Search
  • Follow NativePlanet
Share
» »ഈഫല്‍ ടവറിനെക്കാളും ഉയരത്തിലുള്ള പാലം മുതല്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ വരെ.. ഇന്ത്യയിലെ അത്ഭുതങ്ങള്‍

ഈഫല്‍ ടവറിനെക്കാളും ഉയരത്തിലുള്ള പാലം മുതല്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ വരെ.. ഇന്ത്യയിലെ അത്ഭുതങ്ങള്‍

ഭാരതം കണ്ട ഏറ്റവും വലിയ എന്‍ജിനീയറിങ് ഇതിഹാസങ്ങളില്‍ ഒരാളായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ എന്ന എം വിശ്വേശ്വരയ്യുട‌െ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15ന് ഇന്ത്യയിൽ എഞ്ചിനീയർ ദിനം ആചരിക്കുന്നത്. താന്‍ പ്രവര്‍ത്തിച്ചിരുന്ന മേഖലയില്‍ നിരവധി സംഭാവാനകള്‍ നല്കിയ ഇദ്ദേഹം ഇന്ത്യന്‍ , ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവും ആധുനിക മൈസൂറിന്റെ ശില്പി എന്നുമെല്ലാം അറിയപ്പെടുന്നു. ഇന്ത്യയിലെ ഐതിഹാസിക ഡാം നിർമ്മാതാവ് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. വിശേശ്വരയ്യയുടെ സംഭാവനകള്‍ ഓര്‍മ്മിച്ചു കൊണ്ട്, ആധുനിക ഇന്ത്യയിലെ നിര്‍മ്മാണ അത്ഭുതങ്ങള്‍ പരിചയപ്പെടാം

ചെനാബ് പാലം

ചെനാബ് പാലം

ഐഫല്‍ ടവറിനെക്കാളും ഉയരത്തില്‍ നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണ് ചെനാബ് പാലം. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലമായ ഇത് ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിനു മുകളിലൂടെ കടന്നു പോകുന്ന പാലം നദീ തടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തില്‍ 17 സ്പാനുകളിലായി ആർച്ച് മാതൃകയിലാണ് നിര്‍മ്മിക്കുക. ഇഫല്‍ ടവറിനേക്കാളും 30 മീറ്റര്‍ ഉയരത്തിലും കുത്തബ് മിനാറിനേക്കാളും 5 മടങ്ങ് ഉയരത്തിലുമാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. . 72.5 മീറ്ററാണ് കുത്തബ് മിനാറിന്റെ ഉയരം. പാരീസിലെ ഈഫൽ ടവറിന്റെ ഉയരം 324 മീറ്ററാണ്. ജമ്മുവിലെ കത്രയെയും ശ്രീനഗറിലെ കൗരി പ്രദേശത്തെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് നിര്‍മ്മാണം.
ലഭ്യമായ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഇതിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ അതിജീവിക്കുവാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണം. 2022 ഓടെ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ബോഗിബീല്‍ റെയിൽ റോഡ് പാലം

ബോഗിബീല്‍ റെയിൽ റോഡ് പാലം

അസമിന്റെ അത്ഭുതം എന്നാണ് ബോഗിബീല്‍ റെയിൽ റോഡ് പാലം അറിയപ്പെടുന്നത്. നിര്‍മ്മിതിയിലെ പ്രത്യേകതകളെക്കാള്‍ ഉപരിയായി ഒരു നാടിനു വേണ്ട ആവശ്യങ്ങള്‍ ഇതിനു നിവര്‍ത്തിക്കുവാന്‍ സാധിച്ചു എന്നതാണ് ബോഗിബീല്‍ റെയിൽ റോഡ് പാലത്തിന്റെ പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം കൂടിയാണിത്. 21 വര്‍ഷമാണ് പലവിധ കാരണങ്ങളാല്‍ പാലം പൂര്‍ത്തിയാകുവാനെ‌ടുത്ത സമയം. ബ്രഹ്മപുത്ര നദിയിൽ നിന്നും 32 മീറ്റർ ഉയരത്തിലുള്ള ഈ പാലം പൂര്‍ണ്ണമായും വെല്‍ഡ് ചെയ്ത് യൂറോപ്യന്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുകയാണ് പാലത്തിന്റെ ഉദ്ദേശം.
PC:wikipedia

ബാന്ദ്ര-വർലി സീ ലിങ്ക്, മഹാരാഷ്ട്ര

ബാന്ദ്ര-വർലി സീ ലിങ്ക്, മഹാരാഷ്ട്ര

ഇന്ത്യയിലെ മറ്റൊരു എന്‍ജിനീയറിങ് വിസ്മയമായി കരുതുന്ന ഒന്നാണ് മുംബൈയിലെ ബാന്ദ്ര-വർലി സീ ലിങ്ക്. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളെ ദക്ഷിണ മുംബൈയുമായി ബന്ധിപ്പിക്കുന്ന ഇത് രാജീവ് ഗാന്ധി സീ ലിങ്ക് എന്നും അറിയപ്പെടുന്നു. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി നിര്‍മ്മിച്ച ഈ പാലത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. പ്രീ-സ്ട്രെസ്ഡ് കോൺക്രീറ്റ്-സ്റ്റീൽ വയഡക്റ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു കേബിൾ-സ്റ്റേഡ് ബ്രിഡ്ജ്, ഭൂകമ്പ അറസ്റ്റുകൾ ഉൾക്കൊള്ളുന്നതും റിക്ടർ സ്കെയിലിൽ 7.0 വരെയുള്ള ഭൂകമ്പങ്ങളെ നേരിടാൻ കഴിയുന്നതുമായ ആദ്യത്തെ 8-ലെയ്ൻ ഘടനയാണ് ഇതിന്റേത്.

