Search
  • Follow NativePlanet
Share
» »ലോക ടൂറിസം ദിനം: പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍

ലോക ടൂറിസം ദിനം: പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍

അധികമാരും കയറിച്ചെന്നിട്ടില്ലാത്ത കാടുകളും ട്രക്കിങ്ങ് റൂട്ടുകളും ഒക്കെയായി അലഞ്ഞു തിരിയുവാൻ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഹിമാചലിലെ ഇടങ്ങളിലേക്ക്

നഗരത്തിന്‍റെ ബഹളങ്ങളെയെല്ലാം പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന ഒരിടം...എവിടെ നോക്കിയാലും പ്രകൃതി അതിന്‍റെ കാഴ്ചകളാല്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രദേശം. കാടും മലയും കുന്നും...പിന്നെ എവിടെയൊക്കെകൂടിയോ ഒഴുകുന്ന നദിയും...ഒരു യഥാര്‍ത്ഥ സഞ്ചാരിയെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ട കാഴ്ചകളായിക്കഴിഞ്ഞു. ഈ കാഴ്ചകളൊക്കെ എവിടെയാണെന്നല്ലേ...സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഹിമാചല്‍ പ്രദേശില്‍ തന്നെ. പോക്കറ്റ് കാലിയാക്കാതെ, വളരെ കുറഞ്ഞ ചിലവില്‍ അതിമനോഹരങ്ങളായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഇടങ്ങള്‍ പരിചയപ്പെടാം. അധികമാരും കയറിച്ചെന്നിട്ടില്ലാത്ത കാടുകളും ട്രക്കിങ്ങ് റൂട്ടുകളും ഒക്കെയായി അലഞ്ഞു തിരിയുവാൻ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഹിമാചലിലെ ഇടങ്ങളിലേക്ക്

ബാരോട്ട്

ബാരോട്ട്

ഹിമാചല്‍ പ്രദേശിന്‍റെ അസ്സല്‍ സൗന്ദര്യം കണ്‍നിറയെ ആസ്വദിക്കണമെങ്കില്‍ പോകുവാന്‍ പറ്റിയ ഒരേയൊരിടമാണ് ബാരോട്ട്. പുറംലോകത്തിന്റെ മോടികളില്‍ നിന്നും തിരക്കുകളില്‍ നിന്നും ഏറെ മാറി ദേവദാരു മരങ്ങളാല്‍ ചുറ്റപ്പെട്ട കാടാണ് ബാരോട്ട് എന്ന ചെറിയ സ്വര്‍ഗ്ഗം. ബൈക്കിങ്ങിനും ഹൈക്കിങ്ങിനും എന്തിന് വെറുതേ വന്നിരിന്നാല്‍ പോലും ഇവിടം സ്വര്‍ഗ്ഗമാണ്. നദിയുടെ കളകളാരവവും ഹിമാലയത്തിന്റെ കാഴ്ചയും ഗ്രാമീണ സൗന്ദര്യവും ചെറിയ ചിലവില്‍ ആസ്വദിക്കുവാന്‍ ബാരോ‌ട്ടിനോളം പോന്നയിടമില്ല.

ഫാഗു

ഫാഗു

സഞ്ചാരികളില്‍ പലരും അറിയാതെ ഹിമാചല്‍ പ്രദേശ് ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങളില്‍ ഒന്നാണ് ഫാഗു എന്ന സ്ഥലം. ഷിംലയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രമേ ഇവിടേക്കുള്ളുവെങ്കിലും അറിഞ്ഞവരും വന്നവരും വളരെ കുറവാണ്. ഈ പ്രദേശത്തിന്‍റെ ഭംഗി എഴുതി വിവരിക്കുവാന്‍ സാധിക്കാത്തിടത്തോളം മനോഹരമാണ്. പുറംലോകത്തു നിന്നും തീര്‍ത്തും മാറി സ്വയം സമയം കണ്ടെത്തി സന്തോഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഫാഗു തിരഞ്ഞെ‌ടുക്കാം. അധികം ചിലവില്ല എന്ന മെച്ചവും ഈ നാടിനുണ്ട്.

