Search
  • Follow NativePlanet
Share
» »യു‌വാക്കളുടെ സ്വപ്ന യാത്രയായ അരുണാച‌ല്‍ ട്രിപ്പ്

യു‌വാക്കളുടെ സ്വപ്ന യാത്രയായ അരുണാച‌ല്‍ ട്രിപ്പ്

By Maneesh

അരുണാചല്‍പ്രദേശിലെ തവാങ് എന്ന സ്ഥലത്തേക്കുറിച്ച് കേള്‍ക്കാത്ത യുവാക്കള്‍ ഉണ്ടാകില്ല. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ നീലാകാശം ചുവന്നഭൂമി പച്ചക്കടല്‍ എന്ന സിനിമയിലൂടെയാണ് തവാങ് മലയാളി യുവാക്കളുടെ ഹരമായി മാറിയത്.

തവാങ്ങിലേക്കുള്ള യാത്ര ഒരു സ്വപ്നമായി മനസില്‍ കൊണ്ടു നടക്കുന്നവരാണ് പലരും. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനമായ അരുണാച‌ല്‍പ്രദേശി‌‌‌ലേക്ക് യാത്ര ചെയ്യുന്ന യുവാക്കള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

അരുണാചല്‍ പ്രദേശിലൂടെയുള്ള എട്ട് ദിവസം നീളുന്ന യാത്രയേക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നവര്‍ മുന്‍കൂട്ടി തന്നെ അവിടെ സന്ദര്‍ശിക്കാനുള്ള അനുമതി വാങ്ങണം. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഡെല്‍ഹി, കോല്‍ക്കോത്ത, ഗുവാഹത്തി, തേസ്പൂര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ ഈ അനുമതി കരസ്ഥമാക്കാം.
Photo Courtesy: goldentakin

അരുണാചലില്‍ എത്തിച്ചേരാന്‍

അരുണാചലില്‍ എത്തിച്ചേരാന്‍

ഗുവാഹത്തിയും തേസ്‌പൂറുമാണ് തവാങില്‍ എ‌ത്തിച്ചേരാന്‍ അടുത്തുള്ള വിമാനത്താവളങ്ങള്‍. ഇവിടെ നിന്ന് തവാങിലേ‌ക്ക് ഹെലികോപ്ടര്‍ സര്‍വീസുകള്‍ ഉണ്ട്. എന്നാല്‍ കാലവസ്ഥ മോശമാണെങ്കില്‍ ഹെലികോപ്ടറുകള്‍ സര്‍വീസ് നടത്തില്ല. ഗുവാഹത്തിയില്‍ നിന്ന് കാറില്‍ യാത്ര ചെയ്യാം.
Photo Courtesy: Subhashish Panigrahi

ഒന്നാം ദിവസം

ഒന്നാം ദിവസം

ഗുവാഹത്തിയില്‍ എത്തിച്ചേര്‍ന്നാല്‍ അവിടെ നിന്ന് ഭാലുക്പോങിലേക്കാണ് ആദ്യ യാത്ര.

Photo Courtesy: Vikramjit Kakati

ഭാലുക്‌പോങിലേക്ക്

ഭാലുക്‌പോങിലേക്ക്

ഗുവാഹ‌ത്തിയില്‍ നിന്ന് ഭാലുക്പോങിലേക്ക് ബസ് സര്‍വീസുകളൊന്നുമില്ല. അതിനാല്‍ കാര്‍ വാടകയ്ക്ക് എടുക്കുന്നതാണ് നല്ലത്. ഏകദേശം 6 മണിക്കൂര്‍ നീളുന്നതാണ് ഭാലുക്‌പോങിലേക്കുള്ള കാര്‍ യാത്ര. ഏകദേശം 800 രൂപയാകും കാര്‍ വാടക.
Photo Courtesy: Vikramjit Kakati

ഭാലുക്‌പോങില്‍

ഭാലുക്‌പോങില്‍

ഭാലുക് പോങില്‍ എത്തിച്ചേര്‍‌ന്നാല്‍ കുറച്ച് വിശ്രമിച്ചതിന് ശേഷം. അവിടുത്തെ ഗ്രാമം ഒന്ന് ചു‌റ്റി സഞ്ചരിക്കാം. പഖുരി നാഷണല്‍ പാര്‍ക്കും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഭാലുക്‌പോങില്‍ നിന്ന് ആറുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ബോംദില്ല നാഷണല്‍ പാര്‍ക്കും സന്ദര്‍ശിക്കാം. വിശദമായി വായിക്കാം

