Search
  • Follow NativePlanet
Share
» »എംജി റോഡിലൂടെ കറങ്ങിയടിക്കാം...100 രൂപ പോലും ചിലവില്ലാതെ...വഴിയിങ്ങനെ

എംജി റോഡിലൂടെ കറങ്ങിയടിക്കാം...100 രൂപ പോലും ചിലവില്ലാതെ...വഴിയിങ്ങനെ

മാൾ മുതൽ തിയേറ്റർ വരെ.... പിന്നെ പബ്ബുകളും പാർക്കുകളും... ഷോപ്പിങ്ങിന്റെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട... ബ്രാൻഡഡ് വസ്ത്രങ്ങളും അതിനെ വെല്ലുന്ന വ്യാജന്മാരും സുലഭമായി ലഭിക്കുന്ന നഗരം... പറഞ്ഞു വരുന്നത് എംജി റോഡിനെക്കുറിച്ചാണ്. ബാംഗ്ലൂരിലെ ഷോപ്പിങ് പ്രിയരെയും ആഘോഷക്കാരെയും ഒക്കെ ഒന്നിപ്പിക്കുന്ന നമ്മുടെ സ്വന്തം എംജി റോഡ്. കാശുണ്ടെങ്കിൽ മാത്രമേ ഇവിടെ കറങ്ങാൻ സാധിക്കൂ എന്നാണ് മിക്കവരും വിശ്വസിച്ചിരിക്കുന്നത്. എന്നാൽ കയ്യിൽ വെറും നൂറ് രൂപയേ ഉള്ളുവെങ്കിൽ പോലും അടിച്ചുപൊളിക്കുവാൻ കാരണങ്ങളും കാര്യങ്ങളും ഒരുപാടിവിടെയുണ്ട്...

ബെലിവേഡിലൂടെ ഒറ്റനടത്തം

ബെലിവേഡിലൂടെ ഒറ്റനടത്തം

എംജി റോഡിലെ ഏറ്റവും പ്രധാന ആകർഷണം ഇതുവഴിയുള്ള നടത്തം തന്നെയാണ്. റോഡിനരുകിലായി ഒരു നടപ്പാത പോലെ തയ്യാറാക്കിയിരിക്കുന്ന ഇവിടെ ആർട് വർക്കുകളും ഇൻസ്റ്റാളേഷനുകളും ഒക്കെ ഒരുപാട് കാണാം. പെയിന്‍റിംഗുകളും കുട്ടികൾക്കു കളിക്കുവാനും എന്തിനധികം ഒരു ചെറിയ പെർഫോമൻസ് വരെ നടത്തുവാനുള്ള ഇടം റോഡരുകിലെ ഈ നടപ്പാതയോട് ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. നടന്ന് തീർന്നാല് നേരെ മുകളിലേകക് കയറി ഇരുവശത്തും ബോഗൺ വില്ലയും മറ്റും ചേർന്നൊരുക്കിയിരിക്കുന്ന ഒരു ചെറിയ കാനപിയിലേക്കാണ് ചെല്ലുക. ഇതും മറ്റൊരു വ്യത്യസ്തമായ അനുഭവമായിരിക്കും. എംജി റോഡ് മെട്രോ സ്റ്റേഷനിൽ മെട്രോ ഇറങ്ങി മുന്നിലേക്ക് നടന്നാൽ ഈ വഴി കാണാം.

PC:Ashwin Kumar

ഐസ്ക്രീം കഴിക്കാം

ഐസ്ക്രീം കഴിക്കാം

നടന്നു മടുത്താൽ വഴിനീളെ മധുര പലഹാരങ്ങളും ഐസ്ക്രീമും ഒക്കെ വിൽക്കുന്ന ധാരാളം ഷോപ്പുകൾ കാണാൻ സാധിക്കും. ബാംഗ്ലൂരിന്റെ തനതായ രുചി വിളമ്പുന്ന ഇടങ്ങൾ മാത്രമല്ല ഇവിടെയുള്ളത്. വീട്ടിലെ അതേരുചിയിൽ ലഭിക്കുന്ന ഭക്ഷണങ്ങളും ഇവിടുത്തെ ഷോപ്പുകളിൽ ലഭ്യമാണ്.

