Search
  • Follow NativePlanet
Share
» »പ്രകൃതിയുടെ വരദാനമായ അഹർബാൽ വെള്ളച്ചാട്ടം

പ്രകൃതിയുടെ വരദാനമായ അഹർബാൽ വെള്ളച്ചാട്ടം

വശ്യമനോഹരിയായ വേഷു നദിയുടെ നീരൊഴുക്കിൽ നിലകൊള്ളുന്ന അഹർബാൽ വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളിലേക്ക് ഒരവധിക്കാലം പ്ലാൻ ചെയ്യാം. ഇവിടുത്തെ കൗസാർ നാഗ് തടാകത്തിന്റെ പ്രശാന്തത കണ്ടെത്താം

ജമ്മു കാശ്മീർ എന്ന സ്ഥലത്തെപ്പറ്റി കേൾക്കുമ്പോൾ ആദ്യമേ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് സ്വർഗം എന്ന പദമാണ്. മഞ്ഞുമൂടിയ മലകളാൽ വെളുത്ത പട്ടുപോലെ ചിറകുവിരിച്ച് നിൽക്കുന്ന ജമ്മുകാശ്മീർ ശരിക്കും ഭൂമിയിലെ പരിശുദ്ധമായ സ്വർഗ്ഗം തന്നെയാണ്. മഞ്ഞിൽ മൂടപ്പെട്ട പർവതങ്ങളും, പച്ചപ്പിന്റെ താഴ്വരകളും, സമൃദ്ധമായ ജലപൊയ്കകളും സമതലങ്ങ പ്രദേശങ്ങളും വൈവിധ്യമാർന്ന ജീവജാലങ്ങളും ഒക്കെയുള്ള ഈ മനോഹരമായ സ്ഥലത്തെ വാസ്തവ സിൽ സ്വർഗ്ഗം എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ.

ആഗ്രഹമുള്ളവർക്ക് ഒക്കെ അത്ര എളുപ്പത്തിൽ വന്നെത്താൻ കഴിയുന്ന ഒരു സ്ഥലമല്ല ഇത്. ഭൂമിയിലെ സ്വർഗ്ഗമായ ഇവിടേക്ക് കടന്നുചെല്ലാനും ഇവിടുത്തെ സൗന്ദര്യത്തെ ആസ്വദിക്കാനും കഠിനപ്രയത്നം തന്നെ വേണ്ടിവന്നേക്കാം. ഇതുവരെ അധികമാരും പര്യവേഷണം ചെയ്തു ചെന്നെത്തിയിട്ടില്ലാത്ത ജമ്മു കാശ്മീരിന്റെ പരിധിയിലേക്ക് ഇത്തവണ നമ്മുടെ യാത്ര ആരംഭിക്കാം. ജമ്മു കാശ്മീരിൽ നിലകൊള്ളുന്ന മഹത്തരമായ ഒരു വെള്ളച്ചാട്ടമാണ് അഹർബാൽ വെളളച്ചാട്ടം. ഇപ്പോഴും സംഗീതാത്മകമായി കുതിച്ചൊഴുകുന്ന ഈ ജലപ്രവാഹം ആ സ്വർഗീയ നാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ഈ സീസണിൽ അത്ഭുതകരമായ ഈ വെള്ളച്ചാട്ടത്തെ പരിവേഷണം ചെയ്യാനായി ഇറങ്ങിത്തിരിച്ചാലോ..?

അഹർബാൽ വെള്ളച്ചാട്ടത്തെ കുറിച്ച് ചിലത്

അഹർബാൽ വെള്ളച്ചാട്ടത്തെ കുറിച്ച് ചിലത്

ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഹർബാൽ വെള്ളച്ചാട്ടം നയാഗ്ര വെള്ളച്ചാട്ടം എന്ന പേരിൽ കൂടി അറിയപ്പെടുന്നു. വളരെ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ മഹാസൗന്ദര്യം ഏവരുടേയും മനസ്സു നിറയ്ക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഒന്നാണ്. ഒരു പ്രധാന ഹിൽസ്റ്റേഷനായ ഇവിടെയെപ്പോഴും സഞ്ചാരികളുടെയും പ്രദേശവാസികളുടെയും തിരക്ക് അനുഭവപ്പെടാറുണ്ട്.

