Search
  • Follow NativePlanet
Share
» »ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍

ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍

ഇറ്റലിയിലെ ടസ്കനിയിലുള്ളതുപോലെ വൈന്‍ തോട്ടങ്ങളും സ്കോട്ലന്‍ഡിലേതു പോലുള്ള കുന്നുകളുടെ കാഴ്ചകളും തരുന്ന ചില ഇടങ്ങള്‍ പരിചയപ്പെടാം

സ്വിറ്റ്സര്‍ലന്‍ഡും പാരീസും ബല്‍ജിയവും പ്രാഗും ലണ്ടനും സ്കോട്ലാന്‍ഡും ഒക്കെ ഒരിക്കലെങ്കിലും കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. ആ നാടുകളുടെ ഭംഗിയും മനോഹാരിതയും ആരെയാണ് ആകര്‍ഷിക്കാത്തതായുള്ളത്. പക്ഷേ, പലപ്പോഴും യാത്രയുടെ ബജറ്റും സമയക്കുറവുമെല്ലാം ഇതിനു വിലങ്ങുതടിയായി നില്‍ക്കുന്നു. എന്നാല്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ നാടുകളുടെ കാഴ്ചകള്‍ക്ക് സമാനമായ കാഴ്ചാനുഭവങ്ങള്‍ നല്കുന്ന കുറച്ച് സ്ഥലങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഇറ്റലിയിലെ ടസ്കനിയിലുള്ളതുപോലെ വൈന്‍ തോട്ടങ്ങളും സ്കോട്ലന്‍ഡിലേതു പോലുള്ള കുന്നുകളുടെ കാഴ്ചകളും തരുന്ന ചില ഇടങ്ങള്‍ പരിചയപ്പെടാം

നാസിക്

നാസിക്

ഇറ്റലിയിലെ ടസ്കനിയിലെ മുന്തിരിപ്പാടങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന സ്ഥലത്തെ മുന്തിരിത്തോട്ടങ്ങളും അവയുടെ ഭംഗിയും മറ്റൊരു നാടിനും അവകാശപ്പെടുവാന്‍ സാധിക്കില്ല. പുല്‍മേടുകളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ഇടയ്ക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന സൈപ്രസ് മരങ്ങളും സ്ഥലത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇത്രയും കാഴ്ചകള്‍ കാണുവാന്‍ അങ്ങ് ഇറ്റലി വരെ പോകേണ്ടതില്ല. മഹാരാഷ്ട്രയിലെ നാസിക്കിലാണ് മുന്തിരിത്തോട്ടങ്ങളുടെ അതിമനോഹരമായ കാഴ്ച നമുക്ക് കുറഞ്ഞ ചിലവില്‍ കാണുവാന്‍ സാധിക്കുന്നത്.
ഇന്ത്യയിലെ വൈന്‍ ഉത്പാദനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നടക്കുന്ന സ്ഥലമാണ് നാസിക്ക്. നാസിക്കിനെ ഇന്ത്യയുടെ വൈൻ തലസ്ഥാനം എന്നാണ് വിളിക്കുന്നത്. വിവിധ തരത്തിലുള്ള വൈനുകള്‍ ഉത്പാദിപ്പിക്കുന്ന നാല്പതോളം മുന്തിരിത്തോട്ടങ്ങള്‍ ഇവിടെ ചുറ്റിലുമായുണ്ട്. സുല, യോർക്ക്, സോമ എന്നിവയാണ് ഈ പ്രദേശത്ത് സന്ദർശിക്കാൻ ഏറ്റവും പ്രശസ്തമായ വൈനറികൾ.

PC:Wendell Shinn

കാശ്മീര്‍

കാശ്മീര്‍

ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്നു വിളിക്കപ്പെടുന്ന കാശ്മീര്‍ ഒരു ചിത്രകാരന്‍ പകര്‍ത്തിവെച്ച പോലെ മനോഹരമായ സ്ഥലമാണ്. സ്വിറ്റ്സര്‍ലന്‍ഡിനോട് സാദ്യശ്യം തോന്നുന്ന പല കാഴ്ചകളും ഇവിടെ കാണുവാന്‍ സാധിക്കും. ആല്‍പ്സ് പര്‍വ്വത നിരകള്‍ക്കു സമാനമായുള്ള ഹിമാലയ കാഴ്ചകളും മഞ്ഞു നിറഞ്ഞു നില്‍ക്കുന്ന കൊടുമുടികളും പച്ചപ്പിന്‍റെ കാഴ്ചയുമായി നില്‍ക്കുന്ന ഗ്രാമങ്ങളും എല്ലാം രണ്ടിടത്തും പൊതുവായുണ്ട്.

