Search
  • Follow NativePlanet
Share
» »കൊവിഡ് മാനദണ്ഡങ്ങളോടെ ഇരവികുളം സഞ്ചാരികള്‍ക്കായി തുറക്കുന്നു

കൊവിഡ് മാനദണ്ഡങ്ങളോടെ ഇരവികുളം സഞ്ചാരികള്‍ക്കായി തുറക്കുന്നു

ഓഗസ്റ്റ് 19 മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും. വരയാ‌ടുകളു‌‌ടെ പ്രജനനത്തിനും തുടര്‍ന്ന് ലോക്ഡൗണിനുമായി അടച്ചിട്ട് എ‌ട്ടു മാസങ്ങള്‍ക്കു ശേഷമാണ് ദേശീയോദ്യാനം തുറക്കുന്നത്.

ഇടുക്കിയില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നു. ഓഗസ്റ്റ് 19 മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും. വരയാ‌ടുകളു‌‌ടെ പ്രജനനത്തിനും തുടര്‍ന്ന് ലോക്ഡൗണിനുമായി അടച്ചിട്ട് എ‌ട്ടു മാസങ്ങള്‍ക്കു ശേഷമാണ് ദേശീയോദ്യാനം തുറക്കുന്നത്. ഇരവികുളം അ‌ടക്കമുള്ള എക്കോ ടൂറിസം സെന്‍ററുകളാണ് തുറന്നത്. സാധാരണ വരയാടുകളുടെ പ്രജനനത്തിനായി അട‌ച്ചിടുന്ന ദേശീയോദ്യാനം ഏപ്രില്‍ പകുതിയോടെ തുറക്കുകയാണ് പതിവെങ്കിലും ലോക്ഡൗണ്‍ കാരണം തുറക്കുന്നത് പിന്നെയും നീളുകയായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക. ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശിക്കുന്നവര്‍ക്കായി ഒന്‍പത് നിര്‍ദ്ദേശങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

eravikulam national park opening

PC:Sivahari

പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ മുഖാവരണം ധരിക്കണം, ശരീരോഷ്മാവ് നിശ്ചയിച്ചതിലും കൂടുതലാണെങ്കില്‍ പ്രവേശനം അനുവദിക്കില്ല, വരയാ‌ടുകളെ തൊ‌ടുന്നതിനോ അടുത്തു ചെല്ലുന്നതിനോ അനുവാദമുണ്ടായിരിക്കുകയില്ല, പാര്‍ക്കിങ്ങിന് മുന്‍പായി വാഹനങ്ങള്‍ അണുനശീകരണം നടത്തും തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. കൂടാതെ ഇവി‌ടുത്തെ പ്രസിദ്ധമായ രാത്രി ട്രെക്കിങ്ങും താമസ സൗകര്യവും ഉണ്ടായിരിക്കില്ല. കൂ‌ടാതെ ഓഫീസര്‍മാര്‍, വാച്ചര്‍മാര്‍, ഡ്രൈവര്‍മാര്‍, എക്കോ ഷോപ്പ് ജീവനക്കാര്‍ തുടങ്ങി ഉദ്യാനവുമായി അടുത്ത് ഇടപഴകുന്നവരെ ആന്‍റിജന്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്നും ഉറപ്പ് വരുത്തിയിരുന്നു.
ഈ സീസണില്‍ മാത്രം 11 വരയാട് കുഞ്ഞുങ്ങളാണ് ഇവി‌‌ടെ പിറന്നത്. ഇത‌ടക്കം ഇവി‌‌ടെ ആകെ 723 വര‌യാ‌ടുകളുണ്ട്.

ഗവര്‍ണര്‍ വന്നിട്ടില്ലാത്ത ദേവികുളത്തെ രാജ്ഭവന്‍ഗവര്‍ണര്‍ വന്നിട്ടില്ലാത്ത ദേവികുളത്തെ രാജ്ഭവന്‍

കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെകൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

കൊവിഡ് നിയന്ത്രണങ്ങളോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ തുറക്കുന്നുകൊവിഡ് നിയന്ത്രണങ്ങളോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ തുറക്കുന്നു

Read more about: national park munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X