വെഷോ നദിയിലാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7434 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഹർബാൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ഇവിടുത്തെ ഭൂപ്രകൃതി കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരുപാട് വിനോദസഞ്ചാരികളെ ക്ഷണിച്ചു വരുത്തുന്നു.
വിനോദസഞ്ചാരികളെയും ഇടക്കാല യാത്രക്കാരെയുമൊക്കെ ആകർഷിക്കുന്നതിനായി ജമ്മു കാശ്മീർ ഗവൺമെൻറ് നിരവധി നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അതിനാൽ തന്നെ ഈ വെള്ളച്ചാട്ടത്തിന്റെ ചുറ്റുവട്ടത്തായി ടൂറിസ്റ്റുകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള താമസസൗകര്യം ലഭ്യമാണ്. നിരവധി കഫ്റ്റേരിയകളും ചെറിയ ചെറിയ ഭക്ഷണശാലകളും ഇവിടെ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു.

PC: Akshey25

അഹർബൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യ ചാരുത

അഹർബൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യ ചാരുത

ചുറ്റും പൈൻ മരങ്ങളാൽ നിറഞ്ഞ പിർപഞ്ചൽ പർവതനിരകളിലാണ് കശ്മീരിലെ അഹർബാൽ വെള്ളച്ചാട്ടത്തിന്റെ വാസം. പൈൻമരങ്ങളുടെ സാന്നിദ്ധ്യം ഭൂപ്രകൃതിയെ അത്യാകർഷകമാം വിധം മനോഹരമാക്കിയിരിക്കുന്നു. പടു കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരകളും ജലപ്രവാഹം കുതിച്ച് ഒഴുകിയെത്തുന്ന മനോഹരമായ സമതലങ്ങളും ഒക്കെയുള്ളതിനാൽ ജമ്മു കാശ്മീരിലെ ഏറ്റവും പ്രധാനമായതും ആകർഷകമായതുമായ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഈ സ്ഥലം മാറിയിരിക്കുന്നു.

പച്ചപ്പ് നിറഞ്ഞ താഴ്വരകളുടെയും വിപുലമായ സസ്യവൃക്ഷാധികളുടെയും ആകർഷകമായ പുൽമേടുകളുടേയും മടിയിൽ വന്നിരുന്ന് ഒരവധിക്കാലം ചെലവഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്..? ഈ സീസണിൽ നിങ്ങൾ ജമ്മു-കാശ്മീർ സന്ദർശിക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കിൽ അഹർബാൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തെ കൂടി ആസ്വദിക്കാൻ മറന്നുപോകരുത്. ഇവിടുത്തെ നീർ പ്രവാഹത്തിന്റെ പ്രശാന്ത ശബ്ദവും സൗന്ദര്യ പ്രഭയാർന്ന ചുറ്റുപാടുകളും ഒക്കെ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും?

ഈ വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളിൽ ചെയ്യാനുള്ള കാര്യങ്ങൾ

ഈ വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളിൽ ചെയ്യാനുള്ള കാര്യങ്ങൾ

ഉയരങ്ങളിൽ നിന്ന് കുത്തിയൊലിച്ചൊഴുകിയെത്തുന്ന ജലപ്രാവത്തിന്റെ മനോഹര ദൃശ്യത്തിനുപരിയായി അഹർബാൽ വെള്ളച്ചാട്ടത്തിന്റെ പ്രകൃതിരമണീയമായ ചുറ്റുപാടുകൾ എല്ലാം തന്നെ നിങ്ങളെ സന്തോഷവാനാക്കും. കുന്നുകളും, താഴ്വരകളും, സമതല പ്രദേശങ്ങളും ഒക്കെയടങ്ങുന്ന ഇവിടുത്തെ സ്വർഗ്ഗതുല്യമായ ഭൂപ്രകൃതി ദൈവം നൽകിയതിൽ വച്ച് എറ്റവും വലിയ വരധാനമായി അനുഭവപ്പെടും