വെറും 100 രൂപയിൽ താഴെ രണ്ട് സ്കൂപ് ഐസ്ക്രീം അകത്താക്കാം

ഇന്ത്യൻ കോഫീഹൗസിൽ നിന്നുമൊരു കാപ്പി

ഇന്ത്യൻ കോഫീഹൗസിൽ നിന്നുമൊരു കാപ്പി

മലയാളികളുടെ മാത്രമല്ല, മിക്ക തെക്കേ ഇന്ത്യക്കാരുടെയും ഒരു വികാരമാണ് ഇന്ത്യൻ കോഫി ഹൗസും ഇവിടുത്തെ ഫിൽട്ടർ കാപ്പിയും. എംജി റോഡിൽ സമയം കൊല്ലാനിറങ്ങുമ്പോൾ പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ് ഇവിടുത്തെ എംജി റോഡിലെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്നുള്ള കാപ്പിയും പലഹാരവും. ഫ്രൈ ചെയ്ത മുട്ടയും ഓംലെറ്റും ഹൊളിഗെയും ഒക്കെ രുചിക്കുവാൻ കൂടി ഇവിടെ സമയം കണ്ടെത്തണം. ഇനി കാപ്പി മാത്രമേ കുടിക്കുവാനുള്ളുവെങ്കിൽ 24 രൂപ മാത്രമാണ് ചിലവ്.

PC:Souarvphotography

അടുത്തത് ഷോപ്പിങ്

അടുത്തത് ഷോപ്പിങ്

ഷോപ്പിങ്ങ് നൂറു രൂപയ്ക്ക് എന്ത് ഷോപ്പിങ്ങ് എന്നാണോ? എംജി റോഡിലാണെങ്കിൽ അതിൻറെ പകുതി വില മതി വഴിയരുകിൽ നിന്നും ബനിയനും ഷർട്ടും ഒക്കെ ലഭിക്കും. വസ്ത്രങ്ങൾ മാത്രമല്ല, ആഭരണങ്ങളും ബാഗും പേഴ്സും ഒക്കെ ഇവിടെ വലിയ വിലക്കുറവിൽ തന്നെയാണ് ലഭിക്കുക. എന്നാൽ വേണ്ട സാധനങ്ങൾ നോക്കി എടുക്കുവാനും വില പേശുവാനുമുള്ള കഴിവ് ഉണ്ടായിരിക്കണമെന്ന് മാത്രം.

സെക്കൻഡ് ഹാൻഡ് ബുക്കുകൾ

സെക്കൻഡ് ഹാൻഡ് ബുക്കുകൾ

പുതിയ പുസ്തകങ്ങൾ വലിയ വില കൊടുത്ത് വാങ്ങുവാൻ താല്പര്യമില്ലാത്തവർക്ക് പരീക്ഷിക്കുവാൻ പറ്റിയതാണ് ഇവിടുത്തെ സെക്കൻഡ് ഹാൻഡ് ബുക്ക് വിൽക്കുന്ന ഇടങ്ങൾ. സൂര്യനു കീഴിലെ ഏതു കാര്യങ്ങളുമുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും. ഒരു പ്രാവശ്യം മാത്രം തുറന്ന് പുതുമണം മാറാത്ത പുസ്തകങ്ങൾ മുതൽ അപൂർവ്വമായ പുസ്തകങ്ങളും ഒത്തിരിനാൾ തേടി നടന്ന് കിട്ടാത്ത പുസ്തകങ്ങൾ വരെ ഇവിടെ നിന്നും കിട്ടും. അൻപത് രൂപ മുതല്‍ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ ലഭിക്കും.

കബ്ബൺ പാർക്കിലേക്ക് മെട്രോ

കബ്ബൺ പാർക്കിലേക്ക് മെട്രോ

എംജി റോഡിലെ നടത്തം തീർന്നുവെങ്കിൽ ഇനി പോകേണ്ടത് തൊട്ടടുത്തുള്ള കബ്ബൺ പാർക്കിലേക്കാണ്. ബാംഗ്ലൂരിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ഇവിടം എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്നും ഒരു മെട്രോ സ്റ്റേഷൻ മാത്രം അകലെയാണ്. ഏക്കറുകളോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ഇവിടുത്തെ ഏറ്റവും മനോഹരമായ പാർക്കുകളിലൊന്നാണ് കബ്ബൺ പാര്‍ക്ക്. 300 ഏക്കർ സ്ഥലത്തായാണ് ഇതുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെ ചിലവഴിക്കുവാനുള്ള കാഴ്ചകൾ ഇതിനുള്ളിലുണ്ട്.

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!!

PC:Samson Joseph

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X