Search
  • Follow NativePlanet
Share
» »പറശ്ശിനിക്കടവ് മുതൽ തിരുവനന്തപുരം വരെ..രുചി അറിഞ്ഞൊരു യാത്ര

പറശ്ശിനിക്കടവ് മുതൽ തിരുവനന്തപുരം വരെ..രുചി അറിഞ്ഞൊരു യാത്ര

പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ പ്രസാദ ഊണ് മുതൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ അത്താഴ ഊണ് വരെയുള്ള വ്യത്യസ്ത അനുഭവങ്ങൾ തേടിയൊരു യാത്ര...

ഭക്ഷണം...ഇത്രത്തോളം കൊതിപ്പിക്കുന്ന മറ്റൊരു കാര്യവും വേറെയില്ല എന്നു തന്നെ പറയാം.. രുചികൾ തേടിയുള്ള യാത്രകളും അതിലെ ആനന്ദങ്ങളും ഒരിക്കലെങ്കിലും ആസ്വദിക്കാതത് സഞ്ചാരികളുണ്ടാവില്ല. തിരുവനന്തപുരത്തെ ബോളിയും പാൽപ്പായസവും മുതൽ ആലപ്പുഴയിലെ കരിമീനും കോട്ടയംകാരുടെ മീൻകറിയും പാലക്കാടൻ എണ്ണപ്പലഹാരങ്ങളും കോഴിക്കോട്‌ രുചികളും കാസർകോടുത്തെ പെട്ടിയപ്പവുമെല്ലാം ചേരുന്ന രുചികൾ നാവിൽ കപ്പലോടിക്കുക തന്നെ ചെയ്യും. ഓരോ ജില്ലയുടെയും പ്രത്യേക രുചികൾ കൂടാതെ അവിടെ പരീക്ഷിച്ചിരിക്കേണ്ട, അല്ലെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വേറെയും കുറച്ച് രുചികൾ കൂടിയുണ്ട്. പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ പ്രസാദ ഊണ് മുതൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ അത്താഴ ഊണ് വരെയുള്ള വ്യത്യസ്ത അനുഭവങ്ങൾ തേടിയൊരു യാത്ര...

പറശ്ശിനിക്കടവിലെ അന്നദാനം

പറശ്ശിനിക്കടവിലെ അന്നദാനം

പറശ്ശിനിക്കടവ് മുത്തപ്പനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. മനസ്സിൽ എത്ര വലിയ സങ്കടങ്ങളുമായി ചെന്നാലും എല്ലാം മാറ്റി മനസ്സും ഒപ്പം വയറും നിറച്ചു വിടു്ന മുത്തപ്പന്‍റെ വിശേഷങ്ങൾ മലബാറുകാർക്ക് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ ഇവിടെ വിശ്വാസികളെ ഏറ്റവും ആകര്‍ഷിക്കുന്ന കാര്യം ഇവിടുത്തെ അന്നദാനമാണ്. പരിപ്പു കറിയും സാമ്പാറും കൂട്ടി കിട്ടുന്ന അന്നദാനം വിശന്നിരിക്കുന്നവന്റെ മുന്നിലെ ദൈവമാണ്.
എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഇവിടെ നടത്തുന്ന അന്നദാനം ഏറെ പ്രശസ്തമാണ്.ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഓരോ ദിവസവും എത്തുന്നത്. ഏഴായിരത്തിനും എണ്ണായിരത്തിനുമിടയിൽ ആളുകൾ ഓരോ ദിവസവും ഇവിടെ അന്നദാനത്തിന്റെ സമയത്ത് എത്താറുണ്ടത്രെ..‌
അന്നദാനം കൂടാതെ മുത്തപ്പന്റെ മടപ്പുരയിൽ പ്രസാദമായി കൊടുക്കുന്നത് പയറും തേങ്ങാക്കൊത്തും ചായയുമാണ്

