Search
  • Follow NativePlanet
Share
» »ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ പിന്നെന്തു മലയാളി?

ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ പിന്നെന്തു മലയാളി?

മലയാളിയെന്ന് അഹങ്കരിക്കുന്ന എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കേരളത്തിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

By Elizabath Joseph

കേരളം...സഞ്ചാരികളുടെ സ്വർഗ്ഗമാണെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. എന്നാൽ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നതുപോലെയാണ് ഇവിടുത്തെ ചില യാത്രക്കാരുടെ കഥ. കേരളത്തിലെ കാണേണ്ട കാഴ്ചകൾ കണ്ടുതീർക്കുന്നതിനു മുന്നേ അങ്ങ് പോകും. ലഡാക്കും മണാലിയും കർദുങ് ലാ പാസും തവാങ്ങും സിക്കിമും ഒക്കെ കണ്ട് ഇങ്ങ് വരും. പോയി വന്നാലോ ? എന്തോ ഒന്ന് കാണാത്ത, കണ്ടതൊന്നും പോരാത്ത ഒരു ഫീൽ... അത് മറ്റൊന്നും കൊണ്ടല്ല, നമ്മുടെ നാട്ടിലെ കാഴ്ചകൾ കാണാനായി ബാക്കി കിടക്കുന്നതുകൊണ്ടു തന്നെയാണ്. മലയാളിയെന്ന് അഹങ്കരിക്കുന്ന എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കേരളത്തിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം...

മൂന്നാർ

മൂന്നാർ

മറുനാട്ടുകാരെ പരിചയപ്പെടുമ്പോൾ കേരളത്തിലാണെന്നു പറയുമ്പോൾ അവർ ആദ്യം ചോദിക്കുന്ന ചോദ്യം മൂന്നാർ കേരളത്തിലല്ലേ എന്നാണ്, ലോകത്തുള്ള മുഴുവൻ സഞ്ചാര പ്രിയരുടെയും ഇഷ്ടസ്ഥലങ്ങളിലൊന്നാണ് മൂന്നാർ. ഇടുക്കിയിലെ അത്ഭുതങ്ങളിലൊന്നായ ഇവിടം കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. തേയിലത്തോട്ടങ്ങളും മ്യൂസിയുവും പുരാതനമായ പള്ളിയും എസ്റ്റേറ്റുകളും വന്യജീവി സങ്കേതങ്ങളും മനോഹരമായ കാഴ്ചകളും ഒക്കെയാണ് മൂന്നാറിന്റെ പ്രത്യേകത.

PC:Liji Jinaraj

നീലക്കുറിഞ്ഞി പൂക്കുമ്പോൾ

നീലക്കുറിഞ്ഞി പൂക്കുമ്പോൾ

ഈ അടുത്ത രണ്ടു മാസങ്ങളിലായി മൂന്നാർ യാത്രയ്ക്ക് പ്ലാൻ ചെയ്യുന്നവർക്ക് ജീവിതത്തിൽ വല്ലപ്പോഴും മാത്രം ലഭിക്കുന്ന ഭാഗ്യമാണ് കാത്തിരിക്കുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി 2018 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ നീലക്കുറിഞ്ഞി പൂക്കുന്നത്.

PC:keralatourism

മറ്റു കാഴ്ചകൾ

മറ്റു കാഴ്ചകൾ

അട്ടുകാട് വെള്ളച്ചാട്ടം, എക്കോ പോയിന്റ്, കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, ടോപ് സ്റ്റേഷൻ, മറയൂർ, സൂര്യനെല്ലി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്ന മറ്റിടങ്ങൾ

PC:Liji Jinaraj

ആലപ്പുഴ

ആലപ്പുഴ

കേരളത്തെ മറ്റുള്ളവർക്കിടയിൽ അടയാളപ്പെടുത്തുന്ന മറ്റൊരിടമാണ് ആലപ്പുഴ. കായലിന്റെ വിസ്മയങ്ങൾ തേടി കടൽ കടന്നെത്തുന്നവർക്കിടയിൽ ഏറെ അറിയപ്പെടുന്ന ഇടമാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഇവിടം കായലുകളും കടൽത്തീരവും ഒക്കെ കൊണ്ടാണ് പ്രശസ്തമായിരിക്കുന്നത്.

