത്. ഈ വിഭാഗത്തിൽ 50.7 സ്‌കോറുമായി മുംബൈ ഒന്നാമതും ഡൽഹി (48.6), ബെംഗളൂരു (47.2), ചെന്നൈ 46.5 എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ
65 സ്കോർ നേടിയ അഹമ്മദാബാദ് സ്ഥിരത പാരാമീറ്ററിൽ ഒന്നാമതെത്തി, ഇത് പ്രധാനമായും നഗരത്തിലെ ക്രമസമാധാന നിലയുടെ പ്രതിഫലനമാണ്. ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവർ 60 സ്കോര്‍ വീതം നേടിയപ്പോൾ ഡൽഹി 50 സ്കോറമായി സ്ഥിരതയില്‍ ഏറ്റവും പിന്നിലായി.

PC:ikshit Patel

ഏറ്റവും മികച്ച നഗരം

ഏറ്റവും മികച്ച നഗരം

ഗ്ലോബല്‍ ലീവെബിലിറ്റി ഇന്‍ഡക്‌സ് 2022 ലെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ നേരത്തെ ഓസ്ട്രിയയിലെ വിയന്ന ഒന്നാം സ്ഥാനം നേടിയിരുന്നു. കോപ്പന്‍ഹേഗന്‍, സൂറിച്ച്, കാല്‍ഗറി, വാൻകൂവര്‍, ജെനീവ, ഫ്രാങ്ക്ഫട്ട്, ടൊറന്റോ,ആംസ്റ്റര്‍ഡാം,ഒസാക്ക, മെൽബണ്‍ എന്നീ ലോകനഗരങ്ങളാണ് ആദ്യ പത്തില്‍ ഇടം നേടിയത്.

PC:Anton

താമസിക്കുവാന്‍ ഏറ്റവും യോഗ്യമായ പത്ത് ലോകനഗരങ്ങള്‍...ആധിപത്യം നേടി യൂറോപ്പ്താമസിക്കുവാന്‍ ഏറ്റവും യോഗ്യമായ പത്ത് ലോകനഗരങ്ങള്‍...ആധിപത്യം നേടി യൂറോപ്പ്

കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്

Read more about: travel bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X