ഫോട്ടോഗ്രാഫിയും മീൻപിടുത്തവും, ഒക്കെ നിങ്ങൾക്ക് അഹർബലിന്റെ അതിർത്തി പരിസരങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന പ്രധാന ഉല്ലാസപ്രവർത്തികളാണ്. അതുപോലെ തന്നെ തീർച്ചയായും നിങ്ങൾക്ക് കുന്നിന്റെ മുകളിലൂടെ ട്രെക്കിംങ് ചെയ്തുകൊണ്ട് കൗസർ നാഗ് തടാകത്തിൽ എത്താനാവും. അഹർബൽ വെള്ളച്ചാട്ടത്തിന്റെ ആത്യന്തികമായ ഉറവിട സ്ഥാനമാണിത്.

ആകാശത്തെ തൊട്ട് നിൽക്കുന്ന ഉയരമേറിയ പർവതനിരകൾ ഇവിടെ കൗസാർ നാഗ് തടാകത്തിന്റെ പ്രത്യേകതയാണ്. എല്ലാറ്റിലുമുപരി ക്യാമ്പിംഗിന് അനുയോജ്യമായ മികവു സ്ഥലം കൂടിയാണിത്. ശൈത്യകാലത്തിൽ അഹർബലിന്റെ ചുറ്റുപാടിനുള്ളിൽ സ്കീയിംഗിനും പോകാനാവും.

അഹർബാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം

അഹർബാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം

ജമ്മു കാശ്മീരിന്റെ സ്വർഗീയ സമ്പന്നമായ മണ്ണിൽ വർഷത്തിൽ ഉടനീളം അഹർബാൽ വെള്ളച്ചാട്ടം സന്ദർശിക്കാവുന്നതാണ്. എന്നിരുന്നാലും, പച്ചവിരിച്ചു നിൽക്കുന്ന കുന്നുകളേയും മലഞ്ചെരുവുകളേയും സമതല പ്രദേശങ്ങളേയും ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വസന്ത കാലമാണ് സന്ദര്ശനത്തിനായി ഏറ്റവും മികച്ച സമയം.. ശൈത്യകാലത്തിൽ ഈ പ്രദേശത്തിനു ചുറ്റുപാടുമുള്ള സ്ഥലങ്ങൾ ഒട്ടുമിക്കതും മഞ്ഞു കൊണ്ടു മൂടുമെന്നതിനാൽ ഈ കാലഘട്ടം മഞ്ഞിൽ കളിച്ചുല്ലസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ അനുയോജ്യമാണ്

PC: Dar.burhan

അഹർബാൽ വെള്ളച്ചാട്ടത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹർബാൽ വെള്ളച്ചാട്ടത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

വിമാനമാർഗം : അഹർബാൽ വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളിൽ നിന്ന് ഏതാണ്ട് 65 കിലോമീറ്റർ ദൂരമുണ്ട് ശ്രീനഗർ വിമാന താവളത്തിലേക്ക്.. എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അവിടെ നിന്ന് അഹർബാലിയിലേക്ക് ഒരു ടാക്സി വാടകക്കെടുക്കാം.

റെയിൽ മാർഗ്ഗം : അനന്ത്നാഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 45 കിലോമീറ്റർ ദൂരമുണ്ട് നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക്. നിങ്ങൾ സ്റ്റേഷനിൽ എത്തിച്ചേർന്നാൽ അഹാബാൽ

യാത്ര ചെയ്യുന്നത് റോഡ് മാർഗം ആണെങ്കിൽ ശ്രീനഗറിൽ നിന്നും 65 കിലോമീറ്റർ ദൂരമുണ്ട് അഹർബാൽ വെള്ളച്ചാട്ടത്തിലേക്ക്. റോഡ് വീഥികൾ മികച്ചതായതിനാൽ വളരെ എളുപ്പം അങ്ങോട്ട് എത്തിച്ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X