പര്‍വ്വതങ്ങളും അതിനെച്ചുറ്റിപ്പറ്റിയുള്ള പ്രവര്‍ത്തനങ്ങളുമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ പ്രധാന ആകര്‍ഷണം. താഴ്വാരങ്ങളും അതിലെ ഭംഗിയാര്‍ന്ന ഗ്രാമങ്ങളും കാശ്മീരിനെ പ്രിയപ്പെട്ടതാക്കുന്നു. മൂന്ന് കേബിൾ കാറുകളിലൂടെ മൗണ്ട് ടിറ്റ്‌ലിസുമായി എംഗൽബെർഗ് ഗ്രാമത്തിൽ ചേരുന്ന പരസ്പര ബന്ധിതമായ ഗൊണ്ടോള യാത്രയാണ് സ്വിറ്റ്സര്‍ലന്‍ഡിന്‍റെ പ്രത്യേകതകളിലൊന്നെങ്കില്‍ ഗുല്‍മാര്‍ഗിലെ ഗോണ്ടോള യാത്രയാണ് കാശ്മീര്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

PC:Bhavesh Sawant

ഹംപി

ഹംപി

കഴിഞ്ഞ കാലത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന നാടാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളാണ് ഹംപിയുടെ ചുറ്റിലുമായി കാണുവാനുള്ളത്. ഇതിനു സമാനമായ, കഴിഞ്ഞുപോയ കാലത്തിന്‍റെ ചരിത്രക്കാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്ന സ്ഥലമാണ് ഗ്രീസിലെ ഏതന്‍സ്. ഏകദേശം 3400 വര്‍ഷത്തെ ചരിത്രമാണ് ഈ നഗരത്തിനുള്ളത്. ഗ്രീസിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ചേര്‍ന്നു നില്‍ക്കുന്ന പല പുരാതന നിര്‍മ്മിതികളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.
ഇതിനു സമാനമായ കാഴ്ചകളാണ് ഹംപിയിലും കാണുവാന്‍ കഴിയുന്ന്. തകര്‍ന്നു കിടക്കുന്ന മാര്‍ക്കറ്റുകള്‍ മുതല്‍ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കുളിപ്പുരകളുടെ അവശിഷ്ടങ്ങളും കുതിരലായങ്ങളും ആനപ്പന്തിയും എല്ലാം ഇവിടെ കാണാം. കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ സ്ഥിതി ചെയ്യുന്ന ഹംപി ചരിത്രാന്വേഷികള്‍ക്കും മറക്കാനാവാത്ത കാഴ്ചകള്‍ നല്കുന്ന സ്ഥലമാണ്.

PC:Parul Gupta

ലാച്ചുങ്, സിക്കിം

ലാച്ചുങ്, സിക്കിം

വിന്‍ര്‍ സീസണില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ഐസ്ലാന്‍ഡിന്റെ ഭംഗി നമ്മെ കൊതിപ്പിച്ചിട്ടുണ്ട്.വെള്ളച്ചാട്ടങ്ങളും അവിടുത്തെ കാഴ്ചകളും കുന്നുകളും മലകളും എല്ലാം നിറഞ്ഞു കിടക്കുന്ന ഈ നോര്‍ഡിക് രാജ്യം ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ഈ കാഴ്ചകള്‍ കാണുവാന്‍ അങ്ങ് ഐസ്ലന്‍ഡ് വരെ പോകേണ്ട, പ്രത്യേകിച്ച് സിക്കിമിലെ ലാച്ചുങ് ഉള്ളപ്പോള്‍.
വടക്കു കിഴക്കന്‍ ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ലാങ്ങുങ് സാഹസിക സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. എഴുത്തുകാരും ഇവിടെ ധാരാളമായി എത്തിച്ചേരുന്നു. . ലാചുംഗ് നിവാസികളില്‍ ഭൂരിഭാഗവും ലാപ്ച, ടിബറ്റന്‍ ആദിമവാസികളുടെ പിന്മുറക്കാരാണ്.

PC:JUBAER AHMED FAZLE RABBI

ചിക്കമഗളൂര്‍

ചിക്കമഗളൂര്‍

സ്കോട്ലാന്‍ഡിലെ മലമ്പ്രദേശങ്ങളുടെ ഭംഗി കണ്ട് കൊതിക്കാത്തവര്‍ ചുരുക്കമാണ്. പുല്‍മേടുകളും കുന്നുകളും എല്ലാം ചേര്‍ന്നു നില്‍ക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതമാണ്.
ഈ ഭൂപ്രകൃതിക്കു സമാനമായ ഒരിടം കര്‍ണ്ണാടകയിലുണ്ട്. കാലാവസ്ഥ കൊണ്ടുംകൂടി സ്കോട്ലന്‍ഡിന് സമാനമായ ചിക്കമഗളൂര്‍.
സഞ്ചാരികളുടെ സ്വര്‍ഗ്ഗമായി കരുതപ്പെടുന്ന ഇവിടെ ഏതുതരത്തിലുളള സഞ്ചാരികള്‍ക്കും ആശ്വാസം കണ്ടെത്തുവാന്‍ സാധിക്കും. ഇന്ത്യയിലാദ്യമായി കാപ്പികൃഷി തുടങ്ങിയ സ്ഥലം കൂടിയാണ് ഇവിടം.
കുദ്രേ മുഖ്, മുല്ലയാനഗിരി, ബാബാ ബുധഗിരി, അയ്യങ്കരെ തടാകം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC:Madhav