PC:Liji Jinaraj

ആലപ്പുഴയിലെ കാഴ്ചകൾ

ആലപ്പുഴയിലെ കാഴ്ചകൾ

കെട്ടുവള്ളം, ആലപ്പുഴ ബീച്ച്, മണ്ണാറശ്ശാല ക്ഷേത്രം, അന്ധകാരനാഴി ബീച്ച്, തോട്ടാപ്പള്ളി ബീച്ച്, കാക്കാത്തുരുത്ത് ഐലൻഡ് തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങൾ

PC:Navaneeth Kishor

 തുഷാരഗിരി

തുഷാരഗിരി

മഞ്ഞണിഞ്ഞു നിൽക്കുന്ന മലകൾക്കിടയിലൂടെ ഒഴുകിവരുന്ന തുഷാരഗിരി വെള്ളച്ചാട്ടം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അത്ഭുതമാണ്..പ്രത്യേകിച്ചും മലയാളി സഞ്ചാരികൾ എന്നു പറഞ്ഞു നടക്കുന്നവർ. കേരളത്തിലെ മൺസൂണിന്റെ സൗന്ദര്യം ഇത്രമേൽ എടുത്തുകാട്ടുന്ന മറ്റൊരിടം നമ്മുടെ നാട്ടിലില്ല എന്നു തന്നെ പറയാം. പശ്ചിമഘട്ട മലനിരയിൽ കോഴിക്കോട്ടെ കോടഞ്ചേരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം പലതട്ടുകളിലായി വെള്ളച്ചാട്ടം താഴേക്ക് വീഴുന്ന കാഴിച കൊണ്ട് മനോഹരമാണ്.

PC:Dr.Juna

തുഷാരഗിരി ട്രക്കിങ്ങ്

തുഷാരഗിരി ട്രക്കിങ്ങ്

ഒരു വെള്ളച്ചാട്ടം മാത്രം കാണാൻ ഇവിടെ വരെ വരണോ എന്നു പലർക്കും തോന്നുന്നുണ്ടാകാം. എന്നാൽ ഇവിടെ എത്തി അകലെ നിന്നു തന്നെ കുതിച്ചുകുത്തി വരുന്ന തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഒരുനോക്കു കണ്ടാൽ തന്നെ ആചോദ്യം അസ്ഥാനത്തായിരുന്നു എന്നു ബോധ്യമാകും.
ട്രക്കിങ്ങിൽ താല്പര്യമുള്ളവർക്ക് ഇവിടുത്തെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നു യാത്ര തുടങ്ങി കാടും മലയും മേടും കയറിയിറങ്ങി വൈകിട്ടോടെ വയനാട്ടിലെ വൈത്തിരിയിലെത്തുന്ന ഒരു പാത പരീക്ഷിക്കാം.

PC:Svg3414

 വെള്ളരിമല

വെള്ളരിമല

ട്രക്കിങ്ങിൽ താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കോഴിക്കോട് വയനാട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികൾ അന്വേഷിച്ചെത്തുന്ന ഇവിടം സാഹസികതയും ധൈര്യവും ഏതു സാഹചര്യങ്ങളിലും ജീവിക്കാനും അതിജീവിക്കാനും സാധിക്കും എന്നു മനസ്സുറപ്പും ഉള്ളവർക്കു മാത്രം പോകാൻ സാധിക്കുന്ന ഇടമാണ്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മവയിലാണ് ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത്.
ക്യാമൽസ് ഹമ്പ് മൗണ്ടെയ്ൻ എന്നും ഇതറിയപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്നും 2339 മീറ്റർ വരെ ഉയരം വെള്ളിരിമലയുടെ ചിലഭാഗങ്ങള്‍ക്ക് കാണാം. മേപ്പാടിയിലും താമരശ്ശേരിയിലുമായാണ് ഇതുള്ളത്.

PC:Vinayalambadi

നീലിമല

നീലിമല

കുന്നുകളും വെള്ളച്ചാട്ടങ്ങളും ചേർന്ന് മനോഹരമാക്കിയ നീലിമല വയനാടിന്റെ സ്വന്തം സ്ഥലങ്ങളിലൊന്നാണ്. വയനാട്ടിൽ ഏറ്റവും അധികം സഞ്ചാരികൾ തിരഞ്ഞെത്തുന്ന ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടില്ലെങ്കിൽ ഭീകര നഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാൻ സാധിക്കില്ല. വെള്ളച്ചാട്ടങ്ങൾക്കും കാടുകൾക്കും ഇടയിലൂടെ നടത്തുന്ന ട്രക്കിങ്ങും ഹൈക്കിങ്ങും മാത്രം മതി ഇവിടേക്ക് സഞ്ചാരികൾ ഒഴുകി എത്തുവാൻ.
വയനാട് -ഊട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന നീലിമലയിൽ പശ്ചിമഘട്ടത്തിന്റെ മനോഗരമായ കാഴ്ചകളാണ് കാണുവാൻ സാധിക്കുക.

