Search
  • Follow NativePlanet
Share
» »കുട്ടികളെ യാത്രയിൽ കൂട്ടണോ..?! ഒരു നിമിഷം!!

കുട്ടികളെ യാത്രയിൽ കൂട്ടണോ..?! ഒരു നിമിഷം!!

കുട്ടികളോടൊത്തുള്ള യാത്രകൾ മിക്കപ്പോഴും ബുദ്ധിമുട്ടേറിയതാണ്. കുട്ടികളെ യാത്രയിൽ ഒപ്പം കൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

കുട്ടികളെകൂട്ടിയുളംള ആദ്യത്തെ യാത്രയാണെങ്കിലും അഞ്ചാമത്തെയോ പത്താമത്തെയോ യാത്രയാണെങ്കിലും ഈ യാത്രകൾ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടവയാണ്. കുട്ടികളെയും കൂട്ടിയാണ് യാത്രയ്ക്ക് പുറപ്പെടുന്നത് എന്നു തീരുമാനിച്ചാൽ യാത്രാ പ്ലാൻ ചെയ്യുന്നതു മുതൽ തിരിച്ച് വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ മുൻകൂട്ടി തന്നെ കാണണം.
എന്തുതന്നെയായാലും കുട്ടികളെയും കൂട്ടി യാത്ര പുറപ്പെടുന്നതിനു മുൻപ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചില ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. കുട്ടികളുമൊത്തുള്ള യാച്കയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം...

ഒന്നും നോക്കേണ്ട പോകാം

ഒന്നും നോക്കേണ്ട പോകാം

കുട്ടികൾ യാത്ര ചെയ്യാനും കൂടെ കൂട്ടാനും പ്രാപ്തരാണ് എന്നു തോന്നിയാൽ പിന്നെ അധികം ആലോചിക്കേണ്ട കാര്യമില്ല. അവരെയും കൂട്ടി യാത്രയ്ക്ക് പ്ലാൻ ചെയ്യാം എന്നതു മാത്രമാണ് പിന്നെ ചെയ്യാനുള്ളത്. കുട്ടികൾക്കും കൂടി ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കുവാനും അവരോട് യാത്രയെക്കുറിച്ച് പറയുവാനും ശ്രദ്ധിക്കണം.

തിരക്കുവേണ്ട..സാവധാനം

തിരക്കുവേണ്ട..സാവധാനം

കുട്ടികളെയും കൂട്ടി യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് തിരക്ക് ഒഴിവാക്കുക എന്നത്. യാത്രയ്ക്ക് പ്ലാൻ ചെയ്യുന്നത് മുതൽ തിരക്ക് ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. തിരക്കിട്ട് യാത്ര പോകുന്നത് കുട്ടി യാത്രികരെ മോശമായാണ് ബാധിക്കുക.

ഓവർ പാക്കിങ്ങ് വേണ്ട

ഓവർ പാക്കിങ്ങ് വേണ്ട

കുട്ടികളെ യാത്രയിൽ കൂട്ടുമ്പോൾ തന്നെ എടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് ഒരു ഭയം കാണും. അവർക്ക് ആവശ്യമുള്ളതെല്ലാം പാക്ക് ചെയ്ത് ബാക്കിയൊന്നിനും സ്ഥലം കാണില്ല. എന്നാൽ അവർക്കാവശ്യമായതെല്ലാം നമ്മൾ യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ ലഭിക്കും എന്നതാണ് യാഥാർഥ്യം. യാത്രയുടെ അവസാനം വരേക്കും വേണ്ട ഡയപ്പറുകൾ വരെ ഇവിടെ നിന്നും കൊണ്ടുപോകുന്നവർ അക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യമായ ഭാരം ഒഴിവാക്കാൻ സാധിക്കും.

ഹോട്ടൽ വേണോ വെക്കേഷൻ റെന്റൽ വേണോ?

ഹോട്ടൽ വേണോ വെക്കേഷൻ റെന്റൽ വേണോ?

