Search
  • Follow NativePlanet
Share
» »പുനര്‍ജീവിത വിശ്വാസങ്ങളുമായി ഏകാംബരേശ്വര്‍ ക്ഷേത്രം, പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം

പുനര്‍ജീവിത വിശ്വാസങ്ങളുമായി ഏകാംബരേശ്വര്‍ ക്ഷേത്രം, പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം

വിശ്വാസങ്ങളിലേക്കും ഐതിഹ്യങ്ങളിലേക്കും ഒരു തിരിച്ചുനടത്തത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ക്ഷേത്രങ്ങളിലൊന്നാണ് ക്ഷേത്രങ്ങളുടെ നഗരമായ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വര്‍ ക്ഷേത്രം. ഏകാംബരേശ്വരനായി ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ എഴുതിതീര്‍ക്കുവാന്‍ സാധിക്കില്ല. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഭൂമിയെ പ്രതിനിധീകരിക്കുന്ന ഏകാംബരേശ്വര ക്ഷേത്രത്തെക്കുറിച്ചു് വായിക്കാം

 25 ഏക്കറില്‍

25 ഏക്കറില്‍

25 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വര്‍ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളില്‍ ഒന്നാണ്. നാലു ഗോപുരങ്ങളാണ് ഇതിനുള്ളത്. അതില്‍ത്തന്നെ 11 നിലകളും 58.5216 മീറ്റർ (192 അടി) ഉയരവുമുള്ള തെക്കൻ ഗോപുരമാണ് ഏറ്റവും ഉയരം കൂടിയത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരങ്ങളിൽ ഒന്നാണിത്.
PC:mckaysavage
https://commons.wikimedia.org/wiki/Category:Ekambareswarar_Temple#/media/File:01EkambareswararTemple&Kanchipuram&India.jpg

9-ാം നൂറ്റാണ്ടില്‍

9-ാം നൂറ്റാണ്ടില്‍

കാഞ്ചീപുരത്തെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ ഇന്നുകാണുന്ന പ്രധാന നിര്‍മ്മിതികള്‍ 9-ാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരു‌ടെ കാലത്താണ് നിര്‍മ്മിച്ചത്. ബാക്കിയുള്ള മറ്റു കൂട്ടിച്ചേര്‍ക്കലുകള്‍ വിജയനഗര രാജാക്കന്മാരുടെ കാലത്ത് നടന്നതാമെന്ന് ചരിത്രം പറയുന്നു. തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാണ് ക്ഷേത്രത്തിന്റെ പരിപാലനവും ഭരണവും നടത്തുന്നത്.
PC:Ssriram mt

പഞ്ചഭൂത ക്ഷേത്രം

പഞ്ചഭൂത ക്ഷേത്രം

പഞ്ചഭൂതങ്ങളില്‍ ഭൂമിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ശിവനെ ഏകാംബരേശ്വരർ അല്ലെങ്കിൽ ഏകാംബരനാഥർ എന്ന പേരിലാണ് ആരാധിക്കുന്നത്. ഇവിടുത്തെ ശിവവിഗ്രഹത്തെ പൃഥ്വി ലിംഗം എന്ന് വിളിക്കുന്നു. എളവർക്കുഴലി എന്ന പേരിലാണ് പാര്‍വ്വതി ദേവി ഇവിടെ അറിയപ്പെടുന്നത്. ഏകാംബരേശ്വരർ, നിലത്തിങ്ങൽ തുണ്ടം പെരുമാൾ എന്നിവരുടേതാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. വിജയനഗര കാലത്ത് നിർമ്മിച്ച ആയിരം തൂണുകളുള്ള മണ്ഡപം ആണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു നിര്‍മ്മിതി.
PC:Hiroki Ogawa

വിശ്വാസങ്ങള്‍

വിശ്വാസങ്ങള്‍

ക്ഷേത്രത്തിന്റെ ഉല്പത്തിയും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ ഇവിടെ കാണാം. ഒരിക്കൽ ശിവന്റെ പത്നിയായ പാർവതി, വേഗവതി നദിക്കടുത്തുള്ള ക്ഷേത്രത്തിലെ പുരാതനമായ മാവിന് ചുവട്ടിൽ തപസ്സുചെയ്ത് പാപത്തിൽ നിന്ന് മോചിതയാകാൻ ആഗ്രഹിച്ചുവെന്നാണ് അതിലൊന്ന്. ദേവിയു‌ടെ ഭക്തി പരീക്ഷിക്കാനായി ശിവൻ അവരുടെ മേൽ അഗ്നി അയച്ചു. എന്നാല്‍ പാർവതി ദേവി തന്റെ സഹോദരനായ വിഷ്ണുവിനോട് സഹായത്തിനായി പ്രാർത്ഥിക്കുയും വിഷ്ണു ൻ ശിവന്റെ തലയിൽ നിന്ന് ചന്ദ്രനെ എടുത്ത് കിരണങ്ങൾ കാണിച്ചപ്പോള്‍ അത് വൃക്ഷത്തെയും പാർവതിയെയും തണുപ്പിച്ചു. പിന്നീട് വീണ്ടും പാർവതിയുടെ തപസ്സ് തടസ്സപ്പെടുത്താൻ ശിവൻ വീണ്ടും ഗംഗയെ അയച്ചു. പാർവതി ഗംഗയോട് അഭ്യർത്ഥിക്കുകയും ഇരുവരും സഹോദരിമാരാണെന്നും അതിനാൽ തന്നെ ഉപദ്രവിക്കരുതെന്നും ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ഗംഗ തപസ്സിനു ഭംഗം വരുത്തിയില്ല. പാർവതി ശിവനുമായി ഐക്യപ്പെടാൻ മണൽ കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി. ഇവിടെയുള്ള ദൈവം ഏകാംബരേശ്വരർ അല്ലെങ്കിൽ " മാവിന്റെ തമ്പുരാൻ" എന്നറിയപ്പെടുന്നു.
PC:Lodo

ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!