കുടുങ്ങിപ്പോയ 'സ്വതന്ത്രരുടെ നാട്' ! ദേവാലയങ്ങളുടെയും ശവകുടീരങ്ങളുടെയും നാടായ ഉസ്ബെക്കിസ്ഥാന്‍കുടുങ്ങിപ്പോയ 'സ്വതന്ത്രരുടെ നാട്' ! ദേവാലയങ്ങളുടെയും ശവകുടീരങ്ങളുടെയും നാടായ ഉസ്ബെക്കിസ്ഥാന്‍

പോണ്ടിച്ചേരി

പോണ്ടിച്ചേരി

വര്‍ണ്ണമനോഹരമായ ഫ്രാന്‍സിന്റെ തെരുവുകള്‍ പലസിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും നമുക്ക് പരിചിതമാണ്. എന്നാല്‍ അവിടേക്ക് ഒരു യാത്ര എന്നത് പെട്ടന്ന് സാധ്യമായേക്കില്ല. പക്ഷേ,ഫ്രാന്‍സിലെ കാഴ്ചകളും തെരുവുകളും ഏറെക്കുറെ ഒരേ രീതിയില്‍ പകര്‍ത്തപ്പെട്ടിരിക്കുന്ന സ്ഥലമാണ് പോണ്ടിച്ചേരി. ഇവിടുത്തെ തെരുവുകളില്‍ പലതിനും ഫ്രാന്‍സിന്റെ ചെറുരൂപം കാണാം. കാലങ്ങളോളം ഫ്രാന്‍സിന്റെ കീഴിലായിരുന്ന ഇവിടെ അക്കാലത്തെ കാഴ്ചകളൊക്കെ അതേ രീതിയില്‍ സംരക്ഷിച്ചിട്ടുണ്ട്.

PC:nullvoid

 മൂന്നാര്‍

മൂന്നാര്‍

ലോകത്തിലെ ഏറ്റവും റൊമാന്റിക് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്ന് എന്നു പേരുകേട്ടിരിക്കുന്ന സ്ഥലമാണ് മൂന്നാര്‍. പോര്‍ച്ചുഗലിലെ അസോറസ് എന്ന സ്ഥലവുമായി അവശ്വസനീയമായ സാമ്യം മൂന്നാറിനുണ്ട്
ഉയര്‍ന്ന പ്രദേശത്തെ തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ പ്രത്യേകത. അവയ്ക്കിടയിലൂടെയുള്ള യാത്രകളും അതിന്റെ പ്രകൃതിഭംഗിയും ഇവിടെ ആസ്വദിക്കാം. ട്രക്കിങ്ങാണ് മറ്റൊരു ആകര്‍ഷണം.

PC:Dream HolidaysAndaman

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം

ദ്വീപുകളെന്നു കേള്‍ക്കുമ്പോള്‍ ഗ്രീസിലെ സാന്‍ററിനി ഉള്‍പ്പെടെയുള്ള മനോഹരമായ ചില ലക്ഷ്യസ്ഥാനങ്ങളാണ് നമ്മുടെ മനസ്സിലെത്തുക. എന്നാല്‍ പല കാരണങ്ങളാല്‍ ഈ യാത്രകള്‍ സാധ്യമായെന്നു വന്നില്ലെങ്കിലും വിഷമിക്കേണ്ട, അതിനോട് സാദൃശ്യമുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം നമ്മുടെ തൊട്ടടുത്തുണ്ട്. വെളുത്ത മണല്‍ബീച്ചുകളും തെളിഞ്ഞ വെള്ളവും മനോഹരമായ സന്ധ്യകളും നമുക്ക് നല്കുന്നവയാണ് ഇവിടുത്തെ മിക്ക ലക്ഷ്യസ്ഥാനങ്ങളും

PC:tatonomusic

യാത്രയും ജോലിയും ഒരുമിച്ചാക്കാം.. ആസ്വദിക്കാം... താളം തെറ്റാതിരിക്കുവാന്‍ ആറ് കാര്യങ്ങള്‍യാത്രയും ജോലിയും ഒരുമിച്ചാക്കാം.. ആസ്വദിക്കാം... താളം തെറ്റാതിരിക്കുവാന്‍ ആറ് കാര്യങ്ങള്‍

ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X