കുട്ടികളുമായി പുറപ്പെടുമ്പോൾ താമസ സൗകര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഹോട്ടലുകളോടൊപ്പം തന്നെ ഇപ്പോൾ പ്രശസ്തമായവയാണ് വെക്കേഷൻ റെന്റലുകൾ. ഒരു വീട് പോലെ തന്നെ, നമുക്ക് ഭക്ഷണം പാകം ചെയ്യാനും ഒക്കെ സാധിക്കുന്ന ഇടങ്ങളാണ് വെക്കേഷൻ റെന്റലുകൾ. എന്നാൽ ഹോട്ടലുകളാണ് തിരഞ്ഞെടുക്കുന്നതെങ്തിൽ റൂം സർവ്വീസ്, ബേബി സിറ്റിങ്ങ് തുടങ്ങിയ സൗകര്യങ്ങൾ പ്രത്യേകം ആവശ്യപ്പെടാതെ തന്നെ ലഭിക്കും. അതിനാൽ ഏതാണ് യോജിച്ചത് എന്ന് ആലോചിച്ച് തീരുമാനിക്കുക.

റൂം ബുക്ക് ചെയ്യുന്നതിനു മുൻപ്

റൂം ബുക്ക് ചെയ്യുന്നതിനു മുൻപ്

ഓഫറുകളും മറ്റും കണ്ട് തിടുക്കത്തിൽ ഹോട്ടൽ റൂം ബുക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. അവിടെ പോയിട്ടുള്ളവരോട് സംസാരിച്ചോ, അല്ലെങ്കിൽ റിവ്യൂ വായിച്ചോ ഒക്കെ മാത്രം ബുക്ക് ചെയ്യുക. ബുക്ക് ചെയ്യുന്നതിനു മുന്‌പായി പോയി കാണാൻ സാധിക്കുമെങ്കിൽ പോയി കണ്ട് റൂം സൗകര്യത്തിനു യോജിച്ചതാണെങ്കിൽ മാത്രം ബുക്ക് ചെയ്യുക,

പേരെഴുതാം

പേരെഴുതാം

വലിയ , തിരക്കേറിയ സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കിൽ വികൃതികളെ പ്രത്യേകം സൂക്ഷിക്കണമെന്ന് പറയേണ്ടതില്ലല്ലോ. കൂട്ടത്തിൽ ഒറ്റപ്പെട്ടു പോയാലും അവരെ കണ്ടെത്തുവാൻ ഒര മാർഗ്ഗമുണ്ട്. കുട്ടിയുടെ പേരും മാതാപിതാക്കളുടെ ഫോൺ നമ്പറും എഴുതിയ ഒരു ബാൻഡ് അവരുടെ കയ്യിൽ ഇടുക. അത് പിന്നീട് സഹായിക്കും.

പോകേണ്ട സ്ഥലത്തെക്കുറിച്ച് അറിയുക

പോകേണ്ട സ്ഥലത്തെക്കുറിച്ച് അറിയുക

മുതിർന്നവരുടെ ആഗ്രങ്ങൾക്കനുസരിച്ചുള്ള സ്ഥലങ്ങളായിരിക്കും യാത്രയ്ക്ക് കൂടുതൽ തിരഞ്ഞെടുക്കുക എങ്കിലും കുട്ടികളെ കൂട്ടുമ്പോൾ അവർക്ക് ബോറടിക്കാത്ത സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

 ധാരാളം സമയം കൊടുക്കുക

ധാരാളം സമയം കൊടുക്കുക

വളരെ ചെറിയ ഷെഡ്യൂളിൽ കുട്ടികളുമായി യാത്ര ചെയ്യാതിരിക്കുക. പെട്ടന്നുള്ള കാലാവസ്ഥാ മാറ്റവും ഓട്ടപ്പാച്ചിലും ഒക്കെ അവർക്ക് സഹിക്കാൻ കഴിഞ്ഞു എന്നു വരില്ല. അതുകൊണ്ട് അവരുടെ സൗകര്യം കൂടി നോക്കി സമയമെടുത്ത് മാത്രം യാത്ര ചെയ്യുക,

