Search
  • Follow NativePlanet
Share
» »ഹിന്ദുവും ജൂതനും ബുദ്ധനും ഒന്നിക്കുന്ന വാരണാസി! മതസൗഹാര്‍ദ്ദത്തിന്റെ വാരണാസി

ഹിന്ദുവും ജൂതനും ബുദ്ധനും ഒന്നിക്കുന്ന വാരണാസി! മതസൗഹാര്‍ദ്ദത്തിന്റെ വാരണാസി

ഹിന്ദുക്കളെ പോലെ തന്നെ ബുദ്ധമതക്കാരും ജൈനമതക്കാരും ഒരുപോലെ പുണ്യമെന്ന് കണക്കാക്കുന്ന ഇടമാണ് വാരണാസി. എങ്കിലും ക്ഷേത്രങ്ങളുടെ നാടായാണ് പൊതുവേ വാരണാസിയെ വിശേഷിപ്പിക്കുന്നത്.

By Raveendran V Vannarath

വാരണാസി, ഹിന്ദുക്കള്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന ഇടം. എന്നാല്‍ ഹിന്ദുക്കള്‍ മാത്രമാണോ ബനാറസ് എന്നറിയപ്പെടുന്ന വാരണാസിയുടെ അവകാശികള്‍. അല്ലത്രേ! ഹിന്ദുക്കളെ പോലെ തന്നെ ബുദ്ധമതക്കാരും ജൈനമതക്കാരും ഒരുപോലെ പുണ്യമെന്ന് കണക്കാക്കുന്ന ഇടമാണ് വാരണാസി. എങ്കിലും ക്ഷേത്രങ്ങളുടെ നാടായാണ് പൊതുവേ വാരണാസിയെ വിശേഷിപ്പിക്കുന്നത്. ഓരോ 50 മീറ്ററിനും ഇടയില്‍ ഒരു ക്ഷേത്രം എന്ന പോലെയാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ കിടപ്പ്.

ശിവ ഭഗവാന്റെ ഇടമായി വാഴ്ത്തപ്പെടുന്ന വാരണാസി ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലോകം തന്നെ ഉണ്ടായത് വാരണാസിയില്‍ നിന്നാണെന്ന് വരെ ഹിന്ദുക്കള്‍ കണക്കാക്കുന്നു. ചെയ്ത പാപങ്ങള്‍ അകറ്റിക്കളയാന്‍ ഓരോ ഹിന്ദു മതവിശ്വാസിയും വാരണാസിയില്‍ എത്തും. ഗംഗയില്‍ മുങ്ങിക്കഴിഞ്ഞാല്‍ പാപമോക്ഷം നേടിയെന്നാണ് വിശ്വാസം. വാരണാസിയില്‍ ഒരു വട്ടം പോലും പോയില്ലേങ്കില്‍ ഹിന്ദുവാണെന്ന് പറഞ്ഞ് നടക്കുന്നതില്‍ പോലും കാര്യമില്ലത്ര. പരന്ന് കിടക്കുന്ന ക്ഷേത്രങ്ങള്‍ മുഴുവന്‍ സന്ദര്‍ശിക്കുന്നത് എളുപ്പമല്ല. അതിനാല്‍ വാരണാസിയിലേക്കാണ് അടുത്ത യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഈ ക്ഷേത്രങ്ങളിലേക്ക് ആവട്ടെ യാത്രകള്‍

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

ശിവന്‍ പ്രകാശമായി അവതരിച്ചെന്ന് കണക്കാക്കുന്ന കാശി വിശ്വനാഥ ക്ഷേത്രം തന്നെയാണ് വാരണാസിയിലെ പ്രധാനപ്പെട്ട ക്ഷേത്രത്തില്‍ ഒന്ന്. 12 ജ്യോതിര്‍ലിംഗങ്ങളാണത്രേ ഇവിടെ സ്ഥിതി ചെയ്യുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങുന്നത്. ഒരിക്കല്‍ മുസ്ലീങ്ങളാല്‍ നാശത്തിന്റെ വക്കിലെത്തിയ ഈ പ്രദേശവും ക്ഷേത്രവും വീണ്ടും നവീകരിക്കുന്നത് 18ാം സെഞ്ച്വറിയിലാണ്. അക്കാലത്ത് ഭരിച്ചിരുന്ന ഹോള്‍ക്കര്‍ രാജവംശത്തിലെ രാജ്ഞിയായിരുന്നു നവീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം കൊടുത്തത്. ഹിന്ദുപുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള കാശി വിശ്വനാഥ ക്ഷേത്രം ഹിന്ദുക്കളുടെ മോക്ഷത്തിന് ഉതകുന്ന സ്ഥലമായും രേഖപ്പെടുത്തുന്നു.

