Search
  • Follow NativePlanet
Share
» »വെള്ളച്ചാട്ടത്തിനടിയിലെ ഗുഹ, അതിനുള്ളിലെ തീജ്വാല! വിസ്മയിപ്പിക്കുന്ന കാഴ്ച

വെള്ളച്ചാട്ടത്തിനടിയിലെ ഗുഹ, അതിനുള്ളിലെ തീജ്വാല! വിസ്മയിപ്പിക്കുന്ന കാഴ്ച

ചന്നംപിന്നം പാറക്കെട്ടുകളില്‍ തട്ടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം.... ഇരുണ്ട നിറത്തില്‍ പാല്‍ത്തിര പോലെ പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു തീരും മുന്‍പേ മറ്റൊരു കാഴ്ചയില്‍ കണ്ണുടക്കും. വെളളച്ചാട്ടത്തിനു താഴെ, പാറകൊണ്ടു രൂപപ്പെട്ട ഒരു ചെറിയ ഗ്രോട്ടോയ്ക്കുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്ന ചെറിയൊരു തീജ്വാല. ന്യൂയോര്‍ക്കിലെ ചെസ്റ്റ്നട്ട് റിഡ്ജ് പാര്‍ക്കിലുള്ള എറ്റേണല്‍ ഫ്ലെയിം വെള്ളച്ചാട്ടത്തിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

എവിടെയാണിത്?

എവിടെയാണിത്?

ന്യൂയോര്‍ക്കിലെ ചെസ്റ്റ്നട്ട് റിഡ്ജ് പാര്‍ക്കിലാണ് അത്ഭുതകരമായ, വെള്ളച്ചാട്ടത്തിനു താഴെ തെളിഞ്ഞു നില്‍ക്കുന്ന തീജ്വാലയുടെ അമ്പരപ്പിക്കുന്ന കാഴ്ചയുള്ളത്. അതിശയിപ്പിക്കുന്ന ഇടങ്ങളുടെ പട്ടികയില്‍ ഈ വെള്ളച്ചാട്ടത്തിന്റെ പേരും ഇന്നുണ്ട്.
PC:Mpmajewski

വെള്ളച്ചാട്ടത്തിനടിയില്‍

വെള്ളച്ചാട്ടത്തിനടിയില്‍

വെള്ളച്ചാട്ടത്തിനടിഭാഗത്തായി സ്ഥിതി ചെയ്യുന്ന തീജ്വാല എങ്ങനെ വരുന്നു എന്നതിന് കാരണമുണ്ടെങ്കിലും എന്തുകൊണ്ട് കെടാതെ നില്‍ക്കുന്നു എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. വെള്ളച്ചാട്ടത്തിന്റെ മധ്യഭാഗത്തെ പാറക്കെട്ടിനുള്ളിലായാണ് ഈ ജ്വാലയുള്ളത്.
PC:Rory Szwed

കാരണമിങ്ങനെ

കാരണമിങ്ങനെ

പാറക്കെട്ടിനുള്ളില്‍ പ്രകൃതി വാതകങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നാണ് പറയുന്നത്. ഇത്തരം വാതകങ്ങള്‍ മൂലമുണ്ടാകുന്ന തീജ്വാലകള്‍ അത്ര അപൂര്‍വ്വ കാഴ്ചയല്ല. മറിച്ച് ഒരു വെള്ളച്ചാട്ടത്തിന് കീഴിലുള്ള അതിന്റെ സ്ഥാനമാണ് ഇതിനെ സവിശേഷമാക്കുന്നത്.
PC:Andre Carrotflower

പാര്‍ക്കിനുള്ളില്‍

പാര്‍ക്കിനുള്ളില്‍

ഈറി കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഈ പാർക്കിൽ നിരവധി കാൽനടയാത്രകളും സൈക്ലിംഗ് പാതകളും കളിസ്ഥലങ്ങളും ഉണ്ട്. ആകെ 1213 ഏക്കര്‍ സ്ഥലത്തായാണ് പാര്‍ക്കുള്ളത്. കൂടാതെ കാൽനടയാത്രക്കാരും പിക്നിക് യാത്രക്കാരും ഇവിടം പതിവായി സന്ദർശിക്കുന്നു. വെള്ളച്ചാട്ടം പാർക്കിന്റെ തെക്കേ അറ്റത്ത് നിന്ന് ആരംഭിച്ച് ജനക്കൂട്ടത്തിൽ നിന്ന് അകലെ ഒരു പാതയിലൂടെ നേരിട്ട് എത്തിച്ചേരാം, ചിലപ്പോൾ തീജ്വാല കെട്ടുപോകുമെങ്കിലും ഇതുവഴി കടന്നു പോകുന്നവര്‍ അത് തെളിയിക്കാറുണ്ട്.
PC:Geoffrey McClinsey

മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!

ചീഞ്ഞമുട്ടയുടെ മണം

ചീഞ്ഞമുട്ടയുടെ മണം

കാഴ്ചയില്‍ അത്ഭുതമാണെങ്കിലും ഇവിടെ എത്തിയാല്‍ ചീഞ്ഞമുട്ടയുടെ മണം അതിരൂക്ഷമായി അനുഭവപ്പെടും. വെള്ളച്ചാട്ടത്തിന്റെ അടുത്താണ് ഇതുള്ളത്. പാറയ്ക്കുള്ളില്‍ നിന്നും മറ്റും പുറത്തേയ്ക്ക് വരുന്ന പ്രകൃതിവാതകങ്ങളുടെ ഗന്ധമാണിത്. ഇങ്ങനെ പ്രകൃതിവാതകം പുറന്തള്ളപ്പെട്ടു വരുന്ന ഒരു വിള്ളലാണ് ജ്വാലയ്ക്കരികിലേത്. ഇതുപോലെ വെറെയും വിള്ളലുകള്‍ ഇവിടെ കാണാം.

PC:Andre Carrotflower

നിത്യം സന്ദര്‍ശകര്‍

നിത്യം സന്ദര്‍ശകര്‍

വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഈ പ്രദേശം അത്രയും പ്രസിദ്ധമല്ലായിരുന്നു എന്നാല്‍ ഈ ജ്വാലയ്ക്ക് പെട്ടന്നുണ്ടായ മാധ്യമ ശ്രദ്ധയും ആക്സസ് ട്രയലിലെ മെച്ചപ്പെടുത്തലുകളും സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇടയാക്കി. വെള്ളച്ചാട്ടത്തിന്റെ വർദ്ധിച്ച ജനപ്രീതി, മാലിന്യങ്ങൾ, നശീകരണം, മലിനീകരണം, വിനോദസഞ്ചാരികൾ ചുറ്റുമുള്ള ഭൂപ്രദേശത്തെ സ്വാധീനിക്കൽ എന്നിവ പോലുള്ള ചില പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കി.
PC:John Torno

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

ഈഫല്‍ ടവറിനെക്കാളും ഉയരത്തിലുള്ള പാലം മുതല്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ വരെ.. ഇന്ത്യയിലെ അത്ഭുതങ്ങള്‍ഈഫല്‍ ടവറിനെക്കാളും ഉയരത്തിലുള്ള പാലം മുതല്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ വരെ.. ഇന്ത്യയിലെ അത്ഭുതങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X