Search
  • Follow NativePlanet
Share
» »ഇത് ഫാഗു, ഹിമാചലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂവ്!!

ഇത് ഫാഗു, ഹിമാചലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂവ്!!

ഹിമാചല്‍ പ്രദേശിലെ ഓരോ ഗ്രാമങ്ങളും ഓരോ സ്വര്‍ഗ്ഗങ്ങളാണ്. നാടുകാണുവാനെത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന സ്വര്‍ഗ്ഗങ്ങള്‍. അത്തരത്തിലൊന്നാണ് ഫാഗു. ഹിമാചലിലെ സ്ഥിരം സഞ്ചാരികള്‍ക്ക് ഏറെ പരിചിതമാണെങ്കിലും പുറമേ നിന്നുള്ളവര്‍ക്ക് അത്ര പെട്ടന്നു പിടികൊടുക്കുന്ന ഇടമല്ല ഫാഗു. മഞ്ഞില്‍പൊതിഞ്ഞ് ആരെയും ആകര്‍ഷിക്കുന്ന രൂപത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നാട് ഷിംലയുടെ കാഴ്ചകള്‍ തേടുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇ‌ടമാണ്.

മേഘത്തിനിടയിലെ നാട്

മേഘത്തിനിടയിലെ നാട്

മഞ്ഞും കോടമഞ്ഞും മാറിമാറിയെത്തുന്ന ഫാഗുവിനെ മേഘത്തിനിടയിലെ നാട് എന്നു എളുപ്പത്തില്‍ വിളിക്കാം. കുന്നുകളോട് ചേര്‍ന്നു നില്‍ക്കുന്ന മഞ്ഞിന്‍കൂട്ടം പോല ഇവി‌ടെ മഞ്ഞ് കാണാം. ‌ട്രക്കിങ്ങിനു കുന്നും മലയും കയറിപ്പോകുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇവിടം ഷിംലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2300 മീറ്റര്‍ ഉയരത്തിലുള്ല ഫാഗു ഹിമാലയന്‍ പര്‍വ്വത നിരകളുടെ അതിമനോഹരമായ കാഴ്ച കൂടിയാണ് സമ്മാനിക്കുന്നത്.

മഞ്ഞില്‍ നിന്നുമെത്തിയ ഫാഗു

മഞ്ഞില്‍ നിന്നുമെത്തിയ ഫാഗു

മഞ്ഞിനാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഫാഗുവിന്റെ പേര് പോലും ഫോഗ് എന്ന വാക്കില്‍ നിന്നു വന്നതാണെന്നാണ് കരുതുന്നത്. പ്രകൃതിഭംഗിയുടെ കാര്യതില്‍ പലപ്പോഴും ഇവിടുത്തെ കാഴ്ചകള്‍ക്ക് ഒരു പകരക്കാരനില്ല. കുന്നും മലയും മാത്രമല്ല, മരങ്ങളും ഉയരവും പച്ചപ്പും എല്ലാം ചേര്‍ന്ന് സഞ്ചാരികളെ വേറൊരു ലോകത്താണ് എത്തിക്കുന്നത്.

ആപ്പിളും ഉരുളക്കിഴങ്ങും

ആപ്പിളും ഉരുളക്കിഴങ്ങും

നല്ല ചുവന്നു തുടുത്ത ഹിമാലയന്‍ ആപ്പിളുകള്‍ വളരുന്ന മേഖല കൂടിയാണ് ഫാഗു. ഇവിടെ മിക്കയിടങ്ങളിലും ഫലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ കാണുവാന്‍ സാധിക്കും. പൈന്‍ മരങ്ങളും സെഡാര്‍ മരങ്ങളും ഇവിടെ ധാരാളമുണ്ട്. ഇത് കൂടാതെ ഇവിടെ ധാരാളം ഉരുളക്കിഴങ്ങ് പാടങ്ങളുമുണ്ട്

ഹിന്ദുസ്ഥാന്‍ ‌ടിബറ്റ് റോഡ്

ഹിന്ദുസ്ഥാന്‍ ‌ടിബറ്റ് റോഡ്


ചരിത്രപരമായ ഒ‌ട്ടേറെ പ്രത്യേകതകളുള്ള പ്രദേശം കൂടിയാണ് ഫാഗു. പ്രസിദ്ധമായ ഹിന്ദുസ്ഥാന്‍ ‌ടിബറ്റ് റോഡ് തുടങ്ങുന്നത് ഇവിടെ നിന്നുമാണ് . ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന കിന്നൗര്‍ പ്രദേശം വരെ ഈ റോഡ് നീളുന്നു. എത്ര ക‌ടുത്ത വേനലില്‍ പോലും സുഖകരമായ തണുപ്പാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

45 കിലോമീറ്റര്‍ അകലെയുള്ള ജുബ്ബാര്‍-ഹാട്ടി എയര്‍പോര്‍ട്ടാണ് ഫാഗുവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. റെയില്‍വേ സ്റ്റേഷന്‍ ഷിംലയിലാണ് സ്ഥിതി ചെയ്യുന്നത്. 22 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ചണ്ഡിഗഢില്‍ നിന്നും 139 കിലോമീറ്ററും ഡല്‍ഹിയില്‍ നിന്നും 392 കിലോമീറ്ററും റോഡ് മാര്‍ഗ്ഗം ഇവിടേക്ക് ദൂരമുണ്ട്.

പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍

ഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളംഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളം

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

Read more about: himachal pradesh villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X