Photo Courtesy: Nandini Velho

രണ്ടാം ദിവസം

രണ്ടാം ദിവസം

ഭാലുക്‌പോങില്‍ നിന്ന് ബോംദിലയിലേക്കാണ് രണ്ടാം ദിവസത്തെ യാത്ര. ബോംദിലയിലേക്ക് ഏകദേശം 6 മണിക്കൂര്‍ യാത്രയുണ്ട്. ഭാലുക്‌പോങില്‍ നിന്ന് ബോംദിലയിലേക്ക് കാര്‍ യാത്രയാണ് നല്ലത്.
Photo Courtesy: Kalyanvarma

ബോംദിലയേക്കുറിച്ച്

ബോംദിലയേക്കുറിച്ച്

അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. വിശദമായി വായിക്കാം

Photo Courtesy: goldentakin
മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാം ദിവസമാണ് ‌തവാങിലേക്കുള്ള യാത്ര. ബോം‌ദിലയില്‍ നിന്ന് 11 മണിക്കൂര്‍ യാത്രയുണ്ട് തവാങിലേക്ക്. താവങ്ങിലേക്കു‌ള്ള യാത്രയ്ക്കിടയില്‍ നിങ്ങള്‍ നുറാങ് വാട്ടര്‍ ഫാ‌ള്‍സിന്റെ സൗന്ദര്യം ആസ്വ‌‌ദിക്കാം.
Photo Courtesy: Katochnr at English Wikipedia

നുറാങ് വെള്ളച്ചാട്ടം

നുറാങ് വെള്ളച്ചാട്ടം

ബോംദില്ലയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയായാണ് നുറാങ് വെ‌ള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് വീണ്ടും 40 കിലോമീറ്റര്‍ സന്ദര്‍ശിക്കണം തവാങില്‍ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Dhaval Momaya
താവ്ങിനേക്കുറിച്ച്

താവ്ങിനേക്കുറിച്ച്

അരുണാചല്‍പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ജില്ലയായ തവാങ്‌ നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന തവാങിന്റെ വടക്ക്‌ തിബറ്റും, തെക്ക്‌ പടിഞ്ഞാറ്‌ ഭൂട്ടാനും കിഴക്ക്‌ വെസ്റ്റ്‌ കമേങുമാണ്‌ അതിര്‍ത്തികള്‍. വിശദമായി വായിക്കാം

Photo Courtesy: Dhrubazaanphotography
നാലാം ദിവസവും അഞ്ചാം ദിവസവും

നാലാം ദിവസവും അഞ്ചാം ദിവസവും

രണ്ട് ദി‌വസങ്ങ‌ള്‍ ഉണ്ടെങ്കിലും കണ്ടു തീര്‍ക്കാന്‍ ‌പാറ്റാത്ത കാഴ്ചകള്‍ തവാങില്‍ ഉണ്ട്. നാലം ദിവസവും അഞ്ചാം ദിവസവും തവാങില്‍ തന്നെ ചെലവിടാം.
Photo Courtesy: Doniv79

ആറാം ദിവസം

ആറാം ദിവസം

താവങില്‍ നിന്ന് ദിറാങിലേക്കാണ് ആറാം ദിവസത്തെ യാത്ര. ബോംദിലയ്ക്കും താവങിനും ഇടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. താവാങില്‍ തിരിച്ച് പോകുമ്പോളാണ് ആളുകള്‍ ഇവിടെ സന്ദര്‍ശനം നടത്താറുള്ളത്.
Photo Courtesy: Kunal Dalui