PC:Parassinikadavu SRI Muthappan Temple

അങ്കമാലിയിലെ പോർക്ക്

അങ്കമാലിയിലെ പോർക്ക്

രുചിയുടെ കാര്യത്തിൽ ഒരു മേളമുണ്ടെങ്കിൽ അതിൽ പഞ്ചവാദ്യം വായിക്കുക അങ്കമാലിക്കാരായിരിക്കും. രുചിയോട് ഇത്രയും ചേർന്നു നിൽക്കുന്ന മറ്റൊരു നാട് നമ്മുടെ കേരളത്തിൽ ഉണ്ടോയെന്നു തന്ന സംശയമാണ്. പോർക്ക് രുചികളെ ഇത്രയും രസകരമായി ഒരുക്കിയെടുക്കുന്ന ഇടവും വേറെയില്ല. നോൺ വെജ് രുചികളിൽ താല്പര്യമുള്ളവർ തീർച്ചായും ഇവിടം സന്ദർശിച്ചിരിക്കണം. കൂടാതെ
വ്യത്യസ്ഥ വിഭവങ്ങളും കൂർക്കയിട്ട കറികളും പിന്നെ അങ്കമാലി സ്പെഷ്യൽ മാങ്ങാക്കറിയും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കണം.

ഏറ്റുമാനൂർ ക്ഷേത്രത്തിലെ അത്താഴം

ഏറ്റുമാനൂർ ക്ഷേത്രത്തിലെ അത്താഴം

അത്താഴപ്പട്ടിണിക്കാരെ വിളിച്ച് അന്നം കൊടുക്കുന്ന ക്ഷേത്രങ്ങൾ ഒരുകാലത്ത് നാടിന്‍റെ ഭാഗമായിരുന്നു. കാലം മാറിപ്പോൾ രീതിയും മാറിയെന്നു പറഞ്ഞപോലെ അത്തരത്തിലുള്ള പല കാര്യങ്ങളും ഇന്നു കാണാറില്ല. എന്നാ്ൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രം അത്താഴപ്പട്ടിണി കിടക്കുവാൻ വിശ്വാസികളെ അനുവദിക്കാത്ത ക്ഷേത്രമാണ്. രാത്രി ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ഇവിടെ അത്താഴം ഒരുക്കിയിട്ടുണ്ടാകും. അത്താഴപ്പട്ടിണിക്കാരുണ്ടോ ന്നു വിളിച്ചു ചോദിക്കുന്നതും ഇവിടുത്തെ ചടങ്ങായിരുന്നു ഒരുകാലത്ത്.
PC: Ms Sarah Welch

കെട്ടുവള്ളത്തിലെ ഭക്ഷണം

കെട്ടുവള്ളത്തിലെ ഭക്ഷണം

കുട്ടനായും കുമരകവും തനിനാടൻ രുചികളുടെ കേന്ദ്രമാണ്. കരിമീനും ഞണ്ടും ഇറച്ചിയും കള്ളും ഒക്കെ ചേർന്നുള്ള കുറേയേറെ രുചികൾ. അതിലും വ്യത്യസ്ഥമായ ഒരനുഭവം ഇവിടെയുണ്ട്. കെട്ടുവള്ളത്തിലെ യാത്രയും അതിനുള്ളിലിരുന്നുള്ള ഭക്ഷണവും. കായലിലൂടെ പോകുമ്പോൾ ചൂണ്ടയിട്ടു പിടിക്കുന്ന മീനിനെ കറിവെച്ചു കഴിക്കുന്ന സുഖം ഇവിടുത്തെ കെട്ടുവള്ളത്തിലൂടെയുള്ള യാത്രയുടെ മാത്രം പ്രത്യേകതയാണ്. വിദേശികളടക്കം നിരവധി ആളുകളാണ് ഇവിടെ കെട്ടുവള്ളത്തിൽ സഞ്ചരിക്കുവാനായി എത്തുന്നത്.