ഏകതാ പ്രതിമ

ഏകതാ പ്രതിമ

ലോകത്തിലെ ഏറ്റവും ഉയരം കൂടി പ്രതിമ സ്ഥിതി ചെയ്യുന്നതും നമ്മുടെ നാട്ടിലാണ്. അമേരിക്കയിലെ സ്റ്റ്യാചു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലുപ്പമുള്ള ഏകതാ പ്രതിമാ അഥവാ സ്റ്റ്യാചു ഓഫ് യൂണിറ്റി ഗുജറാത്തിലെ സര്‍ദാർ സരോവർ അണക്കെട്ടിനുുള്ളിലെ ജലാശയത്തിനു നടുവിലുള്ള സാധു ബേട് ദ്വീപിലാണ് നില്‍ക്കുന്നത്. കാരിരുമ്പും വെങ്കലവും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 18 മീറ്റർ അഥവാ 597 അടിയാണ് ഈ പ്രതിമയുടെ ഉയരം. എന്നാൽ താഴെ നിന്നും നോക്കുമ്പോൾ ഈ പ്രതിമയുടെ യഥാർഥ ഉയരം 240 മീറ്റർ ആണ്.

പാമ്പന്‍ പാലം

പാമ്പന്‍ പാലം

ക‌‍ടലിനു മുകളിലൂടെ ഒരുഗ്രന്‍ യാത്ര സമ്മാനിക്കുന്ന ഇടമാണ് പാമ്പന്‍ പാലം. 1914 ലാണ് പണി പൂര്‍ത്തിയാക്കിയ ഈ പാലം ഇന്നും എന്‍ജിനീയറിങ്ങിന്റെ അത്ഭുതമായി നിലകൊള്ളുന്നു. രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയിലുള്ള പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം വ്യപാര ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് നിര്‍മ്മിച്ചത്. കടലിടുക്കിലൂടെ കപ്പലുകള്‍ വരുമ്പോള്‍ പൂട്ടഴിക്കുന്നതുപോലെ ഇരുവശത്തേക്കും ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കപ്പലുകള്‍ പോയിക്കഴിയുമ്പോള്‍ വീണ്ടും താഴ്ത്തി വെച്ച് കൂട്ടിച്ചേര്‍ക്കുവാനും സാധിക്കും. മടക്കു കത്രിക പാലം എന്നാണിതിനെ വിളിക്കുന്നത്.

ഡല്‍ഹി സിഗ്നേച്ചര്‍ ബ്രിഡ്ജ്

ഡല്‍ഹി സിഗ്നേച്ചര്‍ ബ്രിഡ്ജ്

ലണ്ടന്‍ ബ്രിഡ്ജിന്‍റെ മാതൃകയില്‍ ഡല്‍ഹിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലമാണ് സിഗ്നേച്ചര്‍ ബ്രിഡ്ജ്. കിഴക്കന്‍ ഡല്‍ഹിയെ വടക്കന്‍ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്നതിനാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യമുനാ നദിക്കു കുറുകെയാണിതിന്റെ നിര്‍മ്മാണം. 2004 ല്‍ നിര്‍മ്മാണം പ്രഖ്യാപിച്ച് 2007 ല്‍ പണി ആരംഭിച്ച് 2018 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് ഈ പാലത്തിന്റെ ചരിത്രം. സൈക്കിൾ യാത്രികർക്കും കാൽനടയാത്രികർക്കും വെവ്വേറെ പാതയുള്ള പാലം കാന്‍റിലിവര്‍ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരത്തിലേക്ക് ആളുകളെ വിമാനത്തില്‍ കൊണ്ടുവരുന്നതിനുളള സൗകര്യവും പാലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖുത്ബ് മിനാറിന്റെ ഇരട്ടി ഉയരമുണ്ട് ഈ പാലത്തിന്.
PC:ThommenJose

മാത്രി മന്ദിര്‍

മാത്രി മന്ദിര്‍

സുവർണ്ണ നിറത്തിലുള്ള ഒരു ഗോളം പോലെ നിര്‍മ്മിച്ചിരിക്കുന്ന മാത്രി മന്ദിര്‍ ഓറോവില്ലിന്റെ മധ്യഭാഗത്തുള്ള ആത്മീയ പ്രാധാന്യമുള്ള ഒരു കെട്ടിടമാണ്.മാതൃമന്ദിരം അല്ലെങ്കിൽ അമ്മയുടെ ക്ഷേത്രം എന്നും അറിയപ്പെടുന്നു നഗരത്തിന്റെ ആത്മാവ് എന്ന് വിളിക്കപ്പെടുന്ന ഇത് സമാധാനം എന്ന വലിയ തുറസ്സായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലാ മതക്കാര്‍ക്കും വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതാണിത്. .
സമഗ്ര യോഗ പരിശീലകർക്ക് ആത്മീയ പ്രാധാന്യമുള്ള ഒരു കെട്ടിടമാണ്. ഈ ഘടന 1971 ൽ പൂർത്തിയായി. താഴികക്കുടത്തിന് തിളക്കമാർന്ന സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന 12 ദളങ്ങളും സ്വർണ്ണ ഡിസ്കുകളും ഉള്ള ഒരു വലിയ ഗോളമാണ് മാതൃമന്ദിരം.

മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!

കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!

Read more about: monuments history bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X