ഏഴാം ദിവസം

ഏഴാം ദിവസം

ദിറാങില്‍ നിന്ന് അസാമിലെ തേസ്‌പൂരിലേക്കാണ് ഏഴാം ദി‌വസത്തിലെ യാത്ര. തേസ്പൂരില്‍ ചെറിയൊരു വിമാനത്താവളമുണ്ട്. ഇവിടേക്ക് കൊല്‍ക്കത്ത, സില്‍ചാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ഥിരമായി വിമാന സര്‍വ്വീസുണ്ട്. റാങ്കിയ, രംഗാപര എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ ലൈനും ഇവിടെയുണ്ട്. ആസാമിലെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡുകളാണ് തേസ്പൂരിന്‍റെ ജീവനാഡി. വിശദമായി വായിക്കാം

Photo Courtesy: Deepraj
എട്ടാം ദിവസം

എട്ടാം ദിവസം

തേസ്‌പൂരില്‍ നിന്ന് ഗുവാഹ‌ത്തിയിലേക്കാണ് എട്ടാം ദി‌വസത്തെ യാ‌ത്ര. അസാമിലെ ഏറ്റവും വലിയ നഗരമാണ് ഗുവാഹതി. വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശനകവാടം കൂടിയായ സ്ഥലം കൂടിയാണിത്. ബ്രഹ്മപുത്ര നദീ തീരത്താണ് ഗുവാഹതി. സംസ്ഥാനത്തിന്‍റെയും പ്രദേശത്തിന്‍റെയും വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന നഗരം കൂടിയാണിത്. വിശദമായി വായിക്കാം

Photo Courtesy: Vkramjit Kakati
ഓര്‍ത്തിരിക്കേണ്ട 7 കാര്യങ്ങള്‍

ഓര്‍ത്തിരിക്കേണ്ട 7 കാര്യങ്ങള്‍

ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപട‌ത്തിലെ അവിഭാജ്യ മേഖലയായി അരുണാചല്‍ മാറിയിട്ട് അധികം നാള്‍ ആയിട്ടില്ല. അരുണാചല്‍ ‌പ്രദേശില്‍ സന്ദര്‍ശനം നടത്തുമ്പൊള്‍ ഓര്‍‌ത്തിരിക്കേണ്ട ഏഴ് കാര്യങ്ങള്‍ വായിക്കാം

Photo Courtesy: Abhimanyu

ഹില്‍സ്റ്റേഷനുകള്‍

ഹില്‍സ്റ്റേഷനുകള്‍

അരുണാചല്‍ പ്രദേശിലെ പ്രശസ്തമായ അഞ്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

Photo Courtesy: Catherine Marciniak

തവാങ് യാത്ര

തവാങ് യാത്ര

സുന്ദരമായ തവാങിനേക്കുറിച്ച് കേട്ടിട്ടുള്ള ആ‌രും തന്നെ അവിടേയ്ക്കൊന്ന് പോകാ‌ന്‍ കൊതിക്കാതിരിക്കില്ല. തവാങിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Giridhar Appaji Nag Y

മേചുകയേക്കുറിച്ച്

മേചുകയേക്കുറിച്ച്

അരുണാചല്‍ പ്രദേശിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അലോംഗില്‍ നിന്ന് 180 കിലോമീറ്റര്‍ അക‌ലെയായാണ് മേചുക സ്ഥിതി ചെയ്യുന്നത്. മേചുകയില്‍ നിന്ന് വെറും 29 കിലോമീറ്റര്‍ അകലെയാണ് ചൈന അതിര്‍ത്തി. വിശദമായി വായിക്കാം

Photo Courtesy: Quentin Talon & Mario Geiger
ഡ്രീ ഫെസ്റ്റിവല്‍

ഡ്രീ ഫെസ്റ്റിവല്‍

അരുണാചല്‍പ്രദേശിലെ ഗോത്ര വിഭാഗമായ അപ്താനികളുടെ കാര്‍ഷിക ഉത്സവമാ‌ണ് ഡ്രീ ഫെസ്റ്റിവല്‍. അരുണാചല്‍ പ്രദേശി‌ലെ സിറോ എന്ന സ്ഥലത്താണ് അപ്താനി വര്‍ഗക്കാര്‍ പാര്‍ക്കുന്നത്. ഡ്രീ ഫെസ്റ്റിവ‌ലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിറോയില്‍ പോയാല്‍ മതി. വിശദമായി വായിക്കാം

Photo Courtesy: Arif Siddiqui

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

അരുണാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ പരിചയപ്പെടാം

Photo Courtesy: rhinoji

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X