Search
  • Follow NativePlanet
Share
» »ശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രം

ശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രം

ശനിദോഷം അകലുവാനും ഐശ്വര്യത്തിനുമായി വിശ്വാസികള്‍ എത്തുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്

വിശ്വാസികള്‍ ഏറ്റവും ഭയത്തോ‌ടെ മാത്രം കാണുന്ന ഗ്രഹമാണ് ശനീശ്വരന്‍. കഷ്ടകാലങ്ങളില്‍ ഏറ്റവുമധികം വിശ്വാസികള്‍ ഭയപ്പെടുന്ന ശനീ ദേവനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. പാപഗ്രഹമായി കരുതി വരുന്ന ശനിയെ ആരാധിക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രം സന്ദര്‍ശിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിദോഷം അകലുവാനും ഐശ്വര്യത്തിനുമായി വിശ്വാസികള്‍ എത്തുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്

ശനി ക്ഷേത്രം‌

ശനി ക്ഷേത്രം‌

ഭാരതത്തില്‍ തന്നെ അപൂര്‍വ്വ ക്ഷേത്രങ്ങളുടെ പട്ടികയിലുള്ളവയാണ് ശനി ക്ഷേത്രങ്ങള്‍. ദോഷം പകരുന്ന ഗ്രഹം ആയതിനാല്‍ തന്നെ ശന മിക്കപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുയാണ്. കേരളത്തില്‍ ഒരേയൊരു ശനി ക്ഷേത്രമാണ് ഉള്ളത്.ശനിയു‌ടെ ദോഷങ്ങളില്‍ നിന്നും മുക്തി നേടുവാനായി വിശ്വാസികള്‍ എത്തുന്ന ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണുള്ളത്. ഇരമത്തൂര്‍ വഴിയമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം.

ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം

ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം

അപൂര്‍വ്വതകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും ഏറെ പ്രസിദ്ധമാണ് ചെന്നത്തലയ്ക്ക് സമീപത്തുള്ള ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം. ശനിയു‌‌ടെ ദോഷഫലങ്ങള്‍ അകലുവാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. ശനീദോഷമുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഇവിടെ പ്രാര്‍ഥനകളും പൂജകളും നടത്താറുണ്ട്.

ക്ഷേത്രത്തിന്‍റെ ചരിത്രത്തിലേക്ക്

ക്ഷേത്രത്തിന്‍റെ ചരിത്രത്തിലേക്ക്


വിശ്വാസങ്ങളും ആചാരങ്ങളും വെച്ചു നോക്കുമ്പോള്‍ ഏറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു കാണാം. പുരാതന കാലത്ത് ബ്രാഹ്മണര്‍ കൂട്ടമായി താമസിച്ചിരുന്ന ഇടമായിരുന്നുവത്രെ ഇത്. പൂജകളും കര്‍മ്മങ്ങളം യാഗങ്ങളുമെല്ലാം അവരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പല യാഗങ്ങളും ഇവിടെ ന‌ടന്നതായി വിശ്വസിക്കപ്പെടുന്നു. പത്തറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഇവിടെ ഇവിടം തൊട്ടടുത്തുള്ള ഒരു മഠത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രദേശം. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്ന ഇവരായിരുന്നു ശനിയുടെ ആരാധനയ്ക്ക് ഇവിടെ തുടക്കം കുറിച്ചത്.അവര്‍ വഴിയാണ് ഇവിടെ പിന്നീട് ആരാധന തുടരുന്നത് എന്നാണ് വിശ്വാസം. പിന്നീട് ഭൂപരിഷ്തകരണ നിയമം വന്നപ്പോള്‍ ചുറ്റിലുമുള്ള ഇടങ്ങള്‍ അന്യാധീനപ്പെട്ടു പോവുകയായിരുന്നു.