യാത്രയെക്കുറിച്ച് വിശദീകരിക്കുക

യാത്രയെക്കുറിച്ച് വിശദീകരിക്കുക

നമ്മുടെ ആഗ്രഹമനുസരിച്ചാണ് കുട്ടികളെ കൂട്ടുന്നതെങ്കിലും യാത്ര അവർക്ക് ബോറടിക്കുവാനുള്ള സാധ്യതകൾ അധികമാണ്. അതുകൊണ്ടുതന്നെ പോകുിന്നതിനു മുൻപായി സ്ഥലത്തെക്കുറിച്ചും മറ്റും ചെറിയ ഒരു അറിവ് അവർക്ക് നല്കുക. പിന്നെ അവിടെ എത്തുമ്പോൾ എന്താണ് കാണാൻ വന്നതെന്നും അതിന്റെ പ്രത്യേകതകളും മറ്റും വളരെ ലളിതമായി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയുവാൻ ശ്രദ്ധിക്കുക.

ശാന്തതയോടെ പെരുമാറുക

ശാന്തതയോടെ പെരുമാറുക

യാത്രയ്ക്കിടയിൽ കുട്ടികൾക്ക് സംശയങ്ങളുണ്ടാവുന്നത് സ്വഭാവീകമാണ്. ക്ഷമയോടെ അത് കേട്ട് അതിനു മറുപടി നല്കുവാൻ ശ്രദ്ധിക്കുക.

കാപ്പിത്തോട്ടത്തിനു നടുവിലെ രഹസ്യവെള്ളച്ചാട്ടം

കാപ്പിത്തോട്ടത്തിനു നടുവിലെ രഹസ്യവെള്ളച്ചാട്ടം

മലയാളികൾ കാണാത്ത വെള്ളച്ചാട്ടങ്ങൾ കുറവാണെന്നു തന്നെ പറയാം. എന്നാൽ അധികമാരും കേട്ടിട്ടും പോയിട്ടുമില്ലാത്ത ഒരു വെള്ളച്ചാട്ടമുണ്ട്. കർണ്ണാടകയിൽ കാടിനു നടുവിലൂടെ യാത്ര ചെയ്ത് ജീപ്പിൽ കയറി കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പോയാൽ മാത്രം കാണാൻ സാധിക്കുന്ന ഒന്ന്...കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ? എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് കുറച്ചധികം ഉണ്ടെങ്കിലും എത്തിപ്പെട്ടാൽ സൂപ്പറാണ് ഇവിടം എന്ന കാര്യത്തിൽ സംശയമില്ല...

കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?<br />കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കുട്ടിപ്പട്ടാളത്തെയും കൂട്ടി ഒരു യാത്ര പോയാലോ!

കുട്ടിപ്പട്ടാളത്തെയും കൂട്ടി ഒരു യാത്ര പോയാലോ!

കുട്ടികളുമായാണ് യാത്രകളെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. യാത്ര പോകുന്ന വാഹനം മുതൽ ചെല്ലുന്നിടത്ത കാലാവസ്ഥ വരെ അറിഞ്ഞുവേണം ഒരിടം തിരഞ്ഞെടുക്കുവാൻ. എന്നാൽ ഇത്തരത്തിൽ യാതൊരു അല്ലലുകളും ഇല്ലാതെ യാത്ര പോയിവരാൻ സാധിക്കുന്ന ഒട്ടേറെ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കേരളത്തിൽ കുട്ടികളുമായി യാത്ര പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം...

കുട്ടിപ്പട്ടാളത്തെയും കൂട്ടി ഒരു യാത്ര പോയാലോ!കുട്ടിപ്പട്ടാളത്തെയും കൂട്ടി ഒരു യാത്ര പോയാലോ!

Read more about: travel travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X