PC-

കാല ഭൈരവി മന്ദിര്‍

കാല ഭൈരവി മന്ദിര്‍

ചരിത്രപരമായും വിശ്വാസപരമായും ഹിന്ദുക്കള്‍ ഏറെ ആരാധിക്കുന്ന ഇടമാണ് കാല്‍ ഭൈരവ് മന്ദിര്‍. ശിവന്റെ പ്രതിരൂപമായി കാല ഭൈരവനാണ് ഇവിടെ കുടികൊള്ളുന്നത്. ഒരിക്കല്‍ വാരണാസിയില്‍ എത്തിയാല്‍ കാലഭൈരവനെ കാണാതെ വാരണാസി മുഴുവന്‍ ചുറ്റിക്കാണാന്‍ സാധിക്കില്ലെന്നാണ് വിശ്വാസം. കാല ഭൈരവന്റെ അനുഗ്രഹം തേടി അനുവാദം വാങ്ങികഴിഞ്ഞ് മാത്രമേ ഒരു വിശ്വാസിക്ക് വാരണാസിയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂത്രേ. അതുകൊണ്ട് തന്നെയാണ് കാലഭൈരവ മന്ദിര്‍ വാരണാസിയുടെ പ്രധാന ഭാഗമാകുന്നതും.


PC:Rabs003

ദുര്‍ഗാ കുണ്ഡ് മന്ദിര്‍

ദുര്‍ഗാ കുണ്ഡ് മന്ദിര്‍

ശാന്തമായി കിടക്കുന്ന ദുര്‍ഗാ കുണ്ഡ് മന്ദിര്‍ വാരണാസിയിലെ മറ്റൊരു പ്രധാന ഇടമാണ്. വാരണാസിയിലേക്കുള്ള യാത്രയില്‍ സമാധാനും ശാന്തതയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ ഇടം ദുര്‍ഗാ കുണ്ഡ് മന്ദിര്‍ ആണ്. ദുര്‍ഗാ ദേവിയാണ് ഇവിടപത്തെ പ്രതിഷ്ഠ. 18-ാം നൂറ്റാണ്ടില്‍ ഒരു ബംഗാളി രാജ്ഞിയാണ് ക്ഷേത്രത്തിന്റെ നവീകരണം നടത്തിയത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു കുളവും സ്ഥിതി ചെയ്യുന്നുണ്ട്. വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ഈ കുളം ക്ഷേത്രത്തില്‍ ഒരു തണുത്ത അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദുര്‍ഗാ പൂജയും നവരാത്രി ആഘോഷവുമാണ് ഇവിടെ ഏറ്റവും അധികം കൊണ്ടാടുന്നത്.


PC- Juan Antonio
https://commons.wikimedia.org/wiki/Category:Durga_Mandir_in_Bhelupur,_Varanasi#/media/File:Varanasi,_India_-_Durga_temple,_Bhelupur_(23430472781).jpg

 സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രം

സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രം

16-ാം നൂറ്റാണ്ടില്‍ ആസി നദിയുടെ തീരത്ത് തുളസീദാസാണ് സംഗത് മോചന്‍ ഹനുമാന്‍ ക്ഷേത്രം പണി കഴിപ്പിച്ചത്. ഹനുമാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എങ്കിലും ക്ഷേത്രത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. പ്രധാനമായും രാമ ഭക്തരും ഹനുമാന്‍ ഭക്തരുമാണ് കൂടുതലായി ഇവിടം സന്ദര്‍ശിക്കുന്നത്. ശനിയാഴ്ചയും ചൊവ്വാഴ്ചയുമാണ് ക്ഷേത്രദര്‍ശനത്തിന് ഏറ്റവും നല്ല ദിവസങ്ങള്‍.

PC:Urban Kalbermatter

അന്നപൂര്‍ണ ദേവി മന്ദിര്‍

അന്നപൂര്‍ണ ദേവി മന്ദിര്‍

മറാത്ത രാജവംശത്തിലെ പേഷ്വാ ബാജി റാവോ ആണ് അന്നപൂര്‍ണ ദേവി മന്ദിര്‍ പണി കഴിപ്പിച്ചത്. പാര്‍വ്വതി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പൂര്‍ണ വിശ്വാസതത്തോടെ ഇവിടെയെത്തുന്ന വിശ്വാസികള്‍ക്ക് ഒരിക്കലും അന്നം മുട്ടില്ലെന്നാണ് പറയപ്പെടുന്നത്. നിരവധി പേരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരംവാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC:Chore Bagan Art Studio

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X