ബാരോങ്‌

ബാരോങ്‌

കയ്യിലധികം സമയമില്ലെങ്കിലും ഒരിക്കലും മറക്കാനാത്ത ഒരു യാത്ര തേടുന്നവര്‍ക്ക് ബാരോങ് തിര‍ഞ്ഞെടുക്കാം. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബാരോങ് കല്‍ക്ക-ഷിംല റെയില്‍വേയിലെ പ്രധാന ഇടം കൂടിയാണണ്. സോളനിലാണ് ഇവിടമുള്ളത്. എപ്പോൾ വേണമെങ്കിലും ധൈര്യത്തിൽ ബാഗും പാക്ക് ചെയ്ത് പോകുവാൻ സാധിക്കുന്ന ഇവിടം സഞ്ചാരികള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ്.

കോ‌ട്ഖായ്

കോ‌ട്ഖായ്

അധികമാരും പോകാത്ത സ്ഥലങ്ങളിലേക്ക് ബാഗും തൂക്കി പോകുവാനാണ് താല്പര്യമെങ്കില്‍ കണ്ണുംപൂട്ടി കോ‌ട്ഖായ് തിരഞ്ഞെടുക്കാം. ഷിംലയോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്നും 6,171 അടി ഉയരത്തിലാണ് ഇവിടമുള്ളത്. കോട് എന്നാല്‍ രാജകൊട്ടാരം എന്നും ഖായ് എന്നാല്‍ ആഴത്തിലുള്ളത് എന്നുമാണ് അര്‍ത്ഥം. ഹിന്ദ, ഉര്‍ദു ഭാഷകള്‍ ചേര്‍ന്നാണ് ഈ സ്ഥലനാമം രൂപപ്പെട്ടിരിക്കുന്നത്.
കാടും പച്ചപ്പും തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. കൂടാതെ പുരാതനങ്ങളായ ക്ഷേത്രവും കോ‌ട്ഖായ് കൊട്ടാരവും ഇവിടെ കാണാം.

മഷോബ്രാ

മഷോബ്രാ

കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന മറ്റൊരു പ്രദേശമാണ് മഷാബ്രോ. ഷിംലയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മഷാബ്രോപ്രകൃതി ഭംഗിയുടെ കാര്.യത്തില്‍ ഏറെ അനുഗ്രഹീതമായ ഇടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. പൈന്‍, ഓക്ക് മരക്കാടുകളാണ് ഇവിടുത്തെ കാഴ്ചകളില്‍ ഏറെയും.

യാത്രാ പാസ് വേണ്ട

യാത്രാ പാസ് വേണ്ട

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇ പാസും മറ്റു രജിസ്ട്രേഷനുകളും അവസാനിപ്പിക്കുകയും സുഗമമായ അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അണ്‍ലോക്കിങ് നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍ക്ക് ഹിമാചല്‍ പ്രദേശിലേക്ക് നിലവില്‍ പ്രവേശനമില്ല. ഹിമാചൽ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇ-പാസോ രജിസ്ട്രേഷനോ ഇല്ലാതെ സംസ്ഥാനത്തു പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയും. രാജ്യത്ത് കൊറോണ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അന്തര്‍ സംസ്ഥാന പൊതുഗതാഗത ബസുകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

 സ്പിതിയിലേക്ക് യാത്രയില്ല

സ്പിതിയിലേക്ക് യാത്രയില്ല

എന്നാല്‍ ഹിമാചലില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്പിതി വാലിയിലേക്ക് പ്രവേശനം ഇനിയും ആരംഭിച്ചിട്ടില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഈ വര്‍ഷം മുഴുവനും ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കില്ല.
ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ താഴ്വരയില്‍ ഏതെങ്കിലും തരത്തില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടാലുണ്ടാകുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ ഇതിലും നല്ല ഇടം വേറെയില്ലഹിമാലയ കാഴ്ചകള്‍ കാണുവാന്‍ ഇതിലും നല്ല ഇടം വേറെയില്ല

ഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയിലില്ലാതെ കേരളംഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയിലില്ലാതെ കേരളം

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X