Search
  • Follow NativePlanet
Share
» »നേര്യമംഗലത്തു നിന്നും മൂന്നാറിന്...വഴിയിലെ വിട്ടുപോകരുതാത്ത കാഴ്ചകള്‍

നേര്യമംഗലത്തു നിന്നും മൂന്നാറിന്...വഴിയിലെ വിട്ടുപോകരുതാത്ത കാഴ്ചകള്‍

നേര്യമംഗലത്തു നിന്നും ആ നീളന്‍പാലം കയറി കാടിനെയും മലകളെയും പിന്നിലാക്കി പോകുന്ന മൂന്നാര്‍ യാത്രയില്‍ കാണേണ്ട പ്രധാന ഇടങ്ങള്‍

കേരളത്തിലെ ഏറ്റവും മനോഹരമായ റോഡ് യാത്ര ഏതായിരിക്കും? കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വഴികള്‍ പലതും ഉത്തരത്തില്‍ ഇടംപിടിക്കുമെങ്കിലും ഒരിക്കല്‍ പോലും പോയിട്ടില്ലാത്തവര്‍ പോലും സമ്മതിക്കുന്ന ഒരു റൂട്ടുണ്ട്. അത് മൂന്നാറിലേക്കുള്ളതാണ്. യാത്ര എവിടെനിന്നും തുടങ്ങുന്നു എന്നതല്ല, അത് മൂന്നാറിലേക്കാണ് എന്നതാണ് കാഴ്ചകളുടെ ഹൈലൈറ്റ്. നേര്യമംഗലത്തു നിന്നും ആ നീളന്‍പാലം കയറി കാടിനെയും മലകളെയും പിന്നിലാക്കി പോകുന്ന മൂന്നാര്‍ യാത്രയില്‍ കാണേണ്ട പ്രധാന ഇടങ്ങളും വഴിയരികിലെ പ്രധാന കാഴ്ചകളും എന്തൊക്കെയാണ് എന്നു നോക്കാം....

മൂന്നാര്‍ യാത്ര

മൂന്നാര്‍ യാത്ര


ഇന്നു കേരളത്തില്‍ നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ യാത്രകളിലൊന്നാണ് മൂന്നാറിലേക്കുള്ളത്. വഴിയു‌ടെ ഇരുവശത്തുമുള്ള കാഴ്ചകളും വെള്ളച്ചാ‌ട്ടങ്ങളും പച്ചപ്പും അതിരില്ലാത്ത പ്രകൃതിദൃശ്യങ്ങളുമായി ആരെയും വശീകരിക്കുന്ന ഒരു യാത്രയാണിത്. മൂന്നാറിലേക്കുള്ള യാത്രകളു‌ടെ യഥാര്‍ത്ഥ തുടക്കം നേര്യമംഗലത്തു നിന്നുമാണ്.

നേര്യമംഗലം പാലം കയറി

നേര്യമംഗലം പാലം കയറി

മൂന്നാറിലേക്കുള്ള യാത്രാ വീഡിയോകളിലൂ‌ടെ നേര്യമംഗലം പാലം പരിചിതമല്ലാത്തവര്‍ ആരുമുണ്ടാവില്ല. എറണാകുളം--ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന് 87 വര്‍ഷം പഴക്കമുണ്ട്. 1924 ല്‍ ആരംഭിച്ച പാലത്തിന്‍റെ നിര്‍മ്മാണം പത്തുവര്‍ഷമെ‌ടുത്താണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെ‌ടുന്ന 1924 ല്‍ മൂന്നാറിലെ വെള്ളത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങള്‍ എല്ലാം നഷ്‌ടമായി. തുടര്‍ന്ന് മഹാറാണി സേതു ലക്ഷ്മിഭായി ഉത്തരവനുസരിച്ച് നിര്‍മ്മിച്ചതാണ് ആലുവാ-മൂന്നാര്‍ പാതയും നേര്യമംഗലം പാലവും.

