Search
  • Follow NativePlanet
Share
» »ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

കേരളത്തില്‍ മറ്റൊരിടത്തും കണ്ടെത്തുവാന്‍ സാധിക്കാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നും എന്നും ഒരുപടി മുന്നിലാണ് ആലപ്പുഴ. അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളും പ്രത്യേകതകളുള്ള പ്രതിഷ്ഠകളും ഇവിടെ ധാരാളമുണ്ട്. ചരിത്രത്തോടും ഐതിഹ്യങ്ങളോടും ചേര്‍്നു കിടക്കുന്ന ക്ഷേത്രങ്ങള്‍ വേറെയും. ഇത്തരത്തില്‍ വിശ്വാസികള്‍ക്കു പ്രിയപ്പെട്ട ക്ഷേത്രങ്ങളില്‍ വേറൊന്നാണ് പുരാതനമായ ഏവൂര്‍ കണ്ണമ്പള്ളി ദേവി ക്ഷേത്രം. കേരളത്തില്‍ മറ്റൊരിടത്തും കണ്ടെത്തുവാന്‍ സാധിക്കാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കണ്ണമ്പള്ളി ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

ഏവൂര്‍ കണ്ണമ്പള്ളി ദേവി ക്ഷേത്രം

ഏവൂര്‍ കണ്ണമ്പള്ളി ദേവി ക്ഷേത്രം

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഏവൂര്‍ കണ്ണമ്പള്ളി ദേവി ക്ഷേത്രത്തിന്‍റേത്. വിശ്വാസങ്ങളില്‍ ഇളക്കം തട്ടാതെ ഇന്നും നൂറു കണക്കിന് വിശ്വാസികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നു. ഏകദേശം 900 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം . ഭഗവതി ഭുവനേശ്വരി ആണെങ്കിലും അമ്മ രണ്ടുഭാവത്തിൽ ആണ് എന്നാണ് സങ്കല്പം പകൽ ശാന്തസ്വരൂപയായ ഭുവനേശ്വരിയായാണ് ദേവിയെ ദര്‍ശിക്കുവാന്‍ കഴിയുക.

ഒറ്റശ്രീകോവിലിലെ അഞ്ച് പ്രതിഷ്ഠകള്‍

ഒറ്റശ്രീകോവിലിലെ അഞ്ച് പ്രതിഷ്ഠകള്‍

ഒരു ശ്രീകോവിലില്‍ അഞ്ച് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. പ്രധാന ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ തെക്ക് പടിഞ്ഞാറേ കോണിൽ ഗണപതി, വിഷ്ണു, ശാസ്താവ്, ദുർഗ എന്നീ ദേവകളെ ശിലാ വിഗ്രഹങ്ങളായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ദേവിയുടെ പിൻഭാഗത്ത് പടിഞ്ഞാറുതെക്കായി ശിവന്റെയും, ദേവിയുടെ ഇടതുവശത്ത് ചുറ്റമ്പലത്തിനുള്ളിൽ തന്നെ തുല്യപ്രാധാന്യത്തോടെ യക്ഷിയുടെയും പ്രതിഷ്ഠകളും കാണാം.

ഗർഭിണി രൂപത്തിലുള്ള ഉപദേവതാ

ഗർഭിണി രൂപത്തിലുള്ള ഉപദേവതാ


കേരളത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത ഗര്‍ഭിണി രൂപത്തിലുള്ള ഉപദേവത കണ്ണമ്പള്ളി ദേവി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. കാക്കാത്തിയമ്മ എന്നാണ് ഈ ഉപപ്രതിഷ്ഠ അറിയപ്പെടുന്നത്. പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂര ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ ക്ഷേത്രത്തില്‍ എത്താറുണ്ട്. ക്ഷേത്രത്തിന്റെ നാലുമൂലയിലും ഓരോ വലിയ കാവുകളും കാണാം.

വിളിച്ചാല്‍ വിളിപ്പുറത്ത്

വിളിച്ചാല്‍ വിളിപ്പുറത്ത്

മനസ്സറിഞ്ഞു വിളിച്ചാല്‍ വിളി കേള്‍ക്കുമെന്നും കഷ്ടതകളില്‍ കാക്കാത്തിയമ്മ സഹായിക്കുമെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിനു മുന്നിൽ നിന്ന് ഏകദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് കാക്കാത്തിയമ്മയുടെ രൂപമുള്ളത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്.
കാക്കാത്തിയമ്മയുടെ പ്രതിഷ്ഠയെക്കുറിച്ച് ഇവിടെ ഒരു കഥ പ്രചാരത്തിലുണ്ട്.
അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്‍ഭം ധരിക്കുകയും തുടര്‍ന്ന് അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ ഒരുമിച്ച് ആ പ്രദേശത്ത് പല അനിഷ്ട സംഭവങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു.