ശനിയോ‌ടൊപ്പം രാഹുവും കേതുവും

ശനിയോ‌ടൊപ്പം രാഹുവും കേതുവും


ശനിയുടെ പ്രതിഷ്ഠ മാത്രമല്ല, രാഹുവിനെയും കേതുവിനെയും ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്. മഹാകാല ശനീശ്വരന്‍, വ്യാഴദോഷത്തെ ഇല്ലാതാക്കുന്ന ദേവഗുരു ബ്രഹസ്പതി, സിദ്ധിവിനായകന്‍, സിദ്ധ പഞ്ചമുഖി ഹനുമാന്‍ തുടങ്ങിയവരും ഈ ക്ഷേത്രത്തില്‍ വാഴുന്നുണ്ട്

ശനിക്ഷേത്രമുള്ള ചെന്നിത്തല

ശനിക്ഷേത്രമുള്ള ചെന്നിത്തല


ചെന്നിത്തല എന്ന ഗ്രാമത്തിന്റെ പേരുപോലും ഇവിടുത്തെ ശനി ക്ഷേത്രത്തില്‍ നിന്നും വന്നതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിയുടെ വാസസ്ഥലമായ ശനിത്തലയില്‍ നിന്നുമാണ് ചെന്നിത്തല വന്നതത്രെ. നാടാല എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 പ്രവേശനം ഈ ദിവസങ്ങളില്‍ മാത്രം

പ്രവേശനം ഈ ദിവസങ്ങളില്‍ മാത്രം


നിരവധി പൂജകളും കര്‍മ്മങ്ങളും നടത്തുന്ന ഈ ക്ഷേത്രത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. രാവിലെ 6.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.15 വരെയുമാണ് ക്ഷേത്ര സമയം.

പൂജകള്‍ ഇങ്ങനെ

പൂജകള്‍ ഇങ്ങനെ


ശനീദേവ പ്രാധാന്യമുള്ള പൂജകളാണ് ഇവിടെ പ്രധാനമായും ഉള്ളത്. മകരമാസത്തില്‍ ബൃഹത് അഗ്നിഹോത്രമഹാഹവനവും തിലമാഷാന്നം, പൊങ്കാല, ബലിവൈശ്വദേവയജ്ഞം, മേധാസൂക്ത സരസ്വതിഹവനം, ശനീദോഷ പരിഹാര ക്രിയകള്‍, കാളസർപ്പേഷ്ടി ഹവനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പൂജകള്‍.

ശാപം മാറുവാന്‍

ശാപം മാറുവാന്‍


കുടുംബദോഷ, അപമൃത്യൂ ദോഷനിവാരണം, ഏഴ് തലമുറകളായിട്ടുള്ള ശാപ, പാപ ദോഷ ഹരണംഏഴരശനി, കണ്ടകശനി, അഷ്ടമശനി, മൃത്യു ദോഷനിവാരണം, രോഗശാന്തി തുടങ്ങിയവയ്ക്കായി ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ആലപ്പുഴ ജില്ലയില്‍ ഇരമത്തൂര്‍ വഴിയമ്പലം ജംങ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാടാല എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പേര്. ചെന്നിത്തലയാണ് അടുത്തുള്ള പ്രധാന പട്ടണം. തിരുവനന്തപുരം,കൊല്ലം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ മാവേലിക്കര വഴി മാന്നാര്‍-ആലുമ്മൂട് ജംഗ്ഷനില്‍ വന്നും എറണാകുളം,കോട്ടയം ഭാഗത്തു നിന്നും വരുന്നവര്‍ തിരുവല്ല വഴിയും, ചെങ്ങന്നൂര്‍ വഴിയും, മാന്നാര്‍-ആലുമ്മൂട് ജംഗ്ഷനില്‍ എത്തിയും വേണം ക്ഷേത്രത്തിലെത്തുവാന്‍.
ചെങ്ങന്നൂര്‍, ഹരിപ്പാട്, തിരുവല്ല, മാവേലിക്കര എന്നീ റെയില്‍വേ സ്റ്റേഷനുകളാണ് സമീപത്തുള്ളത്.

ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്

കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാകൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

അണക്കെട്ട് മുക്കിയ ക്ഷേത്രം...മഴ കനിയണം ഈ ക്ഷേത്രമൊന്നു കാണണമെങ്കിൽഅണക്കെട്ട് മുക്കിയ ക്ഷേത്രം...മഴ കനിയണം ഈ ക്ഷേത്രമൊന്നു കാണണമെങ്കിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X