PC:Dirtyworks

അനങ്ങൻമല

അനങ്ങൻമല

പാലക്കാട് സ്ഥിതി ചെയ്യുന്ന അധികമാരും അറിയപ്പെടാത്ത അനങ്ങൻമല കേരളത്തിലെ തന്നെ മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ്. രാമ-രാവണ യുദ്ധത്തിൽ ബോധരഹിതരായ രാമലക്ഷ്മണൻമാരുമായി ബന്ധപ്പെട്ടാതാണ് മലയുടെ ഐതിഹ്യം. ഇവർക്കുവേണ്ടി ഹനുമാൻ മൃതസഞ്ജീവനിയുമായി വരുന്ന വഴി ദ്രോണഗിരി പർവ്വതത്തിന്റെ ഒരു ഭാഗം അടർന്ന് വീണുവത്രെ. അതിശക്തനായിരുന്നിട്ടും ഹനുമാന് മലയുടെ ഭാഗം ഉയർത്താൻ സാധിച്ചില്ല എന്നും അന്നു മുതൽ ഇവിടം അനങ്ങാമല അഥവാ അനങ്ങൻമല എന്നും അറിയപ്പെട്ടു എന്നാണ കഥ. അല്പം കഷ്ടപ്പാടു സഹിച്ചാൽ മാത്രമേ മലയുടെ മുകളിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.

ഇരിങ്ങോൾ കാവ്

ഇരിങ്ങോൾ കാവ്

പെരുമ്പാവൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഇരിങ്ങോൾ കാവ് കാടിനെയും നാടിനെയും ഒരുപോലെ സ്നേഹിക്കുന്നവർ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. കാവ് ഒരു വരമാണെന്നു മനസ്സിലാക്കിയ പൂർവ്വികർ ഒരുക്കിയിരിക്കുന്ന ഈ കാവിന് 2700 കൊല്ലം പഴക്കമുണ്ട് എന്നാണ് വിശ്വാസം. നഗരത്തിനു നടുവിലെ ഈ കാനന ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ ലഭ്യമല്ലെങ്കിലും പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാലയങ്ങളിലൊന്നാണിതെന്നാണ് വിശ്വാസം. 50 ഏക്കറോളം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ കാവിലെ മരങ്ങൾക്ക് ദൈവാംശം ഉണ്ട് എന്നു വിശ്വസിക്കുന്നചിനാൽ ഒരു ചുള്ളിക്കമ്പു പോലും ഇവിടെ നിന്നും ആരും എടുക്കാറില്ല.

PC:Ranjithsiji

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ആലുവാ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരില്‍ നിന്നും 4 കിലോമീറ്റാണ് കാവിലേക്കുള്ള ദൂരം. കുന്നത്തുനാട് താലൂക്കിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എലിമ്പിലേരി

എലിമ്പിലേരി

ഭൂപടത്തിൽ നോക്കിയാൽ പോലും കണ്ടുകിട്ടാത്ത ഇടം എന്ന രീതിയിൽ സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമായ ഇടമാണ് എലിമ്പിലേരി. ഓഫ് റൂട്ട് ഡ്രൈവിങ്ങിന്റെ സുഖം ഏറ്റവും അധികം ആസ്വദിക്കുവാന്‍ സാധിക്കുന്ന വയനാട്ടിലെ സൂപ്പർ റൂട്ടുകളിൽ ഒന്നാണിത്. പ്രത്യേകിച്ച് വഴി ഒന്നുമില്ലാതെ കിടക്കുന്ന ഇവിടെ വഴി കണ്ടെത്തി വേണം മുന്നോട്ടു പോകുവാൻ. കൽപ്പറ്റയിൽ നിന്നും മേപ്പാടി വഴിയാണ് ഇവിടേക്ക് പോകുന്നത്.

നിറം മാറാനൊരുങ്ങി മൂന്നാർ, നീലക്കുറിഞ്ഞി പൂക്കാനൊരുങ്ങുമ്പോൾ നിറം മാറാനൊരുങ്ങി മൂന്നാർ, നീലക്കുറിഞ്ഞി പൂക്കാനൊരുങ്ങുമ്പോൾ

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!! നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

PC:Dhruvaraj S

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X