ആദ്യ കാലങ്ങളിലെ ശിവ ക്ഷേത്രം

ആദ്യ കാലങ്ങളിലെ ശിവ ക്ഷേത്രം

ആദ്യ കാലങ്ങളില്‍ ഇവിടെ ശിവക്ഷേത്രം മാത്രമാണുണ്ടായിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അക്കാലത്ത് കുട്ടനാട്ടില്‍ അച്ചന്കോവിലാറിന്റെ തീരത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിന്റെ ആരാധനാമൂർത്തി ആയിരുന്നു ഭുവനേശ്വരി ദേവീ. പിന്നീട് വന്ന അനന്തരഗാമികളായ ബ്രാഹ്മണർ ഭുവനേശ്വരിയെ ഭദ്രകാളിയെന്നു തെറ്റിദ്ധരിച്ചു പൂജകൾ നടത്ത. തുടര്‍ന്ന് പല അനിഷ്ടങ്ങളും ഉണ്ടാകുകയും കാലക്രമേണ ബ്രാഹ്മണകുടുംബം അന്യംനിന്നുപോകുകയും ചെയ്തു, അങ്ങനെയിരിക്കെ വര്ഷകാലമായപ്പോൾ അച്ചന്കോവിലാറ് കരകവിഞ്ഞു ഒഴുകി. ക്ഷേത്രത്തിൽ വെള്ളം കയറി. പ്ലാവിൻ തടികൊണ്ട് നിർമിച്ച ദേവീവിഗ്രഹം നദിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി കരിപ്പുഴ പുഞ്ചയിൽകൂടി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കിഴക്കു ഭാഗത്ത് എത്തി.

 പ്ലാവിൻ തടിയാണെന്നു തെറ്റിദ്ധരിച്ചു

പ്ലാവിൻ തടിയാണെന്നു തെറ്റിദ്ധരിച്ചു

തുടര്‍ന്ന് സമീപത്തുള്ള കാവുംതറ എന്ന ഭവനത്തിലെ താമസക്കാർ ദേവീ വിഗ്രഹം കണ്ടെത്തുകയും പ്ലാവിൻ തടിയാണെന്നു തെറ്റിദ്ധരിച്ചു ഇരിക്കുവാനും മറ്റും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. കാലക്രമേണ ആ വീട്ടില് അന്തച്ഛിദ്രങ്ങൾ ഉണ്ടായിത്തുടങ്ങി പ്രശ്നം വച്ചപ്പോളാണ് ആ പ്ലാവിൻതടി ദേവീ വിഗ്രഹം ആണെന്നറിഞ്ഞത്, ഉടൻ തന്നെ കണ്ണമ്പള്ളിൽ പോറ്റിയെ വിവരമറിയിച്ചു, അദ്ദേഹം അവിടെയെത്തി ദേവിയേ ഒരു ചെമ്പുകുടത്തിൽ ആവാഹിച്ചു തന്റെ മഠത്തിൽ കുടിയിരുത്തി തുടർന്ന് പോറ്റിയുടെ നേതൃത്വത്തിൽ സ്ഥാനം കണ്ടത് ശിവനടക്ക് മുൻപിൽ അല്പം വടക്കോട്ടുമാറി ആണു, പ്രത്യേകം പണികഴിപ്പിച്ച പഞ്ചലോഹ കണ്ണാടിബിംബത്തിലേക്ക് ദേവിയേ ആവാഹിച്ചു ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ നിർവഹിച്ചു. അതാണ് ഇന്നത്തെ ക്ഷേത്രത്തില്‍ കാണുന്നത്.

നടയ്ക്കുള്ളിൽ കയറി വഴിപാട്

നടയ്ക്കുള്ളിൽ കയറി വഴിപാട്

നടയ്ക്കുള്ളിൽ കയറി വഴിപാട് കഴിക്കാവുന്ന ഉപദേവതാ ഉള്ള ക്ഷേത്രമാണിത്. കേരളത്തില്‍ ഈ ഒരു ക്ഷേത്രത്തില്‍ മാത്രമേ ഇത്തരത്തില്‍ ഒരു സൗകര്യമുള്ളൂ. ക്ഷേത്രത്തിലെ ഉത്സവം മണ്ഡലകാലത്തിലെ അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ് നടക്കുന്നത്. കളമെഴുത്ത്, പാട്ടിന്‍കൊട്ട്, എതിരേൽപ്പ് (പഴക്കമേറിയ തങ്ക ജീവതയിൽ എഴുന്നള്ളിപ്പ്),കാപ്പൊലിച്ചു താലപ്പൊലി, ഗുരുതി എന്നിവ ആണു ആ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ

ചെട്ടികുളങ്ങര ക്ഷേത്രവും എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും

ചെട്ടികുളങ്ങര ക്ഷേത്രവും എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും

ഏവൂർ കണ്ണമ്പള്ളിൽ ക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ടു വേറെയും ക്ഷേത്രങ്ങളുണ്ട്. എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കണ്ണമ്പള്ളിൽഭഗവതിയുടെയും എരുവഭഗവാന്റെയും പുലർച്ചെയുള്ള കൂടിയെഴുന്നള്ളത്ത് പ്രസിദ്ധമാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറായി കണ്ണമ്പള്ളിൽ ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് കണ്ണമ്പള്ളിൽ ദേവിക്ക് ചെട്ടികുളങ്ങരയുമായി ഉള്ള സഹോദരീ ബന്ധത്തെയാണ് സൂചിപ്പിക്കുന്നു. കായംകുളം രാജാവുമായും ഈ ക്ഷേത്രത്തിനു പ്രത്യേക ബന്ധമുണ്ട്. മകര മാസത്തിൽ ഉള്ള പറക്കു എഴുന്നള്ളത്ത് രാജഭരണകാലത്തെ ആചാരങ്ങൾ കൊണ്ട് പ്രസിദ്ധമാണ്. ഓടനാടിന്ടെ(കായംകുളം രാജ്യം ) യുദ്ധ പരിശീലനത്തിന് പേരുകേട്ട പ്രധാന വലിയ കളരികളിൽ ഒന്നായിരുന്നു കണ്ണമ്പള്ളിൽ കളരി.

PC: Dvellakat

അപൂർവ ശിലാലിഖിതങ്ങൾ

അപൂർവ ശിലാലിഖിതങ്ങൾ

കണ്ണമ്പള്ളിൽ ക്ഷേത്രകിണറിന്റെ ചവിട്ടുകല്ലിൽ കാണുന്ന അപൂർവ ശിലാലിഖിതങ്ങൾ ക്ഷേത്രത്തിന്റെ പഴക്കം സംബന്ധിച്ച് സൂചന നൽകുന്നവയാണ്. ക്ഷേത്രത്തിനു കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന ഇലഞ്ഞിമരം പല പ്രത്യേകതകളും ഉള്ളതാണ്, രണ്ടര നൂറ്റാണ്ടോളം പഴക്കമുള്ള കായംകുളം രാജാവ് ദേവിക്ക് സമർപ്പിച്ച കായംകുളം വാൾ ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു. കായംകുളംരാജാവിന്‍റെ പ്രത്യേക നിർദേശപ്രകാരം നിർമിച്ചതാണ് രാജഭരണകാലത്തോളം പഴക്കമുള്ള ക്ഷേത്രത്തിലെ തങ്ക ജീവത. വാഴപ്പള്ളിൽ കുടുംബത്തിന്റെ വകയാണ് ക്ഷേത്രം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഹരിപ്പാടുനിന്നും 6 കിലോമീറ്റർ തെക്കോട്ട് വന്ന് ഹൈവേയിൽ ഏവൂർ ജംക്ഷനിൽ എത്തി നേരെ കിഴക്കോട്ടു ചെന്ന് ഏവൂർ കൃഷ്ണക്ഷേത്രത്തിന്റെ മുൻവശത്ത് നിന്നും ഒരു ഒരുകിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. മാവേലിക്കര നിന്നും വരുമ്പോള്‍ 7 കിലോമീറ്റർ പടിഞ്ഞാറോട്ടു തട്ടാരമ്പലം -തൃക്കുന്നപ്പുഴ റോഡിൽ കൂടി സഞ്ചരിച്ചു മുട്ടം ചൂണ്ടുപലക ജംഗ്ഷനിൽ നിന്നും തെക്കോട്ട് 3 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. കായംകുളം ഭാഗത്തു നിന്നും വരുമ്പോള്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്നും മേടമുക്ക് ജംക്ഷൻ വഴി നേരെ വടക്കോട്ട് 8 കിലോമീറ്റർ സഞ്ചരിച്ചു ഏവൂർ കൃഷ്ണക്ഷേത്ര ആൽത്തറയ്ക്കു ശേഷം വലത്തോട്ട് തിരിഞ്ഞു നേരെ എത്തുന്നത് ക്ഷേത്രത്തിലേക്കാണ്.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രംവിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം

രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രംരാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കുംബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

Read more about: temple alappuzha mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X