PC:കാക്കര

എവി‌ടെ നോക്കിയാലും കാഴ്ചകള്‍

എവി‌ടെ നോക്കിയാലും കാഴ്ചകള്‍

നേര്യമംഗലം കഴിയുമ്പോള്‍ മുതല്‍ കാഴ്തകള്‍ തുടങ്ങുകയാണ്. എവിടം നോക്കണമെന്നു പോലും സംശയിപ്പിക്കുന്ന തരത്തിലാണ് ഈ വഴിയിലെ കാഴ്ചകളുള്ളത്. വെറുതെ കുറച്ചുനേരം വിശ്രമിക്കുവാന്‍ വണ്ടി നിര്‍ത്തിയാല്‍ പോലും അവിടെത്തന്നെ നില്‍ക്കുവാന്‍ തോന്നിപ്പിക്കുന്ന പോലുള്ള ഭംഗി ഇവിടെ കാണാം. ബസിനാണ് പോകുന്നതെങ്കില്‍ വലതുവശം ചേര്‍ന്നുള്ള സീറ്റ് തന്നെ പിടിച്ചോളൂ. കാരണം വലതുഭാഗത്തായിരിക്കും മലകളുടെയും കുന്നുകളുടെയും കാഴ്ചയുള്ളത്.

ചീയപ്പാറ വെള്ളച്ചാ‌ട്ടം

ചീയപ്പാറ വെള്ളച്ചാ‌ട്ടം


നേര്യമംഗലം കഴിഞ്ഞാല്‍ കാഴ്ചകള് തു‌ടങ്ങുകയാണ്. പട്ടികയില്‍ ആദ്യമുള്ളത് ചീയപ്പാറ വെള്ളച്ചാട്ടമാണ്. റോഡിന്‍റെ ഇ‌ടതുഭാഗത്തായാണ് ഇതുള്ളത്. ഏഴു തട്ടുകളിലായി വെള്ളം താഴേക്കു പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ചീയപ്പാറയുടേത്. മഴക്കാലത്താണ് വെള്ളച്ചാട്ടം അതിന്‍റെ സര്‍വ്വശക്തിയും സംഭരിച്ച് താഴേക്ക് പതിക്കുന്നത്.
PC:Rk.balakrishnan

വാളറ വെള്ളച്ചാട്ടം

വാളറ വെള്ളച്ചാട്ടം


ഇനി വരുന്ന കാഴ്ച വാളറ വെള്ളച്ചാ‌‌ട്ടമാണ്. നീണ്ട യാത്ര ചെയ്തു വരുന്ന സഞ്ചാരികള്‍ ഇവി‌ടെ‍‌ വന്നു കുറച്ചു നേരം വിശ്രമിക്കാറുണ്ട്. പക്ഷേ, വഴിയില്‍ നിന്നു കാണുവാന്‍ മാത്രമേ സാധിക്കു. വെള്ളച്ചാ‌ട്ടത്തിന്റെ അധികം അടുത്തേയ്ക്കു പോകുവാന്‍ സാധിക്കില്ല. ഇവിടുന്നു നേരെ അ‌ടിമാലിക്കാണ് പോകുന്നത്.

പള്ളിവാസല്‍

പള്ളിവാസല്‍

അടിമാലിയില്‍ നിന്നും മുന്നോട്ട് പോകുമ്പോള്‍ കടന്നുപോകുന്ന പ്രധാന ഇ‌ടങ്ങളിലൊന്ന് പള്ളിവാസല്‍ ആണ്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി നമുക്കെല്ലാം പരിചിതമാണല്ലോ. ഇവിടുന്ന് തിരിഞ്ഞ് ആറ്റുകാട് വെള്ളച്ചാ‌ട്ടത്തിലേക്കു പോകാം. ചെറിയൊരു നടത്തം ആവശ്യമാണ് വെള്ളച്ചാ‌ട്ടത്തിനടുത്തെത്താന്‍. തേയിലത്തോട്ടത്തിനുള്ളിലൂ‌ടെ വേണം നടക്കുവാന്‍. പലപ്പോഴും സഞ്ചാരികള്‍ അകലെനിന്നും വെള്ളച്ചാ‌ട്ടത്തിന്റെ ഭംഗി ആസ്വദിച്ച് മൂന്നാറിനു പോവുകയാണ് ചെയ്യുന്നത്. മൂന്നാറിലെത്തും മുന്‍പ് തന്നെ വഴിയില്‍ വലതുവശത്തായി ഹെഡ് വര്‍ക്സ് ഡാം കാണാം. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്കുള്ള വെള്ളമാണ് ഇവി‌ടെയുള്ളത്.