തിരുവനന്തപുരത്തെ ബോളി

തിരുവനന്തപുരത്തെ ബോളി

തിരുവനന്തപുരം ഭക്ഷണത്തിലും രുചികളിലും ഏറെ വ്യത്യസ്തമായ അനുഭവം പകരുന്ന ഇടമാണ്. ബിരിയാണിയിൽ മുതൽ പായസത്തിൽ വരെ ഈ വ്യത്യാസം അറിയാം. എന്നാൽ ഒരിക്കൽ ഈ രുചി പിടിച്ചു പോയാൽ പിന്നെ തീർച്ചയായും ഇത് പരീക്ഷിക്കുവാൻ ഒരു മടിയുമുണ്ടാകില്ല. വ്യത്യസ്തങ്ങളായ രുചികളിൽ ഏറ്റവും പ്രധാനി ഇവിടുത്തെ കല്യാണങ്ങളിൽ ലഭിക്കുന്ന പാൽപ്പായസവും ബോളിയുമാണ്. ഇതുരണ്ടും കൂടി കുഴച്ചു കഴ‍ിക്കുന്ന രുചി ഒരു രക്ഷയുമില്ലാത്ത ഒന്നാണ്.

PC:Amarnujju

കോഴിക്കോടുത്തെ ഉപ്പിലിട്ടത്

കോഴിക്കോടുത്തെ ഉപ്പിലിട്ടത്

നാരങ്ങയും മാങ്ങയും മാത്രമല്ല , കയ്യിൽ കിട്ടുന്നതെന്തും ഉപ്പിലിട്ട് ടേസ്റ്റാക്കി മാറ്റുന്നവരാണ് കോഴിക്കോട്ടുകാർ. ഇതൊന്ന് നേരിട്ടറിയണമെങ്കില്‍ കോഴിക്കോട് ബീച്ച് വരെ വന്നാൽ മതി. കാരറ്റും കൈതച്ചക്കയും ചാമ്പങ്ങയുമടക്കം സീസണിൽ കിട്ടുന്നതും അല്ലാത്തുമെല്ലാം ഉപ്പിലിട്ട് ഭരണികളിൽ ഇവിടെ കാത്തിരിക്കുകയാണ്. ഭക്ഷണ പ്രിയരെ മനസ്സും വയറും ഒരുപോലെ നിറച്ചു വിടുന്ന കോഴിക്കോട് ബിരിയാണി പ്രിയർക്കും എക്സ്പ്ലോർ ചെയ്യുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ഇവിടുതതെ ബീഫി ബിരിയാണിയും ചിക്കൻ ബിരിയാണിയും ലോകപ്രശസ്തമാണ്.

PC:Vengolis

മലപ്പുറത്തിന്‍റെ പലഹാരങ്ങൾ

മലപ്പുറത്തിന്‍റെ പലഹാരങ്ങൾ

വ്യത്യസ്ഥത പുലർത്തുന്ന, മറ്റുപനാട്ടുകാർക്ക് അത്രപെട്ടന്നൊന്നും അനുകരിക്കുവാൻ സാധിക്കാത്ത വിഭവങ്ങളാണ് മലപ്പുറംകാരുടെ പ്രത്യേകത. പ്രത്യേക കൂട്ടുകളും മസാലകളും പിന്നെ പാചകത്തോടുള്ള സ്നേഹവുമാകുമ്പോൾ മലപ്പുറം രുചിയായി. വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും പിന്നെ ചിക്കൻ വെറൈറ്റി വിഭവങ്ങളുമാണ് ഇവിടെയുള്ളത്.

എവിടെ തിരിഞ്ഞാലും രണ്ടു മലയാളികളെയെങ്കിലും കാണാത്ത ഒരു ജംങ്ഷനും ഇവിടെ ഇല്ല എന്നുതന്നെ പറയാം.എവിടെ തിരിഞ്ഞാലും രണ്ടു മലയാളികളെയെങ്കിലും കാണാത്ത ഒരു ജംങ്ഷനും ഇവിടെ ഇല്ല എന്നുതന്നെ പറയാം.

ഇരുട്ടു മുറിയിലെ ഹൽവ മാത്രമല്ല, കാറ്റാടി മരങ്ങളും ഇവിടെ ഫേയ്മസാണ്!!ഇരുട്ടു മുറിയിലെ ഹൽവ മാത്രമല്ല, കാറ്റാടി മരങ്ങളും ഇവിടെ ഫേയ്മസാണ്!!

Read more about: food travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X