ആലിംഗനത്തില്‍ അലിഞ്ഞപ്പോള്‍

ആലിംഗനത്തില്‍ അലിഞ്ഞപ്പോള്‍

മറ്റൊരു ഐതിഹ്യമനുസരിച്ച്, മാവിന്റെ ചുവട്ടിൽ ഒരു പൃഥ്വി ലിംഗത്തിന്റെ രൂപത്തിൽ പാർവതി ശിവനെ ആരാധിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ വേഗവതി നദി കരകവിഞ്ഞൊഴുകുകയും ശിവലിംഗത്തെ വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ പാർവതി പൃഥ്വി ലിംഗത്തെ ആശ്ലേഷിക്കുകയും. ശിവൻ ആ ആംഗ്യത്താൽ സ്പർശിക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ അദ്ദേഹത്തെ തമിഴിൽ തഴുവ കുഴിന്താർ ("അവളുടെ ആലിംഗനത്തിൽ അലിഞ്ഞവൻ") എന്ന് വിളിക്കുന്നു.

PC:Hiroki Ogawa

സിഇ 600 മുതല്‍

സിഇ 600 മുതല്‍

600 സിഇ മുതൽ നിലവിലിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. രണ്ടാം നൂറ്റാണ്ടിലെ തമിഴ് കവിതകൾ കാമകൊട്ടത്തെക്കുറിച്ചും കുമാരകോട്ടത്തെക്കുറിച്ചും തങ്ങളുടെ കൃതികളില്‍ പരാമര്‍ശിക്കുന്നു.

പല്ലവ രാജാക്കന്മാരാണ് ആദ്യം ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പിൽക്കാല ചോള രാജാക്കന്മാർ പിന്നീട് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് പുനർനിർമ്മിച്ചു. ആദിശങ്കരൻ കാഞ്ചീപുരം, കാമാക്ഷി അമ്മൻ ക്ഷേത്രം, വരദരാജ പെരുമാൾ ക്ഷേത്രം എന്നിവയ്‌ക്കൊപ്പം ഈ ക്ഷേത്രത്തിന്റെ വിപുലീകരണവും പുനര്‍നിര്‍മ്മാണവും നടത്തിയെന്നു ചരിത്രത്തില്‍ കാണാം .
PC:Hiroki Ogawa

നിര്‍മ്മിതി

നിര്‍മ്മിതി

നേരത്തെ പറഞ്ഞതുപോലെ നാലു ഗോപുരങ്ങള്‍ ക്ഷേത്രത്തിനുണ്ട്. ഗോപുരത്തിന്റെ താഴത്തെ പകുതിയിൽ വിനായകന്റെയും മുരുകന്റെയും പ്രതിഷ്ഠകൾ ഇരുവശത്തും ഉണ്ട്. പ്രവേശന കവാടത്തിൽ നിന്ന് വാഹനമണ്ഡപം (വാഹന ഹാൾ), സരബേസ മണ്ഡപം (നവരാത്രി മണ്ഡപം എന്നും അറിയപ്പെടുന്നു) എന്നിങ്ങനെ രണ്ട് മണ്ഡപങ്ങളുണ്ട്. വിജയനഗര രാജാക്കന്മാർ നിർമ്മിച്ച ആയിരം കാല് മണ്ഡപം അല്ലെങ്കിൽ "ആയിരം തൂണുകളുള്ള ഇടനാഴി", ഗേറ്റ്‌വേ ടവറിന് സമീപത്ത് കാണാം.
കാഞ്ചീപുരത്തെ മറ്റെല്ലാ ശിവക്ഷേത്രങ്ങളിലും ഉള്ളതുപോലെ പാർവതിക്ക് പ്രത്യേകം ക്ഷേത്ര സമുച്ചയമില്ല. കാമാക്ഷി അമ്മൻ ക്ഷേത്രമാണ് ഏകാംബരനാഥന്റെ പത്നി എന്നാണ് പ്രാദേശിക വിശ്വാസം. ശ്രീകോവിലിലെ ലിംഗത്തിന്റെ പ്രതിച്ഛായയ്ക്ക് പിന്നിൽ, ഒരു ഫലകത്തിൽ ശിവപാർവ്വതിയുടെ ചിത്രമുണ്ട്, ശിവനെ തഴുവ കുഴിന്താറായും പാർവതിയെ എളവർക്കുഴലിയായും ചിത്രീകരിച്ചിരിക്കുന്നു

PC:Hiroki Ogawa

അറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രംഅറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രം

Read more about: temple tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X