മൂന്നാര്‍ ‌ടൗണിലേക്ക്

മൂന്നാര്‍ ‌ടൗണിലേക്ക്


മൂന്നാര്‍ ‌ടൗണിനോട് നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണ്.
മൂന്നു പുഴകള്‍ ചേരുന്ന മൂന്നാറിന് സമ്പന്നമായ ചരിത്രം നമ്മോ‌ട് പറയുവാനുണ്ട്. കന്നിയാര്‍, നല്ലതണ്ണിയാര്‍, കുട്ടിയാര്‍.. ഇതു മൂന്നും ചേര്‍ന്നു മുതിയപ്പുഴയാറാകുന്നതാണ് കാണുന്നതാണ് മൂന്നാറിലെത്തുമ്പോള്‍ നമ്മള്‍ കാണുന്നത്.

വഴി തെറ്റേണ്ട

വഴി തെറ്റേണ്ട


മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. റോഡില്‍ നിന്നാണ് ഇവിടെ വഴി രണ്ടായി പിരിയുന്നത്. വലത്തേക്കുള്ള വഴി ഒരു പാലത്തിലൂടെയാണ് പോകുന്നത്. ഇടത്തേക്കുള്ള വഴിയില്‍ ഒരു പെട്രോള്‍ പമ്പ് കാണാം. ഈ രണ്ടു വഴികളില്‍ നിന്നാണ് മൂന്നാറിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് പോകുന്നത്

പാലം ക‌ടന്ന് ഇടത്തോ‌ട്ട് പോയാല്‍

പാലം ക‌ടന്ന് ഇടത്തോ‌ട്ട് പോയാല്‍

പാലം കടന്ന് ഇടത്തോട്ട് പോകുന്ന വഴി വട്ടവടയിലേക്കുള്ളതാണ്. റോസ് ഡാര്‍ഡന്‍, മാട്ടുപ്പെ‌ട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്,വട്ടവട എന്നിവയാണ് ഈ വഴിയിലെ പ്രധാന ഇടങ്ങള്‍.

പാലം ക‌ടന്ന് വലത്തോ‌ട്ട് പോയാല്‍

പാലം ക‌ടന്ന് വലത്തോ‌ട്ട് പോയാല്‍

മൂന്നാര്‍- മധുര ഹൈവേയാണ് ഈ വഴി. ദേവികുളവും ചൊക്രമുടിയും ടീ ഫാക്ടറിയും കണ്ട് ആനയിറങ്കല്‍ ഡാമും കണ്ട് തിരിച്ചുവരാം.

മൂന്നാറിലെ പാലം കടക്കുന്നതിനു മുന്‍പ് ഇ‌ടത്തേയ്ക്കുള്ള വഴി കോയമ്പത്തൂരിലേക്കുള്ളതാണ്. ഇരവികുളം നാഷണല്‍ പാര്‍ക്ക്,കാന്തല്ലൂര്‍, മറയൂര്‍, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവയാണ് ഈ വഴിയിലുള്ളത്.

വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

യാത്രകള്‍ എവിടെപോകണമെന്ന് ഇനിയും പ്ലാന്‍ ചെയ്തില്ലേ? വേനലവധി അടിച്ചുപൊളിക്കണ്ടേ?!യാത്രകള്‍ എവിടെപോകണമെന്ന് ഇനിയും പ്ലാന്‍ ചെയ്തില്ലേ? വേനലവധി അടിച്ചുപൊളിക്കണ്ടേ?!

Read more about: munnar road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X